എച് 1 ബി വിസ നൽകുന്നതിന് നിയന്ത്രണം; ഉത്തരവിൽ ട്രംപ് ഒപ്പിട്ടു

keralanews h1b visa control

വാഷിംഗ്ടൺ: എച് 1 ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരം ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവിട്ടിരിക്കുന്നത്. വിദേശികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനായി നൽകുന്ന എച് 1 ബി  വിസ മൂലം അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെന്നു ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സമ്പൂർണ കിണർ റീചാർജിങ്: ഇന്ന് യോഗം

keralanews complete well recharging

കണ്ണൂർ: ജില്ലയെ സമ്പൂർണ്ണ കിണർ റീചാർജിങ് ജില്ലയാക്കി മാറ്റുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആലോചനാ യോഗം ഇന്ന് രാവിലെ 10:30നു ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

അക്കൗണ്ട് ക്ലാർക്ക് നിയമനം

keralanews account cum clerk appointment

കണ്ണൂർ: ആർ എം എസ് എ ജില്ലാ ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അക്കൗണ്ട് കം കമ്പ്യൂട്ടർ ഓപ്പറേറ്ററെ നിയമിക്കുന്നു. ഇന്റർവ്യൂ 22 രാവിലെ ആർ എം എസ് എ ജില്ലാ ഓഫീസിൽ നടക്കും. ബികോം, അക്കൗണ്ട് സോഫ്റ്റർ പരിജ്ഞാനം, പി ജി ഡി സി എ , എം എസ് ഓഫീസ് എന്നിവയാണ്  യോഗ്യത. പ്രായപരിധി 21-35വയസ്സ്.

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

keralanews precautions of dengu fever

കണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈഡിസ് കൊതുകുകൾ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയർ,കുപ്പി,  ഉപയോഗ ശൂന്യമായ പാത്രങ്ങൾ വെള്ളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.

ഫ്രിഡ്ജിന്റെ പുറകിലെ ട്രേ,ചെടിച്ചട്ടിയ്ക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ/ചെടികൾ എന്നിവ ഇട്ടു വെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെള്ളം ഊറ്റിക്കളയുക. ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുകു കടക്കാത്തവിധം മുടിവെക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

ഈഡിസ് കൊതുകിന്റെ കടി ഏൽക്കാതിരിക്കാൻ പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയിൽ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നത് ഏറെ ഉത്തമം. കൊതുകിനെ അകറ്റാൻ കഴിവുള്ള ലേപനങ്ങൾ ദേഹത്ത് പുരട്ടുക. ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, ജനൽ, വാതിൽ വെന്റിലേറ്റർ മുതലായവയിൽ കൊതുകു കടക്കാത്ത വല ഘടിപ്പിക്കുക.

കേന്ദ്ര സർക്കാർ സ്കോളർഷിപ് നൽകുന്നു

ന്യൂഡൽഹി: പത്താം ക്ലാസ് 75% നു മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്കോളർഷിപ് നൽകുന്നു. 10,000രൂപയുടെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഫോറം അതാതു മുൻസിപ്പാലിറ്റിയിൽ ലഭ്യമാണ്. കൂടാതെ പ്ലസ്ടുവിന്  85%മാർക്കിന് മുകളിൽ ലഭിച്ചവർക്ക് 25000രൂപയുടെ സ്കോളർഷിപ്പും ലഭിക്കുന്നതാണ്.

വ്യാപാരികൾ ശുചീകരണം നടത്തി

keralanews cleaning in mattannur town

മട്ടന്നൂർ: നഗരത്തിൽ ഡെങ്കിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിൽ വ്യാപാരികൾ കട അടച്ചു ശുചീകരണ പ്രവർത്തനം നടത്തി. കൊതുകു പെരുകാനും ഡെങ്കിപ്പനി പടർന്നു പിടിക്കാനും ഇടയായ തലശ്ശേരി  റോഡിലെ ഷോപ്പിംഗ് കോംപ്ലക്സ്  സമീപത്തെ ഹോട്ടൽ വ്യാപാര സ്ഥാപനങ്ങൾ എന്നിവ അടച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പനി ബാധിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

രാമന്തളിയിൽ ഇന്ന് ഹർത്താൽ

keralanews hartal today in ramanthali

പയ്യന്നൂർ: രാമന്തളിയിലെ ജനങ്ങളുടെകുടിവെള്ളം മുട്ടിച്ച നേവൽ അക്കാഡമിയുടെ ജനദ്രോഹ നടപടിക്കെതിരെ റോഡ് ഉപരോധ സമരം നടത്തിയ 54 പേർ അറസ്റ്റിൽ. 50 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു റോഡ് ഉപരോധിച്ചവരെയാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്. സമരം നടത്തുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചു രാമന്തളി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ  പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുനേരം ആറുവരെയാണ് ഹർത്താൽ.

കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നതിന് വിമാന കമ്പനികളുമായി ചർച്ച നടത്തും

keralanews kannur airport service

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നതിനായി വിമാന കമ്പനികളുമായി ഏപ്രിൽ 27  നു കേന്ദ്ര  വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും. ചർച്ചയിൽ കണ്ണൂർ എയർപോർട്ട് കമ്പനി പ്രതിനിധികൾ പങ്കെടുക്കും. വലിയ വിമാനം  ഇറങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ഇക്കാര്യത്തിൽ പിണറായി വിജയന് ഉറപ്പു നൽകുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായാൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി  ചർച്ച ചെയ്തു കാര്യങ്ങൾ വേഗത്തിലാക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.

 

ബിജെപി യെ നേരിടാൻ കോൺഗ്രെസ്സുമായി കൂട്ടുചേർന്നിട്ടു കാര്യമില്ലെന്നു പിണറായി വിജയൻ: മോഡി സർക്കാർ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുമെന്നു അരവിന്ദ് കെജ്‌രിവാൾ

keralanews pinarayi kejrivalkeralanews pinarayi kejrival (2)

ദില്ലി: ബിജെപിയെ നേരിടാൻ കോൺഗ്രെസ്സുമായി കൂട്ടുചേർന്നിട്ട് കാര്യമില്ലെന്നു പിണറായി വിജയൻ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പിണറായി ഇക്കാര്യം പറഞ്ഞത്. മോഡി സർക്കാർ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയാണെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം കെജ്‌രിവാൾ പറഞ്ഞു.

രാവിലെ എട്ടരയ്ക്ക് ദില്ലി കേരളാ ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.

വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം

keralanews vijay mallya case

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം. മൂന്നു മണിക്കൂറാണ് മല്ല്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. 50 ലക്ഷം പൗണ്ട് (എകദേശം 5.32 കോടി ഇന്ത്യന്‍ രൂപ) കെട്ടിവെച്ചാണ് മല്ല്യ ജാമ്യം നേടിയത്. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.