സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി; അനില്‍കാന്ത് വിജിലന്‍സ് എഡിജിപി

keralanews police new changes head quarters (3)

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. സുപ്രിം കോടതി വിധിയു-aടെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ ഉടന്‍ നിയമിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായിട്ടുള്ള അഴിച്ചു പണിയാണ് നടന്നതെന്നാണ് സൂചന.   പൊലീസിന്റെ സൈബര്‍ വിഭാഗം മേധാവിയായ   ടോമിന്‍ തച്ചങ്കരിയെ   പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു.

അനില്‍കാന്തിനെ   വിജിലന്‍സ് എഡിജിപി യായി നിയമിച്ചു.   ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് മാറ്റി നിയമിച്ചിട്ടുണ്ട്. ഷെഫീന്‍ അഹമ്മദ് ആംഡ് ബെറ്റാലിയന്‍ ഡിഐജിയായി.  ഹരിശങ്കറിനെ   പൊലീസ് ആസ്ഥാനത്ത് ഐജിയാക്കി.

മുഹമ്മദ് ഷെബീര്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയാകും. എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധികച്ചുമതല നല്‍കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഇനി ശാസ്ത്രീയ രീതി

keralanews interogation room in district police station

കണ്ണൂർ: ഇടിമുറിയും സ്റ്റേഷനിലെ ലോക്കപ്പ് മുറിയും ഇല്ല ,പ്രതികളെ ചോദ്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യൽ മുറി പ്രവർത്തനമാരംഭിച്ചു. എ ആർ ക്യാമ്പിലെ ഒന്നാം നിലയിലാണ് ജില്ലാ പോലീസ് സേനയിൽ ആദ്യമായി ശാസ്ത്രീയ ഇന്റോരാഗേഷൻ മുറി ആരംഭിക്കുന്നത്.

പ്രതിയെ ചോദ്യം ചെയ്യുമ്പോൾ പ്രതിയുടെ ഭാവമാറ്റവും പെരുമാറ്റ രീതികളുമൊക്കെ അവരുടെ ശ്രദ്ധയിൽപ്പെടാതെ നിരീക്ഷിക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും സാധിക്കുന്ന രീതിയിലാണ് മുറി തയ്യാറാക്കിയിരിക്കുന്നത്.

മുറിയുടെ ഒരു ഭിത്തിയുടെ ഭാഗം കണ്ണാടി ഉപയോഗിച്ചാണുള്ളത്. കണ്ണാടിക്ക് പുറത്തുള്ളവരെ പ്രതികൾക്ക് കാണാനാകില്ല. ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്യുന്നതിനും പിന്നീട് ആവശ്യമെങ്കിൽ വിശകലനം ചെയ്യുന്നതിനും ഉള്ള സൗകര്യവും മുറികളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുള്ളവരെ ഇവിടെ എത്തിക്കും. ഐ ജി പി വിജയനാണ് മുറി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യൽ മുറിയുടെ ഉദ്‌ഘാടനം കണ്ണൂർ റേഞ്ച് ഐ ജി മഹിപാൽ യാദവ് നിർവഹിച്ചു  എസ് പി ശിവവിക്രം അധ്യക്ഷത വഹിച്ചു.

‘അപ്പക്കൂട് പെരുമ’ ഉത്ഘാടനം

keralanews appakkod peruma 2017

തലശ്ശേരി: തലശ്ശേരി  നഗരസഭയുടെ നൂറ്റി അൻപതാം വാർഷിക ഭാഗമായി നഗരസഭാ ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘അപ്പക്കൂട് പെരുമ 2017 ‘ കേക്കിന്റെ നാടായ തലശ്ശേരിക്ക് കൗതുകമായി. കേരളാ  കേക്ക്  അസോസിയേഷൻ സംഘടിപ്പിച്ച അപ്പക്കൂട് പെരുമ രാഗേഷ് എം പി ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി കെ രമേശൻ അധ്യക്ഷത വഹിച്ചു.

അഴീക്കൽ റോഡിൽ മാലിന്യം കുന്നു കൂടുന്നു

keralanews azheekkal roadwaste materials

വളപട്ടണം: വളപട്ടണത്ത്   അഴീക്കൽ റോഡിൽ റെയിൽവേ  അടിപ്പാതയ്ക്ക് സമീപം ലോറി സ്റ്റാന്റിനോട് ചേർന്ന് മാലിന്യം കുമിഞ്ഞു   കൂടുന്നു. പഞ്ചായത്ത് ഓഫീസിന്റെയും വളപട്ടണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും മൂക്കിന് താഴെ ആയിട്ടും ഭരണ സമിതിയും ആരോഗ്യ വകുപ്പ് അധികൃതരും തിരിഞ്ഞു നോക്കുന്നില്ലത്രേ. പഞ്ചായത്ത് അധികൃതർ തന്നെ ഇവിടെ  മാലിന്യം തള്ളുന്ന കേന്ദ്രമാക്കിയെന്നാണ് ആരോപണം. പഞ്ചായത്ത് തള്ളുന്ന മാലിന്യങ്ങൾക്ക് പുറമെ സാമൂഹ്യദ്രോഹികൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യം കൊണ്ട് തള്ളുന്നതും പതിവാക്കിയിട്ടുണ്ട്. അറവു മാലിന്യം തള്ളുന്നത് കാരണം തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.

ലോകത്തെ ക്രൂരതയുടെ പര്യായമായ ഐ എസ് നാമാവശേഷമാകുന്നു

keralanews is thrown out

സിറിയ: ഏറെ പൈശാചിക പ്രവർത്തിയിലൂടെ പേടി സ്വപ്നമായിരുന്നു ഐ എസിന് ഇനി ഉയിർത്തെഴുന്നേൽപ്പ് സാധ്യമല്ല. ഐ എസ് ഇനി സിറിയയിലും ഇറാക്കിലും വേരുറപ്പിക്കുകയില്ല എന്ന് നിസംശയം പറയാം. ഇറാഖിലെയും സിറിയയിലെയും ശക്തി കേന്ദ്രങ്ങളെല്ലാം സൈന്യം വീണ്ടെടുത്തിരിക്കുകയാണ്. മനുഷ്യ കവചം രൂപീകരിച്ച്  സൈന്യത്തെ തടയാൻ പറ്റുമെന്ന ഭീകരരുടെ ഒടുവിലത്തെ ആഗ്രഹവും ഇനി വിലപ്പോവില്ല. കാരണം സൈന്യം അത്രമാത്രം ഐ എസിനെ ഇരു രാജ്യങ്ങളിലും അമർച്ച ചെയ്തിരിക്കുകയാണ്.

സെൻകുമാർ തിരിച്ചെത്തിയേക്കും

keralanews tp senkumar case

തിരുവനന്തപുരം : പോലീസ് തലപ്പത്തു സർക്കാർ വൻ അഴിച്ചുപണി നടത്തുന്നു. ടോമിൻ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എ ഡി ജി പി ആയി നിയമിച്ചു. ഇതേ തുടർന്ന് ഉണ്ടായ ഒഴിവിൽ എറണാകുളം റേഞ്ച് ഐ ജി  പി വിജയന്  അധിക  ചുമതല നൽകി. ഡി ജി പി ആയി ടി പി സെൻകുമാർ തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് പോലീസ് തലപ്പത്തു സർക്കാർ അഴിച്ചുപണി നടത്തുന്നത്.

മഞ്ചേശ്വരത്ത് വ്യാപാരി വെട്ടേറ്റ് മരിച്ചു

keralanews murder

കാസർഗോഡ്: മഞ്ചേശ്വരത്ത് വ്യാപാരി വെട്ടേറ്റ് മരിച്ചു. മണ്ടേക്കാപ്പ് സ്വദേശി രാമകൃഷ്ണൻ (48)ആണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘം കടയിൽ കയറി വ്യാപാരിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഒരു സൈനികന്റെ തലയറുത്താൽ 100 പാക് സൈനികരുടെ തലയരാക്കണമെന്ന് ബാബ രാംദേവ്

keralanews be bold before pakistan baba ramdev

ന്യൂഡൽഹി: ഇന്ത്യൻ സൈനകർക്കു നേരെ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ മടിച്ചു നിൽക്കരുതെന്ന് യോഗ ഗുരു ബാബ രാംദേവ്. നമ്മുടെ ഒരു സൈനികന്റെ തലയറുത്താൽ അവരുടെ 100സൈനികരുടെ തലയറുക്കണമെന്നും ഇക്കാര്യത്തിൽ ഇസ്രയേലിനെ മാതൃകയാക്കണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ കടമയിൽ നിന്ന് പിന്നോട്ട് പോകില്ല. മോദിയുടെ രക്തത്തിൽ തന്നെ  ദേശ സ്നേഹമുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർ ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണ കാലത്ത്   വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ മഹാത്മാ ഗാന്ധിയും ചന്ദ്ര  ശേഖർ ആസാദും ആവശ്യപ്പെട്ടിരുന്ന കാര്യം രാംദേവ് ചൂണ്ടിക്കാട്ടി.

രാമന്തളി മാലിന്യപ്രശ്‍നം: എസ് വൈ എസ് കലക്ടറേറ്റ് ധർണ നടത്തി

keralanews ramanthali waste plant (5)

കണ്ണൂർ : ഏഴിമല നാവിക അക്കാദമി മാലിന്യപ്രശ്‍നം രമ്യമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമന്തളി നിവാസികൾ നടത്തുന്ന സമരം  രണ്ട് മാസം കഴിഞ്ഞിട്ടും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിസ്സംഗത തുടരുകയാണ്. സ്വന്തം ഭൂമിയും കിടപ്പാടവും രാജ്യ താൽപ്പര്യത്തിന്   ദാനം നൽകിയ രാമന്തളി നിവാസികളുടെജീവൽ പ്രശ്നത്തിൽ അധികാരികൾ എത്രയും വേഗം ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മാണി ‘സഖാവ്’

keralanews maaani saghav

കോട്ടയം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് എല്‍ഡിഎഫ് പിന്തുണയോടെ ജയം. ഇതോടെ കെഎം മാണി എല്‍ഡിഎഫിലേക്കെത്തുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നു.അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതു മുന്നണിയില്‍ കെഎം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എത്തിയേക്കുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ വ്യക്തമാകുന്നത്.