ഖത്തറും അമേരിക്കയും 1200 കോടി രൂപയുടെ ആയുധകരാറിൽ ഒപ്പു വെച്ചു
ദോഹ :ഗൾഫ് പ്രതിസന്ധി തുടരുന്നതിനിടെ മേഖലയെ ആശങ്കയിലാഴ്ത്തി ഖത്തർ അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങി കൂട്ടുന്നു.1200 കോടി രൂപയുടെ കരാറിലാണ് ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്.36 എഫ്-15 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം.കരാറിന്റെ പ്രാരംഭ ചിലവാണ് 1200 കോടി ഡോളർ.വാഷിങ്ടണിൽ ബുധനാഴ്ച വൈകിട്ടാണ് കരാർ ഒപ്പിട്ടത്.ഖത്തർ പ്രതിരോധ മന്ത്രി ഖാലിദ് അൽ അതിയ്യയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാർ ഒപ്പിട്ടത്.പുതിയ വിമാനങ്ങൾ ലഭിക്കുന്നതിലൂടെ ഖത്തറിന്റെ സൈനിക ശേഷി വർധിക്കുമെന്നും ഗൾഫ് മേഖലയിൽ സുരക്ഷിതത്വം വര്ധിക്കുമെന്നുമാണ് ഖത്തർ കരുതുന്നത്.എന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഭിന്നത അമേരിക്ക മുതലെടുക്കുകയാണോ എന്ന് തോന്നും വിധമാണ് കാര്യങ്ങൾ.ഖത്തർ തീവ്രവാദികളെയും ഇറാനെയും പിന്തുണയ്ക്കുന്നു എന്നാണ് സൗദിയുടെയും മറ്റു ജി സി സി രാജ്യങ്ങളുടെയും ആരോപണം.ഇത് അമേരിക്കയും ശരി വെച്ചിട്ടുണ്ട്.എന്നാൽ അതെ സമയം തന്നെ അമേരിക്ക ഖത്തറിന് ആയുധങ്ങളും നൽകുന്നു.
ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ഇല്ല
കണ്ണൂർ:തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹരജി എറണാകുളം സിബിഐ കോടതി തള്ളി.
ലണ്ടന്‍ തീപിടിത്തം: മരിച്ചവരുടെ എണ്ണം 12 ആയി
ലണ്ടൻ:ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 24 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവര്‍ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടം നിലം പൊത്താനുള്ള സാധ്യതയുള്ളതിനാല്‍ തൊട്ടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനായിട്ടില്ല.മധ്യലണ്ടനിലെ വൈറ്റ് സിറ്റിക്കടുത്തുള്ള ഗ്രെന്‍ഫെല് ടവറില്‍ ചൊവ്വാഴ്ച പുവര്‍ച്ചെ ഒന്നേകാലോടെയാണ് തീകത്തിപ്പടര്‍ന്നത്. കെട്ടിടത്തിന്റെ 24 നിലകള്‍ പൂര്‍ണമായും തീവിഴുങ്ങി. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.പരിക്കേറ്റ 68 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.ഇതിൽ ഇരുപതു പേരുടെ നില ഗുരുതരമാണ്.ആളുകളെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നാണ് സൂചന.കെട്ടിടത്തിന്റെ ഏഴ് നിലകളിലേക്ക് ഇനിയും പ്രവേശിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കായിട്ടില്ല.
ബാലകിരൺ കിയാൽ എം ഡി
തിരുവനന്തപുരം:ടൂറിസം ഡയറക്ടർ ബാലകിരണിനെ കിയാൽ(കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്)ന്റെ മാനേജിങ് ഡയറക്ടർ ആയി നിയമിച്ചു.ടൂറിസം ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.നിലവിൽ കിയാൽ എം ഡി ആയിരുന്ന വി മുരളീധരൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.സി ബി ഐ അന്വേഷണത്തെ തുടർന്നാണ് തുളസിദാസ് രാജി വെച്ചത്.താൻ ചുമതല വഹിക്കുന്ന കാലത്തു എയർ ഇന്ത്യയിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കിയാലിന്റെ എം ഡി ആയി പ്രവർത്തിക്കുന്നത് ധാര്മികതയല്ലെന്നു പറഞ്ഞാണ് അദ്ദേഹം സർക്കാരിന് രാജിക്കത്തുനൽകിയത്.രാജി ചൊവ്വാഴ്ച മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ആറളം ഫാം സ്കൂളിൽ ശീതികരിച്ച സ്മാർട്ട് ക്ലാസ്സ്‌റൂം വരുന്നു
ഇരിട്ടി:ആറളം ഫാം സ്കൂളിൽ ശീതികരിച്ച സ്മാർട്ട് ക്ലാസ്സ്‌റൂം വരുന്നു.അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ്റൂമിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി.ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആദിവാസി പുനരധിവാസമിഷനും ജില്ലാപഞ്ചായത്തും ചേർന്നാണ് എം പി ഫണ്ട് ഉപയോഗിച്ച് 10 ലക്ഷത്തോളം രൂപ ചിലവഴിച്ചു ശീതികരിച്ച സ്മാർട്ക്ലാസ്സ്റൂം നിർമിക്കുന്നത്.കെൽട്രോണും നിർമ്മിതികേന്ദ്രയും ചേർന്നാണ് ഇത് ഒരുക്കുന്നത്.അന്താരാഷ്ട്രനിലവാരമുള്ള സ്മാർട്ട് ബോർഡ്,ശബ്ദസംവിധാനം തുടങ്ങിയവ ക്ലാസ്റൂമിന്റെ പ്രത്യേകതയാണ്.അമ്പതു പേർക്ക് ഇരിക്കാനുള്ള കസേരയും മറ്റു സംവിധാനങ്ങളും പൂർത്തിയായി.50 പേർക്ക് ഒരു മണിക്കൂർ ഐ ടി പഠനം എന്ന രീതിയിലാണ് സൗകര്യം ലഭിക്കുക.
മോഷ്ടാക്കളെ നേരിടാൻ തളിപ്പറമ്പിൽ ‘ഓപ്പറേഷൻ മൺസൂൺ’
തളിപ്പറമ്പ:കടകൾ കുത്തിത്തുറക്കാനെത്തുന്ന മോഷ്ടാക്കളെ നേരിടാൻ തളിപ്പറമ്പിലെ പോലീസും വ്യാപാരികളും കൈകോർക്കുന്നു. ‘ഓപ്പറേഷൻ മൺസൂൺ’എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.നഗരത്തിലെ വെളിച്ചക്കുറവും മഴയുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ കവർച്ചക്കാർക്ക് വഴിയൊരുക്കിയിരുന്നു.ഏറെ വിസ്തൃതിയുള്ള ടൗണിലെ എല്ലാ കടകളും നിരീക്ഷിക്കാൻ ആവശ്യമായ പോലീസും ഇവിടെ ഇല്ല.ഇത്തവണ വ്യാപാരികളുടെ സഹായത്തോടെ കാവൽക്കാരെ ഒരുക്കിയാണ് മോഷ്ട്ടാക്കളെ നേരിടാൻ ഒരുങ്ങുന്നത്.രണ്ടുപേരടങ്ങുന്ന അഞ്ചു ഗ്രൂപ്പ് കാവൽക്കാരാണ് പോലീസിന്റെ നിർദേശമനുസരിച്ചു ടൗണിൽ പുലരുവോളം നിരീക്ഷണത്തിനുണ്ടാവുക.കാവൽക്കർക്കു വേണ്ടുന്ന ടോർച്,മഴക്കോട്ട് എന്നിവ വ്യാപാരികൾ നൽകും.
മെട്രോ ഉദ്ഘാടന വേദിയില്‍ മൊബൈലിന് വിലക്ക്
കാർഷിക വായ്‌പ്പാ സബ്‌സിഡി തുടരും
ന്യൂഡൽഹി:ഹ്രസ്വകാല കാർഷിക വായ്പ്പകൾക്കു സബ്‌സിഡി തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.രണ്ടു ശതമാനമാണ് സബ്‌സിഡി. ഒൻപതു ശതമാനമാണ് സാധാരണ കാർഷിക വായ്പ്പകളുടെ പലിശ.രണ്ടു ശതമാനം സബ്‌സിഡി നൽകുന്നതിലൂടെ നിലവിൽ ഏഴു ശതമാനത്തിന് വായ്പ ലഭിക്കും.മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകൾ ഏഴു ശതമാനം പലിശക്ക് ലഭിക്കും.നിശ്ചിത സമയത്തിനകം തിരിച്ചടക്കുന്നവർക്കു മൂന്നു ശതമാനം കൂടി സബ്‌സിഡി ലഭിക്കും.വിളവെടുപ്പ് കാലത്തിനു ശേഷം വിളകൾ സൂക്ഷിക്കുന്നതിന് ഏഴു ശതമാനം നിരക്കിൽ ആറുമാസത്തേക്കും കാർഷിക വായ്‌പ്പാ ലഭിക്കും.പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിലെ കർഷകർക്ക് രണ്ടു ശതമാനം പലിശയിളവ് ലഭിക്കും.ഈ വര്ഷം മുതൽ കാർഷിക വായ്‌പകൾ ആധാറുമായി ബന്ധിപ്പിച്ചാണ് നൽകുക.
പൊട്ടിക്കാത്ത മദ്യകുപ്പിയില്‍ ചത്ത പാറ്റ
ഒറ്റപ്പാലം:ഒറ്റപ്പാലത്തെ ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ നിന്ന് ചത്ത പാറ്റയെ കിട്ടിയതായി പരാതി.ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശികള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഒറ്റപ്പാലത്തെ ഔട്ട് ലെറ്റില്‍ നിന്നാണ് മദ്യം വാങ്ങിയത്. ഒയാസിസ് ഡിസ്ടിലറീസില്‍ നിന്ന് നിര്‍മ്മിച്ച എവരി ഡേ ഗോള്‍ഡ് ക്ലാസിക് ബ്രാണ്ടിയാണ് ഇവര്‍ 220 രൂപ നല്‍കി വാങ്ങിയത്.മദ്യപിക്കാന്‍ ഒരുങ്ങിയപ്പോഴാണ് പൊട്ടിക്കാത്ത കുപ്പിയില്‍ ചത്ത പ്രാണിയെ കണ്ടത്.തുടര്‍ന്ന് കുപ്പിക്ക് മുകളില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ച് കാര്യമറിയിച്ചു. പല തവണ വിളിച്ചെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല.ഇതിന് ശേഷം മദ്യ കമ്പനിയുടെ പ്രതിനിധി നേരിട്ട് വന്ന് അയ്യായിരം രൂപ വരെ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞു.ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കാനാണ് മദ്യം വാങ്ങിയവരുടെ തീരുമാനം