കുടുംബവഴക്കില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു

keralanews thalasseri family problem

തലശ്ശേരി: തലശ്ശേരിയില്‍ ഭാര്യവീട്ടുകാരുമായുള്ള കുടുംബവഴക്കില്‍ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവന്‍. ചിറക്കര ചന്ദ്രിവില്ലയില്‍ കെ.കെ. സന്ദീപാണ് കൊല്ലപ്പെട്ടത്. ഭാര്യാപിതാവാണ് കൊലനടത്തിയത്. സന്ദീപും ഭാര്യവീട്ടുകാരുമായി കുറച്ചുനാളായി വഴക്കിലായിരുന്നു. ശനിയാഴ്ച സന്ദീപിന്റെ ഭാര്യയുടെ അമ്മ സുജ എത്തിയപ്പോള്‍ അവരുമായും വഴക്കുണ്ടായി. തുടര്‍ന്നാണ് ഭാര്യാപിതാവെത്തി മകളുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നത്. ഇതിനായി അയ്യായിരം രൂപയോളം വിലവരുന്ന കത്തിയുമായാണ് ഭാര്യാപിതാവ് പ്രേമരാജന്‍ പന്തീരങ്കാവില്‍നിന്ന് തലശ്ശേരിയിലെത്തിയത്. സംഭവശേഷം നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ഇയാളെത്തിയ സ്‌കൂട്ടി സംഭവസ്ഥലത്തിനു സമീപംതന്നെ കിടന്നിരുന്നു. ഞായറാഴ്ച രാവിലെ കൊലപാതകം നടന്നെന്നറിഞ്ഞതോടെ രാഷ്ട്രീയമുണ്ടോ എന്നതായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. അതിനായി ആളുകള്‍ പലവഴിക്കായി അന്വേഷണം നടത്തി. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നറിഞ്ഞതോടെയാണ് പലര്‍ക്കും ആശ്വാസമായത്

വയനാട്ടിലും പത്തനംതിട്ടയിലും വാനാക്രൈ ആക്രമണം

keralanews virus attack

കല്‍പ്പറ്റ/പത്തനംതിട്ട: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി പ്രശ്‌നം സൃഷ്ടിച്ച വാനാക്രൈ വൈറസ് വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. അവധി ദിവസമായ ഞായറാഴ്ച്ച കഴിഞ്ഞ് ഇന്ന് ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോള്‍ ആണ് വാനാക്രൈ മാല്‍വേറുകള്‍ ഫയലുകള്‍ ലോക്ക് ലോക്ക് ചെയ്തതായി കണ്ടത്.

വാനാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ പോലീസിന്റെ സാങ്കേതിക ഗവേഷണ വികസനകേന്ദ്രം സൈബര്‍ഡോം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി ഫയലുകള്‍ ലോക്ക് ചെയ്യുന്നതാണ് വാനാക്രൈ മാല്‍വേറുകളുടെ ശൈലി സിസ്റ്റം നേരെയാക്കാൻ 300 ഡോളറിൽ കൂടുതൽ മൂല്യമുള്ള ബിറ്റ് കോയിൻ നൽകണമെന്നാണ് ആവശ്യം. മൂന്നു ദിവസത്തിനകം നൽകിയില്ലെങ്കിൽ തുക ഇരട്ടി ആകുമെന്നും മുന്നറിയിപ്പുണ്ട്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ പിഴവ് മുതലാക്കിയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഈ പിഴവ് ആദ്യം കണ്ടെത്തിയത് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ.) ആണ്. ഇതുപയോഗിച്ച് അവര്‍ തയ്യാറാക്കിയ ‘സൈബര്‍ ആയുധം’ ചോര്‍ന്നതാണ് സൈബര്‍ ആക്രമണത്തിലേക്ക് വഴിതെളിച്ചത്.

സൈബർ ആക്രമണം; എല്ലാ എ ടി എമ്മുകളും അടിയന്തരമായി അടച്ചിടാൻ റിസേർവ് ബാങ്ക്

keralanews cyber attack

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ സൈബർ ആക്രമണത്തിനിരയായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി റിസേർവ് ബാങ്ക്. ഇതിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എല്ലാ എ ടി എമ്മുകളും അടച്ചിടാൻ റിസേർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകി. വിൻഡോസിന്റെ പുതിയ വേര്ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം എ ടി എമ്മുകൾ പ്രവർത്തിപ്പിച്ചാൽ മതിയെന്നും ആർ ബി ഐ നിർദേശിച്ചിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു

keralanews kerala higher secondary result plus two result 2017

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.37 ആണ് ഇപ്രാവശ്യത്തെ വിജയശതമാനം. 83 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ഇതില്‍ എട്ട് സർക്കാർ സ്കൂളുകളും ഉണ്ട്. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് രൂപയുമാണ് ഫീസ്. സേ പരീക്ഷയ്ക്ക് 22 ന് മുന്‍പ് അപേക്ഷിക്കണം .

വിഎച്ച്എസ്ഇ പരീക്ഷയില്‍ 86.79 ആണ് വിജയശതമാനം. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം 93.36 ആണ്. പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം 88.67 ആണ്.

റേഷന്‍കട വഴി ഇനി പഞ്ചസാര ലഭിക്കില്ല

keralanews ration sugar central state

തിരുവനന്തപുരം: കേന്ദ്രം സബ്സിഡി നിര്‍ത്തി.  റേഷന്‍കട വഴി ഇനി പഞ്ചസാര ലഭിക്കില്ല.   പഞ്ചസാര വിതരണം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇപ്പോള്‍ നിര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് പഞ്ചസാര വിതരണം നിര്‍ത്താന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കിയത്. പതിറ്റാണ്ടുകളായി റേഷന്‍ കടകള്‍ വഴിയുള്ള പഞ്ചസാര വിതരണമാണ് നിര്‍ത്തുന്നത്.

ആട്ടയുടെ വിതരണം നേരത്തേ നിര്‍ത്തിയിരുന്നു. മണ്ണെണ്ണവിഹിതവും വെട്ടിക്കുറച്ചു. ബി.പി.എല്‍. കുടുംബത്തിലെ ഒരംഗത്തിന് 400 ഗ്രാം പഞ്ചസാരവീതമാണ് നേരത്തേ ലഭിച്ചുകൊണ്ടിരുന്നത്. ഭക്ഷ്യഭദ്രതാനിയമം വന്നപ്പോള്‍ അത് 250 ഗ്രാമായി വെട്ടിക്കുറച്ചു. അതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍

keralanews political murder

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയതോടെയാണു നിര്‍ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കൊലപാതക സംഘത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നതെന്നും ഇവരെ ഇന്നലെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. നാലുപേരാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. റിനീഷാണ് കേസിലെ മുഖ്യപ്രതി. മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് റിനീഷ്. ധനരാജ് വധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ്  ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.കേസിലെ പ്രതികളെല്ലാം പയ്യന്നൂര്‍ സ്വദേശികളാണ്.

പ്ലസ് ടു -വി എച്ച് എസ് സി ഫലപ്രഖ്യാപനം ഇന്ന്

keralanews plus two vhse results

തിരുവനന്തപുരം : ഹയർ സെക്കന്ററി, വൊക്കേഷണൽ  ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ഫലപ്രഖ്യാപനം നടത്തും. 4,42,434 പേരാണ് പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുന്നത്. 29,444 പേര് വി എച്ച് എസ് ഇ പരീക്ഷ എഴുതി.

സംസ്ഥാനത്ത് കാലവർഷം 25 ന്

keralanews kerala monsoon on may 25th

തിരുവനന്തപുരം: കൊടും ചൂടിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസം പകർന്ന് കാലവർഷം  മെയ് 25ഓടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത പത്തു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തുമെന്നാണ് പ്രവചനം. നിലവിൽ സംസ്ഥാനത്താകമാനം രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.

വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കും – മുഖ്യമന്ത്രി

keralanews pinarayi vijayan at niyamasabha

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന വിധത്തിൽ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ വീഡിയോ നിയമവിരുദ്ധമാണെന്നും കുമ്മനത്തിനെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരില്‍ സമാധാന ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമനത്തിനു മുന്നില്‍ കൊണ്ടുവരും. ഗവര്‍ണര്‍ ചെയ്തതത് ഭരണഘടനനാപരമായ ഉത്തരവാദിത്തമാണ്. അതിന്റെ പേരില്‍ ബിജെപി ഗവര്‍ണര്‍ക്കെതിരെ തിരിയുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

keralanews pakistan continues to provoke violates ceasefire

ശ്രീനഗർ: കശ്മീർ അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു.  ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. രാവിലെ 6.45നാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക് വെടിവയ്പ്പ് തുടരുന്നതിനാൽ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാർപ്പിക്കുകയാണ്. ഇന്നലെ രജൗറി ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് വെടിവയ്പ്പിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ നൂറിലധികം ഭീകരർ നുഴഞ്ഞു കയറിയതായി സൈന്യം സ്ഥിരീകരിച്ചു. പുൽവാമ, കുൽഗാം, ഷോപ്പിയാൻ, ദോഡ തുടങ്ങിയ ജില്ലകളിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.