തിരുവനന്തപുരം:സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.
സർക്കാർ ആശുപത്രികളിൽ 245 മരുന്നുകൂടി സൗജന്യമാക്കി
തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ 245 ഇനം മരുന്നുകൂടി സൗജന്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.ഇതിനായി 125 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.ഇത് നടപ്പിലായാൽ രക്താർബുദം,ഹൃദ്രോഗം,പക്ഷാഘാതം,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കുൾപ്പെടെയുള്ള മരുന്നുകൾ രോഗികൾക്ക് സൗജന്യമായി ലഭിക്കും.
ബംഗ്ലാദേശിനെതിരെ ഇന്ത്യക്കു 265 റൺസ് വിജയലക്ഷ്യം
ബിർമിംഗ്ഹാം:ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലദേശ് 264 റണ്‍സെടുത്തത്. 70 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിനെ മധ്യഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തുകയായിരുന്നു.
മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും
അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ രണ്ട് കയ്യാലകള്‍ കത്തിനശിച്ചു
കൊട്ടിയൂര്‍: വൈശാഖോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കയ്യാലകളില്‍ രണ്ട് കയ്യാലകള്‍ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.ക്ഷേത്ര ഊരാളന്മാര്‍ക്ക് വേണ്ടി ഉത്സവകാലത്ത് താത്കാലികമായി നിര്‍മ്മിക്കുന്ന ഓലകൊണ്ട് മേഞ്ഞ കയ്യാലകളാണ് കത്തിനശിച്ചത്. ആക്കല്‍,കുളങ്ങരയേത്ത് തറവാട്ടുകാരുടെ കയ്യാലകള്‍ പൂര്‍ണ്ണമായും നശിച്ചു. ക്ഷേത്ര ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായരുടെ കയ്യാല ഭാഗികമായി നശിച്ച നിലയിലാണ്.ആക്കല്‍ കയ്യാലയിലെ അടുപ്പില്‍ നിന്ന് തീ പടര്‍ന്നതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.പോലീസുകാരും ദര്‍ശനത്തിനെത്തിയ ഭക്തരില്‍ ചിലരും ചേര്‍ന്നാണ് തീയണച്ചത്.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി
കപ്പൽ തീരം വിടുന്നതിനു വിലക്ക്;ക്യാപ്റ്റനെയും നാവികനെയും അറസ്റ്റ് ചെയ്തു
കൊച്ചി:മൽസ്യബന്ധന ബോട്ടിൽ ഇടിച്ച ആംബർ കപ്പൽ തീരം വിടുന്നതിനു വിലക്കേർപ്പെടുത്തുകയും ക്യാപ്റ്റനെയും നാവികനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.ക്യാപ്റ്റൻ ജോർജിയനാക്കിസ്,നാവികൻ സെവാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബോട്ടിലിടിച്ചു അപകടം ഉണ്ടാക്കിയത് ആംബർ കപ്പൽ തന്നെയാണ് എന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പൽ തീരം വിടുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്
ചാമ്പ്യൻസ് ട്രോഫി;ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു
ബെർമിംഗ്ഹാം:ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു..ഇന്ത്യയും ബംഗ്ലദേശും ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്.രാജ്യാന്തര മത്സരങ്ങളിൽ ഇതുവരെ കിരീടം നേടാത്ത ബംഗ്ലാദേശ് ആ സ്വപ്നനേട്ടം ലക്ഷ്യമിട്ട് കളിക്കുമ്പോൾ കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ച് പാകിസ്ഥാൻ നേരത്തെ തന്നെ ഫൈനലിൽ എത്തിയിരുന്നു.
നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടസഹോദരിമാരായ കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
ഗുരുഗ്രാം:നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയ അഞ്ചുവയസ്സുള്ള ഇരട്ട സഹോദരിമാർ ശ്വാസംമുട്ടി മരിച്ചു.ഡൽഹി ഗുരുഗ്രാമിന് സമീപത്തെ ജമാൽപുർ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.സൈനിക ഉദ്യോഗസ്ഥന്റെ മക്കളായ ഹർഷ,ഹർഷിത എന്നിവരാണ് മരിച്ചത്.മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനായി വന്നതായിരുന്നു കുട്ടികൾ.കുട്ടികളെ കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ വീടിനു പുറകിൽ നിർത്തിയിട്ടിരുന്ന പഴയ കാറിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പഴയ കാർ ഇപ്പോൾ ഉപയോഗിക്കാത്തതാണ്.ലോക്ക് ചെയ്യാത്ത നിലയിലായിരുന്നു കാർ നിർത്തിയിട്ടിരുന്നത്.എന്നാൽ കാറിന്റെ ലോക്ക് ഉള്ളിൽ നിന്നും തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു
സ്ത്രീധനത്തെചൊല്ലി യുവതിക്കുനേരെ ആസിഡ് ആക്രമണം
ചെങ്ങന്നൂർ:സ്ത്രീധനം കുറഞ്ഞുപോയി എന്നാരോപിച്ചു ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.ഭാര്യയുടെ ദേഹത്തു ആസിഡ് ഒഴിച് പൊള്ളിച്ച ശേഷം ഭർത്താവ് ഒളിവിൽ പോയി.കൊല്ലം ജില്ലയിലെ പിറവന്തൂർ സ്വതേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.ഭർത്താവ് ബിനുകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു