മലയോരത്തിന്റെ അഭിമാനം ഇപ്പോൾ മലയാളികളുടെയും

deric joseph of kannur has grabbed all india rank 6 in the national eligibility cum entrance examination

ഇരിട്ടി:  സി ബി എസ് ഇ നീറ്റ് പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തില്‍ 691 മാർക്ക് നേടി ഒന്നാമതും മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ആറാംറാങ്കും നേടി മലയാളുകളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇരിട്ടിക്കടുത്ത് കോളിക്കടവ് പട്ടാരം സ്വദേശിയായ ഡെറിക് ജോസഫ്.

എം.ബി.ബി.എസ്. പ്രവേശനത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 16-ാം റാങ്കും കേരളത്തില്‍ ഒന്നാമനുമായിരുന്നു. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ വണ്ണോടെയാണ് സി.ബി.എസ്.ഇ. പത്താംക്ലാസ് പാസായത്. പ്ലസ്ടു പഠനത്തോടൊപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും തയ്യാറെടുത്തു. നീറ്റില്‍ ആദ്യ നൂറുറാങ്കില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡെറിക് പറഞ്ഞു.

എയിംസില്‍ എം.ബി.ബി.എസിന് പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള അഭിമുഖം മൂന്നിന് നടക്കും. സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മാമൂട്ടില്‍ എം.ഡി. ജോസഫിന്റെയും പായം സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവിന്റെയും മകനാണ് ഡെറിക്ക്.

വൈറസ്സ് ആക്രമണത്തെ തുടർന്ന് ജില്ലാ പോലീസ് ഓഫീസിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം നഷ്ടമായി.

keralanews virus attack towards computers

കണ്ണൂർ:വൈറസ്സ് ആക്രമണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് ഓഫീസിലെ  കംപ്യൂട്ടറുകളുടെ നിയന്ത്രണം നഷ്ടമായി.നിയന്ത്രണം പുറത്തുനിന്നു ഏറ്റെടുക്കുന്ന രീതിയിലുള്ള വൈറസ് 40 കംപ്യൂട്ടറുകളെയാണ് ബാധിച്ചത്.വാണാക്രയ് വിഭാഗത്തിൽ പെട്ട വൈറസുകളാണിവ.പോലീസ് ടെലികമ്മ്യൂണികേഷൻ വിഭാഗം പരിശോധിച്ച് കുറച്ചു കംപ്യൂട്ടറുകളിലെ വൈറസ് ബാധ ഒഴിവാക്കിയിട്ടുണ്ട്.വ്യാഴാഴ്ചയാണ് വൈറസ് ബാധ ശ്രദ്ധയിൽ പെട്ടത്. സംസ്ഥാനത്തെ ഔദ്യോഗിക ശൃംഖല സംവിധാനമായ കേരളാ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളാണ് വൈറസ് നിയന്ത്രണത്തിലായത്.മറ്റു കംപ്യൂട്ടറുകളിലേക്കു വൈറസ് പടരാൻ സാധ്യതയില്ലെന്നാണ് എൻ.ഐ.സി അധികൃതർ വ്യക്തമാക്കുന്നത്.എസ്.പി ഓഫീസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ കംപ്യൂട്ടറൊഴികെ ബാക്കിയെല്ലാം തകരാറിലായിട്ടുണ്ട്.ആന്റി വൈറസ് സോഫ്ട്‍വെയർ സ്ഥാപിക്കാത്ത കംപ്യൂട്ടറുകൾക്കാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്.ഏതെങ്കിലും ഒരു കംപ്യൂട്ടറിൽ നിന്നോ വൈറസ് ബാധയുള്ള പെൻ ഡ്രൈവോ സി.ഡി യോ ഉപയോഗിച്ചത് മൂലമോ ആവാം വൈറസ് ബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.സുരക്ഷയെ ബാധിക്കുന്ന ഫയലുകളൊന്നും നഷ്ട്ടമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.പ്രശ്‌നം പരിഹരിച്ചു വരികയാണെന്ന് പോലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.

കണ്ണൂരില്‍ വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പനയെന്ന് പരാതി

keralanews land sale using false documents

കണ്ണൂർ:കണ്ണൂര്‍ കുറുമാത്തൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട 439 ഏക്കര്‍ ഭൂമി വ്യാജരേഖ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി പരാതി. 1993ല്‍  ലാന്‍ഡ് ബോര്‍ഡ് റവന്യൂവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ഭൂമിയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുന്നത്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.തളിപ്പറമ്പ് താലൂക്ക് കുറുമാത്തൂര്‍ വില്ലേജില്‍-1,44,46,76 സര്‍വ്വെ നമ്പറുകളില്‍പെട്ട 439.74 ഏക്കര്‍ഭൂമിയാണ് വ്യാജ രേഖകള്‍ ചമച്ച് ഭൂമാഫിയ കയ്യേറി വില്‍പ്പന നടത്തുന്നത്.മുപ്പത് ഏക്കറോളം ഭൂമി ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായാണ് ആക്ഷേപം. ഭൂമി വില്‍പ്പന തടയണമെന്നും ഇത് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂമി മറിച്ച് വില്‍ക്കുന്നതില്‍ നിയമപരമായി തടസമില്ലന്നാണ് സ്ഥലം ഉടമകളുടെ നിലപാട്

പ്രവാസികൾക്ക് പഴയ നോട്ട് മാറിയെടുക്കാനുള്ള സമയം ഈ മാസം 30ന് അവസാനിക്കും

keralanews last date to exchage old currency ends by june30

ന്യൂഡൽഹി: പ്രവാസികൾക്ക് പഴയ നോട്ട് മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കും.2016 നവംബർ 8 ന് നോട്ടുനിരോധനം ഏർപ്പെടുത്തുമ്പോൾ പഴയനോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന തീയതി 2016 ഡിസംബർ 31 ആയിരുന്നു.തിരഞ്ഞെടുത്ത റിസർവ് ബാങ്ക് ഓഫീസുകളിൽ നോട്ട് മാറ്റിവാങ്ങാൻ മാർച്ച് 31 വരെ അനുമതി നൽകുകയും ചെയ്തു.എന്നാൽ ആറുമാസത്തിലധികം വിദേശത്തു താമസമുള്ള ഇന്ത്യൻ പൗരന്മാർക്ക് 2017 ജൂൺ 30 വരെ റിസർവ് ബാങ്ക് അനുവദിച്ചിരുന്നു.റിസർവ് ബാങ്കിന്റെ മുംബൈ,ഡൽഹി,കൊൽക്കത്ത,ചെന്നൈ,നാഗ്‌പൂർ ഓഫീസുകളിൽ മാത്രമാണ് പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനാവുക.ഒരാൾക്ക് പരമാവധി വിദേശത്തുനിന്നും കൊണ്ടുവരാൻ പറ്റുന്ന തുക 25000 രൂപ മാത്രമാണ്.കൈവശമുള്ള തുക വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസർവ് ബാങ്കിൽ സമർപ്പിക്കുകയും വേണം.

ഈദുല്‍ ഫിത്തര്‍: തിങ്കളാഴ്ച പൊതുഅവധി

keralanews monday holiday
തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റ്  അവധി പ്രഖ്യാപിച്ചു.

2050ല്‍ ലോകജനസംഖ്യ 980 കോടിയിലെത്തും, ഇന്ത്യ ചൈനയെ മറികടക്കും

keralanews world population projected to reach 980crores by 2050

ന്യൂയോർക്: 2050ല്‍ എത്തുമ്പോള്‍  ലോക ജനസംഖ്യ 980 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2024 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും.ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹ്യകാര്യ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ലോകജനസംഖ്യ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ഉള്ളത്.ഇപ്പോള്‍ ലോക ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ള ചൈനയെ ഇന്ത്യ മറികടക്കും. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയായിരിക്കും ജനസംഖ്യയില്‍ ഒന്നാമന്‍.മൂന്നാമതുള്ള അമേരിക്കയെ നിലവില്‍ ഏഴാമതുള്ള നൈജീരിയ മറികടക്കും.ഓരോ വര്‍ഷവും 83കോടി ജനസംഖ്യാ വര്‍ധനവാണ് ലോകത്തുണ്ടാകുന്നത്. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തില്‍ 2050 ആകുമ്പോഴേയ്ക്കും ഇരട്ടിയിലധികം വര്‍ധനയുണ്ടാകും. യൂറോപ്യന്‍ രാജ്യങ്ങളായിരിക്കും ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ ഉണ്ടാകുക.

ബാങ്ക് പാസ്സ്ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കണമെന്നു ആർ.ബി.ഐ

keralanews rbi tells banks to provide adequate transaction details in passbook

ന്യൂഡൽഹി:ബാങ്ക് പാസ്സ്ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ആർ.ബി.ഐ നിർദ്ദശം.ഓരോ ഇടപാടുകളും എ.ടി.എം ചാർജ് അടക്കമുള്ളവ പാസ്സ്‌ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ആർ.ബി.ഐ യുടെ പുതിയ സർക്കുലറിൽ പറയുന്നത്.ഏതു ബാങ്കിലേക്കാണ് പണമയച്ചത് ആർക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങളും പാസ്സ്‌ബുക്കിൽ ഉൾപ്പെടുത്തണം.കൂടാതെ അക്കൗണ്ട് ഉടമ ബാങ്കിൽ നിന്നും വായ്പ്പയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും പാസ്സ്ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കണം.ഇതിനൊപ്പം വിവിധ ബാങ്ക് ഇടപാടുകൾക്ക്‌ ചുമത്തുന്ന ചാർജും രേഖപ്പെടുത്തിയിരിക്കണം.ചെക്‌ബുക് ലഭിക്കുന്നതിനുള്ള ചാർജുകൾ,എസ്.എം.എസ്,എ.ടി.എം സേവനങ്ങൾക്ക് ചുമത്തുന്ന ചാർജുകൾ എന്നിവയും രേഖപ്പെടുത്തണം.പൊതുമേഖലാ ബാങ്കുകൾ,സ്വകാര്യ ബാങ്കുകൾ,വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവക്കാണ് നിർദ്ദേശം.

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

keralanews student died in accident

തിരുവനന്തപുരം:തിരുവനന്തപുരം വെമ്പായത് വാഹനാപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരിച്ചു.വെണ്മണി സ്വദേശിയായ ജെറിൻ(13) ആണ് മരിച്ചത്.കെ.എസ്.ആർ.ടി.സി ബസും ജെറിനടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.കാർ ഡ്രൈവറായ ബിനു(34),ഏലിയാമ്മ(70),സുജ(45) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവർ തിരുവനന്തപുരം medical കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇൻഡോറിൽ ആശുപത്രിയിൽ ഓക്സിജൻ നിലച്ചു 17 മരണം

keralanews 17 dead in indore hospital after oxygen supply halted

മധ്യപ്രദേശ്:ഇൻഡോറിലെ പ്രശസ്തമായ മഹാരാജ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേര് മരിച്ചു.പുലർച്ചെ മൂന്നു മണിക്കും നാലുമണിക്കും ഇടയിൽ ആശുപത്രിയിലെ കേന്ദ്രികൃത ഓക്സിജൻ വിതരണ സംവിധാനം തകരാറിലായതാണ് ദുരന്തത്തിന് കാരണം.14 മിനിറ്റോളം ഓക്സിജൻ വിതരണം തടസപ്പെട്ടു. എന്നാൽ വലിയ ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ഓക്സിജൻ വിതരണത്തിൽ തകരാറുണ്ടായിട്ടില്ലെന്നും ആശുപത്രി ഡിവിഷണൽ കമ്മിഷണർ സഞ്ജയ് ദുബെയുടെ ന്യായീകരണം.1400 കിടക്കകളുള്ള ആശുപത്രിയിൽ ദിവസേന 10 മുതൽ 20 വരെ മരണങ്ങൾ ഉണ്ടാകുന്നതു സാധാരണമാണെന്നും അധികൃതർ വിശദീകരിക്കുന്നു.

ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും

keralanews aadhaar become inactive
ന്യൂഡൽഹി:ആധാർ എടുത്ത് മൂന്നു വർഷത്തിൽ കൂടുതൽ ഉപയോഗിക്കാതിരുന്നാൽ കാർഡ് അസാധുവാകുമെന്നു റിപ്പോർട്ട്.വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആധാറില്ലാതെ കഴിയാത്ത അവസ്ഥയാണ്.മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകുകയുംചെയ്യും.  മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് അങ്ങനെ സംഭവിക്കുക.ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാര്‍ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തന രഹിതമാകുക.