ടാങ്കർ ലോറികടിയിലേക്ക് കാർ ഇടിച്ച് കയറി

IMG_20170626_144108

കാസറഗോഡ്: കാസറഗോഡ് ഭാരത് പെട്രൊളിയത്തിന്റെ പെട്രോൾ പമ്പിലേക്ക് ഇന്ധനം കയറ്റിവന്ന ടാങ്കർ ലോറിയുടെ മുൻവശത്തേക്ക് എതിർ ദിശയിൽ നിന്നും വന്ന മാരുതി കാർ ഇടിച്ച് കയറുകയായിരുന്നു.

കാർ ഡ്രൈവർക്ക് നിസ്സാര പരിക്കുകളോടെ കാസറഗോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെയാണ് അപകടം ഉണ്ടായത്.കൃത്യ സമയത്ത് ബേക്കൽ പോലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.

ട്രയിനെ വെട്ടിക്കാന്‍ കെഎസ്ആര്‍ടിസി മിന്നല്‍

keralanews k.s.r.t.c minnal service

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പുതിയ മിന്നല്‍ സൂപ്പര്‍ ഡിലക്‌സ് ബസ് സര്‍വീസ് ബുധനാഴ്ച്ച മുതല്‍. തുടക്കത്തില്‍ പത്ത് റൂട്ടിലാണ് സര്‍വ്വീസ്. സ്‌പെയര്‍ അടക്കം 23 ബസുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ട്രയിന്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാന വര്‍ധന ലക്ഷ്യമിട്ടുമാണ് മിന്നല്‍ സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വ്വീസുകള്‍ നടത്തുക. ട്രയിനുകളേക്കാള്‍ മണിക്കൂറുകള്‍ ലാഭത്തിലാണ് പല സര്‍വ്വീസുകളും ലക്ഷ്യത്തിലെത്തുക. തിരുവനന്തപുരത്തു നിന്നും പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് 8.50 മണിക്കൂര്‍ എടുക്കുമെങ്കില്‍ കെഎസ്ആര്‍ടിസി മിന്നലിന് വെറും ആറര മണിക്കൂര്‍ മതി. രാത്രി പത്തിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മിന്നല്‍ പിറ്റേന്ന് രാവിലെ 5.50ന് പാലക്കാടെത്തും. വെറും നാല് സ്റ്റോപ്പുകള്‍ മാത്രമാണ് ഈ സര്‍വ്വീസിനുണ്ടാവുക.ലാഭകരമെന്ന് കണ്ടാല്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. നിലവിലെ സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസുകളേക്കാള്‍ മൂന്ന് മണിക്കൂര്‍ വരെ മുമ്പ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നലിന്റെ നിരക്കില്‍ മാറ്റമുണ്ടാകില്ല.

സാങ്കേതിക തകരാർ;വിമാനം അടിയന്തിരമായി നിലത്തിറക്കി

keralanews air asia flight lands after shaking like washing machine

പെർത്:സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും ക്വലാലംപൂരിലേക്കു പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് വാഷിങ് മെഷീൻ പോലെ കുലുങ്ങി വിറച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്.ഞായറാഴ്ച രാവിലെ 359 യാത്രക്കാരുമായി പറന്നുയർന്ന വിമാനം യാത്ര തുടങ്ങി 90 മിനിട്ടിനു ശേഷമാണു കുലുങ്ങി വിറച്ചത്.സംഭവത്തിൽ എയർ ഏഷ്യ അന്വേഷണം പ്രഖ്യാപിച്ചു.

ശബരിമലയില്‍ സ്വര്‍ണ കൊടിമരം കേടുവരുത്തി; അഞ്ച് പേര്‍ പിടിയില്‍

keralanews mercury poured at the base of sabarimala temple mast

ശബരിമല:ശബരിമലയിലെ പുതിയതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരം രാസവസ്തു ഉപയോഗിച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്ര വിജയവാഡ സ്വദേശികളായ അഞ്ചംഗ സംഘത്തെ പൊലീസ് പമ്പയില്‍ നിന്ന് പിടികൂടി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു പുതിയ കൊടിമരത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങ്. ഇതിന് ശേഷം മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും അടക്കം നിരവധി വിവിഐപികള്‍ ഉള്ളപ്പോഴാണ് കൊടിമരത്തറയില്‍ രാസവസ്തു ഒഴിച്ചത്. 1.27 ഓടുകൂടി സന്നിധാനത്തെത്തിയ അഞ്ചംഗ സംഘം കൊടിമരച്ചുവട്ടില്‍ സംശയകരമായി പെരുമാറുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയില്‍ ശ്രീകോവിലിന് അഭിമുഖമായുള്ള ഭാഗത്ത് സ്വര്‍ണപൂശിയത് ദ്രവിച്ച് വെളുത്ത നിറമായി മാറി. മെര്‍ക്കുറി പോലുള്ള രാസവസ്തുവാണ് പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.സിസിടിവി ദൃശ്യങളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പരിസരത്തും വ്യാപക തെരച്ചില്‍ നടത്തി. പമ്പ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റില്‍ നിന്നാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ദൃശ്യങ്ങളിലുള്ളവരും പിടിയാലവരും ഒന്നു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.അതേസമയം ഉപയോഗിച്ച രാസവസ്തു അടക്കം ഏതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ മനസിലാകുവെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പത്തനംതിട്ട എസ്പി സതീഷ് ബിനോ അറിയിച്ചു.സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് സുരക്ഷ ശക്തിപ്പെടുത്തി.

ഖത്തറിൽ കാണാതായ മലയാളി ബാലന്റെ മൃതദേഹം കണ്ടെത്തി

keralanews malayali boy died in qatar

ദോഹ:ഖത്തറിൽ മലയാളി ബാലൻ അപകടത്തിൽ മരിച്ചു.കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശ്ശി പാലക്കോട്ട് പറമ്പത് ബഷീറിന്റെയും റഫാനയുടെയും മകൻ ആറ് വയസ്സുകാരൻ ഇസാം അഹമ്മദ് ബഷീറാണ് മരിച്ചത്.കുടുംബത്തോടൊപ്പം വുകൈർ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനു സമീപത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് മകനെ കാണാതാവുന്നത്.തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിൽ അറിയിച്ചു തിരച്ചിൽ നടത്തിയപ്പോൾ മാൻഹോളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഉറുമ്പു കടിയേറ്റു കണ്ണൂർ സ്വദേശിനി മരിച്ചു

keralanews death by ant bite

റിയാദ്:ഉറുമ്പ് കടിയേറ്റു കണ്ണൂർ സ്വദേശിനിയായ യുവതി റിയാദിൽ മരിച്ചു.സറീനിൽ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സാംറീൻ സഹേഷ് ആണ് മരിച്ചത്.ഉറുമ്പ് കടിയേറ്റാൽ യുവതിക്ക് അലർജി ഉണ്ടാകുമായിരുന്നു.രാത്രിയിൽ യുവതിയെ  വീടിന്റെ പുറത്തു വെച്ചു ഉറുമ്പ് കടിച്ചിരുന്നു.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ വ്യാഴാഴ്ച്ചയോടെ മരിക്കുകയായിരുന്നു.കണ്ണൂർ മടക്കര സ്വദേശിനിയാണ് മരിച്ച സാംറീൻ.

സൗദിയിൽ വാഹനാപകടം;മലയാളി ദമ്പതികളും മകനും മരിച്ചു

keralanews malayali couple and son died in car accident in soudi

ജിദ്ദ:മക്ക-മദീന എക്സ്പ്രസ്സ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരും മകനും മരിച്ചു.രണ്ട് മക്കൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി കറുപ്പൻ വീട്ടിൽ അഷ്‌റഫ് ,ഭാര്യ റസിയ,മകൻ ഹഫ്‌നാസ് അഷ്‌റഫ് എന്നിവരാണ് മരിച്ചത്.ഉംറയും പെരുന്നാൾ നമസ്ക്കാരവും കഴിഞ്ഞു മക്കയിൽ നിന്നും മദീനയിലേക്ക് പോകുമ്പോൾ ഖുലൈസിൽ ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം.ദമാമിൽ ടാക്സി ഡ്രൈവറായിരുന്നു മരിച്ച അഷ്‌റഫ്.ഭാര്യയും മക്കളും സന്ദർശക വിസയിൽ സൗദിയിലെത്തിയതായിരുന്നു.

അകാരണമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി

keralanews action against doctors

തിരുവനന്തപുരം:അകാരണമായി അവധിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി. കോഴിക്കോട് ചേര്‍ന്ന പനി അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡോക്ടര്‍മാരെ നിയമിക്കാനും ആശുപത്രികളിലെ ഒപി സമയം വൈകുന്നേരം വരെ ആക്കാനും തീരുമാനിച്ചു. പനി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നടപടി.പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്നായിരുന്നു യോഗത്തിനെത്തിയ ജനപ്രതിനിധികളുടെ പരാതി. പലപ്പോഴും ഡോക്ടര്‍മാരെത്തുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാരണമില്ലാതെ അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ സര്‍വ്വീസില്‍ തുടരേണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

പാക്കിസ്ഥാനിലെ എണ്ണ ടാങ്കർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി

keralanews oil tanker accident in pakisthan

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ  അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.ഇന്ന് രാവിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപുർ നഗരത്തിലാണ് അപകടം ഉണ്ടായത്.ടാങ്കർ മറിഞ്ഞതിനു പിന്നാലെ എണ്ണ ശേഖരിക്കാൻ നാട്ടുകാർ ഓടിക്കൂടിയെന്നും അതാണ് മരണനിരക്ക് കൂടാൻ കാരണമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ടാങ്കർ മറിഞ്ഞതിനു പിന്നാലെ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായി.നൂറു കണക്കിന് വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.

ചെറിയ പെരുന്നാൾ നാളെ

keralanews eid ul fitar

കോഴിക്കോട്:കാസർകോഡ് ഒഴികെയുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ ചെറിയപെരുന്നാൾ.ശനിയാഴ്ച്ച സംസ്ഥാനത്തു എവിടെയും മാസപ്പിറവി കാണാത്തതിനാൽ ഞായറാഴ്ച്ച റംസാൻ മുപ്പതു പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ചെറിയപെരുന്നാൾ.എന്നാൽ കാസർകോഡ് ജില്ലയിൽ ഞായറാഴ്ചയായിരിക്കും പെരുന്നാൾ ആഘോഷിക്കുക.കർണാടക ഭട്കലിൽ മാസപ്പിറവി ദൃശ്യമായതിനാലാണ് കാസർകോഡ് ജില്ലയിൽ പെരുന്നാൾ ഞായറാഴ്ച്ച നിശ്ചയിച്ചത്. മംഗലൂരിലും ഉഡുപ്പിയിലും ഇന്നാണ് ചെറിയ പെരുന്നാൾ.എന്നാൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ നാളെയായിരിക്കും ചെറിയപെരുന്നാൾ.