തൃശൂർ ബാലാശ്രമത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ മൂന്നു പേരെ കണ്ടെത്തി

keralanews three of the missing girls from balasramam were found

തൃശൂർ:തൃശൂർ മായന്നൂരിലെ തണൽ ബാലാശ്രമത്തിൽ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചു പെൺകുട്ടികളിൽ മൂന്നു പേരെ കണ്ടെത്തി.തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ  കണ്ടെത്തിയത്.മറ്റു രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.കാണാതായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്.ഇന്ന് പുലർച്ചെ ആറരയോടെയാണ് തണൽ ബാലാശ്രമത്തിൽ നിന്നും കുട്ടികളെ കാണാതായത്.സ്വന്തം ഇഷ്ടപ്രകാരം നാടുവിട്ടു പോവുകയാണെന്ന് കത്തെഴുതി വെച്ചാണ് പെൺകുട്ടികൾ ഇറങ്ങിപോയതെന്നാണ് സൂചന.തൃശൂർ ജില്ലയിൽ നിന്നുള്ള പെൺകുട്ടികളാണ് ഇവർ എല്ലാവരും.പുലർച്ചെയുള്ള ബസ്സിൽ ഇവർ മയന്നൂരിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്നത് ചിലർ കണ്ടതായി സൂചനയുണ്ടായിരുന്നു. ചേലക്കര സി.ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി

keralanews vande mataram has been mandated in tamilnadu

ചെന്നൈ:തമിഴ്നാട്ടിലെ സ്കൂളുകളിലും എല്ലാ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് എം വി മുരളീധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും വന്ദേമാതരം ആലപിക്കണം. കൂടാതെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും മാസത്തിൽ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണം. സംസ്കൃതത്തിലോ  ബംഗാളിയിലോ ആലപിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തമിഴിലേക്ക് തർജമ ചെയ്യാനുള്ള നടപടിയെടുക്കാം. ആലപിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ അതിനായി നിർബന്ധിക്കേണ്ടതില്ല. എന്നാൽ കാരണം ബോധ്യപ്പെടുത്തണം. വന്ദേമാതരം എഴുതിയത് സംസ്കൃതത്തിലാണോ ബംഗാളിയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ വീരമണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്.

മുംബൈയിൽ നാലു നില കെട്ടിടം തകർന്നു വീണു 7 മരണം

keralanews four storey building collapsed in mumbai

മുംബൈ:മുംബൈ ഖാദ്‌കോപ്പറിൽ നാലുനില കെട്ടിടം ഇടിഞ്ഞു വീണു ഏഴുപേർ മരിച്ചു.നാൽപ്പതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.ഒമ്പതുപേരെ രക്ഷപ്പെടുത്തി.ഇന്ന് രാവിലെയായിരുന്നു അപകടം.പതിനാലു ഫയർ എൻജിനുകളും മുംബൈ പോലീസും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നു.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് കരുതുന്നത്.തകർന്ന കെട്ടിടത്തിൽ ഒരു നഴ്സിംഗ് ഹോം പ്രവർത്തിച്ചിരുന്നു.നഴ്സിംഗ് ഹോമിന്റെ  നവീകരണ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.

വിൻസെന്റ് എംഎൽഎ പോലീസ് കസ്റ്റഡിയിൽ

keralanews vincent mla is in police custody

തിരുവനന്തപുരം:ലൈംഗികാരോപണക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എ.എം വിന്സന്റിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി നൽകിയത്.നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്.എംഎൽഎ യുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.പീഡനം നടന്നു എന്ന് വീട്ടമ്മ മൊഴി നൽകിയ വീട്ടിലും കടയിലും എത്തിച്ചു വിൻസെന്റിനെ തെളിവെടുക്കും.

ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി

keralanews dileeps remand period extended

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിലായ നടൻ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി.ഓഗസ്റ്റ് എട്ട് വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്.സുരക്ഷാ പ്രശനങ്ങൾ മുൻനിർത്തി വീഡിയോ കോൺഫെറെൻസിങ്ങിലൂടെയാണ് ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.ഗൂഢാലോചന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.കേസിലെ സൂത്രധാരനാണ് ദിലീപെന്നും ഇതിനുള്ള വ്യക്തമായ തെളിവുകൾ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം ശരിവെച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.

പിഡിപി ഹർത്താൽ പിൻവലിച്ചു

keralanews pdp withdraw hartal

തിരുവനന്തപുരം:നാളെ നടത്താനിരുന്ന പിഡിപി യുടെ സംസ്ഥാന ഹർത്താൽ പിൻവലിച്ചു.ഹർത്താൽ നടത്തേണ്ടെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്.മദനിയുടെ നിർദേശപ്രകാരമാണ് ഹർത്താലിൽ നടത്തുന്നതിൽ നിന്നും പിന്മാറുന്നതെന്നു പിഡിപി വൈസ് പ്രസിഡന്റ് സുബൈർ സ്വലാഹി അറിയിച്ചു.മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഹർത്താൽ നടത്താൻ പിഡിപി ആഹ്വാനം ചെയ്തത്.

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ചു

keralanews gold stolen from pedayankode
ഇരിക്കൂർ:പെടയങ്ങോട് പൂട്ടിയിട്ട വീട് കുത്തിത്തുറന്നു മോഷണം. സ്വർണാഭരണങ്ങളും ആ‍ഡംബര വാച്ചുകളും മോഷണം പോയി. പെടയങ്ങോട് അങ്കണവാടിക്കു സമീപം കുഞ്ഞിപ്പള്ളിക്ക് എതിർവശത്തെ കെ.കെ.ഹൗസിൽ എം.പി.അസ്മയുടെ വീട്ടിലാണു മോഷണം നടന്നത്. 15 പവൻ സ്വർണാഭരണങ്ങളാണ് അലമാര കുത്തിത്തുറന്നു മോഷ്ടിച്ചത്. ആറ് വിദേശനിർമിത ആഡംബര വാച്ചുകളും രണ്ടായിരം രൂപയും മോഷ്ടിച്ചു.ശനിയാഴ്ച വീട്ടുകാർ തളിപ്പറമ്പിൽ ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിനു പോയതിനു ശേഷമാണു മോഷണം നടന്നത്. ഇന്നലെ തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. വീടിന്റെ പിറകുവശത്തെ ജനൽ കമ്പി വളച്ച് അകത്തുകടന്ന മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ചു വാതിലും അലമാരകളും തകർക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നാലാമത്തെ മോഷണമാണു പെടയങ്ങോട് നടന്നത്. കണ്ണൂരിൽ നിന്നുള്ള വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ സന്ദർശിച്ചു.

പിഡിപി നാളെ നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷനും വ്യാപാരികളും

keralanews bus operators and traders will not co operate with pdp hartal

തിരുവനന്തപുരം:പിഡിപി നാളെ നടത്താനിരിക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റർസ് വ്യക്തമാക്കി.നേരത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പിഡിപി നേതാവ് അബ്ദുൽ നാസർ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പിഡിപി നാളെ ഹർത്താലിന് ആഹ്വാനം  ചെയ്തിരിക്കുന്നത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

keralanews ksrtc employee commit suicide

തിരുവനന്തപുരം:കെഎസ്ആര്‍ടിസി എംപാനൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാലോട് ഡിപ്പോയിൽ കണ്ടക്ടറായിരുന്ന സുനിൽകുമാറാണ് വീട്ടിൽ തൂങ്ങിമരിച്ചത്. കെഎസ്ആര്‍ടിസിയില്‍ പുതിയ ഡ്യൂട്ടി പരിഷ്കാരത്തോടെ എംപാനൽ ജീവനക്കാർക്ക് ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു സുനിലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.

വിനായകന് പൊലീസിന്‍റെ ക്രൂരമര്‍ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

keralanews police brutally beat vinayakan

തൃശൂർ:തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ആത്മഹത്യ ചെയ്ത വിനായകന് പൊലീസിന്‍റെ ക്രൂരമര്‍ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ട്. നെഞ്ചിലാണ് മുറിവുകള്‍ കൂടുതലും. വിനായകന് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന വീട്ടുകാരുടെ ആരോപണം ശരി വെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍‍ട്ട്. തലയിലും കാലിലും നെഞ്ചിലും മുറിപ്പാടുകളുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.തലയില്‍ ചതവുണ്ട്.കഴുത്തിലും പോറലുകളുണ്ട്.നെഞ്ചിന്റെ ഇടത് ഭാഗത്ത് ആറ് മുറിവുകളാണുള്ളത്. മുലക്കണ്ണിലും പരിക്കുണ്ട്. കാലില്‍ ബൂട്ടിട്ട് ചവിട്ടി എന്ന ആരോപണം സാധൂകരിക്കുന്ന രീതിയില്‍ ഇടത്തേ കാലില്‍ പാടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സുഹൃത്തുമായി പോവുകയായിരുന്ന വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിനായകനെ ക്രൂരമായി മര്‍ദിച്ചതായി കൂടെയുണ്ടായിരുന്ന സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വിനായക് ആത്മഹത്യ ചെയ്തത്. മര്‍ദനമാണ് മരണ കാരണമെന്നാണ് വിനായകന്റെ കുടുംബം പറയുന്നത്.