തിരുവനന്തപുരം: ട്രാൻസ് ജൻഡർ വിഭാഗങ്ങൾ മികച്ച തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചാൽ സഹായിക്കാൻ സർക്കാർ തയ്യാറാണെന്ന് വ്യവസായ-കായിക-യുവജനക്ഷേമ മന്ത്രി എ സി മൊയ്‌ദീൻ പറഞ്ഞു. സഹതാപത്തെക്കാൾ പരിഗണന അർഹിക്കുന്നവരായാണ് സർക്കാർ ട്രാൻസ് ജൻഡർ വിഭാഗത്തെ കാണുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ട്രാൻസ് ജൻഡർ അത്ലറ്റിക് മീറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മീറ്റിൽ കഴിവ് തെളിയിക്കുന്നവർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരം
മൂന്നാർ: മൂന്നാറിൽ നിരാഹാര സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരാമെന്നു ഡോക്ടർ. ഇതേതുടർന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ഗോമതിയും കൗസല്യയും സമരപന്തലിൽ നിരാഹാരം തുടരുകയാണ്. വൈദ്യുതി മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നാണ് ഇവർ നിരാഹാര സമരം നടത്തുന്നത്. മന്ത്രി രാജിവെക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ.
ബോക്സോഫീസിനെ പിടിച്ചുകുലുക്കി ബാഹുബലിയുടെ പ്രകമ്പനം
തിരുവനന്തപുരം: ഇന്ത്യയിൽ ബാഹുബലി ഇന്നലെ റിലീസ് ചെയ്തത് 6500ലേറെ തീയേറ്ററുകളിലാണ്.കേരളത്തിലെ തീയേറ്ററുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയിൽ നെട്ടോട്ടമോടുകയായിരുന്നു. ഇന്ത്യയിൽ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമാണ് ബാഹുബലിക്ക് ലഭിച്ചത്. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പുതിയ ചരിത്രമായി മാറി ബാഹുബലി രണ്ട്. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യ ദിനം വാരിക്കൂട്ടിയത് 108 കോടിയാണെന്നാണ് വിവരം.
തെറ്റുകൾ സംഭവിച്ചു, ആത്മപരിശോധന നടത്തും; സ്വയം വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ
ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ സ്വയം വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തങ്ങൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ആത്മപരിശോധനയ്ക്ക് ഈ അവസരം വിനിയോഗിക്കുമെന്നും കെജ്‌രിവാൾ ട്വിറ്ററിലൂടെ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി വളണ്ടിയർമാരോടും വോട്ടർമാരോടും സംസാരിക്കുകയായിരുന്നു. പരാജയത്തിന് ആരെയും പഴിചാരിയിട്ട് കാര്യമില്ല. ചെയ്യാനുള്ളത് പ്രവർത്തിക്കുക എന്നത് മാത്രമാണ്. ഇനി ഒഴിവുകഴിവുകൾ പറയാനുള്ള സമയമല്ലെന്നും കെജ്‌രിവാൾ പറഞ്ഞു. ജനങ്ങൾ അർഹിക്കുന്നത് അവർക്ക് കിട്ടണം.അതിൽ ഒട്ടും കുറവുണ്ടാവാൻ പാടില്ല. നിലനിൽപ്പിനായുള്ള വഴി അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബാഹുബലി രണ്ടാം ഭാഗത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍
കുറഞ്ഞ ചിലവിലൊരു ഹൈ ക്ലാസ് യാത്ര
ന്യൂഡൽഹി: വിമാന യാത്ര സാധാരണക്കാര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉഡാന്‍ വിമാന സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന ചെലവില്‍ വിമാനയാത്ര യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഉഡാന്‍ പദ്ധതി. ഉഡാനിന്റെ ഭാഗമായി ഒന്‍പതു മുതല്‍ 40 വരെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണു പറക്കുക. പദ്ധതി പ്രകാരം ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്കു വെറും 2,500 രൂപ മാത്രമാണ് ചിലവ് വരിക.
സൈന്യത്തിന്റെ സവാരി ഇനി സഫാരിയില്‍
ഇന്ത്യന്‍ കരസേനയുടെ പഴയ വിശ്വസ്ത ഫോര്‍ വീല്‍ വാഹനം മാരുതി ജിപ്‌സിക്ക് പകരക്കാരനായി ടാറ്റയുടെ സഫാരി സ്‌റ്റോം സേനയ്‌ക്കൊപ്പം ചേര്‍ന്നു. 3192 യൂണിറ്റ് സഫാരി സ്‌റ്റോം എസ്.യു.വികള്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍മിച്ചു നല്‍കാനുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സ് ഒപ്പിട്ടു.
ജനറല്‍ സര്‍വ്വീസ് 800 എന്ന കാറ്റഗറിയിലാണ് പുതിയ സഫാരി സ്‌റ്റോം സൈന്യത്തിനൊപ്പം കൂട്ടിനെത്തുന്നത്. പതിനഞ്ച് മാസക്കാലം സൈന്യത്തിന്റെ വിവിധ ടെക്‌നിക്കല്‍ ടെസ്റ്റുകളില്‍ കായികക്ഷമത തെളിയിച്ചാണ് സഫാരി സ്‌റ്റോം സൈന്യത്തില്‍ ചേരാനുള്ള യോഗ്യത നേടിയെടുത്തത്
ലൈസന്‍സ് സമ്പ്രദായം പിന്‍വലിക്കണം
കണ്ണൂര്‍: വൈദ്യുതി ബോര്‍ഡില്‍ കരാര്‍ പണികള്‍ ചെയ്യാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്ന് കെ.എസ്.ഇ.ബി. പി.സി.സി. ലൈന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. വന്‍കിട കരാറുകാരെ കുടിയിരുത്താന്‍ വേണ്ടിയാണ് ഈ നടപടിയെന്ന് യൂണിയന്‍ ആരോപിച്ചു. ഈ നടപടിയിലൂടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്ന് പിന്തള്ളപ്പെടുമെന്ന് ജില്ലാ പ്രവര്‍ത്തകയോഗം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി എസ്.സീതിലാല്‍ ഉദ്ഘാടനം ചെയ്തു. അനൂപ് ജോണ്‍ എരിമറ്റം അധ്യക്ഷത വഹിച്ചു.
തെരുവുനായ്ക്കള്‍ ആടിനെ കൊന്നു
നടുവില്‍: ടെക്‌നിക്കല്‍ ഹൈസ്‌കൂളിനടുത്ത് പന്താണ്ട ശാന്തയുടെ പറമ്പില്‍ മേയാന്‍ കെട്ടിയിട്ട ഗര്‍ഭിണിയായ ആടിനെ തെരുവുനായകള്‍ കടിച്ചുകൊന്നു. നടുവില്‍ പ്രദേശത്ത് തെരുവുനായശല്യം കൂടിയിട്ടുണ്ട്.
മയ്യിലില്‍ ഓട്ടുറുമശല്യം വ്യാപകമാവുന്നു
മയ്യില്‍: പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ ഓട്ടുറുമശല്യം വ്യാപകമാവുന്നു. കടിയേറ്റ് ചികിത്സതേടുന്നവരും വര്‍ധിച്ചു. കഴുത്തിലാണ് ഇവ കൂടുതലായും പറ്റിപ്പിടിക്കുന്നത്. ചെവിയില്‍ പഞ്ഞി വെച്ചാണ് ഈ പ്രദേശങ്ങളിലുള്ളവര്‍ ഇപ്പോള്‍ കഴിയുന്നത്. പകല്‍സമയത്ത് വീടിന് മുകളില്‍ കൂട്ടമായി പറ്റിപ്പിടിച്ചുകിടക്കുന്ന ഇവയെ കീടനാശിനി പ്രയോഗത്തിലൂടെ നശിപ്പിക്കാന്‍ പഞ്ചായത്തുതന്നെ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.