സ്റ്റേജ് പരിപാടിക്ക് ദുബായിലെത്തിച്ച മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷിച്ചു

keralanews dubai police saved malayalee dancer

ദുബായ് : സ്റ്റേജ് പരിപാടി അവതജരിപ്പിക്കാനെന്ന വ്യാജേന ദുബായിലെത്തിച്ച മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷിച്ചു. കാസർഗോഡ് സദേശിനിയായ 19 കാരിയെ ആണ് ദുബായ് പോലീസ് രക്ഷിച്ചത് . ചെന്നൈയിലെ രവി എന്ന ഇടനിലക്കാരൻ വഴിയാണ് ഞായറാഴ്ച യുവതിയെ ദുബായിലെത്തിച്ചത്. ഇവിടെ  എത്തിയപ്പോഴാണ് പലർക്കും കാഴ്ച വെക്കാനാണ് തന്നെ കൊണ്ടുവന്നതെന്ന് യുവതിക്ക് മനസിലായത്. മുറിയിൽ അടച്ചിടപ്പെട്ട യുവതി നാട്ടിലെ ഭർത്താവിനെ വിവരമറിയിച്ചു.  ഭർത്താവ് കാസർഗോഡ് എസ് പിക്ക് പരാതി നൽകി. തുടർന്ന് മാധ്യമ പ്രവർത്തകനും അബുദാബി കമ്മ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ ഫോൺ നമ്പർ യുവതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി യുവതിയെ ബന്ദിയാക്കിയ മുറി തുറപ്പിച്ചു. മുറിയിൽ നർത്തകിയെ കൂടാതെ പതിനഞ്ചോളം പെൺകുട്ടികളും ഉണ്ടായിരുന്നു.

വിമാനം റാഞ്ചിയെന്നു കരുതി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് യാത്രക്കാരന്റെ ട്വീറ്റ്

keralanews airplane traveller tweeted to prime minister

ജയ്പുർ: കാലാവസ്ഥ മോശമായതിനെ തുടർന്ന് വഴിതിരിച്ച് വിട്ട മുംബൈ -ഡൽഹി ജെറ്റ് എയർവേസ്  വിമാനം റാഞ്ചിയെന്ന് യാത്രക്കാരന്റെ ട്വീറ്റ്. ഡെൽഹിയിലിറങ്ങേണ്ട ഫ്ലൈറ്റ് ഹൈജാക്ക്  ചെയ്തതായി കരുതുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് യാത്രക്കാരൻ പ്രധാനമന്ത്രിയ്ക്ക് ട്വിറ്റെർ സന്ദേശം നൽകിയത്.

ഡൽഹിയിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനം വഴിതിരിച്ച് വിട്ടിരുന്നു. ഡൽഹിയിൽ ഇറങ്ങുന്നതിനു പകരം ജയ്‌പ്പൂരാണ് വിമാനം ഇറങ്ങിയത്  എന്നാൽ വിമാനം വഴിതിരിച്ച് വിട്ടപ്പോൾ ഹൈജാക്ക്  ചെയ്യപ്പെട്ടതാണെന്ന് കരുതി ഭയപ്പെട്ട യാത്രക്കാരൻ പ്രധാനമന്ത്രിയോട് രെക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുകയായിരുന്നു.

വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ഗൗതം ഗംഭീർ

keralanews gautham gambheer charitable trust

ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ സുക്മയിൽ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാരുടെ മക്കൾക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റെർ ഗൗതം ഗംഭീർ. ജവാന്മാരുടെ മക്കളുടെ  വിദ്യാഭ്യാസ ചിലവ് ഗൗതം ഗ്മഭീർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഏറ്റെടുക്കും.

ഉത്തരകൊറിയയുമായി സംഘർഷത്തിന് സാധ്യതയെന്ന് ഡൊണാൾഡ് ട്രംപ്

keralanews north korea us

വാഷിംഗ്ടൺ: ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ ഉത്തര കൊറിയയുമായി വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഒത്തുതീർപ്പിനുള്ള സാദ്ധ്യതകൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാല പ്രസിഡന്റുമാർ കൈകാര്യം ചെയ്ത വഷളാക്കിയ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.   ഉത്തരകൊറിയക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ തീർക്കാനാണ് തന്റെ തീരുമാനമെന്നും സൈനിക നടപടി പരിഗണനയിലില്ലെങ്കിലും അദ്ദേഹം അറിയിച്ചു.

മൂന്നാറിലെ നിരാഹാര സമരത്തിൽ നിന്ന് ആം ആദ്മി പാർട്ടി പിന്മാറി

keralanews munnar hunger strike

മൂന്നാർ: മന്ത്രി എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മൂന്നാറിൽ നടത്തിവന്ന നിരാഹാര സമരത്തിൽ നിന്ന് ആം ആദ്മി പ്രവർത്തകർ പിന്മാറി. എന്നാൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രവർത്തകർ സമര പന്തലിൽ തുടരും. ആം ആദ്മി പാർട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ  ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമരം  അവസാനിപ്പിക്കാൻ ആം ആദ്മി പാർട്ടി നേതൃത്വം തീരുമാനിച്ചത്.

നിരാഹാരം കിടന്ന ആം ആദ്മി നേതാവ് സി ആർ നീലകണ്ഠൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം  ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം മറ്റൊരു പ്രവർത്തകൻ നിരാഹാരത്തിനായി മുന്നോട്ട് വന്നെങ്കിലും പെമ്പിളൈ ഒരുമൈ പ്രവർത്തകർ ഇതിനെ എതിർക്കുകയായിരുന്നു.

പരിയാരം മെഡി.കോളേജ് ജീവനക്കാരുടെ കുടുംബസംഗമം

keralanews family get together

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിലെ 20 വര്‍ഷം തികച്ച ജീവനക്കാരുടെ കുടുംബ സംഗമം കെ.കെ.മാരാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി.ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, എം.ഡി. കെ.രവി, പ്രിന്‍സിപ്പല്‍ ഡോ. കെ.സുധാകരന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.കെ.ബാലചന്ദ്രന്‍, ഡോ. കെ.രമേശന്‍, കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. കലാ പരിപാടികള്‍ അരങ്ങേറി.

റോഡുപണിക്കിടെ ടിപ്പര്‍ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

keralanews tipper lorry accident

ഇരിട്ടി: റോഡുനിര്‍മാണ പ്രവൃത്തിക്കിടെ മെറ്റല്‍ കയറ്റിയ ടിപ്പര്‍ലോറി വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുന്നാട് പാറേങ്ങാട്ടെ കിഴക്കേപുരയില്‍ വിന്‍കുമാറിന്റെ വീടിന്റെ അടുക്കളഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. അപകടത്തിന് അല്പംമുമ്പുവരെ വീട്ടുകാര്‍ മുറ്റത്തുണ്ടായിരുന്നു. ക്രെയിനുപയോഗിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ ലോറി എടുത്തുമാറ്റി.

താഴെ ചൊവ്വയിൽ പാലം നിർമാണം തുടങ്ങി

keralanews thazhe chovva bridge

താഴെചൊവ്വ: ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമായി താഴെ ചൊവ്വയിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചു. നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തു ഒന്നര മീറ്റർ  മാറിയാണ് പാലം പണിയുന്നത്. 20  മീറ്റർ നീളവും 9 .80  മീറ്റർ വീതിയുമുള്ള പാലത്തിന് 3 .50  കോടി രൂപയുമാണ് തുക വകയിരുത്തിയിരിക്കുന്നത്.  ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കുന്നുണ്ട്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ  കടന്നു പോകാനാവുന്ന വിധത്തിലാണ് നിർമാണം.

നിയമസഹായം നൽകുന്നതിന് വളണ്ടിയർമാരെ നിയമിക്കുന്നു

keralanews valentior selection

കണ്ണൂർ: ജില്ലാ നിയമസേവന അതോറിറ്റി  പാരാ ലീഗൽ വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമസഹായം, നിയമ ബോധവൽക്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയും അഴിമതി അടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടലുകളുമാണ് പാരാ ലീഗൽ വളണ്ടിയർമാരുടെ ചുമതലകൾ.

അധ്യാപകർ, വിരമിച്ച സർക്കാർ  ജീവനക്കാർ, മുതിർന്ന പൗരന്മാർ, അംഗൻവാടി പ്രവർത്തകർ, ഡോക്ടർമാർ, വിദ്യാർഥികൾ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർക്ക് അപേക്ഷിക്കാം.  അപേക്ഷ ഫോറം തലശ്ശേരിയിലെ ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിട്ടി , കണ്ണൂരിലെയും തളിപ്പറമ്പിലേയും  താലൂക്ക് നിയമന സേവന കമ്മിറ്റി ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകർ മെയ് 25 നു മുമ്പ് അതാത് ഓഫീസുകളിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കും.

ജനങ്ങളെ സർക്കാർ അപമാനിക്കുന്നു

keralanews ad mustafa against ldf govt

കണ്ണൂർ : വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് അധികാരത്തിലേറിയ എൽ ഡി എഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ നിരന്തരം അപമാനിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ എ ഡി മുസ്തഫ. ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയത്തിലും പ്രവാസി വിരുദ്ധ നയത്തിലും പ്രതിഷേധിച്ച് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി പത്തുമാസം കഴിയുമ്പോഴേക്കും ജനങ്ങൾ ഇത്രമാത്രം വെറുത്ത ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു