കൊച്ചി: കൊച്ചിയിൽ ക്വട്ടേഷൻ സംഘം തന്നെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ആരാണെന്നു തനിക്കറിയാമെന്നും ഭാവന. നടി അക്രമിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസം തന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഒരു സ്ത്രീ ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷെ തെളിവുകൾ പൂർണമല്ലാത്തതിനാൽ പേര് പറയുന്നില്ല എന്നും ഭാവന പറയുന്നു. ഒരു സൂപ്പർ നടിയുടെ മേക്കപ്പ് നിർവഹിക്കുന്ന ബ്യുട്ടീഷൻ ആയ സ്ത്രീയാണ് ക്വട്ടേഷന് പിന്നിലെന്നാണ് സിനിമാക്കാർ നൽകുന്ന സൂചന. സിനിമയിൽ സജീവമല്ലാത്ത നടിയുടെ ആവശ്യപ്രകാരമായിരുന്നു ക്വട്ടേഷൻ എന്നും ആണ് ഇപ്പോൾ കരുതപ്പെടുന്നത്. എന്നാൽ ഇതിനു പിന്നിലെ ലക്‌ഷ്യം എന്താണെന്നു ഇനിയും വെളിപ്പെട്ടിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏഴ് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. സുനിലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം തുടരും.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് 375 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. കേസില്‍ 165 സാക്ഷികളുണ്ട്.
വ്യാജ അക്കൗണ്ടുകൾ പൂട്ടിക്കാൻ ഫേസ്ബുക് തയ്യാറെടുക്കുന്നു
ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ പൂട്ടിക്കാൻ ഫേസ്ബുക് തയ്യാറെടുക്കുന്നു. വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി അവ സസ്‌പെൻഡ് ചെയ്തശേഷം വ്യക്തിത്വത്തെ തെളിയിക്കുന്നതിനുള്ള തെളിവുകൾ ആവശ്യപ്പെടും. അവ നല്കുന്നില്ലെങ്കിൽ അക്കൗണ്ട് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യും. യഥാർത്ഥ ജീവിതത്തിൽ പുലർത്തുന്ന ഉത്തരവാദിത്തം ഓൺലൈനിലും പുലർത്തണമെന്നാണ് പുതിയ നടപടി വിവരിച്ചുകൊണ്ട് ഫേസ്ബുക് പ്രൊട്ടക്ട ആൻഡ് കെയർ ടീം പറയുന്നത്. ഓരോ അക്കൗണ്ടിനുമുള്ള ആക്ടിവിറ്റി പാറ്റേൺ നോക്കിയാണ് അത് ഫെയിക് ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ സാധിക്കുന്നത് എന്ന് ഫേസ്ബുക് വ്യക്തമാക്കുന്നു. അശ്‌ളീല ചിത്രങ്ങൾ ഷെയർ ചെയ്തു പോകുന്നത് ഫോട്ടോ മാച്ചിങ് ടെക്നോളജി ഉപയോഗിച്ചു തടയുവാനും ഫേസ്ബുക് നീക്കം ആരംഭിച്ചു .
വിജയ് മല്യയെ അറസ്റുചെയ്യിപ്പിച്ചത് മോഡി
ലണ്ടൻ: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ അറസ്റ് ചെയ്യിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ഇടപെടൽ മൂലം. ബാങ്കുകളെ പറ്റിച്ചു മുങ്ങിയ മല്യയെ തിരികെ എത്തിക്കാൻ ശക്തമായ ഇടപെടലുകളാണ് ഇന്ത്യ നടത്തി വന്നിരുന്നത്. ഈ വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി മോഡി നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കിടയിൽ മാത്രമല്ല ബ്രിട്ടനിലെ ഉന്നത രഷ്ട്രീയ നേനതൃത്വങ്ങളുമായും വളരെ അടുത്ത ബന്ധമാണ് ഈ മദ്യ രാജാവിനുള്ളത്. ഇന്ത്യയിൽ 9000 കോടി കുടിശ്ശിക വരുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്. കഴിഞ്ഞ വര്ഷം മെയിലാണ് വിജയ് മല്യ രാജ്യം വിട്ടത്.
മഹിജയുടെ സമരത്തിനെതിരെ മന്ത്രി ജി സുധാകരൻ
കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണുവിന്റെ ‘അമ്മ മഹിജ നടത്തിയ സമരത്തെ വിമർശിച്ചു മന്ത്രി ജി സുധാകരൻ. മഹിജയുടെ സമരം എൽ ഡി എഫിനെ ബാധിക്കില്ലെന്നും മലപ്പുറത്തു കിട്ടിയത് സ്ത്രീകളുടെ വോട്ടാണെന്നും മന്ത്രി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ടു പുറത്തു വന്നത് കെട്ടുകഥയാണ് . സമരം കൊണ്ട് എന്ത് നേടിയെന്നു ചോദിച്ചപ്പോൾ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. ഞങ്ങൾ ആ അമ്മയുടെ കുടെയായിരുന്നല്ലോ, എന്നിട്ട് അവരുടെ കുടെയായിരുന്ന ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തതെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാരിനെതിരെ പറഞ്ഞാൽ പാർട്ടിയിൽ കാണില്ല.ഇപ്പോൾ ചെയ്തത് സർക്കാർ നേരത്തെയും ചെയ്യുമായിരുന്നുവെന്നും ജി സുധാകരൻ വ്യക്തമാക്കി.
ജനശ്രീമിഷൻ ഇരിട്ടി ബ്ലോക്ക് കലോത്സവം നാളെ
ഇരിട്ടി: ജനശ്രീ സുസ്ഥിര വികസന മിഷന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഇരിട്ടി ബ്ലോക്ക് തല കലോത്സവം നാളെ കീഴുർ വി യു പി സ്കൂളിൽ നടക്കും. പടിയൂർ, ഉളിക്കൽ, പായം, ഇരിട്ടി നഗരസഭ, അയ്യങ്കുന്ന്, ആറളം എന്നീ മേഖലകളിലെ 300ഓളം ജനശ്രീ മിഷൻ യൂണിറ്റുകളിൽ നിന്നും 500 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി മത്സരങ്ങൾ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് അധ്യക്ഷത വഹിക്കും. മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്യും.
പാനൂരിൽ ഇന്ന് ശുചിത്വ ഹർത്താൽ
പാനൂർ: മാലിന്യ മുക്ത ശുചിത്വ നഗരസഭാ എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള ശുചീകരണത്തിൻറെ ഭാഗമായി പാനൂരിൽ ഇന്ന് ശുചിത്വ ഹർത്താൽ. ഇന്ന് രാവിലെ 11മുതൽ ഉച്ചകഴിഞ്ഞു 2 30 വരെ നഗരസഭാ പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഹർത്താൽ നടത്തി നഗര ശുചീകരണത്തിൽ പങ്കാളികളാകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ കെ വി റംല അറിയിച്ചു
നായനാർ ഫുട്ബോൾ: ഫൈനൽ നാളെ
കല്യാശേരി: കല്യാശേരിയിൽ നടക്കുന്ന നായനാർ സ്മാരക സ്വർണ്ണകപ്പ് ഫുട്ബാളിന്റെ കലാശ പോരാട്ടം 19 നു നടക്കും. വൈകുന്നേരം 7 30നാണു മത്സരം. എസ് എഫ് സി കല്യാശേരിയും സെലെക്ടഡ് വളപട്ടണവുമാണ് ഫൈനലിൽ കളിക്കുന്നത്.
കാൻസർ രോഗത്തെ അതിജീവിച്ചവരുടെ സൗഹൃദ കൂട്ടായ്മ
തലശ്ശേരി : കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സ നടത്തി ക്യാൻസർ രോഗത്തെ അതിജീവിച്ചവരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മെയ് പതിമൂന്നിന് കാൻസർ സെന്ററിലാണ് കൂട്ടായ്മ. താല്പര്യമുള്ളവർ ഈ മാസം22 നു മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0490-2399246, 0490-2399287.
വെൽക്കം ബോർഡ് സ്ഥാപിച്ചു
തലശ്ശേരി : വൈസ്മെൻസ് ക്ലബ് ഇന്റർനാഷണൽ തലശ്ശേരിയും ജനമൈത്രി പോലീസും വിവിധ സ്ഥലങ്ങളിൽ വെൽക്കം ബോർഡുകൾ സ്ഥാപിച്ചു. മുഴപ്പിലങ്ങാട്, ധർമ്മടം, കൊടുവള്ളി, ഇല്ലിക്കുന്ന്, എരഞ്ഞോളി, പുന്നോൽ എന്നീ സ്ഥലങ്ങളിലാണ് തലശ്ശേരി നഗരസഭയുടെ നൂറ്റിഅന്പതാം വാർഷികത്തിന്റെ ഭാഗമായി ബോർഡുകൾ സ്ഥാപിച്ചത്. തലശ്ശേരി സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ എസ് ഐ ഷാജു ഉത്ഘാടനം ചെയ്തു.