പുനലൂർ: ഉദ്‌ഘാടന ചടങ്ങ് തീരും മുൻപ് തീവണ്ടി സ്റ്റേഷൻ വിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് പുനലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സർവീസിന്റെ ഉദ്‌ഘാടന ചടങ്ങ്. പുനലൂരിൽ നിന്ന് പാലക്കാട്ടേക്ക് സർവീസ് ആരംഭിച്ച പാലരുവി എക്സ്പ്രസ്സിന്റെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങു കഴിഞ്ഞു തീവണ്ടി കയറാൻ വന്ന എം പി മാർ വണ്ടി കാണാഞ്ഞു ഉദ്യോഗസ്ഥരോട് കയർത്തു. തുടർന്ന് പിന്നാലെ കാറിൽ വിട്ട കൊടിക്കുന്നിൽ സുരേഷ് എം പി യും എൻ കെ പ്രേമചന്ദ്രൻ എം പി യും അടുത്ത സ്റ്റേഷനിൽ എത്തി തീവണ്ടിയിൽ കയറിപ്പറ്റി. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോൺഫറൻസിലൂടെയാണ് ഉത്ഘാടനം നിർവഹിച്ചത് .
ഇസ്ലാം രണ്ടുതരത്തിലുണ്ട്: ഒന്ന് ഭ്രാന്തു പിടിച്ചതും മറ്റേത് മനുഷ്യത്വമുള്ളതും
ന്യൂഡൽഹി: വിവാദ പ്രസ്താവനകളും പോസ്റ്റുകളുമായി എന്നും വിവാദ നായകനായ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അടുത്ത വിവാദവുമായി രംഗത്ത്. ഇസ്ലാമിനെ കുറിച്ച് ഫേസ്ബുക്കിൽ വിവാദ പ്രസ്താവനയാണ് കട്ജു നടത്തിയിരിക്കുന്നത്. ലോകത്ത് രണ്ടു തരത്തിലുള്ള ഇസ്ലാമുണ്ടെന്നും അതിലൊന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്നും ഇതിനെ ലോകത്തു നിന്ന് തൂത്തെറിയണമെന്നുമാണ് കട്ജുവിന്റെ പോസ്റ്റ്.
രണ്ടാമത്തേത് മനുഷ്യത്വവും സഹിഷ്ണുതയും ഉള്ളതാണെന്നും കട്ജു പറയുന്നു. ഇതിനകം തന്നെ പോസ്റ്റ് വിവാദമാവുകയും നിരവധി വിമർശനങ്ങൾ പോസ്റ്റിന്റെ താഴെ വരുകയും ചെയ്തു.
കെ എസ് ആർ ടി സി സ്‌കാനിയ ബസ് ലോറിയിലിടിച്ചു: ഡ്രൈവർക്കു ഗുരുതര പരിക്ക്
ആറ്റിങ്ങൽ: ദേശീയപാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം പൂവൻപാറയിൽ സ്‌കാനിയ ബസ് നിർത്തിയിട്ട ലോറിയ്ക്കു പിന്നിലിടിച്ചു ഡ്രൈവർക്ക് ഗുരുതരമായി പെരിക്കേറ്റു. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിടുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ ഡ്രൈവർ നെടുമങ്ങാട് സ്വദേശി ഷിനു (35) വിനേയും നിസാര പരിക്കേറ്റ യാത്രികരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു 3 മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
മൂന്നാര്‍: മൂന്നാറില്‍ ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പാത്തിചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിന് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുര്‍ന്നാണ് നടപടി.
സംസ്ഥാന സർക്കാരിന്റെ ഭരണത്തെ വിമർശിച്ച് വി എസ്
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ പത്തുമാസത്തെ ഭരണത്തെ വിമർശിച്ച് മുതിർന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദൻ. സർക്കാർ ഇങ്ങനെ പോയാൽ പോരെന്നും ഭരണത്തിൽ തിരുത്തലുകൾ വേണമെന്നും അദ്ദേഹം കേന്ദ്ര കമ്മിറ്റിയ്ക്ക് നൽകിയ കുറിപ്പിൽ വ്യക്തമാക്കി .അഴിമതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ജിഷ്ണു പ്രണോയ് കേസിൽ പോലീസ് നടത്തിയ അതിക്രമം കേരളം മുഴുവൻ കണ്ടതാണ്. ബന്ധു നിയമന വിവാദവും സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നും വി എസ് പറഞ്ഞു.
ബാബ്‌റി മസ്ജിദ് കേസ്: കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉമാഭാരതി
ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി കേന്ദ്രമന്ത്രി ഉമാഭാരതിക്കെതിരായി വന്നതോടെ വിമർശനങ്ങളും ഉയരുകയാണ്. ഗുഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഉമാഭാരതി രാജി വെക്കണമെന്ന ആവശ്യവും പരക്കെ ഉയർന്നിരുന്നു. എന്നാൽ താൻ രാജി വെക്കില്ലെന്നാണ് ഉമാഭാരതി പറയുന്നത്. കേസിൽ വിചാരണ നേരിടാനും ജയിലിൽ പോകാനും തയ്യാറാണെന്നും ഉമാഭാരതി പറഞ്ഞു. കേസിന്റെ പേരിൽ തൂക്കിലേറാനും ഞാൻ തയ്യാറാണ്. അവർ പറഞ്ഞു.
ശ്രീകണ്ഠപുരം കവർച്ച:ഒരാൾ കൂടി അറസ്റ്റിൽ
ശ്രീകണ്ഠപുരം: വൻ കവർച്ച സംഘത്തിലെ കണ്ണിയായ ഒരു യുവാവ് കൂടി അറസ്റ്റിൽ.ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീകണ്ഠപുരം കോട്ടൂർ റബ്‌കോയിലും വിളക്കന്നൂരിൽ മലകവർച്ച കേസിലും പ്രതിയായ യുവാവാണ് അറസ്റ്റിലായത്. നടുവിൽ ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന ഇടക്കെപ്പറമ്പിൽ അർജുനെയാണ്( 19)ശ്രീകണ്ഠപുരം പോലീസ് അറസ്റ്റു ചെയ്തത്
വർക്ക്ഷോപ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
കണ്ണൂർ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ് കേരളയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. 15വര്ഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കുന്നതിനും ബസ് ബോഡി നിർമാണം ഉൾപ്പെടെയുള്ള വാഹന റിപ്പയറിങ് ജോലികൾ കുത്തക കമ്പനികൾക്ക് തീറെഴുതാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുമാണ് സമരം.തിരുവനന്തപുരം ഒഴികെയുള്ള മുഴുവൻ ജില്ലകളിലും നടന്ന സമരത്തിന്റെ ഭാഗമായാണ് കണ്ണൂരിലും തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്..
മുതലാഖിനേക്കാൾ ഭേദം ഹിന്ദുത്വം സ്വീകരിക്കുന്നതാണ്
ഡെറാഡൂൺ: രാജ്യത്തെമ്പാടും മുതലാഖിനെതിരെ തർക്കങ്ങൾ നടക്കുമ്പോൾ വിഷയത്തിൽ ഇടപെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുസ്ലിം യുവതിയുടെ അഭിവാദനം. ഇസ്‌ലാം മതത്തിൽ നടക്കുന്ന ഹീനമായ സംസ്ക്കാരത്തിൽ വ്യതിയാനം കൊണ്ടുവരാൻ ശ്രമിച്ച ഇരുവരെയും അഭിനന്ദിച്ച യുവതി ഹിന്ദുത്വം സ്വീകരിക്കുന്നതാണ് ഉത്തമമെന്നും കൂട്ടിച്ചേർത്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതലാഖിനെതിരെ രംഗത്ത് വന്നിരുന്നു . മുതലാക്ക് നിർത്തലാക്കണമെന്ന് യോഗി ആദിത്യനാഥും ആഹ്വാനം ചെയ്തിരുന്നു. വിഷയത്തിൽ മൗനം പാലിക്കുന്നവർ ക്രിമിനലുകളാണെന്നും ഇവർക്കെതിരെ പൊതുവായ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബാബറി മസ്ജിദ് കേസ് : എൽ കെ അദ്വാനിക്കെതിരെ ഗുഡാലോചന കുറ്റം
ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് കേസിൽ നിർണായകമായ ഉത്തരവുമായി സുപ്രീം കോടതി. ബാബ്‌റി മസ്ജിദ് തകർത്തകസിലെ ഗുഡാലോചനയിൽ ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. അലഹബാദ് കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കേസിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അദ്വാനി, ഉമാഭാരതി, മുരളീമനോഹർ ജോഷി , കല്യാൺ സിംഗ് തുടങ്ങിയ പ്രതികൾ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. സി ബി ഐയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെ 19 ആർ എസ് എസ്- ബിജെപി നേതാക്കൾക്കെതിരെയുള്ള ഗുഡാലോചന കുറ്റം നിലനിർത്തണം എന്നായിരുന്നു സിബിഐയുടെ ആവശ്യം.