തിരുവനന്തപുരം:റംസാൻ പ്രമാണിച്ചു ആവശ്യപ്പെടുന്നവർക്കു ശമ്പളം മുൻകൂർ നൽകുമെന്ന് സർക്കാർ അറിയിച്ചു.എല്ലാ വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും നേരത്തെ ശമ്പളം വിതരണം നൽകാനാണ് സർക്കാർ തീരുമാനം.ഈ മാസം 23 മുതൽ ശമ്പള വിതരണം ആരംഭിക്കുന്നതാണ്.
കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന
കോഴിക്കോട്: ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെയാണ് ഇത്. കോഴിക്കോട്ടുനിന്നുള്ള പച്ചക്കറി ഇറക്കുമതിയാണ് ഖത്തര്‍ പ്രധാനമായും ആശ്രയിക്കുന്നത്.നേരത്തെ നാല് ടണ്ണിൽ താഴെയുണ്ടായിരുന്ന പ്രതിദിന കയറ്റുമതി ഖത്തർ പ്രതിസന്ധിയോടെ എട്ടു മുതൽ പതിനഞ്ചു ടൺ വരെ ആയി ഉയർന്നുകോഴിക്കോടിനു പുറമെ കൊച്ചിയെക്കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ കോഴിക്കോട്ടെ കയറ്റുമതിക്കാര്‍ സാധനങ്ങള്‍ കയറ്റുന്നത്.കോഴിക്കോട്ടുനിന്ന് വലിയ വിമാനങ്ങള്‍ ഇല്ലാത്തതാണ് കൊച്ചിയെ പ്രധാനമായും ആശ്രയിക്കാന്‍ കാരണമായിരിക്കുന്നത്. ഖത്തര്‍ എയര്‍, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍ എന്നീ വിമാനക്കമ്പനികള്‍ വഴിയാണ് ഇപ്പോള്‍ കോഴിക്കോട്ടുനിന്നുള്ള കയറ്റുമതി.കൊച്ചിയിലെത്തുമ്പോള്‍ ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നീ വിമാനക്കമ്പനികളും ഇവയോടൊപ്പം ചേരും.തേങ്ങ, ചെറുനാരങ്ങ, മാങ്ങ, വിവിധയിനം പച്ചക്കറികള്‍, സവാള എന്നിവയാണ് പ്രധാനമായും കോഴിക്കോട് വിമാനത്താവളം വഴി ഖത്തറിലേക്കയയ്ക്കുന്നത്.
കാലവർഷം ശക്തമാകും
തിരുവനന്തപുരം:സംസ്ഥാനത്തു രണ്ടു ദിവസത്തിനകം വീണ്ടും കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മൂലം വരും ദിവസങ്ങളിൽ സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും.
എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം
കോഴിക്കോട്:എസ്.എഫ്.ഐ പ്രവർത്തകർ കോഴിക്കോട് ഭവൻസ് ലോ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും മാനേജ്‌മന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നു എന്ന് ആരോപിച്ചാണ് എസ് എഫ് ഐ ക്കാരുടെ പ്രതിഷേധം.പ്രവർത്തകർ കോളേജിന്റെ വാതിലുകൾ അടിച്ചു തകർത്തു.
മത്സ്യത്തിൽ ഫോർമാലിൻ തളിക്കുന്നത് വ്യാപകമാകുന്നു
തിരുവനന്തപുരം:ട്രോളിംഗ് സമയത്തു മത്സ്യത്തിൽ ഫോർമാലിൻ തളിക്കുന്നത് വ്യാപകമാകുന്നു.സാധാരണ ഗതിയിൽ മൽസ്യം കേടുകൂടാതെ സൂക്ഷിക്കാൻ അമോണിയയാണ് ഉപയോഗിക്കുന്നത്.ഇത് ചേർത്താൽ നാലോ അഞ്ചോ ദിവസം വരെ മൽസ്യം കേടുകൂടാതെയിരിക്കും.ഇപ്പോൾ ട്രോളിങ് സമയമായിട്ടും മൽസ്യ വിപണി സജീവമാണ്.ആഴ്ചകൾക്കു മുൻപ് പിടിച്ച മത്സ്യത്തെ കൊടും വിഷമായ ഫോർമാലിൻ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്നു.മൂന്നും നാലും ദിവസം വരെ മൽസ്യംകേടുകൂടാതെ സൂക്ഷിക്കാം എന്നതാണ് ഫോർമാലിന്റെ സവിശേഷത.ശവം കേടുകൂടാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്.ഇത് സ്ഥിരമായി ശരീരത്തിനുള്ളിൽ ചെന്നാൽ ക്യാൻസർ ഉറപ്പാണെന്ന് ഡോക്ടർമാർ പറയുന്നു. ഹോട്ടലുകൾ തന്നെയാണ് ഇത്തരം മൽസ്യങ്ങളുടെ ആവശ്യക്കാർ.കുറഞ്ഞ വിലക്ക് ഇത്തരം മൽസ്യങ്ങൾ ലഭിക്കുന്നു.ഇവ ആഴ്ചകളോളം സൂക്ഷിക്കാനും കഴിയുന്നു.
കേരളാ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:ഈ വർഷത്തെ കേരളാ എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.കോഴിക്കോട് സ്വദേശി ഷാഫിൽ മഹീൻ ഒന്നാം സ്ഥാനം നേടി.കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നാം റാങ്കും നേടി.ആദ്യ പത്തു റാങ്കുകളും ആൺകുട്ടികൾ സ്വന്തമാക്കി.ഫലം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.പരീക്ഷാ എഴുതിയവരുടെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
പയ്യന്നൂർ:വാടക കെട്ടിടത്തിന് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ.ഉത്തർപ്രദേശ് സ്വദേശിയും തേപ്പ് ജോലിക്കാരനുമായ അർജുൻ സിംഗ് ആണ് അറസ്റ്റിലായത്.സഹോദരനോടൊപ്പം രാമന്തളിയിലെ വാടക കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ.ടെറസിൽ എട്ടു ഗ്രോബാഗുകളിലായാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്.മൂന്നു മാസം പ്രായമായവയാണ് ചെടികൾ.
ടാങ്കര്‍ മറിഞ്ഞു; 20,000 ലിറ്റര്‍ പെട്രോള്‍ റോഡിലൊഴുകി
മെട്രോ ആദ്യദിന കളക്ഷൻ 20 ലക്ഷം
ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം
സോഹ്‌ന:ഡൽഹിയിൽ ഓടുന്ന കാറിൽ യുവതിയെ കൂട്ട ബലാത്സഗത്തിനിരയാക്കി.ഗുരുഗ്രാമിലെ സോഹ്‌ന റോഡിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തശേഷം അക്രമിസംഗം നോയിഡക്കടുത്തു വെച്ച് യുവതിയെ കാറിൽ നിന്നും പുറത്തേക്കു തള്ളിയിടുകയായിരുന്നു.ഗ്രേറ്റർ നോയിഡയിലെ കസ്‌ന പോലീസ് സ്റ്റേഷന് സമീപമാണ് യുവതിയെ കണ്ടെത്തിയത്.യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല