മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡ് വരുന്നു
ന്യൂഡൽഹി:രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡുകൾ ഏർപെടുത്താനായുള്ള പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധാവർചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു.മുതിർന്ന പൗരന്മാരുടെ എല്ലാവിവരങ്ങളും കാർഡിൽ ഉൾപ്പെടുത്തും.വിവിധ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നതിന് കാർഡ് ഉപകരിക്കും.വാർധക്യസംബന്ധമായ അസുഖങ്ങൾ ബാധിച്ച ബി.പി.എൽ കാർഡുടമകൾക്ക് സഹായ ഉപകരണങ്ങളും സേവനങ്ങളും സൗജന്യമായി നൽകുന്ന പദ്ധതി ‘രാഷ്ട്രീയ വയോശ്രീ യോജന’ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി:ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.മംഗള എക്‌സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു
സഹനടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നു നടൻ ആത്മഹത്യക്കു ശ്രമിച്ചു
സഹനടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നു നടൻ ആത്മഹത്യക്കു ശ്രമിച്ചു.കന്നഡ നടനും സംവിധായകനും നിർമാതാവുമായ ഹുച്ച വെങ്കട് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.ഒരു ചാനലിന്റെ റിയാലിറ്റി ഷോയിൽ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചനയോടു വെങ്കട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.രചന വെങ്കട്ടിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആ വിഷമത്തിൽ വെങ്കട് ഫിനോയിൽ കുടിക്കുകയായിരുന്നു.താൻ മരിക്കുകയാണെന്നു വെങ്കട് രചനക്ക് എസ് എം എസ് അയച്ചതായും വാർത്തകളുണ്ട്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു
ബീഹാർ:പട്നയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികൾ തീവണ്ടിയിൽ നിന്നും വലിച്ചെറിഞ്ഞു.ബിഹാറിലെ കാഖിസരായ് ജില്ലയിലായിരുന്നു സംഭവം.സന്തോഷ് യാദവ്,മൃത്യുഞ്ജയ് യാദവ് എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്.പിന്നീട് ആറുപേർ കൂടി പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.അക്രമികൾ പെൺകുട്ടിയെ അബോധാവസ്ഥയിൽ തീവണ്ടിയിൽ കയറ്റിയശേഷം പിന്നെയും പീഡിപ്പിച്ചു.പിന്നീട് തീവണ്ടിയിൽ നിന്നും വലിച്ചെറിയുകയായിരുന്നു.അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ട നാട്ടുകാരാണ് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്.എന്നാൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടിക്ക് മതിയായ ചികിത്സ നല്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല എന്നും പരാതിയുണ്ട്.പെൺകുട്ടിയുടെ കാലിലും രഹസ്യഭാഗങ്ങളിലുമെല്ലാം മാരകമായ മുറിവേറ്റിട്ടുണ്ട്.തുടയെല്ലിനു പൊട്ടലുണ്ട്.പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പാറ്റ്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു.
രാംനാഥ് കോവിന്ദ് എൻ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥി
ന്യൂഡൽഹി:ബീഹാർ ഗവർണറും ബി ജെ പി യുടെ ദളിത് മോർച്ച മുൻ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ എൻ ഡി എ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ഡൽഹിയിൽ ഇന്ന് നടന്ന ബി ജെ പി പാർലമെൻററി പാർട്ടി യോഗത്തിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.കേരളത്തിൽ നിന്നുള്ള കെ.ആർ നാരായണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി ഇന്ത്യയുടെ പ്രഥമ പൗരനെന്ന നിലയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയാണ് എൻ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥിയായ രാംനാഥ് കോവിന്ദ്.
ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസായി കൊച്ചിയെ തിരഞ്ഞെടുത്തു
ന്യൂഡൽഹി:ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസായി കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിനെ തിരഞ്ഞെടുത്തു.പത്തിൽ 9.85 പോയന്റ് നേടിയാണ് കൊച്ചി ഒന്നാം സ്ഥാനത്തെത്തിയത്.തുടർച്ചയായി നാലാം തവണയാണ് കൊച്ചി ഒന്നാമതെത്തുന്നത്.എ ക്യാറ്റഗറിയിലാണ് കൊച്ചി ഒന്നാമതെത്തിയത്.9.75 പോയിന്റോടെ ജലന്ധർ രണ്ടും 9.30 പോയിന്റോടെ അഹമ്മദാബാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ബി കാറ്റഗറിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കേരളത്തിനാണ്.തിരുവനന്തപുരം ഒന്നും മലപ്പുറം രണ്ടും കോഴിക്കോട് മൂന്നും സ്ഥാനത്തെത്തി.കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: 1950 മുതലുള്ള ആധാരം ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം വിജ്ഞാപനം നൽകിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ.ഓഗസ്റ്റ് 14 നകം ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും ബന്ധിപ്പിക്കാത്തവ ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്.ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻന്റെ ഭാഗമാണ് നടപടിയെന്നും ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.ദേശീയ മാധ്യമങ്ങൾ അടക്കം പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
ഉപയോഗശൂന്യമായി പുതിയതെരുവിലെ ഷി ടോയ്‌ലറ്റ്
കണ്ണൂർ:ചിറക്കൽ പഞ്ചായത്തിനരികിൽ വില്ലേജോഫീസിനു സമീപം സ്ഥാപിച്ച ഷി ടോയ്‌ലറ്റ് ഉപയോഗസൂന്യമാകുന്നു.ആഴ്ചയിൽ ഒരിക്കൽ മാത്രം ജലഅതോറിറ്റിയുടെ വെള്ളം ലഭിക്കുന്നതിനാൽ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയാതെ നശിക്കുകയാണ്.പുതിയതെരുവിലെ പ്രധാന ബസ് കാത്തിരുപ്പു കേന്ദ്രത്തിനടുത്താണ് ടോയ്‌ലറ്റ് ഉള്ളതെങ്കിലും ഇവിടേയ്ക്ക് വരാൻ സ്ത്രീകൾ മടിക്കുകയാണ്.
പുതുവൈപ്പിൽ സമരം തുടരുമെന്ന് സമരസമിതി
കൊച്ചി:സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് പുതുവൈപ്പിനിലെ സമരസമിതിയുടെ തീരുമാനം. ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.മുൻവിധികളോടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് സമരസമിതിയുടെ നിലപാട്.പുതുവൈപ്പിൽ നിർമാണത്തിലിരിക്കുന്ന ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടണം. അല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സമരസമിതി തറപ്പിച്ച് പറയുന്ന