ശ്രീകണ്ഠപുരം: പടിയൂർ കുയിലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. പടിയൂർ-പൂവം റോഡിൽ തിങ്കളാഴ്ച രാത്രി ബൈക്ക് യാത്രികനായ ബിജുവാണ് പുലിയെ കണ്ടതെന്ന് പറയുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇയാളെ പുലി ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും ബൈക്ക് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ. വിവരമറിഞ്ഞു ഇരിക്കൂർ എസ് ഐ കെ വി വി മഹേഷിന്റെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വിലകുറയ്ക്കാതെ തളിപ്പറമ്പിൽ ഡീസൽ വിൽപ്പന
തളിപ്പറമ്പ: വിലകുറച്ചിട്ടും കൂടിയ വിലയ്ക്ക് ഡീസൽ വിറ്റതായി പരാതി. സംസ്ഥാന പാതയിൽ മന്നയിലെ എൻ എഫ്ഫ്യുവൽസ് എന്ന പമ്പിൽ ഇന്നലെ രാവിലെ മുതൽ ഡീസൽ അടിക്കാനെത്തിയവരിൽ നിന്നും കൂടിയ വിലയായ ഈടാക്കിയതായാണ് പരാതി. ഇതേപ്പറ്റി പരാതിപ്പെട്ടവരോട് ഞങ്ങൾക്ക് വിലകുറയ്ക്കാൻ നിർദേശം ലഭിച്ചില്ലെന്നായിരുന്നു പമ്പ് ജീവനക്കാരുടെ മറുപടി. പലരും ബില്ല് ചോദിച്ചു വാങ്ങുകയും മീറ്ററിലെ വില മൊബൈൽ ഫോൺ ക്യാമെറയിൽ പകർത്തി ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ഉള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതേ തുടർന്ന് തളിപ്പറമ്പ പോലീസ് പമ്പിലെത്തി അന്വേഷിച്ചപ്പോൾ കമ്പ്യൂട്ടർ തകരാറാണെന്നാണ് മറുപടി ലഭിച്ചത്. വില കൂട്ടി വിറ്റാൽ പമ്പ് പൂട്ടിക്കുമെന്ന് പോലീസ് കർശന നിലപാട് എടുത്തപ്പോഴാണ് വില കുറക്കാൻ തയ്യാറായത്. കൂടുതലായി ഈടാക്കിയ തുക തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകളിൽ ചിലർ തളിപ്പറമ്പ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചക്ക മഹോത്സവം സംഘടിപ്പിച്ചു
ചെറുപുഴ: കോഴിച്ചാൽ ജെ സി എയുടെ നേതൃത്വത്തിൽ സംഘടിപ്പ്പിച്ച ചക്ക മഹോത്സവം കോഴിച്ചാൽ സെന്റ് സെബാസ്റ്റിയൻസ് ഓഡിറ്റോറിയത്തിൽ ദിലീപ് ടി ജോസഫ് ഉത്ഘാടനം ചെയ്തു. കോഴിച്ചാലിലുള്ള വനിതകൾ ഉണ്ടാക്കിയ ചക്ക കൊണ്ടുള്ള ഉത്പന്നങ്ങളാണ് മഹോത്സവത്തിലുണ്ടായിരുന്നത്. വിവിധയിനം പ്ലാവിൻ തൈകളും വിതരണം ചെയ്തു.
ആർ എസ് എസ് നേതാവിന്റെ കൊലപാതകം: ബി ജെ പി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി
കണ്ണൂർ : രാമന്തളിയിലെ ആർ എസ് എസ് നേതാവിന്റെ കൊലപാതകത്തിൽ ബി ജെ പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് റിപ്പോർട്ട് തേടി. പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നിർദേശ പ്രകാരം കേന്ദ്ര മന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള രാജീവ് പ്രതാപ് റൂഡിയും ഇന്ന് പയ്യന്നൂരിൽ എത്തും.
അതെ തുടർന്ന് കൊല്ലപ്പെട്ട കക്കംപാറയിലെ ചൂരിക്കാടൻ ബിജുവിന്റെ വീട് സന്ദര്സക്കുന്നതോടൊപ്പം പാർട്ടി പ്രവർത്തകരുടെ കുടുംബ യോഗങ്ങളിലും പങ്കെടുക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കും.
ഡ്രൈവിങ് പരീക്ഷാ പരിഷ്‌കരണം നീളുന്നു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങള്‍ നവീകരിക്കാനുള്ള ശ്രമം ഒരുവിഭാഗം ഡ്രൈവിങ് സ്‌കൂളുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നീളുന്നു. സംസ്ഥാനത്ത് എല്ലായിടത്തും ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ഥലം മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി സജ്ജമാക്കിയാല്‍മാത്രമേ പുതിയ പരിഷ്‌കാരം അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ -സി.ഐ.ടി.യു. ഭാരവാഹികള്‍ പറഞ്ഞു. അപകടനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് പരീക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
ഒരു തെരുവുനായയെ പിടിച്ചാല്‍ 2100 രൂപ
തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കുന്നതിനായുള്ള കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ഉയര്‍ത്തി. ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയാണ് വേതനമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മുന്‍പ് ഇത് ആയിരം രൂപയായിരുന്നു. സംസ്ഥാനത്ത് 306 കുടുംബശ്രീ അംഗങ്ങളാണ് തെരുവു നായ്ക്കളെ പിടിക്കുന്നതിനായി 58 യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തൃശ്ശൂരും കുറവ് കോഴിക്കോട്ടുമാണ്.
പോലീസ് സേനയിലെ അച്ചടക്കലംഘനം സര്‍ക്കാര്‍ അനുവദിക്കില്ല – മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയിലെ അച്ചടക്കലംഘനം സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ആസ്ഥാനം അച്ചടക്ക ലംഘനത്തിന്റെ കേന്ദ്രമാണെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാതിരുന്നത് നേരിട്ട് കേസെടുക്കാന്‍ കഴിയുന്നവിധത്തിലുള്ള കുറ്റകൃത്യം അദ്ദേഹം ചെയ്തിട്ടില്ലാത്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം അദ്ദേഹത്തില്‍നിന്ന് ഉണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. .പി സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹന പാർക്കിങ്ങിന് വിലക്ക് ;വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതി
പിലാത്തറ∙ ബസ് സ്റ്റാൻഡിൽ ഇരുചക്ര വാഹനമുൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. സ്റ്റാൻഡിന്റെ വടക്ക്, കിഴക്ക് ഭാഗത്തായി രാവിലെ മുതൽ വൈകുന്നേരം വരെ ഇരുചക്രവാഹനങ്ങൾ ലോക്ക് ചെയ്ത് വച്ച് പോകുന്നതു കാരണം യാത്രക്കാർക്കും കടക്കാർക്കുമുള്ള ബുദ്ധിമുട്ടിനെ തുടർന്നാണ് നടപടി.
അന്തർസംസ്ഥാന കവർച്ച സംഘം പിടിയിൽ
കണ്ണൂർ : നിരവധി കവർച്ച കേസുകളിൽ പ്രതികളായ അന്തർസംസ്ഥാന കവർച്ച സംഘം പിടിയിൽ. മട്ടന്നൂർ മണ്ണൂരിലെ നെഞ്ചിലത് വീട്ടിൽ എൻ വിജേഷ് (26), ഇരിട്ടി മീത്തലെ പുന്നാട്ടെ സനീഷ് നിവാസിൽ സജേഷ് (28) എന്നിവരെയാണ് കണ്ണൂർ സി ഐ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിലാണ് ഇവർ പിടിയിലായത്.
വയോജന വിശ്രമ കേന്ദ്രം തുറന്നു
കൂത്തുപറമ്പ് ∙ തൊക്കിലങ്ങാടി പാലായി ശ്രീപോർക്കലി ഭഗവതി ക്ഷേത്ര സേവാ സമിതിയുടെ കീഴിൽ പാലായിയിൽ ആരംഭിച്ച വയോജന വിശ്രമകേന്ദ്രം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സേവാസമിതി പ്രസിഡന്റ് കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.