കോഴിക്കോട്:കോഴിക്കോട്ബീച്ച് ആശുപത്രിയിലെ വെളളത്തില്‍ നിന്ന് എലിയുടെ രോമങ്ങള്‍ കിട്ടിയതായി പരാതി. പനി ബാധിതതരെ പ്രവേശിപ്പിച്ച ഇരുപത്തിനാലാം വാര്‍ഡിലെ പൈപ്പില്‍ നിന്നുമെടുത്ത വെളളത്തില്‍ നിന്നാണ് എലിയുടെ രോമം കണ്ടത്.ബീച്ച് ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ രോമം കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ അറിയിച്ചു.
കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് മെമ്മറി കാർഡ് കണ്ടെടുക്കാൻ
കൊച്ചി: കാവ്യയുടെ സ്ഥാപനത്തിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത് മെമ്മറി കാർഡ് കണ്ടെടുക്കാൻ.മെമ്മറി കാർഡ് കാവ്യയുടെ സ്ഥാപനത്തിൽ ഏല്പിച്ചെന്ന പൾസർ സുനിയുടെ മൊഴിയെ തുടർന്നാണ് റെയ്ഡ്.കൂട്ട് പ്രതിയായ വിജീഷാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.മെമ്മറി കാർഡിൽ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ. ഇതിനെ തുടർന്ന് ഇന്നലെ കാവ്യയുടെ വീട്ടിലും റെയ്ഡ് നടത്താൻ പോലീസ് ശ്രമിച്ചിരുന്നു.എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ റെയ്ഡ് നടത്താൻ സാധിച്ചില്ല.
78 ബാറുകൾ ഇന്ന് തുറക്കും
തിരുവനന്തപുരം:എൽ.ഡി.എഫ് ന്റെ പുതിയ മദ്യനയം വന്നതോടെ പൂട്ടിയ ബാറുകളിൽ 78 എണ്ണം ഇന്ന് തുറക്കും.രാവിലെ 11മണി മുതൽ രാത്രി 11മണി വരെയാണ് ബാറുകളുടെ പുതുക്കിയ സമയക്രമം.ജൂൺ 26മുതൽ ഇന്നലെ വരെ 81 അപേക്ഷകളാണ് ലൈസൻസ് പുതുക്കാനായി ലഭിച്ചത്.ഏറ്റവും കൂടുതൽ അപേക്ഷകൾ എറണാകുളം ജില്ലയിലാണ്.അവിടെ ലഭിച്ച 21 അപേക്ഷകളിൽ 20 എണ്ണത്തിനും ലൈസൻസ് പുതുക്കി നൽകി.2014 മാർച്ച് 31 വരെ പ്രവർത്തിപ്പിച്ചിരുന്ന ത്രീ സ്റ്റാറിന് മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാർ ലൈസൻസ് പുതുക്കാനാണ് സർക്കാർ തീരുമാനിച്ചത്.തൃശ്ശൂരിൽ ഒൻപതും കണ്ണൂരിൽ എട്ടും പാലക്കാട്ട് ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും കൊല്ലത്തു മൂന്നും വയനാട്ടിൽ രണ്ടും ഇടുക്കിയിൽ ഒന്നും അപേക്ഷകളാണ് ലഭിച്ചത്.മുഴുവൻ അപേക്ഷകൾക്കും ലൈസൻസ് പുതുക്കി നൽകി.കള്ളു ഷാപ്പുകളുടെ ലൈസൻസ് യാതൊരു പരിശോധനയുമില്ലാതെയാണ് ഒൻപതു മാസത്തേക്ക് കൂടി നീട്ടിയത്.
പി.എസ്.സി പരീക്ഷയ്ക്കിടെ ബാഗുകള്‍ മോഷണം പോയി
കൊല്ലം:പി.എസ്.സി പരീക്ഷ എഴുതുന്നതിനിടെ ഉദ്യോഗാർഥികളുടെ ബാഗുകൾ മോക്ഷണം പോയി.കൊല്ലം ജില്ലയിൽ ഇന്നലെ നടന്ന എല്‍ഡിസി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വനിതാ ഉദ്യോഗാര്‍ത്ഥികളുടെ ബാഗുകളാണ് പരീക്ഷ ഹാളിന്റെ വരാന്തയില്‍ നിന്ന് മോഷണം പോയത്.തേവള്ളി മോഡല്‍ ബോയ്‌സ് സ്കൂളിലാണ് സംഭവം നടന്നത്.സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഉടനാണ് മോഷണ വിവരം അറിഞ്ഞത്. പണവും മൊബൈലുമുള്‍പ്പെടെ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.പുറത്തുനിന്ന് ആരെയും പരീക്ഷഹാളിന് അടുത്ത് പ്രവേശിപ്പിക്കാറില്ല. അതിനാല്‍ തന്നെ പരീക്ഷ കഴിഞ്ഞിറങ്ങിയ തിരക്കില്‍ ബാഗുകള്‍ മാറിപോയതാകാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
കായംകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം
ആലപ്പുഴ:കായംകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് ചെന്നൈ മെയിൽ കടന്നു പോകേണ്ട പാലത്തിനു കുറുകെ വലിയ ഇരുമ്പു ദണ്ഡ് എടുത്തുവെച്ചായിരുന്നു അട്ടിമറി ശ്രമം നടന്നത്.എന്നാൽ ട്രെയിൻ കയറി ഇരുമ്പു ദണ്ഡ് പല കഷ്ണങ്ങളായി മുറിഞ്ഞു പോയതിനാൽ വൻദുരന്തം ഒഴിവായി.റയിൽവെയുടെ ഇലക്ട്രിക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന പെട്ടിയാണിതെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്തു റെയിൽവേ ഉദ്യോഗസ്ഥരും പോലീസും എത്തി പരിശോധനകൾ നടത്തി.
പാനൂർ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിൽ തീപിടിത്തം
പാനൂർ :പുത്തൂർ റോഡിൽ ബസ് സ്റ്റാൻഡ് ബൈപാസ് റോഡിനു സമീപത്തെ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന് തീപിടിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച മുറിയിൽ തീ പടരുകയായിരുന്നു. സമീപത്തു തന്നെയുള്ള അഗ്നിശമന സേനയും പോലീസും ചേർന്നാണ് തീയണച്ചത്.ഇന്നലെ രാത്രി പത്തോടെയാണ് തീപിടിച്ചത്. പുറത്തു നിന്നു തീ പടർന്നതാണെന്നു കരുതുന്നു.വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്ന ആവശ്യം നേരത്തേ ഉയർന്നതാണ്.പാനൂർ എസ്ഐ ടി.സി.സുരേഷ്, ലീഡ് ഫയർമാൻ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാപ്രവർത്തനം.
കള്ളപ്പണം വെളുപ്പിച്ചു;സംസ്ഥാനത്തെ ആറ് സഹകരണ ബാങ്കുകൾക്കെതിരെ സി.ബി.ഐ കേസെടുത്തു
കൊല്ലം: കൊല്ലത്തെ ആറ് സഹകരണ ബാങ്കുകൾക്കെതിരെ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയിൽ സി.ബി.ഐ കേസെടുത്തു. കുലശേഖരപുരം, ചാത്തന്നൂർ,പന്മന,കടക്കൽ, പുതിയകാവ്,മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകൾക്കെതിരെയാണ് കേസ്.നോട്ട് നിരോധന കാലയളവില്‍ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ പരിധികള്‍ ലംഘിച്ച് കോടികള്‍ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സി.ബിഐ കണ്ടെത്തിയത്.ആറ് ബാങ്ക് സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.പന്മന, ചത്തന്നൂര്‍ ശാഖകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ബാങ്കുകളില്‍ സി.ബി.ഐ പരിശോധനയും നടത്തിയിരുന്നു.
കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ ഓട ശുചിയാക്കി
കണ്ണൂർ:കെ.എസ്.ഇ.ബി കണ്ണൂർ ഇലക്ട്രിക്കൽ സെക്‌ഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ കാൽടെക്സിന് സമീപം ഓടകളുടെ ശുചീകരണവും തകർന്ന ഓടകളുടെ പുനർനിർമാണവും നടത്തി. കോർപറേഷന്റെ സഹകരണത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ ശുചിത്വപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജീവനക്കാരുടെ കൂട്ടായ്മ പ്രവൃത്തി ഏറ്റെടുത്തത്. കാൽടെക്സിൽ വൈദ്യുതിഭവന്റെ മുന്നിൽ വളരെക്കാലമായി തകർന്നു മണ്ണൂമൂടിക്കിടന്ന ഓടയിൽ നിന്നു മാലിന്യങ്ങളും മണ്ണും നീക്കി കോൺക്രീറ്റ് ചെയ്താണ് പുനർനിർമിച്ചത്.പുനർനിർമാണത്തിന് ആവശ്യമായ ചെലവ് ജീവനക്കാർ വഹിച്ചു.
കപ്പല്‍ ബോട്ടിലിടിച്ച സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു
നടി ആക്രമിക്കപ്പെട്ട കേസ്;അന്വേഷണം ദിലീപിന്റെ അടുത്ത പെൺ സുഹൃത്തിലേക്ക്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ദിലീപിന്റെ അടുത്ത പെൺ സുഹൃത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ.എറണാകുളത്തെ തമ്മനത്തെ വില്ല കേന്ദ്രീകരിച്ചും അന്വേഷണം ഊര്ജിതമാക്കുന്നു.മലയാള സിനിമയിലെ പ്രമുഖ നടി ഈ വില്ലയിലാണ് താമസിക്കുന്നത്.കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.കേസിലെ മുഖ്യ പ്രതി സുനി മൊഴിയിൽ പറഞ്ഞ മാഡം എന്ന് വിളിക്കുന്ന സ്ത്രീയെ കേന്ദ്രികരിച്ച് അന്വേഷണം തുടരുകയാണ്.ഇവരെ കുറിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.