സെൻകുമാറിന്റെ പുനർനിയമനത്തിൽ സർക്കാർ സുപ്രീംകോടതിയിലേക്ക്

keralanews senkumar reappointment

തിരുവനന്തപുരം: ടി പി സെൻകുമാർ കേസിൽ വ്യക്തത വരുത്താൻ സംസഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കോടതി വിധിയിൽ വ്യക്തത വേണം എന്നാവശ്യപ്പെട്ട് ഇന്ന് ഹർജിനൽകാനാണ് സർക്കാർ തീരുമാനം.

സെൻകുമാർ സർക്കാർ രേഖകൾ ചോർത്തിയെന്ന് സർക്കാർ സംശയിക്കുന്നു. സെൻകുമാർ ചോർത്തി നൽകിയ രേഖകൾ ചോർത്തിയാണ് പ്രതിപക്ഷം നിയമസഭയിൽ സംസാരിച്ചത്. ഇത് സെൻകുമാറിന്റെ സർക്കാർ വിരുദ്ധ നീക്കമാണെന്ന് സർക്കാർ കരുതുന്നു. ഇങ്ങനെ വിശ്വസിക്കാനാവാത്ത ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ഡിജിപി സ്ഥാനത്തു നിയയമിക്കുമെന്നാണ് സർക്കാർ ആലോചിക്കുന്നത്.

അതേസമയം സംസ്ഥാന  പോലീസ് മേധാവി ആര് എന്ന് ചോദിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ബഹളം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്ന ബഹളം.

കെ എസ് ആർ ടി സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികളുടെ സമരം പിൻവലിച്ചു

keralanews ksrtc strike stopped

തിരുവനന്തപുരം: സംസ്ഥാനത്ത കെ എസ് ആർ ടി സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി തോമസ്  ചാണ്ടി അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

മെക്കാനിക്കൽ വിഭാഗം ജീവനക്കാർക് ഡബിൾ ഡ്യൂട്ടി ഒഴിവാക്കി സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയപ്പോഴുള്ള അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. പരിഷ്‌കാരം നിലവിൽ വന്ന ഇന്നലെ മുതലാണ് പണിമുടക്ക് തുടങ്ങിയത്.

 

ബ്ലുവയിൽ സൂയിസൈഡ് ഗെയിം

keralanews blue whale suicide game

ദുബായ് : റഷ്യയിൽ നൂറുകണക്കിന് കൗമാരക്കാരുടെ ജീവനെടുത്ത സൂയിസൈഡ് ഗെയിം ബ്ലുവൈൽ പ്രചരിക്കുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പ് ആണ് ഈ ഗെയിമിന് പിന്നിൽ. അൻപത് ദിവസം  നീളുന്ന വെല്ലു വിളികളാണ് ഈ ഗെയിമിലുള്ളത്. അൻപതാം ദിവസം ഗെയിം കളിക്കുന്ന വ്യക്തിയോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും. പ്രമുഖ പത്രമായ ഖലീജ് ടൈംസ് ആണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തു വിട്ടത്.

വാട്ട്സാപ്പിൽ ഈ ഗെയിമിനെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിച്ചതോടെ രക്ഷിതാക്കൾ ഭയചകിതരാണ്. ഈ ഗെയിം ആദ്യമുണ്ടായത് റഷ്യയിലാണ്. അവിടെ നൂറോളം കൗമാരക്കാർ അത്മഹത്യ  ചെയ്തു എന്നാണ് റിപ്പോർട്ട്. ഹൊറർ ചിത്രങ്ങൾ കാണാനുള്ള വെല്ലുവിളികൾ ഈ ഗെയിമിന്റെ ഭാഗമാണ്.

കൂടാതെ ഓരോ ആകൃതിയിൽ ശരീരത്തിൽ മുറിവുണ്ടാക്കാനും ഗെയിം ആവശ്യപ്പെടും. അത്മഹത്യ ചെയ്യാനുള്ള വെല്ലുവിളിയാണ് അവസാനം. ഈ വെല്ലുവിളികൾ ഏറ്റെടുത്തതിനു തെളിവായി ഗെയിം ദാതാക്കൾ ഫോട്ടോകളും ആവശ്യപ്പെടും. ഒരിക്കൽ ഈ ഗെയിം ഡൗൺലോഡ് ചെയ്താൽ പിന്നെ അത് ഡിലീറ്റ് ചെയ്യാനാവില്ല. ഫോൺ ഹാക്ക് ചെയ്ത് ഗെയിം ദാതാക്കൾക്ക് ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്താനാകും.

ഇറോം ശർമിളയുടെ വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടിൽ വെച്ച്

keralanews irom sarmila going to marry

മണിപ്പുർ: മണിപ്പൂരിന്റെ ഉരുക്കു വനിത  ഇറോം ശർമിള ദൈവത്തിന്റെ സ്വന്തം നാട്ടിൽ വെച്ച് വിവാഹിതയാകുന്നു. സുഹൃത്തായ അയർലൻഡ് സ്വദേശി ഡെസ്മണ്ട് കുടിനോയാണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ ഫലം കാണുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിവാഹം ഉണ്ടാകുമെന്നും സൂചനയുണ്ട്.

മണിപ്പുർ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിവാഹിതയാകുമെന്ന് ഇറോം ശർമിള നേരത്തെ പ്രഖ്യാപിച്ചിരുന്നു. എട്ടു വർഷത്തെ നീണ്ട പ്രണയത്തിനാണ് ഇപ്പോൾ  പരിസമാപ്തി ആവുന്നത്. അടുത്തിടെ മണിപ്പുർ തിരഞ്ഞെടുപ്പിൽ  പരാജയപ്പെട്ടതിനെ തുടർന്ന് ഇറോം കേരളത്തിൽ എത്തിയിരുന്നു.

പരിസ്ഥിതി സൗഹൃദ സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ അവതരിപ്പിച്ച് ഐ എസ് ആർ ഒ

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ വിജയകരമായി അവതരിപ്പിച്ച് ഐ എസ് ആർ ഒ . തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്നാണ് സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ പുറത്തിറക്കിയത്.

ഓട്ടോമോട്ടീവ്ര്, ഇലക്ട്രിക്കൽ  കെമിക്കൽ  എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ സംയുക്തമായ പരിശ്രമത്തിലൂടെ പുതിയ പദ്ധതി യാഥാർഥ്യമാക്കിയത്. മാരുതി സുസുകി ഓമ്നി വാനാണ് ഐ എസ് ആർ ഒ സോളാർ പവറിൽ നിരത്തിലിറക്കിയത്.

സൂര്യപ്രകാശത്തിൽ നിന്ന് പവർ സംഭരിച്ച് ലിഥിയം അയേൺ ബാറ്ററിയാണ് സോളാർ ഹൈബ്രിഡ് ഓംനിയെ മുന്നോട്ട് നയിക്കുക. വാഹനത്തിന്റെ മുകൾ ഭാഗം പൂർണമായും സോളാർ പാനൽ ഘടിപ്പിച്ചതാണ്.

മൃതദേഹങ്ങൾ വികൃതമാക്കിയ പാക്ക് സൈന്യത്തിനൊപ്പം മുജാഹിദിൻ ഭീകരരും

keralanews terrorists along with pak force

ന്യൂഡൽഹി: രണ്ട് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് അനാദരവ് കാട്ടിയ പാക്ക് സൈനിക  വിഭാഗമായ ബോഡർ ആക്ഷൻ ടീമിൽ ഭീകരരും ഉണ്ടെന്ന്  ഇന്ത്യൻ അതിർത്തി രക്ഷാസേനയുടെ  വെളിപ്പെടുത്തൽ. പാക് ആക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് പാക്ക് സൈന്യത്തിൽ ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള ആരോപണം ബി എസ് എഫ് ഉയർത്തിയത്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാനിരക്കുകള്‍ കുത്തനെ കൂട്ടി

keralanews pariyaram medical college treatment rates increased

പരിയാരം: സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാനിരക്കുകള്‍ കുത്തനെ കൂട്ടി. വടക്കേ മലബാറില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ അഭാവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണജനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. കഴിഞ്ഞ ദിവസം ഭരണസമിതി ചേര്‍ന്ന് തീരുമാനമെടുത്ത പുതിയ നിരക്ക് ഇന്നലെ മുതൽ   പ്രാബല്യത്തില്‍ വന്നു. ഡോക്ടര്‍മാരുടെ പരിശോധന ഫീസ്, ശസ്ത്രക്രീയഫീസ്, മുറിവാടക തുടങ്ങി എല്ലാവിഭാഗത്തിലും ഫീസ് കുത്തനെ കൂട്ടി. അതായത് ബൈപ്പാസ് ഓപ്പറേഷന് സാധാരണ ഒരു ലക്ഷമായിരുന്നെങ്കില്‍ ഇനി മുപ്പതിനായിരം രൂപ അധികമായി നല്‍കണം. ചികില്‍സാമേഖലയിലെ ചെലവ് വര്‍ധിച്ചതും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കിയതും കണക്കിലെടുത്താണ് വിലവര്‍ധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

ഹരിതകേരളം പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യം: മന്ത്രി മാത്യു ടി. തോമസ്

keralanews green kerala project

പത്തനംതിട്ട: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതി പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. ഇരവിപേരൂര്‍ റൈസിന്റെ വിപണനോദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി ജൈവ കൃഷി രീതി വ്യാപകമാക്കണം. കഴിയുന്നത്ര ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. വരും തലമുറയ്ക്കായി ജലസംരക്ഷണം ഉറപ്പാക്കണം. കേരളം വലിയ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. മലകള്‍ ഇടിച്ചതും കുളങ്ങളും പാടങ്ങളും നികത്തിയതുംമൂലം ജലം സംരക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. ഇതിനു പരിഹാരം കണ്ടെത്തണം.

ശുദ്ധമായ വായു, ജലം, മണ്ണ്, ഭക്ഷണം, ശുചിത്വമുള്ള നാട് എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ പറഞ്ഞു. കൃഷിയുണ്ടെങ്കിലേ മണ്ണും ജലവും വായുവും നിലനില്‍ക്കുകയുള്ളൂ. ഇവയുടെ വീണ്ടെടുപ്പാണുണ്ടാകേണ്ടത്. ഇന്നലെ വരെ ചെയ്ത വലിയ തെറ്റുകള്‍ തിരുത്താനുള്ള അവസരമാണ് ഹരിതകേരളം മുന്നോട്ടു വയ്ക്കുന്നത്.

പാസ്പോർട്ട് സേവനങ്ങൾ ഇനി പോസ്റ്റ് ഓഫീസുകളിൽ

keralanews passport services through post offices

ന്യൂഡൽഹി: പ്രവാസി ജീവിതത്തിനൊരുങ്ങുന്നവരുടെ ഏറ്റവും വലിയ ദുരിതമായി പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ . ആ ദുരിതത്തിൽ നിന്ന് മോചനമായി. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ രാജ്യത്തെ പോസ്റ്റ് ഓഫീസുകളിലേക്ക് വരുന്നു. ശശി തരൂരാണ് പാസ്പോർട്ടിനായുള്ള അപേക്ഷകളും അനുബന്ധ കാര്യങ്ങളും രാജ്യത്തെ പ്രാദേശിക പ്രാദേശിക പോസ്റ്റ് ഓഫീസുകൾ വഴി ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.

നൂറാമത്തെ പ്ലാസ്റ്റിക് സർജറിക്കിടെ മോഡൽ മരിച്ചു

keralanews model died during 100th plastic surgery

ലണ്ടൻ: ലോക പ്രശസ്ത മോഡലായ  ക്രിസ്റ്റീന മാട്ടെല്ലി പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു. സൗന്ദര്യം നിലനിർത്താനായി നൂറാമത്തെ ശസ്ത്രക്രിയക്കിടെയാണ് മരണം. പതിനേഴാം വയസ്സിൽ മോഡലിംഗ് രംഗത്തെത്തിയ ക്രീസ്റ്റീന അന്നുമുതൽ പ്ലാസ്റ്റിക് സർജറിയും ചെയ്ത് തുടങ്ങിയിരുന്നു.

ശസ്ത്രക്രിയക്കിടെ ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതിന് മുൻപുള്ള ശസ്ത്രക്രിയകളിലൂടെ ക്രിസ്റ്റീന ശരീരത്തിൻറെ എല്ലാ ഭാഗങ്ങളും പരിഷ്കരിച്ചിരുന്നു. സൗന്ദര്യം നിലനിർത്താൻ എല്ലാ സ്ത്രീകളും ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഇവരുടെ അഭിപ്രായം.
സൗന്ദര്യ സംരക്ഷണമാണ് തൻരെ ഹോബിയും പാഷനുമെന്ന് ക്രിസ്റ്റീന എപ്പോഴും പറഞ്ഞിരുന്നു. ഓരോ സർജറിയെക്കുറിച്ചും വെബ് സൈറ്റിലൂടെ വിശദമാക്കുകയും ചെയ്തിരുന്നു. എൻറെ ശരീരം എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണം. ഇതിനായി ഞാൻ ചെയ്യുന്ന ഓരോ സർജറിയും ഞാൻ ആസ്വദിക്കുന്നു, ഇങ്ങനെയായിരുന്നു ക്രിസ്റ്റീനയുടെ വിശദീകരണം.