ദിലീപിന്റെ ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തും;രേഖകൾ ഹാജരാക്കാൻ നിർദേശം

keralanews revenue department asked dileep to produce the documents

തൃശൂർ:നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തുമെന്ന് റെവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.ഈ മാസം 27 നാണു സ്ഥലം അളന്നു തിട്ടപ്പെടുത്തുക.ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദിലീപിനോട് റെവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.ഇത് സംബന്ധിച്ച് ജില്ലാ സർവ്വേ സൂപ്രണ്ട് ദിലീപ് അടക്കം ഏഴുപേർക്ക് നോട്ടീസ് അയച്ചു.

പിതാവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

keralanews man shot dead by his father

രാജാക്കാട്:പിതാവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.സൂര്യനെല്ലിയിലെ കുടുംബവഴക്കിനെ തുടർന്ന് പിതാവിന്റെ വെടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവറായിരുന്ന വടക്കുംചേരി ബിനു(29)ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പിതാവ് അച്ചൻകുഞ്ഞിനെ കോടതി റിമാൻഡ് ചെയ്തു.ശനിയാഴ്ചയാണ് അച്ചന്കുഞ്ഞു തന്റെ ലൈസൻസില്ലാത്ത തോക്കുകൊണ്ട് ബിനുവിനെ വെടിവെച്ചത്.അച്ഛൻകുഞ്ഞു ഇളയമകന്റെ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു.ശനിയാഴ്ചയും വഴക്കുണ്ടാക്കിയപ്പോൾ ബിനു ഇടപെടുകയായിരുന്നു.തുടർന്നാണ് ബിനുവിനെ അച്ചന്കുഞ്ഞു വെടിവെച്ചത്.

ഇടുക്കിയിൽ നാളെ ഹർത്താൽ

keralanews tomorrow hartal in idukki 2

ഇടുക്കി:ഇടുക്കിയിൽ നാളെ ഹർത്താൽ.കാട്ടാനശല്യം അസഹ്യമായതോടെ ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.ഇടുക്കിയിലെ മറയൂർ,കാന്തല്ലൂർ പഞ്ചായത്തുകളിലാണ് ഹർത്താൽ.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി

keralanews ksrtc pension arrears to be paid

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ രണ്ടരമാസത്തെ പെന്‍ഷന്‍ കുടിശിക സെപ്റ്റംബര്‍ മുപ്പതിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി.അടുത്തമാസം മുതല്‍ ആദ്യ ആഴ്ച തന്നെ പെന്‍ഷന്‍ നല്‍കുന്ന കാര്യം ധനമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടരമാസക്കാലമായി പെന്‍ഷന്‍ കിട്ടാതെ ദുരിതത്തിലായ പെന്‍ഷന്‍കാര്‍ സമരരംഗത്ത് ഇറങ്ങിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. പണം കടം വാങ്ങി പെന്‍ഷനും ശമ്പളവും കൊടുക്കുന്ന രീതിക്ക് മാറ്റം വരുത്തുകയാണെന്നും ലോണുകള്‍ എല്ലാം ഒരുമിച്ചാക്കി 20 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വായ്പ തയ്യാറാവുകയാണെന്നും മന്ത്രി പറഞ്ഞു.സമരം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു പെന്‍ഷന്‍കാരുടെ പ്രതികരണം. ബാങ്ക് വായ്പ ലഭിക്കുന്ന മുറയ്ക്ക് 850 പുതിയ ബസ്സുകള്‍ നിരത്തിലിറക്കാനും കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്.

ഒരു കോടിയുടെ അസാധു നോട്ടുകൾ പിടിച്ചു

keralanews banned note of one crore caught

പാലക്കാട്:ഒരു കോടിയുടെ അസാധു നോട്ടുകൾ പോലീസ് പിടികൂടി.അസാധുനോട്ടുകൾ മാറ്റിക്കൊടുക്കുന്ന സംഘമാണ് പിടിയിലായത്.പത്തംഗ സംഘത്തെയാണ് രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പിടികൂടിയത്.പാലക്കാട് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അസാധുനോട്ട് വേട്ടയാണിത്.കേന്ദ്ര സർക്കാർ 31 വരെ അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്.ഈ അവസരം മുതലാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്.

കണ്ണൂരിൽ കളക്ടർ നഴ്സുമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു

keralanews discussion with nurses failed

കണ്ണൂർ:കണ്ണൂരിൽ കളക്ടർ നഴ്സുമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു,വേതന വർദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരത്തെ നേരിടാൻ നഴ്‌സിംഗ് വിദ്യാർത്ഥികളെ ആശുപത്രികളിൽ ജോലിക്കു പ്രവേശിപ്പിക്കണമെന്ന കലക്ടറിന്റെ ഉത്തരവിനെതിരെ പരിയാരം സഹകരണ നഴ്‌സിംഗ് കോളേജ് വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചിരുന്നു. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാർഥികൾ അറിയിച്ചിരുന്നു.ബുധനാഴ്ച കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങൾ ചോർന്നെന്നു സംശയം

keralanews visuals leaked

കൊച്ചി:കൊച്ചിയിൽ യുവനടി അക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ചോർന്നതായി സംശയം.കൊച്ചിയിലെ ഒരു മെഡിക്കൽ കോളേജിൽ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി രണ്ടാം വർഷ വിദ്യാർത്ഥികളെ അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിച്ചതായി സൂചന.രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് അദ്ധ്യാപകൻ നിയമവശങ്ങളും ഫോറൻസിക് പരമായ കാര്യങ്ങളും വിശദീകരിക്കുകയായിരുന്നെന്നു റിപ്പോർട്ട് പറയുന്നു.

നഴ്സ് സമരം: കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ സിപിഎം

keralanews cpm against kannur district collectors order

കണ്ണൂർ:നഴ്സ് സമരം നേരിടാന്‍ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍. അത്തരമൊരു നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നാണ് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.നഴ്സുമാരുടെ സംഘടനയായ യുഎന്‍എ യുമായി മുഖ്യമന്ത്രി അനുരഞ്ജന ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിൻമാറുകയുണ്ടായി. എന്നാല്‍ ഐഎന്‍എ നേതൃത്വം അനാവശ്യമായി നഴ്സുമാരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. നഴ്സുമാരുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും അവ പരിഹരിക്കണമെന്നും എല്‍ഡിഎഫ് തന്നെ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുകയുണ്ടായി. ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് കരുതുന്നതെന്നും പി ജയരാജന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്തു

keralanews man committed suicide

തൃശൂർ:പെൺകുട്ടിയുടെ സംസാരിച്ചു എന്നാരോപിച്ച് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു.തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി വിനായക്(19)ആണ് തൂങ്ങിമരിച്ചത്.പോലീസ് മർദനമാണ് കാരണമെന്നും ജനനേദ്രിയത്തിൽ മർദിച്ചെന്നും ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.ഒരു പെൺകുട്ടിയോട് സംസാരിച്ചു എന്നാരോപിച്ചാണ് പോലീസ് വിനായകിനെ കസ്റ്റഡിയിലെടുത്തത്.

നഴ്‌സുമാരുടെ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല

keralanews opposition will take up the strike of nurses

തിരുവനന്തപുരം:വേതന വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം സർക്കാർ നീട്ടികൊണ്ടുപോകുന്നത് തീക്കളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ജൂലൈ 20 നു മുൻപ് സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം നഴ്സുമാരുടെ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ പൊതു സമൂഹം നഴ്സുമാർക്കൊപ്പമാണ്.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ഉപവാസ സമരം നടത്തുകയാണ്.