കോഴിവില കൂട്ടണമെന്ന് വ്യാപാരികൾ

keralanews the price of chicken is to be increased

തിരുവനന്തപുരം:കോഴിയിറച്ചിയുടെ വില കൂട്ടണമെന്ന് വ്യാപാരികൾ.ഇറച്ചി കോഴിക്ക് കിലോഗ്രാമിന് 115 രൂപയായി വർധിപ്പിക്കണം.കോഴിയിറച്ചിക്ക് 170 രൂപ വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

മെഡിക്കൽ വിദ്യാർത്ഥിനി ഷംന തസ്‌നീമിന്റെ മരണം ചികിത്സാപിഴവുമൂലം

keralanews medical student death is due to medical negligence

കൊച്ചി:കളമശ്ശേരി മെഡിക്കൽ കോളേജ് വിദ്യർത്ഥിനിയായിരുന്ന ഷംന തസ്‌നീമിന്റെ മരണ കാരണം ഗുരുതരമായ ചികിത്സ പിഴവെന്ന് റിപ്പോർട്ട്.ക്രൈംബ്രാഞ്ചിന്റെയും മെഡിക്കൽ അപെക്സ് ബോർഡിന്റെയും റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.മെഡിസിൻ വിഭാഗം മേധാവി ഡോ.ജിൽസ് ജോർജ്,ഒന്നാം വർഷ പി.ജി മെഡിസിൻ വിദ്യാർത്ഥി ഡോ.ബിനോ ജോസ്,നഴ്സിംഗ് സൂപ്രണ്ട് എന്നിവരടക്കം 15 പേർ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.മെഡിക്കൽ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു ഷംന.പനിക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചെങ്കിലും മാറാത്തതിനെ തുടർന്ന് ഡോക്ടറിന്റെ നിർദേശപ്രകാരം ഇൻജെക്ഷൻ നൽകുകയും തുടർന്ന് ബോധരഹിതയായി വീഴുകയുമായിരുന്നു.തുടർന്നാണ് മരണം സംഭവിച്ചത്.

നടൻ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

keralanews actor mukeshs statement recorded

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ മുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.അന്വേഷണ ഉദ്യോഗസ്ഥർ എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയത്.ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടു നിന്നു.പൾസർ സുനിയെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത് എന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് പൾസർ സുനി മുകേഷിന്റെ ഡ്രൈവർ ആയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുകേഷിന്റെ മൊഴി എടുത്തത്.

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യഴാഴ്ചത്തേക്കു മാറ്റി

keralanews considering the bail application moved to thursday

കൊച്ചി:കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.അടിയന്തിര പരിഗണന വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.വ്യാഴാഴ്ച  ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.തനിക്കെതിരെ തെളിവൊന്നുമില്ല,സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്.അറസ്റ്റ് സംശയത്തിന്റെ നിഴലിലാണ്,എന്നാണ് ദിലീപ് സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നത്.അതേസമയം കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന് ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പോലീസ് കരുതുന്ന ദിലീപിന്റെ മാനേജർ അപ്പുണി പോലീസ് പിടിയിലാകുന്നതിനു മുൻപ് ജാമ്യം നേടണമെന്ന് ദിലീപിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.

സഹോദരൻ അനൂപ് ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി

keralanews anoop visited dileep in jail

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സഹോദരൻ അനൂപ് ജയിലിൽ സന്ദർശിച്ചു.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അനൂപ് ജയിലിലെത്തിയത്.കൂടിക്കാഴ്ച പത്തു മിനിട്ടു നീണ്ടു നിന്നു.അനൂപിനൊപ്പം മറ്റു രണ്ടുപേർ കൂടി ജയിലിലെത്തിയിരുന്നു.

ബസിറങ്ങി റോഡിൽ വഴുതിവീണ വീട്ടമ്മ അതേ ബസിടിച്ചു മരിച്ചു

keralanews housewife died in accident
ചക്കരക്കൽ:ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ റോഡിൽ  വഴുതിവീണ വീട്ടമ്മ അതേ ബസ് തട്ടി മരിച്ചു. പൊതുവാച്ചേരി മേലേക്കണ്ടി കുമാരന്റെ ഭാര്യ ചന്ദ്രികയാണ്(65) മരിച്ചത്.റോ‍‍ഡിൽ വീണ ഇവരുടെ ദേഹത്ത് ബസിന്റെ പിന്നിലെ ടയർ കയറുകയായിരുന്നു. ഇന്നലെ രാവിലെ 10നു തന്നട ഹാജിമുക്കിലാണ് ദാരുണമായ അപകടം.ചക്കരക്കൽ-തന്നട-കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന സ്വകാര്യബസാണു തട്ടിയത്.മക്കൾ: ദിനേശൻ (ഓട്ടോഡ്രൈവർ), ദീപ (അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്). മരുമക്കൾ: ബേബി, മുരളീധരൻ.

നഴ്സുമാരുടെ സമരം ജനകീയ സമരസമിതി ഏറ്റെടുത്തു

keralanews nurses strike in kannur

കണ്ണൂർ:ജില്ലയിലെ നഴ്സുമാരുടെ സമരം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ജനകീയ സമരസമിതി ഏറ്റെടുത്തു. 19നു രാവിലെ പത്തിനു പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചു കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്താൻ സമിതി തീരുമാനിച്ചു. നഴ്സുമാർക്ക് പകരം നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നു സമരസമിതി വ്യക്തമാക്കി.ജനകീയ സമര സമിതിയുടെ ചെയർമാനായി കെപിസിസി എക്സിക്യൂട്ടീവ് അംഗം മാർട്ടിൻ ജോർജിനെയും ജനറൽ കൺവീനറായി ഡോ.ഡി.സുരേന്ദ്രനാഥിനെയും ‍വർക്കിങ് ചെയർമാനായി ജിതേഷ് കാഞ്ഞിലേരിയെയും ട്രഷററായി പി.പ്രശാന്തിനെയും തിരഞ്ഞെടുത്തു.ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐഎൻഎ നേതൃത്വം അറിയിച്ചു.ആശുപത്രികളിലേക്ക് ഡ്യൂട്ടിക്കായി എത്തിക്കുന്ന നഴ്സിങ് വിദ്യാർഥികളെ തടയില്ല. ഉപാധികളില്ലാതെ ‍ചർച്ചയ്ക്ക് സർക്കാർ വിളിച്ചാൽ പങ്കെടുക്കും. പ്രശ്നം സംബന്ധിച്ചു പ്രധാനമന്ത്രി, കേന്ദ്ര തൊഴിൽമന്ത്രി,കേന്ദ്ര ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകുമെന്നും എൻഐഎ നേതൃത്വം അറിയിച്ചു.

ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കും: വി എസ് സുനില്‍ കുമാര്‍

keralanews encroachments will be evacuated even if it is by dileep

തൃശൂർ:നടന്‍ ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ. സര്‍ക്കാര്‍ ഭൂമി ആര് കയ്യേറിയാലും അത് തിരിച്ച് പിടിക്കും. പരിശോധനകൾ നടക്കുന്നത് കൊണ്ടാണ് നടപടിക്ക് കാലതാമസം വന്നതെന്ന് തൃശൂർ ജില്ലാകലക്ടർ എ കൌശികനും പ്രതികരിച്ചു.തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദിലീപിന്‍റെ ഭൂമി കയ്യേറ്റത്തോട് ഇടതുപക്ഷവും സര്‍ക്കാറും മൃദുസമീപനം കൈക്കൊള്ളുന്നു എന്ന ആരോപണം തള്ളി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയത്. കൈയേറ്റത്തിന് ഇടത് ജനപ്രതിനിധികളാരും സഹായം ചെയ്തിട്ടില്ലെന്നും കലക്ടറുടെ അന്വേഷണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാലക്കുടിയിലെ ദിലീപിന്‍റെ ഡി-സിനിമാസ് സർക്കാർ ഭൂമി കൈയ്യേറിയെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കലക്ടർ എ.കൌശികനും പ്രതികരിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടി എം.പി യായി സത്യപ്രതിജ്ഞ ചെയ്തു

keralanews p k kunjalikutti took oath as mp

ന്യൂഡൽഹി:മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി.കെ.കുഞ്ഞാലിക്കുട്ടി എം.പി യായി സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് രാവിലെ 11 മണിക്ക് ലോക്‌സഭയിലാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്.ലോക്സഭാ സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുത്തു.ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും വൻ ഭൂരിപക്ഷത്തോടെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിജയം.

നടിയെ ആക്രമിച്ച സംഭവം: മെമ്മറി കാര്‍ഡ് കണ്ടെത്തി

keralanews memory card detected

കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകനില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്.ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പൊലീസിന് ലഭിച്ച കാർഡിലാണോ, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന വിവരം ലഭിക്കാൻ ഫോറന്‍സിക് പരിശോധന നടത്തും. പൾസർ സുനി മെമ്മറി കാർഡ് കൈമാറിയ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ ഇപ്പോള്‍ ഒളിവിലാണ്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ രണ്ടാഴ്ച മുമ്പ് വിദേശത്തേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ നിരവധി പകര്‍പ്പുകള്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിലൊന്ന് അന്വേഷണസംഘത്തിനും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച മെമ്മറി കാര്‍ഡിലാണോ ആദ്യം ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പരിശോധനകള്‍ക്കുശേഷമെ വ്യക്തമാകൂ.അതേസമയം ദിലീപിന്‍റെ മാനേജർ അപ്പുണ്ണിക്കായി പോലീസ് വലവിരിച്ചു കഴിഞ്ഞു. കേസന്വേഷണത്തിന്‍റെ ഭാഗമായി എംഎൽഎമാരായ പി ടി തോമസ്, അൻവർ സാദത്ത് എന്നിവരുടെ മൊഴിയെടുക്കാനും അന്വഷണസംഘം തീരുമാനിച്ചു. തിരുവനന്തപുരത്ത് വച്ചാണ് മൊഴിയെടുക്കുക.