നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു

keralanews the meeting started to resolve the issues of nurses

തിരുവനന്തപുരം:നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നഴ്‌സുമാരുടെ സംഘടനകളും മാനേജ്‌മന്റ് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.സുപ്രീം കോടതി നിശ്ചയിച്ച  വേതന വ്യവസ്ഥ നടപ്പിലാക്കണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.ഇന്നലെ ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി മാനേജ്മെന്റുമായും നഴ്സസ് അസ്സോസിയേഷനുമായും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ചക്ക് പ്രാധാന്യം ഏറെയാണ്.ഇതിനിടെ ഇന്ന് രാവിലെ നടന്ന മിനിമം വേജസ് ബോർഡിന്റെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.നഴ്‌സുമാരും മാനേജ്മെന്റും ഒരടിപോലും പിന്നോട്ട്പോകാൻ തയ്യാറാകാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

തെരുവിലുറങ്ങുന്നവരുടെ കണക്കെടുപ്പു തുടങ്ങി

keralanews take census of those who live on the street
കണ്ണൂർ:നഗരത്തിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ കണക്കെടുക്കാൻ സർവേ ആരംഭിച്ചു. കോർപറേഷനും കുടുംബശ്രീയും ചേർന്നാണു രാത്രിസർവേ നടത്തുന്നത്. ഇന്നലെ പഴയ ബസ് സ്റ്റാൻഡിൽ നിന്നുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു മേയർ ഇ.പി.ലത ഉദ്ഘാടനം നിർവഹിച്ചു.പതിവായി തെരുവോരങ്ങളിൽ‌ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു സംസ്ഥാന സർക്കാരിനു കൈമാറും. കൗൺസിലർമാരായ ഇ.ബീന, ലിഷ ദീപക്, കുടുംബശ്രീ മെംബർ സെക്രട്ടറി പി.ആർ.സ്മിത, ആരോഗ്യ വകുപ്പ് ജീവനക്കാരായ ഷൈൻ പി.ജോസ്, പി.അരുൾ, പി.പി.കൃഷ്ണൻ, അബ്ദുറഹ്മാൻ, പ്രമോദ്, കമ്യൂണിറ്റി ഓർഗനൈസർ കെ.ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.

രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി,സത്യപ്രതിജ്ഞ ചൊവ്വാഴ്ച

keralanews ramnath kovind is selected as the 14th president of india

ന്യൂഡൽഹി:ഇന്ത്യയുടെ പതിനാലാമത്‌ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു.എൻ.ഡി.എ സ്ഥാനാർഥിയായ രാംനാഥ് കോവിന്ദ് ദളിത് വിഭാഗക്കാരനാണ്.പാർലമെന്റ് മന്ദിരത്തിൽ നടന്ന വെട്ടെണ്ണലിൽ വിജയത്തിനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചതോടെയാണ് രാംനാഥ് കോവിന്ദ് പതിനാലാമതു രാഷ്ട്രപതിയാകുമെന്നു ഉറപ്പായത്.ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.പ്രവചനങ്ങൾ ശരിവെച്ച് ലോക്സഭാ,രാജ്യസഭാ എംപി മാരിൽ ഭൂരിപക്ഷവും എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനോപ്പം നിലയുറപ്പിച്ചു.കോവിന്ദിന് 522 എംപി മാരുടെ വോട്ട് ലഭിച്ചു.225  എംപിമാർ മീരാകുമാറിന് വോട്ടു ചെയ്തു.അതിനിടെ ഗുജറാത്തിലും ഗോവയിലും കോൺഗ്രസ് വോട്ടു ചോർച്ചയുണ്ടായി.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി,വിധി പറയുന്നത് ഹൈക്കോടതി മാറ്റി വെച്ചു

keralanews the arguments finished in dileepsbail application

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി.എന്നാൽ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.അതേസമയം ദിലീപിന് ജാമ്യം നൽകുന്നതിനെ കോടതി ശക്തമായി എതിർത്തു.ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ കൊട്ടെഷനാണിതെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചത്.എന്നാൽ തെളിവെടുപ്പ് പൂർത്തിയായാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ രാംകുമാറിന്റെ വാദം.കേസിലെ നിർണായക തെളിവുകളടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് കോഴ വിവാദം;ബിജെപി കേന്ദ്ര നേതൃത്വം വിശദീകരണം തേടി

keralanews medical college bribery case

കൊച്ചി:മെഡിക്കൽ കോളേജിന് അംഗീകാരം നേടിക്കൊടുക്കാൻ കോടിക്കണക്കിനു രൂപ കോഴ വാങ്ങിയ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടി.ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു.റിപ്പോർട്ടിൽ കോഴയെ കുറിച്ച് വിശദമായ പരാമർശമുണ്ട്.റിപ്പോർട്ട് എങ്ങനെ ചോർന്നു എന്ന കാര്യവും ബിജെപി അന്വേഷിക്കും.പണം വാങ്ങിയെന്നു സമ്മതിച്ച ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ് വിനോദിനെതിരെ നടപടിയുണ്ടാകും.ആരോപണ വിധേയനായ എം.ടി രമേശിനെ മാറ്റി നിർത്തണമെന്നും ആവശ്യമുണ്ട്.ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഓഫീസിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്നാണ് ആരോപണം.നാളെ ബിജെപി യുടെ നേതൃയോഗം ആലപ്പുഴയിൽ ചേരാനിരിക്കെയാണ് വിഷയം ശക്തമായി ഉയർന്നുവന്നിരിക്കുന്നത്.

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

keralanews pulsar sunis mothers secret statement recorded

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി കോടതിയിലാണ് സുനിയുടെ അമ്മ ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇവരോട് കോടതി ആരാഞ്ഞു.അതേസമയം 2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യും. കേസില്‍ അഞ്ച് ദിവസത്തേക്കാണ് സുനിയെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും.

നേഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ഇന്ന്

keralanews nurses strike discussion with chief minister today

തിരുവനന്തപുരം:സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച.രാവിലെ 11 മണിക്ക് മിനിമം വേജസ് കമ്മിറ്റിയുടെ യോഗവും നടക്കുന്നുണ്ട്. അതേസമയം, സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.സുപ്രിംകോടതി നിര്‍ദ്ദേശിച്ച മിനിമം വേതനമായ 20000 നല്‍കുക എന്നതാണ് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന്റെ പ്രധാന ആവശ്യം.കഴിഞ്ഞ ആഴ്ച മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആശുപത്രിമാനേജ്‌മെന്റും നഴ്‌സുമാരും ചര്‍ച്ച നടത്തിയരുന്നെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. മിനിമം വേതനം 17200 രൂപയാക്കാമെന്ന ശുപാര്‍ശ നഴ്‌സുമാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ശക്തമായ സമരവുമായി നഴ്‌സുമാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് മുഖ്യമന്ത്രി ചര്‍ച്ച വിളിച്ചിരിക്കുന്നത്.വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാനുള്ള നടപടി ഉയര്‍ന്ന് വരുമെന്നാണ് നഴ്‌സുമാരും, ആശുപത്രി മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്. നേരത്തെ ഉന്നയിച്ച മിനിമം വേതനം നല്‍കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. സമരം അവസാനിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഇടതുമുന്നണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സമരം ഇന്നവസാനിക്കാനാണ് സാധ്യത.

താരസംഘടനയായ ‘അമ്മ വൻ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി

keralanews a huge tax evasion was found

കൊച്ചി:താരസംഘടനയായ ‘അമ്മ വൻ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി.താര നിശകൾക്കായി കിട്ടിയ എട്ടു കോടിയിലധികം രൂപയുടെ പ്രതിഫലം ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.എന്നാൽ നികുതി വെട്ടിപ്പിനെതിരായ നടപടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അപ്പീൽ അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് ‘അമ്മ.റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഇടക്കാല സ്റ്റേയും ഹൈക്കോടതിയിൽ നിന്നും ‘അമ്മ വാങ്ങിയിട്ടുണ്ട്.എട്ടു കോടിയിലധികം വരുമാനമുണ്ടായെങ്കിലും രണ്ടു കോടി രൂപ മാത്രമാണ് വരവ് വെച്ചതെന്നാണ് കണ്ടെത്തൽ.ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് ‘അമ്മ നൽകുന്ന വിശദീകരണം.എന്നാൽ ഇതിന്റെ കണക്കും പൂർണ്ണമായും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണം പിടിച്ചു

keralanews 3kg gold seized from airport

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ യാതക്കാരനിൽ നിന്നും മൂന്ന് കിലോ സ്വർണം പിടിച്ചു.ഇന്ന് പുലർച്ചെ  അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.കോഴിക്കോട് സ്വദേശിയാണിയാൾ.ഇയാളെ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്യുകയാണ്.

അഡ്വ.പ്രതീഷ് ചാക്കോ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്

keralanews advocate pratheesh chacko appeared before police
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിലാണ് അഭിഭാഷകന്‍ എത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ കൈവശം വച്ചുവെന്നാണ് പ്രതീഷ് ചാക്കോയുടെ പേരിലുള്ള കേസ്.  ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെയുള്ള ഹാജരാകല്‍. അഭിഭാഷകന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.