ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൂവാലന് കമ്പി കുത്തികയറിയുള്ള പരിക്ക്

keralanews man disturbed girl in bus

കോട്ടയം : ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൂവാലന് കമ്പി കുത്തികയറിയുള്ള പരിക്ക്. കോട്ടയം നഗരത്തിലാണ് സംഭവം. പൂവാലൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കമ്പി കുത്തികയറിയത്. തണ്ണീർമുക്കം സ്വദേശി ഹരിദാസിനാണ് (തമ്പി-50)പരിക്കേറ്റത്. സി എം എസ് കോളജിനു മുന്നിലായിരുന്നു സംഭവം. ഇയാളുടെ താടിയ്ക്ക് താഴെയായി ആഴത്തിൽ മുറിവുണ്ട്,. പോലീസ് ഇയാളെ മെഡിക്കൽ  കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

മന്ത്രി മണിയുടെ കുടുംബാംഗങ്ങൾ സ്വത്തു സമ്പാദിച്ചത് അന്വേഷിക്കണം: ബിജെപി

keralanews mt ramesh mm mani reletvies property

കോട്ടയം ∙ മന്ത്രി എം.എം.മണിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. മണിയുടെ സഹോദരന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിന് പരാതി നൽകും. മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം മണിയെ ഭയപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഭൂമി കയ്യേറ്റത്തിലും പെമ്പിളൈ ഒരുമൈ ക്കും എതിരായ പ്രസ്താവനയിലൂടെ സ്ത്രീ സമൂഹത്തെ അപമാനിച്ചതിനും മണിയെ മുഖ്യമന്ത്രി ന്യായീകരിക്കില്ലായിരുന്നുവെന്നും രമേശ് ആരോപിച്ചു.

ഗ്രാമോത്സവം നടത്തി

keralanews gramolsavu conducted

തലശ്ശേരി: മാടപ്പീടിക പാറയില്‍താഴെ ലജന്‍ഡ് ലയണ്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗ്രാമോത്സവം സിനിമാതാരം സനുഷ ഉദ്ഘാടനം ചെയ്തു. സന്തോഷ് ഇല്ലോളില്‍ അധ്യക്ഷതവഹിച്ചു. എ.കെ.രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു.

പഠനസഹായം വിതരണംചെയ്തു

keralanews educational help for students

മട്ടന്നൂര്‍: പരിയാരം പ്രവാസി കൂട്ടായ്മ, എ.കെ.ജി. വായനശാല എന്നിവചേര്‍ന്ന് ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പഠനസഹായം വിതരണംചെയ്തു. എ.കെ.ജി. വായനശാലാപരിധിയിലുള്ള സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് തുക നല്‍കിയത്. ചടങ്ങ് ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ശോഭന അധ്യക്ഷതവഹിച്ചു.

പാക് തീവ്രവാദ പരിശീലനം ലഭിച്ചവര്‍ കശ്മീരില്‍

keralanews pakistan now sending terror ideologues to-brainwash kashmiri youths

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് കശ്മീരിലെ യുവാക്കളില്‍ തീവ്രവാദവും ഇന്ത്യന്‍ സൈന്യത്തിനെതിരായ വികാരവും കുത്തിവെക്കാന്‍ പരിശിലനം ലഭിച്ചവരെത്തുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഇത്തരത്തില്‍ 40-50 തീവ്രവാദികള്‍ വരെ ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍. പ്രത്യേക തരത്തില്‍ പ്രലോഭിപ്പിക്കപ്പെടുന്ന യുവാക്കള്‍ ആയുധമെടുക്കാന്‍ നിര്‍ദേശത്തിനായി കാത്തു നില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവാക്കള്‍ക്കൊപ്പം സൈന്യത്തിനു നേരെയുള്ള കല്ലേറില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ സേനകള്‍ക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി റേഷൻ വ്യാപാരികൾ

BC

കണ്ണൂർ ∙ റേഷൻ വ്യാപാരികളോടു കേന്ദ്ര– സംസ്ഥാന സർക്കാരുകൾ അവഗണന കാണിക്കുന്നു എന്നാരോപിച്ചു കടകളടച്ചു നടത്തിയ സമരത്തിന്റെ ഭാഗമായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപാരികൾ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. വ്യാപാരികൾക്ക് അനുവദിച്ച വേതനം നൽകുക, കൃത്യമായ അളവിലും തൂക്കത്തിലും ഡോർ ഡെലിവറി നടപ്പാക്കുക, വെട്ടിച്ചുരുക്കിയ റേഷൻ സാധനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാ‍ർച്ച് നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.സഹദേവൻ അധ്യക്ഷത വഹിച്ചു.

ചെറുപുഴ റെഗുലേറ്റർ– കം– ബ്രിജിന് ഉദ്ഘാടനത്തിനു മുൻപേ ചോർച്ച

keralanews cherupuzha regulator cum bridge

ചെറുപുഴ ∙ മലയോരത്തിന്റെ സ്വപ്നപദ്ധതിയായ ചെറുപുഴ റെഗുലേറ്റർ– കം– ബ്രിഡ്ജ്  ഉദ്ഘാടനത്തിനു മുൻപേ ചോർന്നൊലിക്കാൻ തുടങ്ങി. ആറു സ്പാനുകളുള്ള റെഗുലേറ്റർ– കം– ബ്രിഡ്ജിനു  2014 ഫെബ്രു‍വരി 22ന് അന്നത്തെ ജലസേചനവകുപ്പു മന്ത്രി പി.ജെ.ജോസഫാണ് തറക്കല്ലിട്ടത്. രണ്ടു വർഷം കൊണ്ടു പണി പൂർത്തിയാക്കണമെന്നു മന്ത്രി നിർദേശിച്ചിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ടു മൂന്നു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മരപ്പലകയിട്ട് ജലം സംഭരിക്കാൻ തുടങ്ങിയതോടെയാണ് തടയണയുടെ പല ഭാഗങ്ങളിലും ചോർച്ച കാണപ്പെട്ടത്. റെഗുലേറ്റർ– കം– ബ്രിഡ്ജിന്റെ  ഒരു തൂണിനുള്ളിൽ നിന്നും വെള്ളം പുറത്തേക്കു ചോർന്നൊലിക്കുന്നുണ്ട്. ഉദ്ഘാടനത്തിനു മുൻപേ തന്നെ ചോർന്നൊലിക്കാൻ തുടങ്ങിയതു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

മന്ത്രി മണിയുടെ കോലം കത്തിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരെ അറസ്റ്റു ചെയ്തു

keralanews youth congress workers arrested

കണ്ണൂർ: മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്കു മുന്നിൽ  .മണിയുടെ കോലം കത്തിക്കാനുള്ള യൂത്ത് കോൺഗ്രസ്  പ്രവർത്തകരുടെ നീക്കം പോലീസ് തടഞ്ഞു. പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്ന മന്ത്രിയുടെ കോലം പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ പൊലീസ് കോലം നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പൊതുപരിപാടികൾ കഴിയുന്നതു വരെ ടൗൺ പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വച്ച പ്രവർത്തകരെ വൈകിട്ട് നാലിനു ജാമ്യത്തിൽ വിട്ടു.

പശുക്കൾക്കും ഇനി ആധാർ നിർബന്ധം

keralanews aadhar for cow

ന്യൂഡൽഹി: പശുക്കൾക്കും ആധാറിന് സമാനമായ തിരിച്ചറിയൽ രേഖ ഏർപ്പെടുത്താൻ കേന്ദ്ര  സർക്കാർ ഒരുങ്ങു. രാജ്യത്തെ എല്ലാ പശുക്കൾക്കും അവയുടെ പാരമ്പരകൾക്കും യു ഐ ഡി (യൂണിക്ക് ഐഡന്റിഫിക്കേഷൻ) നമ്പർ നൽകണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. കടത്തുന്ന പശുക്കളെ എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടിയാണിത്. പ്രായം, ഇനം, ലിംഗം, പാലുത്പാദനം, ഉയരം, നിറം,കൊമ്പിന്റെയും വാലിന്റെയും പ്രത്യേകത, പുള്ളികളും മറ്റ് അടയാളങ്ങളും എന്നീ വിവരങ്ങൾ തിരിച്ചറിയൽ രേഖയിൽ ഉൾപ്പെടുത്തണം. പശു സംരക്ഷണത്തിനും കാലിക്കടത്തു തടയുന്നതിനുമായി സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്.

ഈഡിസ് കൊതുകിന്റെ ലാർവയെ വീണ്ടും കണ്ടെത്തി

keralanews edis larva found in mattanur

മട്ടന്നൂർ: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ ലാർവയെ കഴിഞ്ഞ ദിവസവും മട്ടന്നൂരിൽ  കണ്ടെത്തി. പോലീസ് ക്വാർട്ടേഴ്‌സ് പരിസരത്താണ് ആരോഗ്യ വകുപ്പ് കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയത്. കെട്ടിടങ്ങളുടെ മുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകാൻ കാരണമാകുന്നുണ്ട്. ഡെങ്കി സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറഞ്ഞെങ്കിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല.