പാലക്കാട് ഇനി സമ്പൂർണ സൗരോർജ നഗരസഭ

keralanews palakkad the first solar corporation in kerala

പാലക്കാട്:സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ്ജ നഗരസഭയായി പാലക്കാട്. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിര്‍മലാ സീതാരാമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സോളാര്‍ ഉപയോഗിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് 35 ലക്ഷം രൂപയുടെ പദ്ധതി.നഗരസഭാ കെട്ടിടത്തിന്‍റെ മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാര്‍പാനലുകള്‍ ഉപയോഗിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നഗരസഭകാര്യാലയത്തിന്‍റെ ആവശ്യം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ എസ്ഇബിക്ക് നല്‍കും. ലോകബാങ്കിന്‍റെ സഹായത്തോടെ ആണ് സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്.35 ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്.നഗരസഭ ഓഫീസില്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ നല്‍കുന്നത്. സോളാര്‍ പദ്ധതി ലക്ഷ്യം കണ്ടതോടെ മൂന്ന് വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരികെ പിടിക്കാനാകും. നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്

ഈ വർഷം പവർകട്ട് ഉണ്ടാവില്ല:എം.എം.മണി

keralanews no power cut this year

തിരുവനന്തപുരം:സംസ്ഥാനത്തുമഴകുറയുന്നതിൽ ആശങ്ക ഉണ്ടെന്നു വൈദ്യുതി മന്ത്രി എം.എം മണി.അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നതു വൈദ്യുതോല്പാദനത്തെ ബാധിച്ചിട്ടുണ്ട്.മഴ കുറവാണെങ്കിലും ഈ വര്ഷം പവർകട്ട് ഉണ്ടാകില്ല.വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു മാർഗങ്ങൾ തേടുമെന്നും മന്ത്രി പറഞ്ഞു.വരും ആഴ്ചകളിൽ സംസ്ഥാനത്തു കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.

നേഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു

keralanews private nurses strike in thrissur ends

തൃശൂർ:വേതന വർദ്ധനവ് ആവശ്യപ്പെട്ടു തൃശ്ശൂരിലെ നേഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു.മന്ത്രിമാരായ എ.സി മൊയ്‌ദീൻ,വി.എസ് സുനിൽ കുമാർ എന്നിവർ ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സമരം നടത്തിയ ആശുപത്രിയിലെ നഴ്‌സുമാർക്ക്‌ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും.വേതന വർദ്ധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നൽകാനാണ് തീരുമാനം.

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ

keralanews vigilance arrested village officer

ശ്രീകണ്ഠപുരം:കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പയ്യാവൂർ വില്ലജ് ഓഫീസറും ചെങ്ങളായി സ്വദേശിയുമായ എം.പി സൈദ് ആണ് വിജിലൻസിന്റെ പിടിയിലായത്.പൈസക്കരിയിലെ പള്ളിയമാക്കൽ അജിത് കുമാറിനോട് കൈക്കൂലി വാങ്ങുമ്പോഴാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി എ.വി പ്രദീപും സംഘവും ഇയാളെ പിടികൂടിയത്.അജിത്കുമാറിന്റെ കുടുംബസ്വത്തിലുള്ള ഒന്നരയേക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് ശുപാർശ ചെയ്യുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു ഒന്നരവർഷമായി അജിത്തിനെ ഇയാൾ വട്ടംകറക്കുകയായിരുന്നു.ഇതേ തുടർന്ന് അജിത് വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു.അരലക്ഷം രൂപയ്ക്കു ഇടപാട് ഉറപ്പിച്ചശേഷം പൈസക്കരി റോഡിൽ നിന്ന് പണം വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസ് പിടിയിലായത്.മൂന്നു ദിവസമായി ഇയാൾ  വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് വിജിലൻസ് വില്ലജ് ഓഫീസിൽ പരിശോധന നടത്തി.തലശ്ശേരി വിജിലൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.കൈക്കൂലി വാങ്ങിയ വില്ലജ് ഓഫീസറെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടർ ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു.

ക്വാറിയിലേക്കുള്ള ദൂരപരിധി കുറച്ചു

keralanews minimum distance reduced

തിരുവനന്തപുരം:പൂട്ടിപോയ രണ്ടായിരത്തിലധികം ക്വാറികൾക്ക് തുറന്നു പ്രവർത്തിക്കാൻ അവസരമൊരുക്കി കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭാ അംഗീകരിച്ചു.ജനവാസ കേന്ദ്രങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി അമ്പതു മീറ്ററാക്കി കുറച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഇത് നൂറു മീറ്റർ ആയിരുന്നു.ഇതേ തുടർന്ന് രണ്ടായിരത്തിലധികം ക്വാറികൾ പ്രവർത്തനം നിർത്തി.ഇവയിൽ നിന്നുമുള്ള പ്രവർത്തനം നിലച്ചതോടെ നിർമാണ സാധനങ്ങളുടെ വില കൂടി.ഇതിനെ തുടർന്നാണ് നടപടി പുനഃപരിശോധിക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.കേന്ദ്ര സർക്കാർ 2016-ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റുസംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും ദൂരപരിധി 50 മീറ്റർ ആയി നിജപ്പെടുത്തി.പറ പൊട്ടിക്കാനുള്ള അനുമതിയുടെ കാലാവധി 5 വർഷമായും കൂട്ടി.

വാഹനാപകടത്തിൽ പരിക്കേറ്റു

IMG-20170622-WA0014

കാസറഗോഡ്: കളനാട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെ മാരുതി സ്വിഫ്റ്റ് കാർ ഓട്ടോയുമായി കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. KSTP യുടെ പുതിയ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയ കാരണം ചന്ദ്രഗിരി സംസ്ഥാന പാതയിൽ അപകടം അനുദിനം കൂടി വരികയാണ്. ഉദുമയിൽ ഡിവൈഡർ നിർമ്മിക്കാത്തതും മേൽപ്പറമ്പിൽ ദേളി ഭാഗത്തേക്ക് പോകുന്ന റോഡിന് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്തതും ഇനിയും അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത നിലനിർത്തുന്നു എന്ന് പൊതുജനങ്ങൾ ആശങ്കപ്പെടുന്നു.

IMG-20170622-WA0013

ആര്‍.എസ്.എസ്. നേതാവിന്റെ വീടിനുനേരേ ബോംബേറ്

keralanews bomb attack towards house
അലവില്‍: ആര്‍.എസ്.എസ്. നേതാവ് പി.പി.ശ്രീനാഥിന്റെ ആറാംകോട്ടത്തെ വീടിനുനേരേ ബോംബെറിഞ്ഞു. ആളപായമില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.  വീടിന്റെ വരാന്തയ്ക്ക് കേടുപറ്റി. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കും നാശമുണ്ടായി. വളപട്ടണം പോലീസ് കേസെടുത്തു

ഡൽഹിയിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു

keralanews husband killed wife in delhi

ന്യൂഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു.ബിനോദ് ബിഷ്ട് എന്നയാളാണ് തന്റെ ഭാര്യ രേഖയെ അതിക്രൂരമായി കുത്തിക്കൊന്നത്.അക്രമം തടയാൻ ചെന്ന മകനെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു.ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്ന ബിനോദിനു ഭാര്യയെ നേരത്തെ സംശയം ഉണ്ടായിരുന്നു.രേഖയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പലപ്പോഴും ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു.പതിവുപോലെ ബുധനാഴ്ച രാവിലെ ജോലി കഴിഞ്ഞെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും പെട്ടെന്ന് ബാഗിൽ നിന്നും കത്തിയെടുത്തു അവരെ കുത്തുകയായിരുന്നു.അമ്മയുടെ നിലവിളി കേട്ട് മൂത്തമകൻ വിനീത് ഓടിയെത്തുമ്പോൾ കാണുന്നത് അച്ഛന്റെ കുത്തേറ്റു പിടയുന്ന അമ്മയെയാണ്.തടയാൻ ശ്രമിച്ച വിനീതിനും കുത്തേറ്റു.നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ബിനോദ് രക്ഷപ്പെട്ടിരുന്നു.രേഖയെയും വിനീതിനെയും അയൽക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രേഖയുടെ ജീവൻ രക്ഷിക്കാനായില്ല.

കർണാടകയിൽ 50000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളി

keralanews karnataka waives crop loans

ബംഗളൂരു:കർണാടകയിൽ 50000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തീരുമാനം.മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്.ജൂൺ ഇരുപതു വരെ എടുത്ത വായ്പകളാണ് ഇങ്ങനെ എഴുതിത്തള്ളുക.ഇതോടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന നാലാമത്തെ സംസ്ഥാനമായി കർണാടക മാറി.സംസ്ഥാനത്തെ 22 ലക്ഷം കർഷകർക്ക് തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന വരൾച്ച കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.

പുതുവൈപ്പിനിലെ ഐ.ഓ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി

keralanews do not stop puthuvaippin project

തിരുവനന്തപുരം:പുതുവൈപ്പിനിലെ ഐ.ഓ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ദേശിയ തലത്തിൽ പ്രാധാന്യമുള്ള പദ്ധതിയാണിത്.ജനങ്ങളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ട്.എന്നാൽ അതിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ല.പദ്ധതി ഉപേക്ഷിച്ചാൽ അതുനൽകുന്ന സന്ദേശം നെഗറ്റീവായിരിക്കും.ഇപ്പോൾ ഈ പദ്ധതിയുമായി ബന്ധപെട്ടു ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമൊന്നും കാണുന്നില്ല.പാരിസ്ഥിതിക അനുമതിയിൽ പറഞ്ഞ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപം.അത് പരിശോധിക്കാൻ സംവിധാനം ഒരുക്കും.അത് പരിശോധിക്കും വരെ നിർമാണം നിർത്തണമെന്ന് ഐ.ഓ.സി യോട് അഭ്യർത്ഥിച്ചിട്ടുണ്ട്.അവർ അത് അംഗീകരിച്ചിട്ടുണ്ട്.അതുവരെ തുടർ പ്രവർത്തനങ്ങൾ നിർത്തി വെക്കും.സമരസമിതിയും ഇതിനോട് സഹകരിക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.