കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഒരാഴ്ചക്കുള്ളിൽ പെൻഷൻ വിതരണം ചെയ്യും

keralanews pension will be distributed with in a week

തിരുവനതപുരം:പെൻഷനില്ലാതെബുദ്ധിമുട്ടിലായ കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഒരാഴ്ചക്കുള്ളിൽ പെൻഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.പെൻഷൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് നിരവധി പേരാണ് ബുദ്ധിമുട്ടിലായത്.പെൻഷൻ തുക കൃത്യമായി ലഭിക്കുന്ന രീതിഓണക്കാലത്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.മുടങ്ങിക്കിടക്കുന്ന മുഴുവൻ സംസ്ഥാന സർവീസും പുനരാരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം കെ.എസ്.ർ.ടി.സി യിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മഹാരാഷ്ട്ര ബാങ്കിൽ നിന്നും വായ്‌പ്പാ എടുക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്.

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

keralanews student drowned in the pond

കണ്ണൂർ:ഇന്നലെ വൈകിട്ടോടെ അഴിക്കോട് അയനിവയൽ കുളത്തിൽ ബന്ധുക്കളോടൊപ്പം നീന്താനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.പള്ളിക്കുന്ന് എടച്ചേരി ടി.സി മുക്കിലെ ഹിഷാം ആണ് മരിച്ചത്.പ്ലസ് ടു പാസ്സായ ഹിഷാം കണ്ണൂർ എം.ടി.എം സ്കൂൾ വിദ്യാർത്ഥിയായിരുന്നു.കുളത്തിൽ നീന്തുന്നതിനിടെ അവശതയിൽ മുങ്ങിപ്പോയ ഹിഷാമിനെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും വളപട്ടണം പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്.കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടച്ചേരിയിലെ ഹിഷാം വില്ലയിലെ മഹമ്മൂദിന്റെയും ഷാഹിമത്തിന്റെയും ഏക മകനാണ് മരിച്ച ഹിഷാം.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രക്കല്ലുകൾ കാണാതായി

keralanews eight gems missing from padmanabha idol

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രക്കല്ലുകൾ കാണാതായതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.എട്ടു വജ്ര കല്ലുകളാണ് കാണാതായത്.ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഭഗവാന്റെ നാമത്തിന്റെ ഭാഗമായ എട്ട്‌ വജ്രങ്ങളാണ് കാണാതെപോയതെന്നാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചിരിക്കുന്നത്.എൺപതു വർഷം പഴക്കമുള്ളവയാണ് കാണാതെ പോയ വജ്രങ്ങൾ.രണ്ടു വർഷം മുൻപ് വജ്രങ്ങളും കാണാതായെങ്കിലും ക്ഷേത്രം അധികാരികൾ ഇത് മറച്ചു വെച്ചു.വജ്രങ്ങൾക്കു കേടുപാടുണ്ടായെന്നു രേഖപ്പെടുത്തി.എന്നാൽ വജ്രങ്ങൾ നഷ്ട്ടപ്പെട്ട സംഭവത്തിൽ പോലീസ് കേസ് എടുത്തിരുന്നുവെന്നും അന്നത്തെ ഭരണ സമിതി കേസിന്റെ പുരോഗതി വിലയിരുത്തുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വിശദീകരിക്കുന്നത്.

സി.പി.എം പ്രവർത്തകന് വെട്ടേറ്റു

keralanews attack against cpm worker

പാലക്കാട്:പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. സി.പി.എം പ്രവർത്തകനായ അബ്ദുൽ റഷീദിനാണ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്.അക്രമത്തിൽ പ്രതിഷേധിച്ച് വല്ലപ്പുഴ പഞ്ചായത്തിൽ സി.പി.എം ഇന്ന് ഹർത്താലിന് ആഹ്വാനം നൽകി.അക്രമത്തിനു പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് സി.പി.എം ആരോപിച്ചു.കൈക്കും തലയ്ക്കും പരിക്കേറ്റ അബ്ദുൽ റഷീദിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടിയെ ആക്രമിച്ച കേസ്;അറസ്റ്റ് ഉടൻ ഉണ്ടായേക്കും

keralanews actress attack case heading for climax

കൊച്ചി:കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഇതിന്റെ ആധികാരികത ഉറപ്പാക്കാനുള്ള പരിശോധനയിലാണ് പോലീസ്.നടി ഉപദ്രവിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ  ഏല്പിച്ചു എന്നൊക്കെയാണ് സുനി ആദ്യം പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ മെമ്മറി കാർഡ് തന്റെ കൂട്ടുപ്രതി വഴി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിൽ ഏല്പിച്ചു എന്ന് സുനി മൊഴി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഈ സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തിയിരുന്നു.മെമ്മറി കാർഡ് കണ്ടെത്തിയതായി പോലീസ് പറഞ്ഞിട്ടില്ല.എന്നാൽ ദൃശ്യങ്ങൾ പോലീസിന് കിട്ടിയതായി സമ്മതിക്കുന്നുണ്ട്.കേസന്വേഷണം വേഗത്തിലാക്കാൻ  സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദേശിച്ചു.കേസ് ഡയറി പരിശോധിച്ച അദ്ദേഹം അന്വേഷണം ഇഴയുന്നതിൽ അതൃപ്തി രേഖപ്പെടുത്തി.അന്വേഷണ ചുമതല ദിനേന്ദ്ര കശ്യപിനും മേൽനോട്ടം എ.ഡി.ജി.പി ബി.സന്ധ്യക്കുമായിരിക്കും.തെളിവുകൾ ലഭിച്ചാൽ പ്രതിസ്ഥാനത്തു ഏത് ഉന്നതനായാലും അറസ്റ്റ് ചെയ്യാം എന്നും പോലീസ് മേധാവി നിർദ്ദേശിച്ചു.

യു.എ.ഇ കടലിൽ നൂറോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു

keralanews more than 100 indian sailors are trapped in the arabian sea

ദുബായ്:ഇരുപത്തിരണ്ടോളം കപ്പലുകളിലായി നൂറോളം ഇന്ത്യക്കാർ കടലിൽ കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോർട്ട്.സഹായം ആവശ്യപ്പെട്ട് നാവികർ ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ സഹായം തേടിയെന്നാണ് സൂചന.കടലിൽ കുടുങ്ങിയ നാവികരുടെ നിരവധി കോളുകൾ ലഭിച്ചതായി ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.എന്നാൽ ഇപ്പോൾ പരിഗണിക്കുന്നത് ഇരുപത്തി രണ്ടു കപ്പലുകളിലെ നാവികരെയാണ്.ദീർഘ കാലമായി ഇവർക്ക് ശമ്പളമോ ഭക്ഷണമോ വെള്ളമോ ഇന്ധനമോ ലഭിക്കാറില്ലെന്നു നാവികർ പരാതി നൽകിയിട്ടുണ്ട്.ശമ്പളകുടിശ്ശിക ലഭിച്ചാൽ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുകയാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കോൺസുലർ കപ്പൽ ഉടമകളുമായും ഏജന്റുമാരുമായും ബന്ധപ്പെട്ടുവരികയാണ്.കഴിഞ്ഞ ഏതാനും നാളുകളായി 36 നാവികരെ നാട്ടിലേക്കു അയക്കാൻ കോൺസുലേറ്റിനു സാധിച്ചിട്ടുണ്ട്.

തെന്മലയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു

keralanews two youngsters drowned in thenmala

കൊല്ലം:തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനു സമീപം കയത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രൻ,ഇസാക്കി മുത്തു എന്നിവരാണ് മരിച്ചത്.സുരക്ഷമുന്നറിയിപ്പ് അവഗണിച്ച് കയത്തിൽ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.കാലവർഷത്തിൽ വെള്ളച്ചാട്ടത്തിലെ ഒഴുക്ക് ശക്തമായതിനെ തുടർന്ന് ഈ ഭാഗത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല.

ജിഷ്ണു പ്രണോയിയുടെ കേസിൽ പുതിയ വെളിപ്പെടുത്തലുമായി ടി.പി സെൻകുമാർ

keralanews new revelation in the case of jishnu pranoy

തിരുവനന്തപുരം:പാമ്പാടി നെഹ്‌റു കോളേജിൽ മരിച്ച വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ കേസിനെ സംബന്ധിച്ചു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ടി.പി സെൻകുമാർ.നെഹ്‌റു കോളേജിൽ നിന്നും കിട്ടിയ ജിഷ്ണു എഴുതിയതെന്നു കരുതപ്പെടുന്ന കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ലെന്ന് സെൻകുമാർ.അത് ജിഷ്ണു എഴുതിയതല്ലെന്നും കത്ത് വ്യാജമാണെന്നുമാണ് തന്റെ വിലയിരുത്തലെന്ന് ഒരു ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സെൻകുമാർ പറഞ്ഞു.ആ കത്ത്  അവിടെയിട്ടത് ആരാണെന്നു കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് നേതാവിനെ കുത്തി പരിക്കേൽപിച്ചു

keralanews youth league leader stabbed

കാസർഗോഡ്:വ്യാപാരിയായ യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു.കടയിൽ അതിക്രമിച്ചു കടന്ന അക്രമി സംഘം കട അടിച്ചു തകർക്കുകയും ചെയ്തു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ മൊഗ്രാൽ പുത്തൂരാണ് സംഭവം.മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജോ.സെക്രട്ടറിയും ഗ്യാലക്സി ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുമായ ഇബ്രാഹിമിനാണ് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി കടയിലെത്തിയ സംഘം ഇബ്രാഹിമിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.പോലീസ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്ന് മൂന്നു പനിമരണം

keralanews fever death in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങള്‍ തുടരുന്നു. പനി ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഇന്ന് പനിമരണം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി വീണ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത് . പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. ഡെങ്കിപ്പനിയാണ് മരണകാരണമെന്ന് സംശയിക്കുന്നു. പാലക്കാട് പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.പാലക്കാട് ബി.ഇ.എം ഹയർ സെക്കന്ററി സ്കൂള്‍ പ്രിന്‍‌സിപ്പല്‍ ആഷി ജോണും ഒറ്റപ്പാലം കീഴൂര്‍ സ്വദേശി ‍ സിദ്ധിഖുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.തിരുവനന്തപുരം ജില്ലയിലാണ് പനി ബാധിതര്‍ കൂടുതല്‍. 3700 പേരിലധികം. മഴ ശക്തമായതോടെയാണ് പനി ബാധിതരുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.