വെൻഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്കു ഒരു ഗ്ലാസ് വെള്ളം

keralanews a glass of water for one rupee through water vending machine

ന്യൂഡൽഹി:കുടിക്കാൻ ശുദ്ധജലം ലഭ്യമല്ല എന്ന പരാതിക്കു പരിഹാരമായി റയിൽവെയുടെ വാട്ടർ വെൻഡിങ് മെഷീൻ വരുന്നു.വെൻഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്കു 300 മില്ലി വരുന്ന  ഒരു ഗ്ലാസ് വെള്ളം ലഭിക്കും.അതും തണുത്ത വെള്ളം.അരലിറ്റർ വെള്ളത്തിന് മൂന്നു രൂപ,ഒരു ലിറ്ററിന് അഞ്ചു രൂപ,രണ്ടു ലിറ്ററിന് എട്ടു രൂപ,ഒരു ക്യാൻ നിറച്ചു കിട്ടാൻ 20 രൂപ എന്നിങ്ങനെയാണ് ഇതിലെ നിരക്ക്. ഐ ആർ സി ടി സി 450 സ്റ്റേഷനുകളിലായി 1100 വാട്ടർ വെൻഡിങ് മെഷീനുകളാണ് 2017-18 കാലത്ത് സ്ഥാപിക്കുക.ഇത് കേരളത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലടക്കം സ്ഥാപിച്ചിട്ടുണ്ട് .നിലവിൽ 345 സ്റ്റേഷനുകളിലായി 1106 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു.

സെന്‍കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

keralanews senkumars statement was recorded by crime branch

തിരുവനന്തപുരം:മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും, വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലേഖകന്‍റെ ചോദ്യത്തിന് മറുപടി പറയുകയാണ് ചെയ്തതെന്നുമാണ് സെന്‍കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. സമകാലിക മലയാളത്തിന്‍റെ ഓണ്‍ലൈന്‍ എ‍ഡിഷന് നല്‍കിയ അഭിമുഖത്തിലാണ് ഒരു സമുദായത്തിനെതിരെ സെന്‍കുമാര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത്.100 പേര്‍ കേരളത്തില്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്ലീങ്ങളാണെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നുമായിരിന്നു സെന്‍കുമാറിന്‍റെ പരാമര്‍ശം. ഇതിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതികളില്‍ നിയമോപദേശം തേടിയാണ് സെന്‍കുമാറിനും, അഭിമുഖം പ്രസീദ്ധീകരിച്ച പ്രസാധകര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്.മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് തുടര്‍നടപടികള്‍ സ്വീകരിക്കുക.

നടിയുടെ അശ്ലീല ചിത്രം പ്രദർശിപ്പിച്ചതിനു പിന്നിൽ മുൻകാമുകൻ

keralanews actresss ex boy friend is behind the publishing of her vulgar picture

കൊച്ചി:പ്രമുഖ യുവ നടിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതിനു പിന്നിൽ മുൻ കാമുകനെന്ന് പോലീസ്.നിരവധി ചിത്രങ്ങളിൽ നായികയായ നടിയെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന കിരൺ 2008 ലാണ് പരിചയപ്പെടുന്നത്.വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചു  കിരൺ നടിയുമായി അടുത്ത ശേഷം സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.പിന്നീട് ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇയാൾ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചു.ചിത്രങ്ങളടക്കം ചിലർ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയാക്കി.തുടർന്നാണ് നടി പോലീസിൽ പരാതിപ്പെട്ടത്. പ്രതിയുടെ കൈയിൽ സമാനമായ കൂടുതൽ ചിത്രങ്ങളുണ്ടെന്നാണ് നടി പറയുന്നത്.നടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനും ഉപദ്രവിച്ചതിനും ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു

keralanews the former district president of youth league joined in cpm

കണ്ണൂർ:യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ് മൂസാൻകുട്ടി നടുവിലും അൻപതിലേറെ പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തിയാണ് പാർട്ടിയിൽ ചേരാനുള്ള സന്നദ്ധത ഇവർ അറിയിച്ചത്.പുറത്തിൽ പള്ളിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മൂസാൻകുട്ടിയും ലീഗ് നേതൃത്വവും തമ്മിൽ ഇടയുന്നത്.ഇതിനൊപ്പം സി.എച് സ്കൂളിലെ നിയമനത്തെ കുറിച്ചും ഇദ്ദേഹം ലീഗിനെതിരെ ആരോപണം ഉന്നയിച്ചു.രണ്ടു സംഭവത്തിലും ലീഗ് അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.പുറത്തിൽപ്പള്ളി കേസിൽ ലീഗ് നേതാവായ കെ.പി താഹിറിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി.സി.എച് എം നിയമന കേസിൽ ബന്ധപ്പെട്ടവരെ താക്കീതു ചെയ്യാനും ലീഗ് നേതൃത്വം തീരുമാനിച്ചു.എന്നാൽ ആരോപണം ഉന്നയിച്ച മൂസാൻകുട്ടിയെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കി.കുറ്റക്കാരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ ശിക്ഷിക്കുകയും ചെയ്യുന്ന ലീഗിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സി പി എമ്മിനൊപ്പം ചേർന്നതെന്ന് മൂസാൻകുട്ടി പറഞ്ഞു.

പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ഇനി ജനന സർട്ടിഫിക്കറ്റ് ആവശ്യമില്ല

keralanews birth certificate not required to apply for passport

ന്യൂഡൽഹി:പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കേന്ദ്ര സർക്കാർ ഒഴിവാക്കി.ഇന്ത്യൻ പൗരന്മാർക്ക് പാസ്സ്‌പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.ജനന സർട്ടിഫിക്കറ്റിന്‌ പകരം ആധാർ കാർഡോ പാൻ കാർഡോ ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.സർക്കാർ ജോലിക്കാർക്ക് സർവീസ് റെക്കോർഡോ പെൻഷൻ കാർഡോ ഹാജരാക്കിയാൽ മതിയെന്നും വി.കെ സിംഗ് പാര്ലമെന്റിൽ പറഞ്ഞു.പാസ്സ്പോർട്ടിന് വേണ്ടി ഇനിമുതൽ ഡിവോഴ്സ് രേഖകളോ ദത്തെടുക്കൽ രേഖകളോ ഹാജരാക്കേണ്ടതില്ല.അനാഥർക്ക് വയസ്സ് തെളിയിക്കുന്നതിന് വേണ്ടി അനാഥാലയത്തിൽ നിന്നും ഹാജരാക്കുന്ന രേഖ മതിയാകും.പുതിയ പാസ്സ്പോർട്ടുകളിൽ വ്യക്തിപരമായ വിവരങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും.അറുപതു വയസ്സിനു മുകളിലും എട്ടു വയസ്സിനു താഴെയുമുള്ളവർക്ക് പാസ്പോർട്ട് അപേക്ഷാഫീസിൽ പത്തു ശതമാനം ഇളവും വരുത്തിയിട്ടുണ്ട്.ഡിവോഴ്സ് ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകർതൃ സ്ഥാനത്തുള്ളവർ ഒരാളുടെ പേര് മാത്രം രേഖപ്പെടുത്തിയാൽ മതി.സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി.

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യമില്ല

keralanews dileep has no bail

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹരജിയില്‍ ഇരു വിഭാഗത്തിന്‍റേയും വാദം പൂര്‍ത്തിയാക്കിയാണ് കേസ് വിധിപറയാന്‍ മാറ്റിയത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു. ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം.ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും യാതൊരു തെളിവും ദിലീപിനെതിരെ ഇല്ലെന്നുമാണ് അഡ്വ രാംകുമാര്‍ കോടതിയില്‍ വാദിച്ചത്.ആക്രമിക്കപ്പെട്ട നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ല.എന്നാല്‍ നിലവിൽ അന്വേഷണം നടക്കുന്ന കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കേസിൽ നിർണ്ണായക വിവരങ്ങൾ കൈമാറാൻ കഴിയുന്ന ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ പിടികൂടാനുള്ള നീക്കവും ഊർജിതമാണ്.

അറവുശാലക്കു സമീപം യുവതി കഴുത്തറുത്തു കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവം;ഭർത്താവ് അറസ്റ്റിൽ

keralanews incident of woman found dead near slaughterhouse husband arrested

പരപ്പനങ്ങാടി:അറവുശാലക്കു സമീപം യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.പരപ്പനങ്ങാടി പരപ്പിൽ റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന നിസാമുദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നിസാമുദീന്റെ ഭാര്യ റഹീനയെ ഇന്നലെ രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയായിരുന്നു നിസാമുദീൻ.ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരുന്നതായി പോലീസ് പറഞ്ഞു.

ഉഴവൂർ വിജയൻറെ സംസ്കാരം ഇന്ന്

keralanews the funeral of uzhavoor vijayan is today

കോട്ടയം:ഇന്നലെ അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെ സംസ്കാരം ഇന്ന് നടക്കും.കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള കാരാംകുന്നേൽ വീട്ടുവളപ്പിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.പൂർണ്ണ സംസ്ഥാന ബഹുമതികളോടെയാണ് ചടങ്ങുകൾ നടക്കുക.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കും.ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലായിരുന്ന ഉഴവൂർ വിജയൻ ഇന്നലെ രാവിലെയാണ് അന്തരിച്ചത്.

വിഷാംശമുള്ള ചായ കഴിച്ച് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

keralanews 21 people admitted to hospital after drinking poisonous tea

ലക്‌നൗ:വിഷാംശമുള്ള ചായ കഴിച്ച് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉത്തർപ്രദേശിലെ മിൻസാപൂരിലാണ് സംഭവം.ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.മിൻസാപൂരിൽ രമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ടീ സ്റ്റാളിൽ നിന്നും ചായ കുടിച്ചവരെയാണ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അധികൃതർ എത്തി ടി സ്റ്റാൾ സീൽ ചെയ്തു.കഴിഞ്ഞ ആഴ്ചയിലും ഇവിടെ നിന്നും ചായകുടിച്ചവരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി

keralanews high court to pronounce verdict on dileeps bail plea on monday

കൊച്ചി:നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10.15 ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് വിധി പറയുന്നത്. കേസിലെ 11 ആം പ്രതിയാണ് ‌ദിലീപ്.അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹരജിയില്‍ ഇരു വിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയാണ് കേസ് വിധിപറയാന്‍ മാറ്റിയത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ചാണ് സിംഗിള്‍ബഞ്ച് നാളെ വിധിപറയുക. ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും യാതൊരു തെളിവും ദിലീപിനെതിരെ ഇല്ലെന്നുമാണ് അഡ്വ രാംകുമാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിലവിൽ അന്വേഷണം നടക്കുന്ന കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കേസിൽ നിർണ്ണായക വിവരങ്ങൾ കൈമാറാൻ കഴിയുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ പിടികൂടാനുള്ള നീക്കവും ഊർജിതമാണ്.