ബ്ലീച്ചിങ് പൗഡറുമായെത്തിയ ലോറിക്ക് തീപിടിച്ചു

keralanews lorry burned in fire

കൊല്ലം:കൊല്ലം ചിന്നക്കടയിൽ ബ്ലീച്ചിങ് പൗഡറുമായെത്തിയ ലോറിക്ക് തീപിടിച്ചു.ഇന്ന് പുലർച്ചെ 5.45 നായിരുന്നു സംഭവം.ചിന്നക്കട പി എച് ഡിവിഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്.സംഭവത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും കത്തി നശിച്ചു.ക്യാബിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു.വാട്ടർ അതോറിറ്റിക്ക് വേണ്ടി രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന ബ്ലീച്ചിങ് പൗഡറാണ് കത്തി നശിച്ചത്

എസ് എഫ് ഐ മാഗസിൻ വിവാദം; 13 പേർക്കെതിരെ പോലീസ് കേസെടുത്തു

keralanews police filed case against 13
കണ്ണൂർ:തലശ്ശേരി ബ്രണ്ണൻ കോളേജ് പുറത്തിറക്കിയ കോളേജ് മാഗസിനിൽ ദേശീയ പതാകയേയും ദേശീയ ഗാനത്തെയും അവഹേളിച്ച സംഭവത്തിൽ പോലീസ് പതിമൂന്നു പേർക്കെതിരെ കേസെടുത്തു.എഡിറ്ററടക്കമുള്ളവർക്കെതിരെയാണ് ധർമടം പോലീസ് കേസെടുത്തിരിക്കുന്നത്.കോളേജിന്റെ നൂറ്റി ഇരുപത്തഞ്ചാമത് വാര്ഷികാഘോഷങ്ങൾക്കിടെ പുറത്തിറക്കിയ മാഗസിനിൽ ദേശീയ പതാകയേയും ദേശീയ ഗാനത്തെയും അവഹേളിക്കുന്നു എന്നായിരുന്നു പരാതി.

കൊച്ചി മെട്രോ ഉദ്ഘാടനം : പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

keralanews tight security ahead of modis visit
കൊച്ചി:മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുളള എസ് പി ജി സംഘത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഉദ്ഘാടന വേദിയായ കലൂരില്‍ പന്തല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു പുറത്തെ മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങിനായി കൂറ്റന്‍ പന്തല്‍ ഒരുങ്ങുന്നത്.നാളെ രാവിലെ പത്തേകാലോടെ നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി  ആദ്യം പാലാരിവട്ടം മെട്രോ സ്റ്റേഷനിലാവും എത്തുക.ഇവിടെ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീടാവും കലൂരിലെ വേദിയിലെത്തി മെട്രോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക.അതിനു ശേഷം  സെന്‍റ് തേരേസാസ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍റെ പരിപാടിയിലും പങ്കെടുക്കും.തുടർന്ന് നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും  കൂടിക്കാഴ്ചയും നടത്തിയ ശേഷമാവും മടങ്ങുക.

യാത്രക്കാരന്റെ മാല മോഷ്ടിച്ചു;കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

keralanews police arrested customs officer

കരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.ഹവിദാർ അബ്ദുൽ കരീമാണ് അറസ്റിലായത്.മെയ് 19 നാണു സംഭവം.ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മേശപ്പുറത് വച്ചിരുന്ന സ്വർണമാല കരീം പോക്കറ്റിലിടുകയായിരുന്നു.സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

ബസ് കൊക്കയിലേക്ക് മറിഞ്ഞു 10പേർ മരിച്ചു

keralanews bus accident inhimachalpradesh

ധർമശാല:ഹിമാചൽ പ്രദേശ് ധാരിയാരക്കടുത്ത ബസ് കൊക്കയിലേക്ക് മറിഞ്ഞു പത്തുപേർ മരിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.പഞ്ചാബിലെ അമൃതസറിൽ നിന്നുമുള്ള വിനോദ യാത്രസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയിൽ പോവുകയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ട്ടപെട്ടതാവാം അപകട കാരണമെന്നു എസ് പി എസ് ഗാന്ധി പറഞ്ഞു.നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സംസ്ഥാനത്ത് വീണ്ടും പനി മരണം

keralanews fever grips kerala
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം ആണ് ഇന്നു രാവിലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി .ഇന്നലെ മാത്രം കേരളത്തില്‍ ആറുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണാത്തതിനാല്‍ ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറയുകയാണ്.ഈ വർഷം 6647 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ഇന്ത്യ-പാക് ഫൈനൽ

keralanews india pak final

ബെർമിംഗ്ഹാം:രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ഞായറാഴ്ച ഓവലില്‍ നടക്കുന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.ബംഗ്ലാദേശ് മുന്നോട്ട് വെച്ച് 265 എന്ന വിജയലക്ഷ്യം 40.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.123 റണ്‍സുമായി രോഹിത് ശര്‍മ്മയും 96 റണ്‍സുമായി കോഹ്‌ലിയും പുറത്താകാതെ നിന്നു. 46 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വെച്ച് ധവാന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 14.4 ഓവറില്‍ 87 എത്തിയിരുന്നു. 34 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.കോഹ്‌ലിയും രോഹിത് ചേര്‍ന്ന് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ നോക്കിനില്‍ക്കാനെ ബംഗ്ലാദേശിനായുള്ളൂ.

ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും

keralanews bank merging again

ന്യൂഡൽഹി:എസ് ബി ടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ ഏറ്റെടുത്തതിന്ന് പിന്നാലെ രണ്ടാം ഘട്ട ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും മുന്നോട്ട്.താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളെ കൊണ്ട് ഏറ്റെടുപ്പിക്കുവാനാണ് നീക്കം.ഇതിന്റെ സാദ്ധ്യതകൾ പരിശോധിച്ചു റിപ്പോർട്ട് നല്കാൻ നീതി ആയോഗിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.ദേന ബാങ്ക്,വിജയ ബാങ്ക്,യൂക്കോ ബാങ്ക്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,എന്നിവയെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ ലയിപ്പിക്കാനാണ് നീങ്ങുന്നത്.

ചൈനയില്‍ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളില്‍ സ്‌ഫോടനം, എഴ് മരണം

keralanews 7 dead 59 injured in kindergarten china
ബീജിങ്: ചൈനയിലെ ജിയാങ്ഷു പ്രവിശ്യയില്‍ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളില്‍ സ്‌ഫോടനം. പ്രാദേശിക സമയം 4.50 നാണ് സ്‌ഫോടനം നടന്നത്. ഫെഹ്ഷിയാന്‍ എന്ന സ്ഥലത്തുള്ള കിന്റര്‍ഗാര്‍ഡനിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഏഴുപേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി വ്യക്തമാണ്.കഴിഞ്ഞ കുറച്ചുനാളുകളായി കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ചൈനയില്‍ ഉണ്ടാകുന്നുണ്ട്.

ഇന്ധനവില കുറഞ്ഞു

keralanews petrol diesel price reduced

ന്യൂഡൽഹി:ഇന്ധനവില കുറഞ്ഞു.പെട്രോൾ ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറഞ്ഞത്.ആഗോളതലത്തിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണിത്.ഇന്ന് അർധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.വെള്ളിയാഴ്ച മുതൽ പെട്രോൾ-ഡീസൽ വില ദിനംപ്രതി മാറ്റത്തിനു വിധേയമാകും.എല്ലാദിവസവും രാവിലെ 6 മണിക്ക് വില പുതുക്കി നിശ്ചയിക്കും.