ദില്ലി : ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നാളെ. വൈകീട്ട് നാലുമണിക്ക് കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പി സദാശിവം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളക്ക് ചുട്ടമറുപടി; ജനനേന്ദ്രിയം യുവതി മുറിച്ചു
തിരുവനന്തപുരം: നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളക്ക് ചുട്ടമറുപടിയായി ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.
താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുന്ന ശ്രീഹരിയ്ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയ്ക്കെതിരെ ഇതുവരെ കേസൊന്നും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ യുവതിയക്കെതിരെ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പമുണ്ട്.
വാനാക്രൈ: വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാമെത്തി
ഫ്രാങ്ക്ഫുര്‍ട്ട്: വാനാക്രൈ റാന്‍സം ആക്രമണത്തിനരയായ കംപ്യൂട്ടറുികളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍.വാനാകിവി എന്ന ബ്ലോഗിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.ആക്രമണമുണ്ടായ ശേഷം റീ സ്റ്റാര്‍ട്ട് ചെയ്യാത്ത കംപ്യൂട്ടറുകളില്‍ വാനാക്രൈ സ്ഥിരമായി പൂട്ടാത്ത ഫയലുകളാണ് വീണ്ടെടുക്കുക. ഫയലുകള്‍ തുറക്കാനുള്ള കോഡ് കംപ്യൂട്ടറില്‍ നിന്നു തന്നെ വീണ്ടെടുക്കുകയാണ് രീതി. ഏതാനും കംപ്യൂട്ടറുകലില്‍ ഫലയുകള്‍ തുറക്കാനുള്ള ശ്രമം വിജയിച്ചതായി യൂറോപോള്‍ ഏജന്‍സിയും അറിയിച്ചു.
തലശ്ശേരി – മൈസൂരു റെയിൽപാതയ്ക്കായി ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു
തലശ്ശേരി∙ മലബാറുകാരുടെ ചിരകാല സ്വപ്നമായ തലശ്ശേരി – മൈസൂരു റെയിൽപാതയ്ക്കായി ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ചില സങ്കുചിത താൽപര്യക്കാരുടെ സമ്മർദത്തിനു വഴങ്ങി മൈസൂരു പാതയെ ഗതി തിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങളെ ജനങ്ങൾക്കു മുൻപിൽ എത്തിക്കുന്നതിനും പ്രദേശവാസികളുടെ പ്രതിഷേധം അറിയിക്കുന്നതിനുമായി നിരന്തര പ്രക്ഷോഭം നടത്താനാണ് തീരുമാനം.
രണ്ടുകോടിയുടെ അസാധു നോട്ടുകളുമായി നേപ്പാളിൽ ഇന്ത്യക്കാർ പിടിയിൽ
കഠ്മണ്ഡു: ഇന്ത്യയിൽ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുമായി 15 ഇന്ത്യക്കാരെ നേപ്പാളിൽ പിടികൂടി. രണ്ടുകോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണു പിടികൂടിയത്. മൊറാങ് ജില്ലയിലെ വാടകവീട്ടിൽനിന്നും കഠ്മണ്ഡുവിലെ ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാറിൽനിന്നുമാണ് നിരോധിക്കപ്പെട്ട കറൻസി പിടികൂടിയത്. ഇന്ത്യയിൽനിന്നു നേപ്പാളിലേക്കു കടത്തിയതാണ് ഈ നോട്ടുകളെന്നും നേപ്പാളിലെ ക്രിമിനൽ സംഘങ്ങൾക്കു കൈമാറാൻ കൊണ്ടുവന്നതാണ് ഇതെന്നും പൊലീസ്.
സി.കെ.വിനീതിന് പൊലീസിൽ ജോലി നൽകണമെന്നാവശ്യപ്പെട്ട് നിവേദനം
കൂത്തുപറമ്പ് : ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീതിനു കേരള പൊലീസിൽ ജോലി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം. വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടിയാണു മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി എ.സി.മൊയ്തീനും ഫാക്സ് സന്ദേശം അയച്ചത്.
സ്പോർട്സ് ക്വാട്ടയിലാണ് സി.കെ.വിനീതിന് ഏജീസ് ഓഫിസിൽ ജോലി ലഭിച്ചത്. ഫുട്ബോൾ കളിക്കായി അവധി അനുവദിക്കാൻ അധികൃതർ തയാറാകുന്നില്ല. ഹാജർ ഇല്ലെന്ന കാരണത്താൽ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായ വിനീതിനു തുണയാകാൻ സർക്കാർ അടിയന്തര നടപടി എടുത്തില്ലെങ്കിൽ നാടിന് അഭിമാനമായ ഒരു താരത്തെ സംസ്ഥാനത്തിനു നഷ്ടമാകുമെന്നു നിവേദനത്തിൽ പറഞ്ഞു.
എക്സൈസ് ഓഫിസില്‍ കമ്മിഷണറുടെ അപ്രതീക്ഷിത സന്ദർശനം
പയ്യന്നൂർ ∙ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി വസ്തുക്കളുടെ മഹസർ തയാറാക്കുന്ന തിരക്കിനിടയിൽ എക്സൈസ് ഓഫിസിലേക്ക് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് തന്നെ കയറി വന്നപ്പോൾ പയ്യന്നൂർ റേഞ്ച് എക്സൈസ് ഓഫിസിനകത്തെ എക്സൈസുകാർ ആദ്യമൊന്ന് അമ്പരന്നു. എങ്കിലും ഉന്നത ഓഫിസർക്ക് മുന്നിൽ അവരുടെ അന്ധാളിപ്പുകളെല്ലാം നിമിഷനേരം കൊണ്ട് മാറ്റിയെടുത്ത് ഔപചാരികമായി അവർ വരവേറ്റു. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കണ്ടപ്പോൾ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടാണ് കമ്മിഷണർ അവർക്കൊപ്പം ചർച്ച തുടങ്ങിയത്. മഴക്കാലം കള്ളവാറ്റ് വർധിക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ ആ സന്ദർഭത്തിൽ ഉദ്യോഗസ്ഥരെയൊന്ന് സജ്ജരാക്കാനാണ് ഈ വരവെന്നും കമ്മിഷണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഡെങ്കിപ്പനി: രണ്ടാള്‍കൂടി ആശുപത്രിയിൽ
മട്ടന്നൂര്‍: വ്യാഴാഴ്ച മട്ടന്നൂരില്‍ പകര്‍ച്ചപ്പനി ബാധിച്ച് രണ്ടുപേരെക്കൂടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂരില്‍ വീണ്ടും ഡെങ്കിപ്പനി പരത്തുന്ന കൊതുകുലാര്‍വകളെ കണ്ടെത്തി. മട്ടന്നൂരിലെ കനാല്‍ക്കര കുഞ്ഞിപ്പള്ളിക്ക് സമീപം പണിതുകൊണ്ടിരിക്കുന്ന ഇരു നിലക്കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരേ ആരോഗ്യവിഭാഗം ക്രിമിനല്‍ കെസെടുത്തു. വ്യാഴാഴ്ച രാവിലെ മട്ടന്നൂരിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിനകത്തെ നിര്‍മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കും ശുചിമുറിയുടെ നിര്‍മാണത്തിനായി ഒരുക്കിയ പത്തോളം കോണ്‍ക്രീറ്റ് കുഴികളും പരിശോധിച്ചപ്പോള്‍ നിരവധി ഈഡിസ് കൊതുക് ലാര്‍വകളെ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഉടമയ്‌ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ആരോഗ്യവിഭാഗം തീരുമാനിക്കുകയായിരുന്നു.
മോദിഭരണം വെറും വാചകക്കസര്‍ത്ത് -കെ.സുധാകരന്‍
കണ്ണൂര്‍: കേന്ദ്രത്തില്‍ ഭരണംനടത്തുന്ന നരേന്ദ്രമോദി ഗവണ്‍മെന്റ് വികസനകാര്യത്തില്‍ നടത്തുന്നത് വെറും വാചകക്കസര്‍ത്ത് മാത്രമാണെന്ന് മുന്‍ മന്ത്രി കെ.സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ഭരിക്കാനറിയാത്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.എല്‍.എ.മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍പോലും കഴിയുന്നില്ലെന്നും ഇത് ജനാധിപത്യ സംവിധാനത്തിനുതന്നെ അപമാനകരമാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.
മെട്രോ ഉദ്ഘാടനം 30 ന് ഇല്ല: പ്രധാനമന്ത്രിക്കായി കാത്തിരിക്കും
കണ്ണൂര്‍: കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മെട്രോയുടെ ഉദ്ഘാടനതീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെട്രോ ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ മെട്രോ ഉദ്ഘാടനത്തിനായി സമയം മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി സര്‍ക്കാര്‍ നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്. മെയ് മുപ്പതിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നുള്ളത് തെറ്റായ വാര്‍ത്തയാണ് – മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത് പോലെ മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍ ഉദ്ഘാടനം നടത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രിൽ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.