ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 26 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.40 ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ളാറ്റുകളാണ് ഉള്ളത്.
മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ
ഭോപാൽ:മധ്യപ്രദേശിൽ കർഷക സമരം രൂക്ഷം.കടക്കെണിയിൽ പെട്ട് രണ്ടു കർഷകർ കൂടി ആത്മഹത്യ ചെയ്തു.ഇതോടെ അടുത്ത ദിവസങ്ങളിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി.ഹോഷൻഗാബാദ് ജില്ലയിലെ മഖൻലാൽ, വിദിഷ ജില്ലയിലെ ഹരിസിംഗ് യാദവ് എന്നിവരാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മഖൻലാലിന്റെ മൃതദേഹം.പണമിടപാടുകാരിൽ നിന്നും ഇയാൾ 7 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു.ഇതിന്റെ പലിശയടക്കാനായി പലപ്പോഴായി ഇയാൾ തന്റെ 7 ഏക്കർ ഭൂമി വിറ്റിരുന്നു.ആത്മഹത്യ ചെയ്യാനായി ഗുളികകൾ കഴിച്ച ജാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ മരിച്ചു.ഇതിനിടെ മൻസൂരിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ പോവുകയായിരുന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്തിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ,കോൺഗ്രസ് എം പി കാന്തിലാൽ ഭൂരിയ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കർഷകരുടെ കടം എഴുതിത്തള്ളുന്നതിന്റെ ബാധ്യത സംസ്ഥാനങ്ങളെ ഏല്പിച്ച കേന്ദ്രസർക്കാർ നടപടിയും മഹാരാഷ്ട്രയും ഉത്തർപ്രദേശും കടം എഴുതിത്തള്ളിയതുമാണ് കാർഷിക പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരു കാരണം. കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് സംസ്ഥാന കോൺഗ്രസ് ബുധനാഴ്ച മുതൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സത്യാഗ്രഹം സംഘടിപ്പിക്കും.
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തുറന്നു
കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ കുട്ടികള്‍ക്കായുള്ള നവീകരിച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കെട്ടിടം തിങ്കളാഴ്ച തുറന്നുകൊടുത്തു. ഹോസ്റ്റലിലെ അസൗകര്യത്തെത്തുടര്‍ന്ന് നിരവധി കുട്ടികളെ യാത്രിനിവാസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്കും എട്ടാംതരത്തില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുമായാണ് ഹോസ്റ്റല്‍ തുറന്നുകൊടുത്തത്. 161 ഹോസ്റ്റല്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.60 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. എട്ട് കുളിമുറികളും എട്ട് കക്കൂസുകളും പുതുതായി നിര്‍മിച്ചു. പഴയബ്ലോക്കിലെ രണ്ട് കുളിമുറികള്‍ നവീകരിക്കുകയും ചെയ്തു. നിലം ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്.അറ്റകുറ്റപ്പണികള്‍ ഇനിയും ബാക്കിയുണ്ട്. കുട്ടികള്‍ക്ക് തുണിയലക്കിയിടാനായി കെട്ടിടത്തിന് പുറകില്‍ സൗകര്യമൊരുക്കും. ഡൈനിങ് ഹാളും സ്റ്റഡിറൂമും ഒന്നരമാസത്തിനകം പൂര്‍ത്തിയാക്കും. കെട്ടിടത്തിന് ഒരുനിലകൂടി നിര്‍മിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറായി. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം അവസാനം നടത്താനാണ് ആലോചിക്കുന്നത്. ഇതിനകം ബാക്കിയുള്ള അറ്റകുറ്റപ്പണികൂടി പൂര്‍ത്തിയാക്കും.
സ്‌കൂള്‍ ചടങ്ങില്‍ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും തമ്മില്‍ പൊരിഞ്ഞ തല്ല്
യു.പിയില്‍ ഒരു ‘പാക് അധിനിവേശ കശ്മീര്‍’
ജൂണ്‍ 16ന് ദേശവ്യാപക പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകര്‍
ഡൽഹി:കര്‍ഷകസമരങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ജൂണ്‍ 16ന് റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തി ദേശവ്യാപക പ്രതിഷേധസമരം സംഘടിപ്പിക്കാനാണ് 62 കര്‍ഷകസംഘടനകളുടെ തീരുമാനം.5പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭൂമി അധികാര്‍ ആന്ദോളന്‍റെ നേതൃത്വത്തില്‍ ദേശവ്യാപക പ്രതിഷേധം. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകകടങ്ങള്‍എഴുതിതള്ളുക, മന്ദ് സോറില്‍ കര്‍ഷകരെ വെടിവെച്ചുകൊന്ന മധ്യപ്രദേശ് മുഖ്യമന്ത്രി രാജിവെക്കുക, കശാപിനായി കനന്നുകാലികളെ വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കുക, തൊഴിലുറപ്പുപദ്ധതി തുക കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ 16ന് ദേശവ്യാപകമായി റോഡ്, റെയില്‍ ഗതാഗതം തടസപ്പെടുത്തും. രാജ്യവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും കോലം കത്തിക്കുകയും ചെയ്യും
ഓപ്പറേഷൻ ഗുരുകുലം പദ്ധതി മാതൃകയിൽ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ പ്രവർത്തനത്തിന് നിർദ്ദേശം
ജിഷ്ണു കേസ്:സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചെന്നു മുഖ്യമന്ത്രി
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി ബി ഐ ക്കു വിടണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഇക്കാര്യത്തിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ജിഷ്ണുവിന്റെ പിതാവിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബോളീവുഡ് നടി കൃതികാ ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി
500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി
ന്യൂഡല്‍ഹി: 500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി. നോട്ട് നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നും ഇല്ലാത്തവയാണ് പുതിയ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഇരുനമ്പര്‍ പാനലുകളിലും എ എന്ന ഇംഗ്ലീഷ് അക്ഷരം അച്ചടിച്ചിട്ടുണ്ടാകും.പഴയതില്‍ ഇ എന്ന അക്ഷരമാണ് അച്ചടിച്ചിരിക്കുന്നത്.കഴിഞ്ഞ നവംബര്‍ എട്ടിനാണ് നോട്ട് നിരോധനവും പിന്നാലെ പുതിയ നോട്ടുകളും പ്രാബല്യത്തില്‍ വന്നത്. സ്വച്ഛ് ഭാരത് ചിഹ്നവും റെഡ് ഫോര്‍ട്ടിന്റെ ചിത്രവുമാണ് പുതിയ 500 രൂപ നോട്ടിന്റെ പ്രത്യേകത.