ന്യൂഡൽഹി: അടുത്തിടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് പെന്‍ഷന്‍കാരുടെ ആധാര്‍ വിവരങ്ങള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടുത്തിടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഛണ്ഡിഗഡിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
സൈന്യത്തെ ആക്രമിച്ച മാവോയിസ്റ്റ് ആര്..????
സുക്മ: സിപിഐ മാവോയിസ്റ്റിന്റെ ആംഡ് വിംഗ് കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് സൂചന. ഹിദ്മയുടെ തലയ്ക്ക് 40 ലക്ഷമാണ് പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷാ സേനയ്ക്കെതിരെയുള്ള നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹിദ്മയെന്നാണ് കരുതുന്നത്. സൗത്ത് ബസ്താറിലെ സുഖ്മ ബീജാപൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ള ആദ്യ മാവോയിസ്റ്റ് ബറ്റാലിയന്റെ തലവനാണ് 25 കാരനായ ഹിദ്മ.
ബോളിവുഡ് നടന്‍ വിനോദ് ഖന്ന അന്തരിച്ചു
മുംബൈ: നടനും എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മുംബൈ എച്ച്എന്‍ റിലയന്‍സ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1946 ഒക്ടോബര്‍ ആറിന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പെഷാവറില്‍ ജനിച്ച അദ്ദേഹം, വിഭജന കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു. 1968ല്‍ സുനില്‍ ദത്തിന്റെ ‘മന്‍ കി മീതി’ല്‍ വില്ലനായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള വരവ്. പിന്നീട് നായകവേഷങ്ങളിലേക്കു കൂടുമാറിയ ഖന്ന, ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. ‘അമര്‍ അക്ബര്‍ ആന്റണി’, ‘ഇന്‍സാഫ്’, ‘ദ ബേണിങ് ട്രെയിന്‍’, ‘മുക്കന്ദര്‍ കാ സിക്കന്ദര്‍’ എന്നിവയുള്‍പ്പെടെ നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കണമെന്ന് ആർ ബി ഐ
ന്യൂഡൽഹി: പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കണമെന്ന് ആർ ബി ഐ. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ മൂലം എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയെ തുടർന്നാണ് ആർ ബി ഐയുടെ നിർദേശം. നോട്ടുകളിൽ എഴുതുന്നത് ആർ ബി ഐയുടെ ക്‌ളീൻ നോട്ട് പോളിസിക്ക് എതിരാണ്. ഇത് സംബന്ധിച്ച നിർദേശം ആർ ബി ഐ അക്കൗണ്ട് ഉടമകൾക്കും ഉദ്യോഗസ്ഥർക്കും നൽകി. എന്നാൽ ഇത്തരം നോട്ടുകൾ സ്വീകരിക്കുന്നതിൽ പ്രശ്നവുമില്ലെന്നും നോട്ടുകൾ സ്വീകരിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ആർ ബി ഐ അറിയിച്ചു.
ഇറ്റാനഗറിൽ 23 കൗൺസിലർമാർ കോൺഗ്രസ് വിട്ട് ബി ജെ പി അംഗത്വമെടുത്തു
ഇറ്റാനഗർ: ബി ജെ പി അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാനഗർ മുൻസിപ്പാലിറ്റി ഭരണം കൈപ്പിടിയിലാക്കി. ഇറ്റാനഗർ മുൻസിപ്പൽ കൗൺസിലിലെ 25 കോൺഗ്രസ് കൗണ്സിലര്മാരില് 23 പേരും ബി ജെ പി യിൽ ചേർന്നതോടെയാണ് ഭരണം ബി ജെ പിയുടെ കൈവശമായത്. 30 അംഗ കൗൺസിൽ ഭരണം ഇതോടെ ബി ജെ പിക്ക് ലഭിക്കും.
കേദല്‍ ഇനി ഊളമ്പാറയില്‍
നന്തന്‍കോട്: നന്ദൻകോഡ് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയെ ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേദല്‍ അസ്വഭാവികമായി പെരുമാറാന്‍ തുടങ്ങിയതോടെയാണ് മാനസികരോഗാശുപത്രിയിലേക്ക് മാറ്റിയത്. മാനസിക അസ്വാസ്ഥ്യത പ്രകടിപ്പിച്ച കേദലിനെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കേദലിനെ നിരീക്ഷിക്കാന്‍ കോടതി 10 ദിവസത്തെ അനുമതിനല്‍കിയിട്ടുണ്ട്. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് തന്നെ ഇത്തരത്തിലൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കേദല്‍ മൊഴി നല്‍കിയിരുന്നു. അടിക്കടി മൊഴി മാറ്റുന്നതിനാല്‍ കേസിലെ അന്വേഷണവും വഴി മുട്ടിയിരിക്കുകയാണ്.
ബസ് യാത്രയ്ക്കിടെ പോസ്റ്റിലിടിച്ച് ബാലന്റെ തലയറ്റു
വയനാട്: ബസ് യാത്രയ്ക്കിടെ ഛർദിക്കാൻ തല പുറത്തിട്ട പതിമൂന്നുകാരന് ദാരുണാന്ത്യം. വൈദ്യുതി തൂണിലിടിച്ച് തലയും ഉടലും വേർപെട്ടു. ഗുഡല്ലൂർ പുതുർവയൽ സ്വദേശികളായ പരേതനായ ജയറാമിന്റെയും ഡേയ്‌സിയുടെയും മകൻ സിബിയാണ് ദാരുണമായി മരിച്ചത്. മാനന്തവാടിയിൽ നിന്നും ഇരിട്ടിയിലേക്കു പോയ കെ എസ് ആർ ടി സി ബസിൽ വെച്ചായിരുന്നു സംഭവം. തന്റെ അമ്മായിയുടെ കൂടെ ആറളത്തുള്ള ബന്ധു വീട്ടിലേക്ക് പോയതായിരുന്നുസിബി. ഇടിയുടെ ആഘാതത്തെ തുടർന്ന് ശിരസ്സ് വേർപെട്ട് റോഡിൽ വീഴ്ച്കയായിരുന്നു. റോഡിന്റെ ഈ ഭാഗത്തു വീതി കുറവായിരുന്നു. പേരാവൂർ സി ഐയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
ആധാരങ്ങൾ സ്വയം തയ്യാറാക്കാം
തളിപ്പറമ്പ: ആധാരങ്ങൾ സ്വയം തയ്യാറാക്കി സ്ഥലം കൈമാറ്റത്തിന് മുന്നോട്ട് വരുന്നവർക്ക് എല്ലാ വിധ പ്രോത്സാഹനങ്ങളും നല്കാൻ രെജിസ്ട്രേഷൻ വകുപ്പിന്റെ ഉന്നത തല യോഗം തീരുമാനിച്ചു. സ്വയം തയ്യാറാക്കി ഓൺലൈനിൽ സമർപ്പിക്കുന്ന ആധാരങ്ങൾക്കൊപ്പം ഫയലിംഗ് ഷീറ്റുകൾ ലൈസൻസികൾ ഒപ്പിട്ടു സമർപ്പിക്കണം എന്ന നിബന്ധന വേണ്ടെന്നു വെക്കാനുള്ള തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളാനാണ് തീരുമാനം. ഇതിന് ആവശ്യമായ നടപടികൾ അടുത്ത ദിവസം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് വകുപ്പ് തല യോഗത്തിൽ പങ്കെടുത്ത രെജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാമന്തളി മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണം
പയ്യന്നൂർ: രാമന്തളി പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാരിന്റെയും നാവിക കേന്ദ്രം മേധാവികളുടെയും നിലപാടിൽ മാറ്റം വരുത്തണമെന്നും ജനങ്ങളുന്നയിക്കുന്ന ആവശ്യത്തിന്മേൽ ഉടൻ പരിഹാരം കാണണമെന്നും പയ്യന്നൂർ പീപ്പിൾസ് മൂവേമെന്റ് ഫോർ പീസ് ആവശ്യപ്പെട്ടു. തദ്ദേശവാസികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനും സമരത്തിൽ പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.
കോൺഗ്രസ് അയ്യങ്കുന്ന് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം നാളെ
ഇരിട്ടി: അയ്യങ്കുന്ന് മണ്ഡലം കൊണ്ഗ്രെസ്സ് കമ്മിറ്റി ഓഫീസിനു വേണ്ടി അങ്ങാടിക്കടവിൽ നിർമിച്ച രാജീവ് ഭവന്റെ ഉദ്‌ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ചടങ്ങിൽ കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ് പി സി ജോസ് അധ്യക്ഷത വഹിക്കും.