ബിജു രമേശ് മദ്യ കച്ചവടത്തിൽ നിന്നും പിന്മാറുന്നു

keralanews biju ramesh to exit liquor business

തിരുവനന്തപുരം:സംസ്ഥാനത്തെ വിവാദ മദ്യ വ്യവസായി ബിജു രമേശ് മദ്യ വ്യവസായത്തിൽ നിന്നും പിന്മാറുന്നു.പുതിയ ബാറുകളൊന്നും ആരംഭിക്കേണ്ടതില്ലെന്നും നിലവിലുള്ള ബിയർ-വൈൻ പാര്ലറുകളുമായി മുന്നോട്ട് പോകാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.

താരമായി മെട്രോമാൻ

keralanews metroman e sreedharan the star of metro inauguration dias

കൊച്ചി:കൊച്ചി മെട്രോ ഉത്‌ഘാടന വേദിയിൽ താരമായി ഇ ശ്രീധരൻ.പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടാത്ത കയ്യടിയാണ് സദസ്യർ ഇ ശ്രീധരന് നൽകിയത്.ഉത്‌ഘാടന ചടങ്ങിൽ കൊച്ചി മെട്രോ എം ഡി ഏലിയാസ് ജോർജ് മെട്രോമാനെ സ്വാഗതം ചെയ്തപ്പോഴാണ് മറ്റു നേതാക്കൾക്ക് പോലും കിട്ടാത്ത കയ്യടി അദ്ദേഹത്തിന് ലഭിച്ചത്.ഇ ശ്രീധരന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത തന്നെയാണ് സദസ്സിൽ നിന്നും ലഭിച്ച കയ്യടി.ഉത്‌ഘാടന പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും മുഖ്യ മന്ത്രിയും ഗവര്ണരും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ശ്രീധരന്റെ ആത്മസമർപ്പണത്തെ അഭിനന്ദിച്ചു.മെട്രോ ഉത്‌ഘാടന ചടങ്ങു നിശ്ചയിച്ച സമയത്തു പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇ ശ്രീധരനടക്കമുള്ളവരെ ഒഴിവാക്കിയത് പ്രതിഷേധമുണ്ടാക്കിയിരുന്നു.പിന്നീട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിനു ശേഷമാണ് അദ്ദേഹത്തെയും വേദിയിൽ ഉൾപെടുത്താൻ തീരുമാനമായത്.

ജപ്പാന്‍ ചരക്കുകപ്പലും അമേരിക്കന്‍ പടക്കപ്പലും കൂട്ടിയിടിച്ചു; എഴുപേരെ കാണാതായി

keralanews american navy destroyer collided with japan container ship
വാഷിങ്ടണ്‍: അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം.അമേരിക്കൻ സേനയുടെ   യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പമ്പ്‌ചെയ്ത് കളഞ്ഞുകൊണ്ടിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ അമേരിക്കന്‍ നാവികരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി.കാണാതായ നാവികരെ കണ്ടെത്താനായി ജപ്പാന്‍ നാവിക സേന കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്

സി പി എം ഓഫീസിനു നേരെ ബോംബേറ്

keralanews bomb attack on cpm office

കോയമ്പത്തൂർ:കോയമ്പത്തൂരിൽ സി പി എം ഓഫീസിനു നേരെ ബോംബേറ്.പെട്രോൾ ബോംബാണ് എറിഞ്ഞത്.ആർക്കും പരിക്കേറ്റിട്ടില്ല.എന്നാൽ ഓഫീസിനു പുറത്തു പാർക് ചെയ്തിരുന്ന വാഹനങ്ങക്ക് കേടുപാടുകൾ സംഭവിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മോദിയുടെ സന്ദര്‍ശന സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റിവെല്‍

keralanews youth congress workers arrested for helding beef fest
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്ത് ബീഫ് ഫെസ്റ്റിവെല്‍ നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.കൊച്ചി മെട്രോ ഉത്‌ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനു തൊട്ടു മുൻപ് നാവികസേനാ വിമാനത്താവളത്തിന് പുറത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.ബീഫ് പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍തന്നെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഖത്തറിലേക്ക് പച്ചക്കറി കയറ്റി അയച്ചു

keralanews import vegetables to qatar

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഖത്തറിലേക്ക് 60 ടൺ പച്ചക്കറി കയറ്റി അയച്ചു.ഉച്ചയ്ക്ക് 2 മണിയോടെ ഖത്തറിൽ നിന്നുമെത്തിയ പ്രത്യേക കാർഗോ വിമാനത്തിലാണ് പഴങ്ങളും പച്ചക്കറികളും കയറ്റി അയച്ചത്.ലുലു ഗ്രൂപ്പാണ് ഇവ ബുക്ക് ചെയ്തത്.

അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

keralanews notice to unaided english medium schools

കണ്ണൂർ:അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി.വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നൽകുവാൻ കഴിയില്ലെന്ന് അധികൃതർ പറയുമ്പോൾ സ്വകാര്യമാനേജ്മെന്റുകൾ പലതും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.ആറാം ക്ലാസ്സുവരെ സ്കൂൾ നടത്താൻ സി ബി എസ് ഇ യുടെയോ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയോ അംഗീകാരം വേണ്ട.ഏഴാം ക്ലാസ്സുമുതലെ അംഗീകാരത്തിന്റെ പ്രശ്നമുള്ളൂ എന്നാണ് സ്വകാര്യ മാനേജ്മെന്റ്കൾ പറയുന്നത്.എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കു അംഗീകാരം നല്കരുതെന്നാണ് നിർദ്ദേശം.ഏകദേശം രണ്ടു ലക്ഷത്തിലധികം കുട്ടികളും പതിനായിരത്തോളം അധ്യാപകരും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.അധ്യാപകർക്കും മറ്റും നിശ്ചിത യോഗ്യതയില്ല.ഫീസിന്റെ കാര്യത്തിലും വലിയ ചൂഷണമാണ് നടക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഈ സ്കൂളുകളിലെ വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലോ അംഗീകൃത സി ബി എസ് ഇ സ്കൂളുകളിലോ ചേരണമെന്നാണ് നിർദ്ദേശം.എന്നാൽ ഈ നീക്കം എയ്ഡഡ്  സ്കൂൾ മാനേജ്മെന്റുകളുടെ ഗൂഢലക്ഷ്യമാണെന്നു ഓൾ കേരള സെല്ഫ് ഫൈനാൻസിങ് സ്കൂൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂർ പറഞ്ഞു.

കണ്ണൂരും കാസർകോട്ടും നാളെ വൈദ്യുതി മുടങ്ങും

keralanews power supply control

കണ്ണൂർ:അരീക്കോട്-കാഞ്ഞിരോട്,ഓർക്കാട്ടേരി-കാഞ്ഞിരോട് 220 കെ വി ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 8 മണി മുതൽ 5 മണി വരെ കണ്ണൂർ,കാസർഗോഡ്  ജില്ലകളിൽ വൈദ്യുതി മുടങ്ങും.ശനിയാഴ്ച നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണിയാണ് നാളത്തേക്ക് മാറ്റിയത്.

വടകരയിൽ എച് വൺ എൻ വൺ പനി ബാധിച്ചു ഗർഭിണി മരിച്ചു

keralanews pregnant woman dies of h1n1

വടകര:സംസ്ഥാനത്തു വീണ്ടും പനി മരണം.വടകരയിൽ എച് വൺ എൻ വൺ പനി ബാധിച്ചു ഗർഭിണി മരിച്ചു.മടപ്പള്ളി പൂതംകുനിയിൽ നിഷ ആണ് മരിച്ചത്.ഏഴു മാസം ഗർഭിണിയായിരുന്ന നിഷയെ കടുത്ത പനിയെ തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇവിടെ നടത്തിയ പരിശോധനയിൽ നിഷയ്ക്ക് എച് വൺ എൻ വൺ ആണെന്ന് സ്ഥിതീകരിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്നലെ രാത്രിയാണ് നിഷ മരിച്ചത്.

കൊച്ചി മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിനു സമർപ്പിക്കും

keralanews narendra modi to inaugurate kochi metro

കൊച്ചി:കേരളം ഇന്ന് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകുന്നു.നീണ്ടനാളത്തെ സ്വപ്നം ഇന്ന് സഫലമാകുന്നു.സംസ്ഥാനത്തെ ആദ്യ മെട്രോറെയിൽ പ്രധാനമന്ത്രി ഇന്ന് നാടിനു സമാപിക്കുന്നു.ഇന്ന് രാവിലെ 11 മണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മെട്രോയുടെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ചു കൊച്ചി നഗരത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഇന്ന് രാവിലെ 10.15 നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം മെട്രോ ഉൽഘാടന വേദിയിലേക്ക് യാത്ര തിരിക്കും.10.35 നു പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയിൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെത്തി ഉത്‌ഘാടനം നിർവഹിക്കും. ഇന്ന് ഉത്‌ഘാടനം ചെയ്യുമെങ്കിലും തിങ്കളാഴ്ച മുതലേ യാത്ര സർവീസുകൾ ആരംഭിക്കുകയുള്ളു.ഉൽഘാടന ചടങ്ങുകൾക്ക് ശേഷം വിശിഷ്ടാത്ഥികൾക്കു വേണ്ടി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടിയാണു സർവീസ് നടത്തുക.