സ്‌കൂള്‍ തുറക്കല്‍; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍

keralanews school opening private bus owners with demand to increase the fare

തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും ഉയര്‍ത്തണമെന്നാണ് ആവശ്യം.ഒരു വര്‍ഷത്തെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബസ് ഉടമകള്‍ പ്രഖ്യാപിച്ച വായ്പകള്‍ ഉടന്‍ ലഭ്യമാകണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിയ്ക്കും പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നിവേദനം നല്‍കി.നവംബര്‍ ഒന്ന് മുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്.പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും. കുട്ടികള്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം എത്തിയാല്‍ മതിയെന്നാണ് ഉത്തരവ്.അതേസമയം ഡിജിറ്റല്‍ ക്ലാസുകള്‍ തുടരും. സ്‌കൂളില്‍ വരുന്ന കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

keralanews power crisis in the state high level meeting chaired by the chief minister today

തിരുവനന്തപുരം: രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് പവർ കട്ട് വേണ്ടിവരുമോയെന്നത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.രാജ്യത്തെ 45 കല്‍ക്കരി നിലയങ്ങളില്‍ രണ്ടു ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്ന്‌തെന്നും 16 നിലയങ്ങളില്‍ പൂര്‍ണമായും തീര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി ഉണ്ടായാൽ പവർ കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താതെ നിര്‍വര്‍ത്തിയില്ലാത്ത സാഹചര്യം ആണ് ഉള്ളതെന്നും മന്ത്രി അറിയിച്ചിരുന്നു.അതേസമയം രാജ്യത്ത് കൽക്കരി ക്ഷാമമോ വൈദ്യുതി പ്രതിസന്ധിയോ ഇല്ലെന്ന് കേന്ദ്ര വൈദ്യുത മന്ത്രി ആർ.കെ സിംഗും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും വ്യക്തമാക്കിയിരുന്നു.രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്നും, ഇത് കേരളത്തിലുൾപ്പെടെ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രിമാരെത്തിയത്. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പവർ കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് കൽക്കരിയുടെ ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ; കണ്ണൂരിലെ മലയോരമേഖല വെള്ളപ്പൊക്ക ഭീഷണിയിൽ

keralanews landslides in karnataka forests hilly region of kannur under threat of floods

കണ്ണൂർ: ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ. ഇതോടെ കണ്ണൂരിലെ മലയോര മേഖലയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഞായറാഴ്‌ച്ച മഴ കനത്തതിനെ തുടർന്നാണ് കർണാടക വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. പയ്യാവൂർ മേഖലയിലെ കാഞ്ഞിരക്കൊല്ലിയ്‌ക്ക് സമീപം കേരളത്തോട് ചേർന്ന് കിടക്കുന്ന വനമേഖലയിലാണ് ഉരുൾ പൊട്ടിയത്.വട്ടിയാംതോട്, മണിക്കടവ്, നുച്യാട്, വയത്തൂര്‍ പുഴകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. വയത്തൂര്‍, വട്ടിയാംതോട് പാലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാകണമെന്ന് കളക്ടർ ദുരന്ത നിവാരണ സേനയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.ഉളിക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.സി. ഷാജി, ഉളിക്കല്‍ പൊലീസ് എന്നിവര്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ലഖിംപുർ‌ കൊലപാതകം; ആശിഷ് മിശ്ര അറസ്റ്റിൽ

keralanews lakhimpur murder asish misra arrested

ഡൽഹി: ലഖിംപുര്‍ കൂട്ടക്കുരുതിയില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആശിഷിനെ ആരോഗ്യപരിശോധനയ്ക്ക് കൊണ്ടുപോയതിന് ശേഷം തുടര്‍ന്ന് ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പോലീസ് ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് പോലീസ് സമൻസ് നൽകിയിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്.ആശിഷിന്റെ വാഹനം സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.സംഭവ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര  ആവർത്തിച്ചു. പ്രവർത്തകർക്ക് വാഹനം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ആശിഷ് മിശ്ര പോലീസിനോട് വ്യക്തമാക്കി.അതി നാടകീയമായിട്ടാണ് രാത്രി പത്തരയ്ക്ക് ശേഷം അഭിഭാഷകനൊപ്പം പൊലീസിന് മുന്നിൽ കീഴടങ്ങാൻ ലഖിംപൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ആശിഷ് മിശ്ര എത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചു വന്ന ആശിഷ് മുഖം മറച്ചിരുന്നു. ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലായിരുന്നു ചോദ്യം ചെയ്യൽ.

കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയില്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി

keralanews cobra snake was found in the classroom While cleaning the school in kannur

കണ്ണൂർ:സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികൾ വൃത്തിയാക്കുന്നതിനിടെ മൂർഖൻ പാമ്പിനെ കണ്ടെത്തി.കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പാമ്പിനെ കണ്ടെത്തിയത്. കോവിഡ് സാഹചര്യമായതിനാല്‍ ക്ലാസുകള്‍ നടക്കാത്തിനാല്‍ ഒന്നര വര്‍ഷമായി സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. മൂര്‍ഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ എത്തിയവരാണ് പാമ്പിനെ ക്ലാസ്‌റൂമില്‍ കണ്ടെത്തിയത്.അതേസമയം എല്ലാവരും ക്ലാസ് മുറികളും സ്കൂള്‍ പരിസരവും വൃത്തിയാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ട്രെയിന്‍തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് ഉപയോഗിച്ച് ഉപയോഗിച്ചു; എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

keralanews stolen and used the phone of young died after train hit him s i suspended

കൊല്ലം:ട്രെയിന്‍തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് ഉപയോഗിച്ച സംഭവത്തിൽ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മംഗലപുരം മുന്‍ എസ് ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. മരിച്ച യുവാവിന്റെ ഫോൺ തട്ടിയെടുത്ത് ഔദ്യോഗിക സിം ഇട്ട് ഉപയോഗിക്കുകയായിരുന്നു. മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ മോഷ്ടിച്ചത്. അരുൺ ജെറി ജൂൺ 18 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഫോൺ കാണാനില്ലെന്ന് അരുണിന്റെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് എസ്ഐ ഫോണെടുത്തത്.ബന്ധുക്കളുടെ പരാതിയില്‍ ഇഎംഇഐ നമ്ബര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് ഫോണ്‍ എസ്‌ഐയുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എസ്‌ഐ ഫോണ്‍ തിരികെ മംഗലപുരം സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കണ്ണൂരിൽ നഗരമധ്യത്തില്‍ വന്‍ പുകയില വേട്ട; 15 ലക്ഷം രൂപ വില വരുന്ന 2500 കിലോയിലേറെ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

keralanews large tobacco hunt in kannur city two arrested with more than 2500 kg of tobacco products worth rs 15 lakh

കണ്ണൂർ: നഗരമധ്യത്തില്‍ വന്‍ പുകയില ഉല്‍പന്ന വേട്ട. 15 ലക്ഷം രൂപ വില വരുന്ന 2500 കിലോയിലേറെ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.മട്ടന്നൂര്‍ ഉളിയില്‍ സ്വദേശി പാറമ്മല്‍ അബ്ദുല്‍ റഷീദ്(48), ചെറുവത്തൂര്‍ സ്വദേശി പടിഞ്ഞാറെ വീട്ടില്‍ വിജയന്‍ (64) എന്നിവരാണ് പിടിയിലായത്.കണ്ണൂര്‍ കാല്‍ടെക്‌സിന് സമീപമുള്ള മാളിന് പിറകുവശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം.കാറില്‍വെച്ച്‌ പുകയില ഉല്‍പന്നങ്ങളുമായി അബ്ദുല്‍ റഷീദിനെ (48) പിടികൂടിയതിനുശേഷം നടത്തിയ തുടര്‍ പരിശോധനയിലാണ് വന്‍ പുകയില ശേഖരം പിടിച്ചെടുത്തത്. ഹാന്‍സ്, കൂള്‍ലിപ്, മധു എന്നിവയാണ് വില്‍പന നടത്തുന്നത്. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.സി. ആനന്ദകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വാഹനവും പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണും പരിശോധിച്ചപ്പോഴാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.പ്രിവന്‍റിവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം.കെ. സന്തോഷ്, എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ. ബിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പരാതിക്കാരൻ

keralanews complainant files defamation suit against actor srinivasans statement that the complainants against monson are frauds

കൊച്ചി: മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പരാതിക്കാരൻ.അനൂപ് അഹമ്മദാണ് ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. മോൻസനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ പരാമർശം.ടിപ്പു സുൽത്താന്റേതെന്ന് മോൻസൻ അവകാശപ്പെട്ട സിംഹാസനത്തിൽ ഇരിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മോൻസൻ തട്ടിപ്പ് കാരനാണെന്ന് അറിഞ്ഞില്ല. പുരാവസ്തു ശേഖരം ഉണ്ടെന്ന് അറിഞ്ഞാണ് മോൻസന്റെ മ്യൂസിയത്തിൽ പോയത്. അവിടെ വെച്ച് പുരാവസ്തുക്കളെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ്. മോൻസന്റെ നിർദ്ദേശപ്രകാരം ഒരു ആയൂർവേദ ആശുപത്രിയിൽ പോയിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

മില്‍മയുടെ ടാങ്കര്‍ ലോറി തലകീഴായി തോട്ടിലേക്കു മറി‍ഞ്ഞു; 7,900 ലിറ്റർ പാല്‍ നഷ്ടമായി

keralanews milmas tanker lorry overturned 7900 liters of milk lost

കോടഞ്ചേരി: ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെ പാല്‍ ശേഖരിച്ച്‌ പോയ മില്‍മയുടെ ടാങ്കര്‍ ലോറി താഴ്ചയിലേക്കു മറിഞ്ഞു. മൈക്കാവ് കൂടത്തായി റോഡില്‍ ഇടലോറ മ‍ൃഗാശുപത്രിക്കു സമീപമുള്ള തോട്ടിലേക്കാണ് മറിഞ്ഞത്.ടാങ്കറിലെ 7,900 ലിറ്ററോളം പാല്‍ ഒഴുകിപ്പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയില്‍, പൂളവള്ളി, മൈക്കാവ് എന്നിവിടങ്ങളിലെ സൊസൈറ്റികളില്‍ നിന്ന് പാല്‍ ശേഖരിച്ച ശേഷം കുന്ദമംഗലത്തേക്ക് പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതാണ് അപകട കാരണം.ഒലിച്ച്‌ പോയ 7,900 ലീറ്റര്‍ പാലിന് 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സ്കൂൾ തുറക്കൽ;കുട്ടികൾക്ക് സ്കൂളിലെത്താൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം;ബാച്ചുകളാക്കി തിരിച്ച്‌ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് മാര്‍ഗരേഖ

keralanews school opening parental consent required for children to attend school guidelines for arranging classes in batches

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോൾ കുട്ടികളെ ബാച്ചുകളാക്കി തിരിച്ച്‌ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് മാര്‍ഗരേഖ. ആദ്യ ബാച്ചിനു തിങ്കള്‍ മുതല്‍ ബുധന്‍ വരെയും രണ്ടാമത്തെ ബാച്ചിനു വ്യാഴം മുതല്‍ ശനി വരെയുമായിരിക്കും ക്ലാസുകള്‍. ഇരു ബാച്ചുകളിലെയും കുട്ടികളെ തമ്മില്‍ ഇടപഴകാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ ബയോബബിള്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗരേഖയിൽ നിര്‍ദേശമുണ്ട്. 1 മുതൽ 7 വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബര്‍ ഒന്നിനു തുറക്കുക. 8, 9 ക്ലാസുകള്‍ നവംബര്‍ 15 മുതലാണ് ആരംഭിക്കുക. ആഴ്ചയില്‍ ആറുദിവസം ക്ലാസ്സുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ്സുകള്‍ ഉണ്ടാകുക. കുട്ടികള്‍ക്കു സ്കൂളുകളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാണ്.ഒരു ക്ലാസിനെ രണ്ടായി വിഭജിക്കണം. ക്ലാസിലെ പകുതി പേരെ ഒരുസമയം പ്രവേശിപ്പിക്കാം. ഒരു പ്രദേശത്തു നിന്നു വരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ ഉള്‍പ്പെടുത്തണമെന്നും ആയിരത്തിലേറെ കുട്ടികളുള്ള സ്കൂളുകളില്‍ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് സ്കൂളില്‍ വരുന്ന രീതിയില്‍ വേണം ക്രമീകരണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു. ഓരോ ബാച്ചും തുടര്‍ച്ചയായി മൂന്ന് ദിവസം (കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ രണ്ട് ദിവസം) സ്കൂളില്‍ വരണം.കുട്ടികള്‍ക്കു കോവിഡ് ബാധിച്ചാല്‍ ബയോ ബബ്ളില്‍ ഉള്ളവരെല്ലാം ക്വാറന്റെെനില്‍ പോകണം. മുന്നൊരുക്കങ്ങള്‍ക്കായി എല്ലാ അധ്യാപകരും തിങ്കളാഴ്ച മുതല്‍ സ്കൂളുകളിലെത്തണം.