ജില്ലയിലെ സ്വകാര്യ ബസ് സമരം : കൺവെൻഷൻ നടത്തി

കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 20 ശതമാനം കസ്റ്റമറി ബോണസും 5 ശതമാനം എക്സഗ്രെഷ്യയും അനുവദിക്കുക, വർധിപ്പിച്ച രണ്ടു ഗഡു ഡി എ 627 രൂപ കുടിശിക സഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മെയ് നാലു മുതൽ കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കും. പണി മുടക്കുമായി ബന്ധപ്പെട്ട്. സി കണ്ണൻ  സ്മാരക മന്ദിരത്തിൽ തൊഴിലായി യൂണിയൻസ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടന്നു. കെ കെ നാരായണൻ ഉദ്‌ഘാടനം ചെയ്തു.

സൗമ്യ വധം: തിരുത്തൽ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് അവശ്യപ്പെട്ടുള്ള സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തിരുത്തൽ ഹർജി ആയതിനാൽ പരസ്യമായ വാദം കേൾക്കൽ ഉണ്ടാവില്ല. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേംബറിലാണ് ഹർജി പരിഗണിക്കുക.

കൊറിയൻ മേഖലയിൽ യുദ്ധഭീതി

keralanews war us north korea (2)

സോൾ: ഉത്തരകൊറിയക്കെതിരെ പടയൊരുക്കം അമേരിക്ക  ശക്തമാക്കി. താട്  മിസൈൽ പ്രതിരോധ സംവിധാനം ദക്ഷിണ കൊറിയയിൽ സ്ഥാപിച്ചാണ്    അമേരിക്കയുടെ പുതിയ നീക്കം. ഒപ്പം വിമാനവാഹിനിയായ കാൾ വിൻസന്റ് നേതൃത്വത്തിൽ പടക്കപ്പലുകളുടെ വ്യൂഹവും അന്തർവാഹിനിയും മേഖലയിൽ യു എസ് വിന്യസിച്ചിട്ടുണ്ട്.  ഇന്നലെ മറ്റൊരു മിസൈൽ  പരീക്ഷണം കുടി അമേരിക്ക നടത്തി.

ഡൽഹി തീൻമൂർത്തി റോഡ് ഇനി മുതൽ തീൻമൂർത്തി ഹൈഫ ആകുന്നു

keralanews theenmurthi highfa

ന്യൂഡൽഹി: പേരുകേട്ട ഡൽഹിയിലെ തീൻമൂർത്തി റോഡിന്റെയും തീൻമൂർത്തി ചൗക്കിന്റെയും പെരുമാറുന്നു. തീൻമൂർത്തി ഹൈഫ എന്നാണ് ഇനി അറിയപ്പെടുക. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മാരകമാണ് ഹൈഫ നഗരം. ഈ പേരുകൂടി ചേർക്കാനാണ് അധികൃതരുടെ തീരുമാനം. ഡൽഹി മുനിസിപ്പൽ  കൌൺസിൽ അന്തിമ തീരുമാനം എടുക്കുന്നതായിരിക്കും. 1948 മുതൽ തീൻമൂർത്തി ഭവൻ ആയിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മരണം വരെ താമസിച്ചത് ഇവിടെ  ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഇത് ഇത് നെഹ്‌റു  സ്മാരക മ്യൂസിയവും ലൈബ്രറിയുമാക്കി.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു

keralanews minister s car in accident

തിരുവനന്തപുരം: കോൺഗ്രസ്  എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിപ്പെട്ടു. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ വെച്ചാണ് തിരുവഞ്ചൂർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

റോഡു യാത്രകളിൽ വി വി ഐ പി സംസ്കാരത്തിന് അവസാനം

keralanews no beacon light or special number plate

തിരുവനന്തപുരം: വി വി ഐ പി സംസ്കാരത്തിന് അവസാനമിടാൻ ബീക്കൺ ലൈറ്റുകൾ മന്ത്രിമാരുൾപ്പെടെ ഉള്ളവരുടെ കാറുകളിൽ നിരോധിച്ചത് കേന്ദ്ര  സർക്കാരാണ്. പ്രധാന മന്ത്രി മോദിയുടെ തീരുമാനം എത്തിയപ്പോൾ തന്നെ കേരളത്തിൽ തോമസ്   ഐസക്കിനെ പോലെയുള്ളവർ തീരുമാനം നടപ്പിലാക്കി. ഇപ്പോഴിതാ സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളിൽ  നിന്ന് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനവുമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ രജിസ്റ്റർ നമ്പർകൂടി വെക്കാനും തീരുമാനമായി.

ഫലത്തിൽ ഈ തീരുമാനം തിരിച്ചടി ആകുന്നത് പോലീസുകാർക്ക് തന്നെയാണ് കൂടുതൽ ഉത്തര വാദിത്തത്തോടെ പ്രവർത്തിക്കാൻ ട്രാഫിക് പോലീസ് നിർബന്ധിതമാകും. മന്ത്രിമാരുടെയും വി ഐ പിയുടെയും വാഹനം തിരിച്ചറിയുന്നതും സൗകര്യം ഒരുക്കുന്നതും ചുവന്ന ബീക്കൺ ലൈറ്റും സ്പെഷ്യൽ നമ്പർപ്ലേറ്റും കണ്ടിട്ടാണ്. ഈ സാഹചര്യത്തിൽ കുറ്റവും കുറവും വി ഐ പിയുടെ റോഡ് യാത്രയിൽ ഉണ്ടാവാനിടയുണ്ട്. ഈ അലംഭാവത്തിന് പോലീസും ഉദ്യോഗസ്ഥരുമാവും ഉത്തരം പറയേണ്ടി വരിക. ഇത്തരമൊരു സാഹചര്യമാണ് പുതിയ തീരുമാനം ഉണ്ടാക്കുന്നത്.

എം എം മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം

keralanews mm mani case

തിരുവനതപുരം:  മന്ത്രി എം എം മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം. പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മോശം പരാമർശം നടത്തിയതിനെതിരെയാണ് ബഹിഷ്കരണം. ഇതിന്റെ ഭാഗമായി മണിയോട് സഭയിൽ ചോദ്യങ്ങൾ ചോദിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനം എടുത്തു. സംഭവത്തിൽ മണിക്കെതിരെ ഇന്ന് സി പി എം  സംസ്ഥാന സമിതി തീരുമാനം എടുക്കാൻ ഇരിക്കവേ ആണ് എം എം മണിക്കെതിരെ പ്രതിപക്ഷം നീക്കം നടത്തിയിരിക്കുന്നത്.

ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറുന്നു

keralanews delhi muncipal election

ന്യൂഡൽഹി: ഡൽഹിയിലെ മുന്ന് മുനിസിപ്പൽ  കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിടുമ്പോൾ മുന്ന് കോര്പറേഷനുകളിലും ബിജെപി വൻ മുന്നേറ്റം തുടരുകയാണ്. കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. അതെ സമയം സംസ്ഥാന ഭരണം നടത്തുന്ന എ എ പി മൂന്നാം സ്ഥാനത്താണ്. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 53.58 ശതമാനമായിരുന്നു പോളിംഗ്.

യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

keralanews ramesh chennithala sitaram yechuri mm mani

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ മന്ത്രി സഭയില്‍ നിന്ന്  പുറത്താക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയ എം എം മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക കൂടെയാണ് മന്ത്രി എം എം മണിചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

അര്‍ഹതയില്ലെങ്കില്‍ തിരിച്ചെടുത്തോ

keralanews akshay kumar ready to return his award
തനിക്ക് നല്‍കിയ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വേണമെങ്കില്‍ തിരിച്ചെടുത്തോളുവെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറി അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. എന്നാല്‍, വലിയൊരു വിഭാഗം ഈ അവാര്‍ഡ് പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയുമായിരുന്നു. പ്രിയദര്‍ശന്റെ ഇഷ്ടതാരമായതുകൊണ്ടാണ് അക്ഷയ്ക്ക് അവാര്‍ഡ് ലഭിച്ചത് എന്നായിരുന്നു ഇവരുടെ പക്ഷം. വിമര്‍ശവും പരിഹാസവും രൂക്ഷമായതോടെയാണ് അവാര്‍ഡ് ത്യജിക്കാന്‍ തയ്യാറാണെന്ന് അക്ഷയ് പരസ്യമായി പ്രഖ്യാപിച്ചത്.