കോഴിക്കോട്:കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ വില്ലജ് അസിസ്റ്റന്റ് സലീഷ് പോലീസിൽ കീഴടങ്ങി.ഒളിവിലായിരുന്ന സലീഷ് ഇന്നലെ രാത്രി വൈകിയാണ് പേരാമ്പ്ര സി.ഐ ക്കു മുൻപിൽ കീഴടങ്ങിയത്.ആത്മഹത്യ പ്രേരണ കുറ്റം അടക്കമുള്ളവ സലീഷിനെതിരെ ചുമത്തിയിട്ടുണ്ട്.ഇയാൾ വയനാട്ടിൽ തന്നെ ഉണ്ടെന്നുള്ള വിവരത്തെ തുടർന്ന് പോലീസ് അവിടെ എത്തിയെങ്കിലും നിമിഷങ്ങൾക്ക് മുൻപ് ഇയാൾ രക്ഷപ്പെട്ടു. പിടിയിലാകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ഇയാൾ കീഴടങ്ങിയതെന്നാണ് സൂചന.സലീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അഞ്ചു പേർ മരിച്ചു
ന്യൂഡൽഹി:സൗത്ത് ഡൽഹിയിലെ ഓഖ്‌ല ഫേസ് വണ്ണിലുള്ള വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു അഞ്ചു പേർ മരിച്ചു.ഒൻപതുപേർക്കു പരിക്കേറ്റു.മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത് പരിക്കേറ്റവരെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി നിരവധി ബന്ധുക്കൾ വീട്ടിൽ എത്തിയിരുന്നു.ഇവർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.നാലു ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
വൈക്കം കൂട്ട ആത്മഹത്യ;പൊള്ളലേറ്റ ഇളയ മകനും മരിച്ചു
വൈക്കം:ദമ്പതിമാരും ഒരു മകനും വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീഹരി(11) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.വീട്ടിനുള്ളിൽ നിന്നും കൂട്ടനിലവിളി കേട്ട നാട്ടുകാരാണ് സംഭവമറിയുന്നത്.നാട്ടുകാർ വാതിൽ തകർത്തു വീട്ടിനുള്ളിൽ കടക്കുകയും വെള്ളമൊഴിച്ചു തീയണയ്ക്കുകയും ചെയ്യുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛനും അമ്മയും മൂത്ത മകനും ഇന്നലെ തന്നെ മരിച്ചിരുന്നു.
റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കുമെന്നു സൂചന
ന്യൂഡല്‍ഹി: യാത്രാകൂലി അടക്കമുള്ള നിരക്കുകളില്‍ വര്‍ധന വരുത്താൻ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയതായും സൂചന.റെയില്‍വെയുടെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്താന്‍ ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വേ മന്ത്രാലയ പ്രതിനിധികളുടെ യോഗം നിരക്ക് വര്‍ധന ചേർന്ന സംബന്ധിച്ചും ചര്‍ച്ച ചെയ്തിരുന്നു.സെപ്തംബര്‍ മുതല്‍ നിരക്കുവര്‍ധന കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. എന്നാല്‍ റെയില്‍വേ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.വര്‍ഷങ്ങളായി പല ക്ലാസുകളിലെയും നിരക്കുകള്‍ വര്‍ധന വരുത്താതെ തുടരുകയാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് റെയില്‍വേ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നില്ല.കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലുംതിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ ചാര്‍ജ്ജ് പരിഷ്‌കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ജനറല്‍, നോണ്‍ എസി വിഭാഗങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.
പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിക്കുന്നു: ഏതാനും മണിക്കൂറുകൾക്കുള്ളിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. മൂന്ന് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ അമേരിക്കയിലാണ് അദ്ദേഹം. 1 മണിക്ക് ശേഷം കൂടിക്കാഴ്ച നടത്തും. വൈറ്റ്ഹൌസിൽ ആദ്യം പ്രധാനമന്ത്രിയായി മോഡി ഒരു ‘ജോലി അത്താഴത്തിന്’ ആതിഥ്യമരുളും. സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ മോദി ഇന്ത്യയിലേക്ക് നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടു. ‘ബിസിനസ്സ്-ഫ്രണ്ട്ലി ഡെസ്റ്റിനേഷൻ ആണ്, ഗെയിം മാറുന്ന നികുതി പരിഷ്കരണം പ്രാവർത്തികമാക്കിയാൽ കാര്യങ്ങൾ മെച്ചപ്പെടും.’ വെർജീനിയയിലെ ടൈസൺസ് കോർണറിലുള്ള റിറ്റ്സ് കാൾട്ടണിൽ ഇന്ത്യൻ ദേശാടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. കഴിഞ്ഞ വർഷം ഉറി ഭീകര ആക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെ കുറിച്ച് സംസാരിച്ചു. ആവശ്യമുള്ളപ്പോൾ ഇന്ത്യക്ക് സ്വന്തം പ്രതിരോധത്തിൽ നിൽക്കാൻ കഴിയുമെന്ന് സ്ട്രൈക്കുകൾ തെളിയിച്ചു. അമേരിക്കയിൽ ഇറങ്ങിയതിന് ശേഷം പ്രധാനമന്ത്രി മോഡി ട്വിറ്ററിൽ ഇങ്ങനെ പറഞ്ഞു: “ഐക്യനാടുകളിലെ പ്രസിഡന്റിന് നന്ദി (പൊറ്റസ്) അങ്ങേയറ്റം സ്വാഗതം. ഡൊണാൾഡ് ട്രംപും നിങ്ങൾക്കൊപ്പം എന്റെ മീറ്റിംഗും ചർച്ചകളും പ്രതീക്ഷയോടെ കാത്തിരിക്കുക.
ശബരിമലയിലെ സ്വർണ്ണക്കൊടിമരത്തിന്റെ കേടുവരുത്തിയ ഭാഗം പൂർവ്വസ്ഥിതിയിലാക്കി
ശബരിമല:ശബരിമല സന്നിധാനത്ത് പുനഃപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയ ഭാഗം പഴയ നിലയിലാക്കി. കൊടിമരത്തിന്റെ പ്രധാന ശില്പിയായ പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാവിലെയാണ് കേടുപാടുകള്‍ പരിഹരിച്ചത്.നിറം മങ്ങിയ ഭാഗം പ്രത്യേക ഊഷ്മാവില്‍ ചൂടാക്കി മെര്‍ക്കുറി അവിടെ നിന്നു മാറ്റിയാണ് കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയിലെ കേടുവന്ന ഭാഗം പൂര്‍വസ്ഥിതിയിലാക്കിയത്. മൂന്നുമണിക്കൂറോളം നീണ്ട പ്രയത്‌നത്തിലാണ് മങ്ങിപ്പോയ സ്വര്‍ണനിറം വീണ്ടെടുത്തത്.ഇതിനിടെ, ശബരിമല സന്നിധാനത്തെ കൊടിമരത്തിനു കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.കസ്റ്റഡിയിലുള്ള സത്യനാരായണ റെഡ്ഡിയേയും സംഘത്തേയും പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ആചാരപരമായാണ് നവധാന്യങ്ങള്‍ക്കൊപ്പം രസം കൊടിമരത്തില്‍ തളിച്ചതാണെന്ന മൊഴിയാണ് സത്യനാരായണ റെഡ്ഡി നല്കിയിരിക്കുന്നത്.
കൂട്ട ആത്മഹത്യ ശ്രമം;ഭാര്യയും ഭർത്താവും മരിച്ചു; മക്കൾ ഗുരുതരാവസ്ഥയിൽ
വൈക്കം:തീ കൊളുത്തി കൂട്ട ആത്മഹത്യക്കു ശ്രമിച്ച ഭർത്താവും ഭാര്യയും മരിച്ചു.മക്കളെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയാഴം ചില്ലക്കൽ സുരേഷ്,ഭാര്യ സോജാ എന്നിവരാണ് മരിച്ചത്.മക്കളായ സൂരജ്,ശ്രീഹരി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഇന്ന് പുലർച്ചെ സുരേഷിന്റെ വീട്ടിൽ നിന്നും കൂട്ട നിലവിളി കേട്ടാണ് പരിസരവാസികൾ ഓടിയെത്തുന്നത്.അടച്ചിട്ട വാതിൽ ചവിട്ടി തുറന്നു അകത്തു കടന്ന ഇവർ വെള്ളമൊഴിച്ചു തീ കെടുത്തുകയും നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.വീടിനു സമീപം ചായക്കട നടത്തിയിരുന്ന സുരേഷ് പലരോടായി പണം ബ്ലേഡ് പലിശക്ക് വാങ്ങിയിരുന്നെന്നും ഇയാൾ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു.സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞെത്തിയവര്‍ക്ക് പായസം വിളമ്പി ക്ഷേത്രം ഭാരവാഹികള്‍
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞെത്തിയ ഇസ്‍ലാം മതവിശ്വാസികള്‍ക്ക് പായസമൊരുക്കി കോഴിക്കോട് ശ്രീകുണ്ടാത്തൂര്‍ മംഗലത്ത് ദേവീക്ഷേത്രം ഭാരവാഹികള്‍ മതസൗഹാർദ്ദത്തിന് മാതൃകയാവുന്നു.കോഴിക്കോട് വെള്ളിപറമ്പില്‍ താല്‍ക്കാലകമായി ഒരുക്കിയ പന്തലിലായിരുന്നു മതസൌഹാര്‍ദത്തിന്റെ ഈ നേര്‍ക്കാഴ്ച. ശ്രീ കുണ്ടാത്തൂര്‍ മംഗലത്ത് ദേവീക്ഷേത്രം ഭാരവാഹികളാണ് മധുരം വിളമ്പി പെരുന്നാളാഘോഷത്തിന് കൊഴുപ്പ് കൂട്ടുന്നത്. ഏറെക്കാലമായുള്ള ശീലങ്ങളുടെ തുടര്‍ച്ച കൂടിയാണ് ഈ കാഴ്ച. ദേവീക്ഷേത്രത്തിലെ ആഘോഷ വരവില്‍ പങ്കെടുക്കുന്നവര്‍ക്ക് ജ്യൂസ് നല്‍കി സ്വീകരിക്കുന്നതാവട്ടെ ഇവിടത്തെ ഇസ്‍ലാം മതവിശ്വാസികളും. പരസ്പരം പെരുന്നാള്‍ ആശംസകള്‍ കൈമാറാനും ഇവര്‍ മറന്നില്ല.
എം.ബി.ബി.എസ് ഫീസ് 85 ശതമാനം സീറ്റിൽ 5.5 ലക്ഷം;കോടതിയെ സമീപിക്കാനൊരുങ്ങി സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷൻ .
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള ഫീസ് ഘടന നിശ്ചയിച്ചു.85 ശതമാനം സീറ്റിൽ അഞ്ചരലക്ഷം രൂപയും എൻ.ആർ.ഐ സീറ്റിൽ 20ലക്ഷം രൂപയുമാണ് ഫീസ്.85 ശതമാനം സീറ്റിൽ പത്തു ലക്ഷം മുതൽ പതിനഞ്ചുലക്ഷം വരെ അനുവദിക്കണമെന്ന ആവശ്യം ഫീസ് നിർണയ സമിതി തള്ളി.എന്നാൽ പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ വ്യക്തമാക്കി.ഫീസ് നിർണയത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
ഇന്ന് ചെറിയ പെരുന്നാൾ
തിരുവനന്തപുരം:ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ടാനങ്ങൾക്കു അവസാനം കുറിച്ച് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടന്ന ഈദ് ഗാഹുകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് കാസർകോഡ് ജില്ലയിൽ ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ.ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ.