ആലപ്പുഴ:സംസ്ഥാനത്തു ബുധനാഴ്ച അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം നടപ്പിലാക്കും. യന്ത്രവൽകൃത ബോട്ടുകൾ ബുധനാഴ്ച അർധരാത്രിയോടെ തീരത്ത് അടുപ്പിക്കണമെന്നു ഫിഷറീസ് വകുപ്പ് നിർദ്ദേശം നൽകി. പരമ്പരാഗത ഔട്‍ബോർഡ്,ഇൻബോർഡ് യാനങ്ങൾക്ക് ആഴക്കടലിൽ പോകുന്നതിനു തടസ്സമുണ്ടാകില്ലെന്നു ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
കനത്തമഴ;നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷം
കണ്ണൂര്‍: കാത്തിരുന്ന മഴ കനംവെച്ച് പെയ്തപ്പോള്‍ നഗരം ഒന്നരമണിക്കൂര്‍ ഗതാഗതക്കുരുക്കിൽ കുടുങ്ങി.67 സെന്റിമീറ്റര്‍ മഴയാണ് തിങ്കളാഴ്ച കണ്ണൂരിലുണ്ടായത്. ഉച്ചവരെ കാര്യമായ മഴയുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. നാലുമണിമുതല്‍ അഞ്ചരവരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.ഓടകള്‍ നിറഞ്ഞതും റോഡില്‍വെള്ളക്കെട്ടുണ്ടായതുമാണ് കുരുക്ക് കൂട്ടാനിടയായത്.കൂത്തുപറമ്പ്, തലശ്ശേരി ഭാഗത്തുള്ള ബസ്സുകള്‍ സിറ്റിവഴി മാറിയോടി. പയ്യന്നൂര്‍ ഭാഗത്തുനിന്നുള്ള ബസ്സുകള്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനടുത്തൂടെ നഗരത്തിലേക്ക് വന്നു.പലയിടത്തും കൃഷികള്‍ നശിച്ചിട്ടുണ്ട്. തയ്യില്‍, നീര്‍ച്ചാല്‍, ചൂട്ടാട്, മാട്ടൂല്‍, തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കടലേറ്റമുണ്ടായി.ഞായറാഴ്ച രാത്രി കാല്‍ടെക്‌സിന് സമീപത്തെ പഴയകെട്ടിടം തകര്‍ന്നുവീണു.കടകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടും രാത്രിയായതിനാലും ആര്‍ക്കും പരിക്കൊന്നുമുണ്ടായില്ല
മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരായ ഒമ്പത് അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഇക്കാര്യം അറിയിച്ച് നോട്ടീസ് അയച്ചു.ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി നിര്‍ദേശം ലംഘിച്ചുവെന്നാണ് നോട്ടീസില്‍ കാരണമായി കാണിച്ചിരിക്കുന്നത്.തുടര്‍ നടപടികള്‍ നാളെ ചേരുന്ന ജനറല്‍ ബോഡി തീരുമാനിക്കും.
മോദി ജൂണ്‍ അവസാനം അമേരിക്കയിലേക്ക്
തേജസ്സ്;ഇന്ത്യൻ റയിൽവേയുടെ അഭിമാനം
മുംബൈ:ആഡംബരവുംയാത്രാസൗകര്യവും കൊണ്ട് ഏറെ ചർച്ചയായിക്കഴിഞ്ഞ ഇന്ത്യൻ റയിൽവേയുടെ തേജസ് ട്രെയിൻ ഇപ്പോൾ കൃത്യനിഷ്ഠതകൊണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.ട്രെയിനിന്റെ ആദ്യ യാത്രയിൽ ട്രെയിൻ ഗോവയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടത് 10 .30 നു ആയിരുന്നു.അതായതു മൂന്നു മണിക്കൂർ വൈകി.എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മുംബൈയിൽ ട്രെയിൻ എത്തിയത് 750km പിന്നിട്ട് രാത്രി 7 .44 ന്.അതായതു നിശ്ചിത സമയത്തേക്കാൾ ഒരു മിനിട്ടു മുൻപേ.സാധാരണ ഗതിയിൽ എട്ടരമണിക്കൂറിനുള്ളിൽ ഓടിയെത്തുന്ന തേജസ്സിന് മൺസൂൺ കാലത്തു വേഗത കുറച്ചു ഓടുന്നതിനാൽ 12 മുതൽ 15 മണിക്കൂർ യാത്രാ സമയം വേണ്ടിവരുന്നു.
ജസ്റ്റിസ് കർണൻ വിരമിക്കുന്നു
കൊൽക്കത്ത: ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.കോടതിയലക്ഷ്യക്കേസില്‍ സുപ്രിം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച കര്‍ണന്‍ ഒളിവില്‍ നിന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത്.മദ്രാസ് ഹൈക്കോടതിയില്‍ സേവനമാരംഭിച്ച കര്‍ണ്ണന്‍ നിലവില്‍ കൊല്‍ക്കത്ത ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയാണ്.2009 മാര്‍ച്ച് 30നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കര്‍ണ്ണന്‍ നിയമിതനായത്.സഹ ജഡ്ജിമാര്‍ ദളിതനായ തനിക്ക് നേരെ ജാതി വിവേചനം കാണിക്കുന്നുവെന്നാരിപിച്ച് 2011 നവംബറില്‍ ദേശീയ പട്ടികജാതി കമ്മീഷന് കത്തയച്ചാണ് ജസ്റ്റിസ് കര്‍ണ്ണന്‍ ആദ്യം വാര്‍ത്തയില്‍ ഇടം നേടുന്നത്.2014 ജനുവരിയില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഒരു കേസില്‍ വാദം നടക്കുന്നതിനിടെ കോടതി മുറിയില്‍ കയറി നടപടികള്‍ തടസ്സപ്പെടുത്തിയത് വന്‍ വിവാദമായി.2016ല്‍ ചീഫ് ജസ്റ്റിസ് കൗള്‍ തനിക്ക് നേരെ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചു. ഇതോടെ ഇദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.സ്ഥലം മാറ്റം സ്വയം സ്‌റ്റേ ചെയ്യുന്ന അസാധാരണ നടപടിയാണ് കര്‍ണ്ണനില്‍ നിന്നും പിന്നെ ഉണ്ടായത്. സ്‌റ്റേ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. സുപ്രിംകോടതി ജഡ്ജിമാരുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷട്രപതിക്കുംകത്തയച്ചതോടെയാണ് ജസ്റ്റിസ് കര്‍ണ്ണന്റെ ജൂഡീഷ്യല്‍ അധികാരങ്ങള്‍ റദ്ദാക്കി കോടതിയലക്ഷ്യ നടപടിയിലേക്ക് സുപ്രിംകോടതി കടന്നത്.കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം തടവിന് ശിക്ഷക്കപ്പെട്ട കര്‍ണ്ണന്‍ നിലവില്‍ ഒളിവിലാണ്
രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവ്
കൊച്ചി:കൊച്ചിയിൽ ബോട്ടിലിടിച്ച ആംബർ കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഡിജിറ്റൽ രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി.ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനാണ് നിർദേശം നൽകിയിരിക്കുന്നത്.ബോട്ടുടമ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ പണവും കണ്ടെത്തണം……
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണനയുമായി കൊച്ചി മെട്രോ
കൊച്ചി:ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി കൊച്ചി മെട്രോ . കാഴ്ചയില്ലാത്താവര്‍ക്ക് പ്രത്യേക നടപ്പാതയും വീല്‍ചെയറില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ലിഫ്റ്റും മെട്രോയുടെ സവിശേഷതയാണ്.ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാനായി പ്രത്യേക സീറ്റുകള്‍. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്കായി കുഷ്യനുള്ള സീറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വാതിലുകളുടെ അരികിലായാണ് പ്രത്യേക സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ട്രെയിന്‍ എവിടെയെത്തിയെന്നറിയാന്‍ ഡൈനമിക് റൂട്ട് മാപ്പുകള്‍, മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള അനൗണ്‍സ്മെന്റ്, അറിയിപ്പിനായി വലിയ എല്‍സിഡി ഡിസ്പ്ലേകള്‍ എന്നിവയും കോച്ചുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു
കണ്ണൂർ: ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു. കാരായി മാര്‍ക്ക് വധത്തില്‍ കൃത്യമായ പങ്കുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും മറുയു പറഞ്ഞു. ഫസലിന്‍റെ സഹോദരങ്ങളെ സ്വാധീനിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്ന് ഫസലിന്‍റെ സഹോദരി റംല പറഞ്ഞു.