രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്

keralanews ravi sasthri selected as indian cricket team coach

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി മുൻ ക്രിക്കറ്റ് താരം രവി ശാസ്ത്രിയെ നിയമിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു.2019 ലോകകപ്പ് വരെയാണ് നിയമനം.പരിശീലക സ്ഥാനത്തേക്ക് നേരത്തെ ഉയർന്നു കേട്ടത് മുൻ നായകൻ വീരേന്ദർ സെവാഗിന്റെ പേരായിരുന്നു.എന്നാൽ സേവാഗിനെ പിന്തള്ളി രവി ശാസ്ത്രിയെ പരിശീലക സ്ഥനത്തേക്കു പരിഗണിക്കുകയായിരുന്നു.

കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീർപ്പായി

keralanews poultry traders strike settled

തിരുവനന്തപുരം:ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്ന് കോഴിക്കച്ചവടക്കാര്‍ സമരം പിന്‍വലിച്ചു. കോഴി കിലോ 87 രൂപയ്ക്ക് വില്‍ക്കും. ഡ്രസ്സ് ചെയ്ത കോഴിയിറച്ചിക്ക് കിലോക്ക് 158 രൂപ ഈടാക്കും.ഇത് സ്ഥിരമായി നിലനിൽക്കുന്ന വിലയല്ല.കമ്പോള വിലയിൽ മാറ്റം വരും.ജി.എസ്.ടി നിലവിൽ വന്നപ്പോൾ കോഴിക്കുണ്ടായിരുന്ന 14.5 ശതമാനം വാറ്റ് ഒഴിവാക്കിയിരുന്നു.ആയതിനാൽ ജി.എസ്.ടി നടപ്പാക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ജൂൺ മുപ്പത്തിലെ വിലനിലവാരമായ 102 രൂപയിൽ നിന്നും വാറ്റു നികുതി കുറച്ച് 87 രൂപയ്ക്കു കോഴിവിൽക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.ചർച്ചക്കൊടുവിൽ ഈ ആവശ്യങ്ങൾ സമരക്കാർ അംഗീകരിക്കുകയായിരുന്നു.

ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ല

keralanews no special consideration for dileep in jail

ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിലായ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ല.പിടിച്ചുപറിക്കേസിൽ അറസ്റ്റിലായ നാലുപേർക്കൊപ്പമാണ് ദിലീപ് കഴിയുന്നത്.തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് നൽകിയ ഭക്ഷണം നിഷേധിച്ച ദിലീപ് ഇന്ന് രാവിലെ ജയിലിൽ എത്തിയപ്പോൾ പ്രഭാത ഭക്ഷണത്തിനു നൽകിയ ഉപ്പുമാവും പഴവും കഴിച്ചു.സഹതടവുകാരോടും പോലീസിനോടും സഹകരണത്തോടെയാണ് ദിലീപ് പെരുമാറുന്നതെന്നാണ് ജയിലിൽ നിന്നും ലഭിക്കുന്ന വിവരം.

ദിലീപിനെതിരെ കൂട്ടമാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും

keralanews charge crimes including gang rape against dileep

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും.നിഷേധിക്കാൻ കഴിയാത്ത 19 തെളിവുകളാണ് ദിലീപിനെതിരെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാനാവശ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇപ്പോൾ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം സമർപ്പിക്കപ്പെടുമ്പോൾ രണ്ടാം പ്രതിയാകും.പൾസർ സുനിയാണ് ഒന്നാം പ്രതി.എന്നാൽ തെളിവുകൾ ഏതെല്ലാമാണെന്നു വെളിപ്പെടുത്താനാകില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി.

ഇറച്ചി കോഴി വ്യാപാരികളുടെ സമരം തീര്‍ക്കാന്‍ പുതിയ നിര്‍ദേശവുമായി ധനമന്ത്രി

keralanews finance minister with a new direction to end the strike of poultry traders

തിരുവനന്തപുരം:ഇറച്ചി കോഴി വ്യാപാരികളുടെ സമരം ഒത്തു തീര്‍ക്കാനുള്ള ശ്രമം ഊര്‍ജിതം. കിലോയ്ക്ക് 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന നിലപാടില്‍ നിന്ന് ധനമന്ത്രി പിന്നാക്കം പോയി. നികുതി ഇല്ലാതായ സാഹചര്യത്തില്‍ നേരത്തെയുള്ള വിലയുടെ 15 ശതമാനം കുറച്ചാല്‍ മതിയെന്നാണ് ധനമന്ത്രി മുന്നോട്ട് വെയ്ക്കുന്ന നിലപാട്. ഒരു വിഭാഗം കോഴി ഇറച്ചി വ്യാപാരികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.ഒരു കിലോ കോഴിക്ക് 87 രൂപയില്‍ കൂടുതല്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു നേരത്തെ സര്‍ക്കാര്‍. കോഴി ഇറച്ചിയ്ക്ക് 120 രൂപയില്‍‌ കൂടുതല്‍ വില ഈടാക്കാന്‍ പാടില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇത് വ്യാപാരികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെട്ടു. കോഴി വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്കും നീങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ സമവായ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വരുന്നത്.സര്‍ക്കാര്‍ സ്ഥാപനമായ കെപ്കോ ചെയ്തത് പോലെ ജിഎസ്ടി നടപ്പില്‍ വരുന്നതിന് മുന്‍പ് വിറ്റിരുന്നതിനേക്കാള്‍ 15 ശതമാനം വില കുറയ്ക്കുകയെന്നതാണ് ഫോര്‍മുല.ഇന്ന് ഉച്ചയ്ക്ക് ശേഷം ഇറച്ചി കോഴി വ്യാപാരികള്‍ ധനമന്ത്രിയെ കാണും.സംസ്ഥാനത്തെ ഹാച്ചറികള്‍ വഴിയുള്ള ഉദ്പാദനം വന്‍തോതില്‍ മാസങ്ങള്‍ക്ക് ഉള്ളില്‍ വര്‍ദ്ധിപ്പിക്കാമെന്നും അതിലൂടെ തമിഴ്നാട് ലോബി അനിയന്ത്രിതമായ വില വര്‍ദ്ധിപ്പിക്കുന്നതിന് തടയിടുമെന്ന ഉറപ്പും ധനമന്ത്രി വ്യാപാരികള്‍ക്ക് നല്‍കും.

‘അമ്മ’ മകനെ പുറത്താക്കി

keralanews dileep was expelled from amma

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ സിനിമ സംഘടനയായ ‘അമ്മ’യിൽ നിന്നും പുറത്താക്കി.’അമ്മ’ യിലെ ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി.നടൻ മമ്മൂട്ടിയുടെ വസതിയിൽ നടന്ന രണ്ടു മണിക്കൂർ നീണ്ട എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്.സംഭവത്തിൽ ‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും നടിക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തുടർന്നുള്ള നിയമ നടപടികൾക്കൊപ്പവും  അമ്മയുണ്ടാകും.നടിയെ വേദനിപ്പിച്ച അംഗങ്ങളുടെ നടപടിയിൽ ‘അമ്മ’ ക്ഷമ ചോദിക്കുന്നു.ഇനി ഇത്തരം പ്രാസ്താവനകൾ നടത്തിയാൽ അംഗങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രസ്താവനയിലൂടെ ‘അമ്മ’ അറിയിച്ചു.

സ്കൂൾ കോമ്പൗണ്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

keralanews wild boar attack in school compound

പയ്യന്നൂർ:സ്കൂൾ കോംപ്‌ണ്ടിൽ കയറിയ കാട്ടുപന്നിയുടെ കുത്തേറ്റ് മൂന്നു വിദ്യാർത്ഥികൾക്കും ഹെഡ്മാസ്റ്ററടക്കം മൂന്നു അധ്യാപകർക്കും പരിക്ക്.ഇന്ന് രാവിലെ ഒമ്പതുമണിയോടെ കരിവെള്ളൂർ എ.വി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.കാട്ടുപന്നിയുടെ കുത്തേറ്റ ഹെഡ്മാസ്റ്റർ രാമന്തളിയിലെ നാരായണൻ(55),അധ്യാപകരായ വെള്ളൂരിലെ പവിത്രൻ(50),കരിവെളളൂരിലെ ഫാൽഗുണൻ(52),ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അക്ഷയ,അതുല്യ,ആര്യ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ ഭാഗത്ത് ആദ്യമായിട്ടാണ് കാട്ടുപന്നി എത്തുന്നത്.പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

കശാപ്പു നിയന്ത്രണ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു

keralanews butcher control notification stayed by supreme court

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കശാപ്പുനിയന്ത്രണ വിജ്ഞാപനത്തിനു രാജ്യവ്യാപക സ്റ്റേ.വിജ്ഞാപനത്തിൽ കൂടുതൽ മാറ്റം വേണമെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് രാജ്യവാപകമായി നിലനിൽക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.ആശങ്കകൾ പരിഹരിക്കുമെന്നും ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.വിജ്ഞാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.ഈ പരാതികളെല്ലാം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.

ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി

keralanews dileep was dismissed by fefka and producers association

കൊച്ചി:സിനിമ സംഘടനകൾ ദിലീപിനെതിരാകുന്നു.ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി.അതിനിടെ കൊച്ചിയിൽ മമ്മൂട്ടിയുടെ വീട്ടിൽ അമ്മയുടെ അടിയന്തിര യോഗം നടക്കുകയാണ്.അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ദിലീപിനെ പുറത്താക്കാനാണ് സാധ്യത.നിലവിൽ അമ്മയുടെ ട്രെഷറർ ആയ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് നടൻ ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.’അമ്മ മൗനം വെടിയണമെന്നു ബാലചന്ദ്രമേനോനും പ്രതികരിച്ചു.

സുരക്ഷാ ഭീഷണി;ദിലീപിന് പ്രത്യേക സെല്‍ നല്‍കിയേക്കും

keralanews security threat dileep might have a special cell

കൊച്ചി:ദിലീപിന് പ്രത്യേക സെൽ നൽകിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാർട്ടിനും വിഷ്ണുവുമടക്കമുള്ള പ്രതികൾ ആലുവ സബ് ജയിലിൽ ഉള്ളതിനാൽ സുരക്ഷാ ഭീഷണിയുള്ളതിനാലാണിത്.കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നേരത്തെ  ആവശ്യപ്പെട്ടിരുന്നു.തന്റെ സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ദിലീപിന്റെ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിനെതിരെ പൊലീസ് 19 തെളിവുകൾ മാർക്ക് ചെയ്ത് കോടതിക്ക് നൽകിയിട്ടുണ്ട്. ഇനിയും തെളിവുകൾ ഉണ്ടെന്നാണ് വിവരം.