പൾസറിന്റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയ്ക്ക് കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചു

keralanews high court denied anticipatory bail for pratheesh chacko

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.ഇയാളോട് നാളെ രാവിലെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന് സുനി പൊലീസിന് മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും ഇയാൾ ഹാജരായില്ല.ഇയാളുടെ അറസ്റ്റ് തടയാനാകില്ല എന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.ഇതിനു ശേഷം ഇയാൾ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കും

keralanews sabarimala airport will be set up in cheruvalli estate

തിരുവനന്തപുരം:ശബരിമല തീർത്ഥാടകർക്കായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഹാരിസൺ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കും.ഇതിനായി 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇവിടെ നിന്ന് 48 കിലോമീറ്റർ ദൂരമാണ് ശബരിമലയിലേക്കുള്ളത്.

കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം നാലരക്കോടി

keralanews first monthly revenue of kochi metro is 4.5crores

കൊച്ചി:കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചിട്ട് ഒരു മാസം. നാലരക്കോടി രൂപയാണ് മെട്രോയുടെ ഒരുമാസത്തെ വരുമാനം. നാല്‍പത്തിയേഴായിരം പേര്‍ ദിവസവും മെട്രോ ഉപയോഗിക്കുന്നതായാണ് കെഎംആര്‍എല്ലിന്റെ കണക്ക്.ജൂണ്‍ 19നാണ് കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്.യാത്രക്കാരുടെ ദിവസ ശരാശരി 47646 ആണ്. അവധി ദിനങ്ങളിലും വാരാന്ത്യത്തിലുമാണ് മെട്രോയില്‍ കൂടുതല്‍ യാത്രക്കാരെത്തുന്നത്.മെട്രോയുടെ ആദ്യ ആഴ്ചയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിനംപ്രതി യാത്രക്കാരുടെ എണ്ണം കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംബന്ധിച്ച് തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് കെഎംആര്‍എല്‍ അറിയിച്ചു. മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ റൂട്ടിലെ പരീക്ഷണ ഓട്ടം വിജയകരമായി പുരോഗമിക്കുകയാണെന്നും കെഎംആര്‍എല്‍ പ്രതികരിച്ചു.

വൈദ്യുതിക്കമ്പി പൊട്ടിവീണു ഷോക്കേറ്റ്‌ വിദ്യാർത്ഥി മരിച്ചു

keralanews student died

കണ്ണൂർ:പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ്‌ വിദ്യാർത്ഥി മരിച്ചു.കണ്ണൂർ പെരിങ്ങത്തൂരിലാണ് ദാരുണമായ ഈ സംഭവം.സ്കൂൾ വിദ്യാർത്ഥിയായ ഫത്തീൻ ശബാബാണ് മരിച്ചത്.എലാങ്കോട് വയൽ പീടികയിൽ ദാവൂദിന്റെ മകനാണ് ശബാബ്.സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി.പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ് ശബാബ്.സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പെരിങ്ങത്തൂർ സബ്‌സ്റ്റേഷൻ അടിച്ചു തകർത്തു.

കണ്ണൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

keralanews two persons died after being hit by train

കണ്ണൂർ:കണ്ണൂരിൽ രണ്ടിടത്തായി ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു.കിഴുത്തള്ളി ഓവുപാലത്തിനു സമീപവും നടാൽ ഈരയിപ്പാലത്തിനു സമീപവുമാണ് അപകടം.കിഴുത്തല്ലി ഓവുപാലത്തിനു സമീപം പുതിയതെരു രാമത്തെരുവിലെ ജീജാസിൽ ജി.വിൻസെന്റിനെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്.വിമുക്തഭടനാണ്.ചൊവ്വാഴ്ച കിഴുത്തള്ളിയിലുള്ള ബന്ധുവീട്ടിൽ പോയതായിരുന്നു വിൻസെന്റ്.ഭാര്യ ജീജ,മക്കൾ ഷാലു,ഷെറിൻ. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നടാൽ ഈരായിപാലത്തിനു സമീപം സേലം സ്വദേശി പുല്ലൂരാന്റെ(55) മൃതദേഹമാണ് കണ്ടെത്തിയത്.വർഷങ്ങളായി കീഴറയിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.എടക്കാട് പോലീസ് ഇൻക്വസ്‌റ്റ് നടത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചോദ്യങ്ങള്‍ കടുപ്പം, അസംബന്ധം: എല്‍‍ഡിസി പരീക്ഷ റദ്ദാക്കണമെന്ന് ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ

keralanews the qustions are tough should cancel the ldc exam
കണ്ണൂര്‍:ജില്ലയില്‍ വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് ഈ മാസം 15നു പിഎസ്‌സി നടത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടു പിഎസ്‌സി ചെയര്‍മാന് ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ നിവേദനം നല്‍കി. ചോദ്യങ്ങള്‍ പലതും ബുദ്ധിമുട്ടേറിയതോ സിലബസിനു പുറത്തുനിന്നുള്ളതോ ആണെന്നു ചൂണ്ടിക്കാട്ടിയാണ് ആവശ്യം. എല്‍ഡിസി പരീക്ഷ ഉദ്യോഗാര്‍ഥികളെ ചതിച്ചുവെന്നു മാധ്യമങ്ങള്‍ ഒന്നടങ്കം നിരീക്ഷണം നടത്തിയതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായുള്ള, പിഎസ്‌സി കൃത്യമായ സിലബസ് പ്രസിദ്ധീകരിച്ച പരീക്ഷയുടെ ചോദ്യപേപ്പര്‍ ഇത്ര പ്രയാസകരമായി മാറിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ആരും ഉത്തരമെഴുതരുത് എന്ന നിര്‍ബന്ധബുദ്ധിയോടെയാണു ചോദ്യങ്ങള്‍ തയാറാക്കിയത് എന്നു തോന്നുന്നു.എത്ര അശാസ്ത്രീയമായാണു ചോദ്യപേപ്പര്‍ തയാറാക്കിയതെന്ന് അസംബന്ധ പൊതുവിജ്‍ഞാന ചോദ്യങ്ങളും ഉത്തരമില്ലാത്ത ഗണിതശാസ്ത്ര ചോദ്യങ്ങളും വ്യക്തമാക്കുന്നു.ഉത്തരമില്ലാത്ത ഗണിതശാസ്ത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയാതെ പോയവര്‍ ധാരാളമുണ്ട്.പരീക്ഷ എഴുതിയ പലരും കടുത്ത മാനസിക സംഘര്‍ഷം നേരിടുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

keralanews appunni filed bail application in high court

കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.അപ്പുണ്ണിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷ നല്‍കിയത്.കേസിൽ ചോദ്യം ചെയ്യലിനായി അപ്പുണ്ണിയെ പോലീസ് വിളിപ്പിച്ചിരുന്നു.തുടർന്ന് ഒളിവിൽ പോയിരിക്കുകയായിരുന്നു അപ്പുണ്ണി.വ്യാഴാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപായി തന്നെ അപ്പുണ്ണിയും ജാമ്യഹർജി സമർപ്പിക്കുകയായിരുന്നു. അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാൻ പ്രത്യേക സംഘത്തിനും പോലീസ് രൂപം നൽകിയിട്ടുണ്ട്.തനിക്കു കേസുമായോ ഗൂഡാലോചനയുമായോ യാതൊരു ബന്ധവുമില്ല എന്നാണ് അപ്പുണ്ണി വ്യക്തമാക്കിയിരിക്കുന്നത്.തന്നെയും നാദിർഷയെയും മാപ്പുസാക്ഷിയാക്കാനാണ് പോലീസ് നീക്കം.കസ്റ്റഡിയിലെടുത്താൽ മൂന്നാംമുറ പ്രയോഗിക്കുമോ എന്ന ഭയമുണ്ടെന്നും മുൻ‌കൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  

കണ്ണൂരിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ സമരം പിൻവലിച്ചു

keralanews strike of nursing students has been withdrawn

കണ്ണൂർ:നഴ്സുമാരുടെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ നഴ്സിംഗ് വിദ്യാർഥികൾ ജോലി ചെയ്യണമെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് സമരം നടത്തിവന്ന നഴ്സിംഗ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു.ഉത്തരവ് മരവിപ്പിക്കാൻ കളക്ടർ തീരുമാനിച്ചതോടെയാണ് സമരം പിൻവലിച്ചത്.വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നും കളക്ടർ മിർ മുഹമ്മദലി അറിയിച്ചു.പൊതു താല്പര്യം മുൻനിർത്തിയാണ് ആശുപത്രികളിൽ വിദ്യാർത്ഥികളെ നിയോഗിക്കാൻ തീരുമാനിച്ചതെന്നും കളക്ടർ വ്യക്തമാക്കി.

ബാണാസുരസാഗർ അണക്കെട്ടിൽ കാണാതായവരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

keralanews the bodies of two who were missing in banasurasagar dam were found

വയനാട്:ബാണാസുരസാഗർ അണക്കെട്ടിൽ തോണിമറിഞ്ഞു  കാണാതായവരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.ചെമ്പുകടവ് സ്വദേശി മെൽവിൻ,വിൽസൺ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ നാലുപേരെയായിരുന്നു കാണാതായത്.ഇവർക്കായി രണ്ടുദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.കടുത്ത തണുപ്പും മോശം കാലാവസ്ഥയും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ജില്ലയിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു

keralanews strike of nursing students is strengthened

കണ്ണൂർ:ജില്ലയിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു.നഴ്‌സുമാരുടെ സമരം നടക്കുന്ന ആശുപത്രികളിൽ നഴ്സിംഗ് വിദ്യർത്ഥികൾ ജോലി ചെയ്യണമെന്ന കളക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് സമരം.വിദ്യാർത്ഥികളുമായി കളക്ടർ ഇപ്പോൾ ചർച്ച നടത്തുകയാണ്.ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ.ഐ.എൻ.എ യുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി കളക്ടറേറ്റിലേക്ക് ഇന്ന് മാർച്ച് നടത്തും.പ്രതിഷേധം ശക്തമായിട്ടും കളക്ടർ ഉത്തരവ് പിൻവലിക്കാൻ തയ്യാറായിട്ടില്ല.തിങ്കളാഴ്ച പരിയാരം നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ ആരംഭിച്ച സമരം മറ്റു കോളേജുകളിലെ വിദ്യാർത്ഥികളും ഏറ്റെടുക്കുകയായിരുന്നു.