ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. പൊതുജന താല്പര്യാർത്ഥം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ തീയതികളും മറ്റും അറിയിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാം. എന്നാൽ നിങ്ങൾ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സർക്കാർ ഉദ്യോഗസ്ഥർ അവരുടെ ചിന്താ ഗതിയിലും പ്രവർത്തന രീതിയിലും മാറ്റങ്ങൾ കൊണ്ട് വരണമെന്നും പ്രധാന മന്ത്രി ആവശ്യപ്പെട്ടു.