തിരുവനന്തപുരം:ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മത വികാരം വ്രണപ്പെടുത്തുന്ന നിലയിൽ വിവാദ പരാമർശം നടത്തി എന്നാരോപിച്ച് മുൻ പോലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.സെൻകുമാർ ഒന്നാം പ്രതിയും വാരികയുടെ പ്രസാധകർ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇന്ത്യൻ ശിക്ഷ നിയമം 153 എ(1) (എ) വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.സമൂഹത്തിൽ ബോധപൂർവം മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു,സമൂഹത്തെ രണ്ടു ചേരിയിലാക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്.വിരമിച്ച ശേഷമാണ് സെൻകുമാർ വാരികയ്ക്ക് അഭിമുഖം നൽകിയത്.താൻ പറയാത്ത കാര്യങ്ങളാണ് വാരികയിൽ അച്ചടിച്ച് വന്നത് എന്നും വിവാദമായ പരാമർശം നൽകിയിട്ടില്ലെന്നും കാണിച്ച് ബെഹ്‌റയ്‌ക്കു സെൻകുമാർ കത്ത് നൽകിയിരുന്നു.അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ അച്ചടിച്ചതിനെക്കുറിച്ച് പതാധിപർക്കു അയച്ച കത്തിന്റെ പകർപ്പും കൈമാറി.ഇത് ബെഹ്‌റ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
പതിനേഴുകാരിയെ കാമുകൻ പെട്രോൾ ഒഴിച്ച് കത്തിച്ചു
പത്തനംതിട്ട:പതിനേഴുകാരിയെ കാമുകൻ പെട്രോൾ ഒഴിച്ച് കത്തിച്ചു.ഗുരുതരമായ പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് സജിൽ(20) എന്ന യുവാവിനെ പോലീസ് തിരയുന്നു.പെൺകുട്ടിയും സജിലും തമ്മിൽ പ്രണയത്തിലായിരുന്നു.തന്റെ കൂടെ ഇറങ്ങിവരാൻ പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് സൂചന.സജിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഫോണിൽ വിളിച്ച് തന്റെ കൂടെ ഇറങ്ങിവരണമെന്നു ആവശ്യപ്പെട്ടിരുന്നു.എന്നാൽ പെൺകുട്ടി ഇതിനു തയ്യാറായില്ല.തുർന്ന് രാത്രി ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി.കയ്യിൽ ഒരു കന്നാസ് പെട്രോളുമായാണ് ഇയാൾ എത്തിയത്.വീട്ടിലേക്കു അതിക്രമിച്ചു കയറി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.അതിനു ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികനെതിരെ കേസ്
വയനാട്:വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ കേസ്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ വൈദികനായിരുന്ന സജി ജോസഫിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ബാലഭവന്‍ അന്തേവാസികളായിരുന്ന രണ്ട് കുട്ടികളുടെ പരാതിയിലാണ് കേസ്.കഴിഞ്ഞ അക്കാദമിക് വര്‍ഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായാണ് രണ്ട് ആണ്‍കുട്ടികളുടെ മൊഴി. സംഭവത്തെ കുറിച്ച് സൂചന ലഭിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ആദ്യം കുട്ടികളെ കൗണ്‍സിലിങിന് വിധേയരാക്കിയത്. സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് മീനങ്ങാടി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം വൈദികനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ബാലഭവനിലെ വൈദികനായിരുന്ന സജി ജോസഫ് എവിടെയാണെന്നും വ്യക്തമായിട്ടില്ല. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേ സമയം ഇയാള്‍ കൂടുതല്‍ കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ്: ജനപ്രതിനിധികളെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ്
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജനപ്രതിനിധികളെ ആരെയും ചോദ്യംചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്ജ്. അതേസമയം ആരോപണമുയര്‍ന്നാല്‍ ആര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു
കൊച്ചി:പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു.കലൂർ സ്റ്റേഡിയത്തിൽ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.ട്രയൽ റൺ വിജയിച്ചാൽ സെപ്തംബര് മൂന്നാം ആഴ്ചയോടെ ഈ റൂട്ടിൽ സർവീസ് തുടങ്ങാനാണ് മെട്രോ അധികൃതരുടെ തീരുമാനം.പരീക്ഷണ ഓട്ടമായതിനാൽ ഒരു ദിവസം ഒരു ട്രെയിനാണ് ഉപയോഗിക്കുക.ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം,കലൂർ ജംഗ്ഷൻ,ലിസി ജംഗ്ഷൻ,എം.ജി റോഡ്,മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്.മഹാരാജാസ് കൂടി യാഥാർഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.
സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്നു ഹൈക്കോടതി
കൊച്ചി:വേതന വർധനവിനായി സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്നു ഹൈക്കോടതി.ഇതോടൊപ്പം നഴ്‌സുമാർ തിങ്കളാഴ്ച മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താത്കാലികമായി തടയുകയും ചെയ്തു.സ്വകാര്യ ആശുപത്രി ഉടമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.നഴ്‌സുമാർ അനിശ്ചിതകാല സമരവുമായി മുൻപോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
എലിവിഷം കഴിച്ചെന്നു സംശയം;മൂന്നു വിദ്യാർത്ഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഇന്നു ശ്രീകണ്ഠപുരത്ത് തുടക്കം
ശ്രീകണ്ഠപുരം ∙ എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കമ്യൂണിറ്റി ഹാളിൽ രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ 11 ബ്രാഞ്ചുകളിൽ നിന്നായി 800 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് രാജേഷ് ഖന്ന, നേതാക്കളായ കെ.മധു, ടി.മോഹൻകുമാർ, കെ.സുധാകരൻ, കെ.വി.അബ്ദുൽ റഷീദ് എ.ഉണ്ണിക്കൃഷ്ണൻ, എം.പി.ഷനിജ് എന്നിവർ അറിയിച്ചു. ഇന്ന് 10നു വിമുക്തഭട ഹാളിൽ ജില്ലാ പ്രസിഡന്റ് രാജേഷ് ഖന്ന പതാക ഉയർത്തും.11.30നു നടക്കുന്ന ജില്ലാ കൗൺസിൽ യോഗം നഗരസഭ ചെയർമാൻ പി.പി.രാഘവൻ ഉദ്ഘാടനം ചെയ്യും.നാളെ 10നു സമ്മേളനം കെ.സി.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ പ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മുഖ്യാതിഥിയായിരിക്കും. എസ്എസ്എൽ സി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കൾക്ക് പുരസ്കാരം നൽകും. 11.30നു നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.രവികുമാർ ഉദ്ഘാടനം ചെയ്യും.
മൂന്നാറിലെ റെവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം:ദേവികുളം സബ്‌കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റത്തിനു പിന്നാലെ മൂന്നാറിലെ റെവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മരവിപ്പിച്ചു.മന്ത്രി ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.സബ് കളക്ടറെ നീക്കിയതിനു പിന്നാലെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ റെവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു.എന്നാൽ സ്ഥലം മാറ്റം വിവാദമായതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്
കോഴിക്കോട് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു
കോഴിക്കോട്:മടവൂർ മക്കാം സെന്ററിന് സമീപം വിദ്യാർത്ഥി കുത്തേറ്റു മരിച്ചു.വയനാട് സ്വദേശി അബ്ദുൽ മജീദാണ് മരിച്ചത്.അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.