കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലേക്കു വിദേശ കമ്പനികളുടെ എയർ റൂട്ടുകൾ അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്നു പി.കെ.ശ്രീമതി എംപി. കണ്ണൂർകണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കു സഹായകമാകുന്ന ക്യൂ ലെസ് സിസ്റ്റം നടപ്പാക്കാൻ ശ്രമിക്കും. കണ്ണൂർ വിമാനത്താവളത്തെ ഹരിത വിമാനത്താവളമായി പ്രഖ്യാപിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും കത്ത് അയയ്ക്കുമെന്നും ശ്രീമതി എംപി അറിയിച്ചു.കണ്ണൂർ വിമാനത്താവളം പൂർത്തിയാകുന്ന സാഹചര്യത്തിൽ കണ്ണൂർ കേന്ദ്രീകരിച്ചു റീജനൽ പാസ്പോർട്ട് ഓഫിസ് ആരംഭിക്കുന്നതിനു ശ്രമം നടത്തും. അഴീക്കൽ തുറമുഖ വികസനത്തിനു ശ്രമം തുടരും. എരമം സൈബർ പാർക്ക് പ്രവൃത്തി പദത്തിലെത്തിക്കും.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങൾക്കു ശേഷം കണ്ണൂരിനെ സ്മാർട് സിറ്റിയാക്കാൻ പരിഗണിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. റോഡ് വികസനത്തിനു കേരളത്തിൽ ഏറ്റവും കൂടുതൽ കേന്ദ്ര ഫണ്ട് കണ്ണൂർ ജില്ലയ്ക്കു നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.180 കോടി രൂപയുടെ റോഡ് വികസന ഫണ്ടാണ് പാസായത്. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി ശ്രമം തുടരുമെന്നും പി.കെ.ശ്രീമതി എംപി വ്യക്തമാക്കി
ജിഷ്ണു മരിച്ചത് യുഡിഎഫിന്റെ കാലത്താണെങ്കിൽ ഒരു കേസും ഉണ്ടാകുമായിരുന്നില്ല; പിണറായി
തളിപ്പറമ്പ് ∙ ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവം യുഡിഎഫ് ഭരണകാലത്ത് ആയിരുന്നെങ്കിൽ പ്രസ്തുത കോളജ് മാനേജ്മെന്റ് എല്ലാതരത്തിലും സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും ഒരു കേസും ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെത് ഒരു ആത്‌മഹത്യയായി മാത്രം കാണേണ്ട കാര്യമല്ലെന്ന് പറഞ്ഞ് എസ്എഫ്ഐ യാണ് ആദ്യം പ്രശ്നം ഉന്നയിച്ചത്. അപ്പോൾ തന്നെ ഇടതുമുന്നണി സർക്കാർ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയാണ് ഉണ്ടായത്.
ഇപ്പോൾ ഈ കേസിൽ രണ്ടുപേർ മാത്രമാണ് പിടിയിലാകാനുള്ളത്. സർക്കാർ നടപടികളെ അംഗീകരിച്ച് കൂടെ നിൽക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം. ഇതിനിടയിലാണ് ഡിജിപിയെ കാണാൻ ജിഷ്ണുവിന്റെ മാതാവ് എത്തി പാടില്ലാത്ത ഒരുപാട് രംഗങ്ങൾ സൃഷ്ടിച്ചത്. തെറ്റുപറ്റിയാൽ തുറന്ന് പറയാനും തിരുത്താനും തയാറാണ്.
സര്‍ക്കാര്‍ അനുവദിച്ചതില്‍ 60 ശതമാനം റോഡും കണ്ണൂരില്‍; ജി.സുധാകരന്‍
കണ്ണൂർ∙ സംസ്ഥാന സർക്കാർ അനുവദിച്ച റോഡ് പദ്ധതികളിൽ 60 ശതമാനവും കണ്ണൂർ ജില്ലയിലാണെന്നു മന്ത്രി ജി.മന്ത്രി ജി.സുധാകരൻ. ദേശീയപാതയിലെ ചൊവ്വ പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒൻപത് മാസം കൊണ്ടു ചൊവ്വയിലെ പുതിയപാലത്തിന്റെ പണി പൂർത്തീകരിക്കും. കരാർ ഉറപ്പിച്ച കാലാവധിക്കുള്ളിൽ പാലം പൂർത്തിയാക്കുന്നതിനു മുടക്കം വരുന്ന തരത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടലുകൾ ഉണ്ടായാൽ ജനങ്ങളെ അറിയിച്ച് നടപടിയെടുക്കും മന്ത്രി പറഞ്ഞു.
അമ്മേ എന്നു വിളിച്ചാൽ പിഴയിടുന്ന സ്കൂളുകളുണ്ട്; മുഖ്യമന്ത്രി
കണ്ണൂർ: പൊതുവിദ്യാലയങ്ങൾക്കു വലിയ പ്രതിസന്ധിയുള്ള കാലമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ നാട് മറ്റേതൊരു നാടിനെക്കാളും ഉയരത്തിലുണ്ടായ കാലമുണ്ടായിരുന്നു. എന്നാൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടന്നുവന്നതോടെ ഇവയുണ്ടാക്കിയ കെടുതികൾ വലുതാണ്. നേരത്തേ ഈ ഉത്തരവ് നിലവിലുണ്ടെങ്കിലും മാനേജ്മെന്റുകൾ ഇത് അംഗീകരിച്ചിരുന്നില്ല. സർക്കാർ ഓർഡിനൻസ് ഓർഡിനൻസ് വന്നതോടെ മലയാളം പഠിപ്പിച്ചില്ലെങ്കിൽ കുറ്റകരമാവുകയാണ്. സ്കൂളുകളുടെ അംഗീകാരം നഷ്ടപ്പെടും. പ്രധാനാധ്യാപകനു പിഴയുമുണ്ടാകും–പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി സംസാരിക്കുന്നത് മുതലാളിമാരുടെ ഭാഷയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സംസാരിക്കുന്നത് മുതലാളിമാരുടെ ഭാഷയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുമ്പ് സമരം നടത്തിയിരുന്ന തൊഴിലാളികളോട് മുതലാളിമാര്‍ ചോദിച്ചിരുന്ന ചോദ്യമാണ് ജിഷ്ണുവിന്റെ കുടുംബത്തോട് ‘സമരം കൊണ്ട് എന്തുനേടി’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ക്ക് എതിരായ പോലീസ് നടപടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയ കാനം രാജേന്ദ്രന് കോണ്‍ഗ്രസിന്റെ പിന്തുണയും ലഭിച്ചു.
വിഷുദിനത്തിൽ രാമന്തളിക്കാർ ഉപവസിക്കും
കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരത്തിനു പിന്തുണയുമായി കലക്ടറുടെ വസതിയിലേക്കു മാലിന്യം കലർന്ന കുടിവെള്ളവുമായി രാമന്തളി സമര ഐക്യദാർഢ്യ സമിതി മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. എൻഡോസൾഫാൻ ദുരിതബാധിത മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.രാമന്തളി ഗേറ്റിനു മുൻപിൽ നടക്കുന്ന നിരാഹാരം 23 ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു സമിതി കുറ്റപ്പെടുത്തി. നാളെ വിഷു ആഘോഷങ്ങൾ ഉപേക്ഷിച്ച് രാമന്തളിക്കാർ ഒന്നടങ്കം പന്തലിൽ ഉപവസിക്കും.
ജില്ലാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നാലു വർഷത്തിനകം; കെ.കെ.ശൈലജ
തലശ്ശേരി ∙ ജില്ലാ ആശുപത്രിയിൽ നാലു വർഷത്തിനകം ഹൃദയ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ.ഡോക്ടർമാർക്കുള്ള പരിശീലനം ആരംഭിച്ചു. കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചിയിൽ സ്ഥാപിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയാറായി. തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി ഈ സർക്കാരിന്റെ കാലയളവിൽ തന്നെ തുറന്നു കൊടുക്കും. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിഷാദരോഗ ക്ലിനിക്കുകൾ ആരംഭിക്കും. സർക്കാർ ഡോക്ടർമാരും ജീവനക്കാരും അനാസ്ഥ കാട്ടിയാൽ കർശന നടപടി സ്വീകരിക്കും.
മുല്ലക്കൊടി നണിച്ചേരിക്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു
മുല്ലക്കൊടി: മുല്ലക്കൊടി നണിച്ചേരിക്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. 2014–ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രഹിംകുഞ്ഞാണ് ശിലാസ്ഥാപനം നടത്തിയത്. കാസർക്കോട്ടെ ജാസ്മിൻ ഗ്രൂപ്പ് ഓഫ് കൺസ്ട്രക്‌ഷൻസ് ആണ് പാലത്തിന്റെ നിർമാണം നടത്തിയത്. അഴിമതി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുല്ലക്കൊടി മുല്ലക്കൊടി നണിച്ചേരിക്കടവ് പാലം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു.
ഇനി ത്രിവത്സര പദ്ധതി
ന്യൂഡല്‍ഹി: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിവച്ച പഞ്ചവത്സര പദ്ധതി അവസാനിക്കുന്നു. ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ത്രിവത്സര പദ്ധതിക്ക്(2017-2020) വൈകാതെ അംഗീകാരം നല്‍കും.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ മാര്‍ച്ച് 31 ന് അവസാനിക്കും.
ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
തിരുവനന്തപുരം: നോട്ടില്ലാത്തതിനാല്‍ ക്ഷേമപെന്‍ഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതതുദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. യോഗ തീരുമാനം ബാങ്ക് മേധാവികളെ അറിയിച്ചു.
ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന 50 കോടി രൂപയോളം ബാങ്കുകളില്‍ അടയ്ക്കുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കുശേഷം ഈ പണം ട്രഷറിയിലേക്ക് മാറ്റുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. തിങ്കളാഴ്ചയ്ക്കകം ബാങ്കുകള്‍ ഇത് പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും.