ഇരിട്ടി:കൊട്ടിയൂർ തീർത്ഥാടകാർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട്19 പേർക്ക് പരിക്ക്.എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.ഇന്നലെ വൈകിട്ട് വിളക്കോടിനടുത്തുവെച്ചാണ് അപകടം. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽ പെട്ടത്,ട്രാവലറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊച്ചിയിൽ ബോട്ടിലിടിച്ച പാനമ കപ്പലിന്റെ രേഖകള്‍ പരിശോധിക്കുന്നത് വൈകും
മെട്രോ ഉദ്ഘാടനത്തിന് ഹരിത പ്രോട്ടോക്കോള്‍
സംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതൽ 145 വരെയാണ് വില. ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി.പച്ചരി 22 ൽനിന്ന് 26 എന്ന നിലയിലേക്ക് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് ഉയർന്നത്. തൊട്ടടുത്ത് തന്നെ കാബൂളി കടലയുണ്ട്. കിലോക്ക് 180 രൂപ. നാടൻ കടലയും പിന്നില്ല, കിലോക്ക് 92 മുതൽ 96 വരെ വില ഉയർന്നു.മഹാരാഷ്ട്രയിൽ ഉള്ളി വിളവ് കുറഞ്ഞതാണ് ഉള്ളിക്കു വിലകൂടാനുള്ള കാരണമായി പറയുന്നത്. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ൽ എത്തി. കുടുംബ ബജറ്റുകളെയാകെ തകിടം മറിച്ചുകൊണ്ടാണ് വിലകയറുന്നത്.
സ്വർണവില ഇടിയുന്നു;പണയ സ്വർണം തിരിച്ചെടുക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങൾ
തൃശൂർ:സ്വർണവില ദിനംപ്രതി ഇടിയുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശങ്കയിലാക്കുന്നു.പണയസ്വർണം എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥാപനങ്ങൾ ഇടപാടുകാർക്ക് കത്തയച്ചു തുടങ്ങി.ഇനിയും വില കുറഞ്ഞാൽ നഷ്ടം വരുമെന്ന ആശങ്കയാണ് കാരണം. ഏപ്രിൽ 25 മുതലാണ് വിലയിടിയാണ് തുടങ്ങിയത്.രാജ്യാന്തര വിപണിയിൽ വിലയിടിയുന്നതാണ് ഇന്ത്യയിലും വിലകുറയാൻ കാരണം.
പറശ്ശിനി -മാട്ടൂൽ ബോട്ട് സർവീസ് നിലച്ചു:
പറശ്ശിനി:മാട്ടൂലിൽ നിന്നും പറശ്ശിനിക്കടവിലേക്കു സർവീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ യാത്ര ബോട്ട് സർവീസ് യന്ത്ര തകരാറു മൂലം നിർത്തിവെച്ചു.ബോട്ടിനു സംഭവിച്ച യന്ത്രത്തകരാർ നന്നാക്കാൻ ആലപ്പുഴയിൽ നിന്നും വിദഗ്ദ്ധർ എത്തിയാൽ മാത്രമേ യാത്ര പുനരാരംഭിക്കുവാൻ സാധിക്കൂ.
അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം കോളനിയിൽ സന്തോഷ് പണ്ഡിറ്റ് എത്തി.
ആരോഗ്യകേരളം: മികച്ച ജില്ലാ പഞ്ചായത്ത് കൊല്ലം
തിരുവനന്തപുരം:ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്ത് നേടി. നഗരസഭകളില്‍ ഒന്നാമനായത് കട്ടപ്പന നഗരസഭയാണ്. ബ്ലോക്ക് പഞ്ചായത്തില്‍ പേരാന്പ്രയും ഗ്രാമപഞ്ചായത്തില്‍ കരവാളൂരും അവാര്‍ഡിന് അര്‍ഹരായി. തിരുവനന്തപുരത്തു നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മുഴുവന്‍ മിനിസ്ക്രീന്‍ താരങ്ങളെയും ഉള്‍പ്പെടുത്തി 20-20 സീരിയല്‍ വരുന്നു
തിരുവനന്തപുരം:മിനിസ്ക്രീന്‍ രംഗത്തെ എല്ലാ താരങ്ങളും അണിനിരക്കുന്ന ട്വന്റി-20 സീരിയല്‍ വരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയാണ് സീരിയല്‍ താരങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ച് സീരിയല്‍ പുറത്തിറക്കുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.150എപ്പിസോഡുകളാണ് സീരിയലിന് ഉണ്ടാകുക. ജൂലൈയിലാണ് സീരിയലിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ആഗസ്തോടെ സീരിയല്‍ സംപ്രേക്ഷപണം ചെയ്യും.
ജയിലില്‍ പരിശോധന: ടി.പി കേസ് പ്രതി അടക്കമുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു
ഞായറാഴ്ച അര്‍ധരാത്രി സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്.ടി പി കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്ത് എന്ന എസ്. സിജിത്തില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്.ഇയാള്‍ക്ക് പുറമേ കൊലക്കേസ് പ്രതി ബാസിത് അലിയില്‍ നിന്നും ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.ഒന്‍പത് ബ്ലോക്കുകളിലായി നടന്ന പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് സിംകാര്‍ഡുകളും പിടിച്ചെടുത്തു.സംഭവത്തില്‍ പൂജപ്പുര പോലീസ് കേസെടുത്തു.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ മേധാവിക്ക് കൈമാറും.