കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറിൽ നടക്കാവ് പോലീസ് വധശ്രമത്തിന് കേസെടുത്തു. എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് ആരോപിച്ചു.പുലർച്ചെ ഒരുമണിയോടെയാണ് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറുണ്ടായത്. ബോംബ് വീണ സമയത്തു സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഓഫീസ് വരാന്തയിൽ ഉണ്ടായിരുന്നു.
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. കൊളപ്പടി ഊരിലെ വല്ലി-ശിവദാസ് ദമ്പതിമാരുടെ 2 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.ഹൃദയവാൽവിലെ തകരാറാണ് മരണകാരണം.
കെ.എസ്.ആർ.ടി.സി യിൽ കൂട്ടപിരിച്ചുവിടൽ
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി യിൽ കൂട്ടപിരിച്ചുവിടൽ.മാവേലിക്കര ഡിപ്പോയിൽ 65 താത്കാലിക ജീവനക്കാരെയും കോഴിക്കോട് 35 താത്കാലിക ജീവനക്കാരെയും ആലുവ ഡിപ്പോയിൽ 55 താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. എടപ്പാളിൽ 52 ജീവനക്കാരെയും പിരിച്ചുവിട്ടു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരാണ് പിരിച്ചുവിട്ടതിലേറെയും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പിരിച്ചു വിടലെന്നു സൂചന. ബസ് ബോഡി നിർമാണം നിർത്തിവെച്ചിരിക്കുന്നതിനാലാണ് പിരിച്ചുവിടൽ
കോഴിക്കോട് നാളെ ബി എം എസ് ഹർത്താൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ വീണ്ടും ഹർത്താൽ . ബി എം എസ് പാർട്ടി ആണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഹർത്താലിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു. ബി എം എസ് ഓഫീസുകൾക്കു നേരെ ഇന്ന് ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
ബ്രിട്ടനിൽ ആദ്യമായി സിഖ് വനിത പാർലമെന്റിലേക്ക്
ബ്രിട്ടനിൽ ആദ്യമായി സിഖ് വനിത പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർഥി പ്രീത് കൗർ ഗിലാണ് എം പി ആയി തിരഞ്ഞെടുക്കപ്പെട്ടത്.എഡ്‌ജ്‌ബാസ്റ്റണിൽ തന്നെ ജനിച്ചു വളർന്നയാളാണ് ഗിൽ. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ കരോളിൻ സ്‌ക്യൂറിയെയാണ് പ്രീത് കൗർ പരാജയപ്പെടുത്തിയത്
ട്രോളിംഗ് നിരോധനം ജൂൺ 14 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 14 അർധരാത്രി മുതൽ നടപ്പിൽ വരും.ജൂൺ 14 മുതൽ ജൂലായ് 31 വരെ 47 ദിവസം കേരള തീരക്കടലിൽ കരയിൽ നിന്ന് കടലിലേക്ക് 22k.m വരെ മൺസൂൺകാല ട്രോളിങ് നിരോധനം നടപ്പിലാക്കും. ഈ കാലയളവിൽ മൽസ്യബന്ധന ബോട്ടുകൾ മൽസ്യബന്ധനം നടത്തുവാൻ പാടില്ല. രണ്ടു വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും നിരോധിച്ചിട്ടുള്ളതാണ്.
ക്യാമറ തകർത്തു
കോഴിക്കോട്: കോഴിക്കോട് പാളയത്തു സി പി എം പ്രവർത്തകർ മാധ്യമ പ്രവർത്തകരുടെ ക്യാമറ തകർത്തു. ഇന്ത്യൻ എക്സ്പ്രസ്സ് ക്യാമെറാമാൻ സനീഷിന്ടെ ക്യാമെറായാണ് തകർത്തത്. കേരളഭൂഷണം ഫോട്ടോഗ്രാഫർ ശ്രീജേഷിന്റെ ക്യാമറയുടെ മെമ്മറി കാർഡും ഊരിയെടുത്തു. ഹർത്താൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ആക്രമണം.
ബ്രിട്ടനിൽ തൂക്കുസഭ
ലണ്ടൻ: ബ്രിട്ടനിൽ തൂക്കുസഭ. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ കൺസർവറ്റിവ് പാർട്ടിക്ക് തിരിച്ചടി. സീറ്റ് നില: കൺസർവറ്റിവ് പാർട്ടി:308 സീറ്റ്, ലേബർ പാർട്ടി:259 സീറ്റ് ,എസ് എൻ പി:35 സീറ്റ് ,ലിബറൽ പാർട്ടി:12 സീറ്റ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 326 സീറ്റ്.
കൊട്ടിയൂരിൽ ഭക്തജന പ്രവാഹം
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലേക്കു ഭക്തജന പ്രവാഹം. ബുധനാഴ്ച അർദ്ധരാത്രി ഭണ്ഡാരങ്ങൾ അക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ എത്തിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ കൊട്ടിയൂരിലേക്കു ഒഴുകിത്തുടങ്ങി. ആയിരക്കണക്കിന് ഭക്തർ പ്രസാദത്തിനായി മണിക്കൂറുകളോളം വരിനിന്നു. കനത്ത വെയിലിൽ വലഞ്ഞ ഭക്തർക്ക് ദേവസ്വം ഏർപ്പെടുത്തിയ കുടിവെള്ളം ഏറെ ആശ്വാസം നൽകി.
വോട്ടെണ്ണൽ പുരോഗമിക്കുന്നു
ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലം വരുമ്പോൾ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മുന്നേറ്റം. 650 അംഗ പാർലമെന്റിലേക്ക് കേവല ഭൂരിപക്ഷത്തിനു 326 സീറ്റു വേണം.