കൊച്ചി:നടിയെ അക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യത സജീവമാക്കി അന്വേഷണ സംഘം. കാവ്യാ മാധവനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിശദാംശങ്ങൾ നിർണായകമാവുമെന്നാണ് സൂചന.നടിയെ അക്രമിച്ച കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണം സംഘം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തിയിരുന്നു. ദിലീപിന്‍റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങൾ കേസിൽ നിർണായമാവുമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പൾസർ സുനി എത്തിയിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ലക്ഷ്യയിലെത്തിച്ചിരുന്നുവെന്ന പൾസർ സുനിയുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്‍റെ വിവാഹ മോചനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് കാവ്യ നൽകിയ മൊഴി പ്രയോജനപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെന്ന സുനിൽ രാജിനെ ഇനിയും പിടികൂടാനായിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. അപ്പുണ്ണിയെ കൂടി ലക്ഷ്യമിട്ടാണ് ദിലീപിന്‍റെ അടുത്ത ബന്ധുക്കളെ നിരന്തരം അന്വേഷണത്തിന്‍റെ ഭാഗമാക്കാൻ പൊലീസ് നീക്കം നടത്തുന്നത്.
തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു 25 പേർക്ക് പരിക്ക്
തൃശൂർ:തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു 25 പേർക്ക് പരിക്ക്.തൃശൂർ-കൊടകര ദേശീയ പാതയിൽ നെല്ലായി ജംഗ്ഷനിലാണ് സംഭവം.റാന്നിയിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് പിന്നിൽ വൈക്കത്തു നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്.25 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.ഇവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.
മദ്യപിച്ച് ലക്കുകെട്ട വനിതാ ഡോക്ടറുടെ കാറിടിച്ചു മൂന്നുപേർക്ക് പരിക്ക്
കൊല്ലം:മദ്യപിച്ച് ലക്കുകെട്ട വനിതാ ഡോക്ടറുടെ കാറിടിച്ചു മൂന്നുപേർക്ക് പരിക്ക്.ഇന്നലെ രാത്രി കൊല്ലം മാടൻനട ജംഗ്ഷനിലായിരുന്നു സംഭവം.കൊല്ലം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകരുകയും കാറോടിച്ചിരുന്ന ചാത്തന്നൂർ സ്വദേശി അജിത്തിന്റെ തോളെല്ലിന് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ആഡംബര കാർ പിന്നീട് നിർത്തിയിട്ടിരുന്നതുൾപ്പെടെ അഞ്ചോളം ബൈക്കുകളും ഇടിച്ചു തകർത്താണ് നിന്നത്.നാട്ടുകാർ ഓടികൂടിയപ്പോൾ മദ്യപിച്ചു ലക്ക് കേട്ട വനിതാ ഡോക്ടർ നാട്ടുകാരോടും തട്ടിക്കയറി.പിന്നീട് വനിതാ പോലീസ് എത്തിയാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്.കാറിൽ നിന്നും മദ്യകുപ്പികളും കണ്ടെടുത്തു.ഏതാനും നാൾ മുൻപ് ഇവരോടിച്ചിരുന്ന ആഡംബര കാർ അപകടത്തിൽ പെട്ട് തകർന്നിരുന്നു.അതിനു പകരം വാങ്ങിയതാണ് ഇന്നലെ അപകടമുണ്ടാക്കിയ കാർ.വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ ഇവർ പൊലീസുകാരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഡോക്ടറുടെ സഹായികളായി എത്തിയവർ കയ്യേറ്റം ചെയ്തു.ഇവരിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.സ്വകാര്യ ആശുപത്രിയിൽ ഡെന്റിസ്റ്റാണ് ഡോ.രശ്മി പിള്ള.
അന്വേഷണസംഘം കാവ്യാമാധവനെ ചോദ്യം ചെയ്തു
കൊച്ചി:നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ആറു മണിക്കൂറോളം നീണ്ടു.എ.ഡി.ജി.പി സന്ധ്യയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്.ചോദ്യം ചെയ്യലിനിടയിൽ കാവ്യാ പലതവണ വിതുമ്പി കരഞ്ഞു.തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.ആലുവയിലെ ദിലീപിന്റെ തറവാട്ട് വീട്ടിൽ വെച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്.ദിലീപിന്റെ സഹോദരനും കുടുംബവുമാണിവിടെ താമസിക്കുന്നത്.
നടിക്ക് പ്രതിഫലം നൽകാതിരുന്നത് ഷൂട്ടിംഗ് പൂർത്തിയാക്കാതെ മടങ്ങിയതിനാൽ: ലാൽ
ബാലാശ്രമത്തിൽ നിന്നും കാണാതായ അഞ്ചു പെൺകുട്ടികളെയും കണ്ടെത്തി
തൃശൂർ:മയന്നൂരിലെ ബാലാശ്രമത്തിൽ നിന്നും കാണാതായ അഞ്ചു പെൺകുട്ടികളെയും കണ്ടെത്തി.മൂന്നു പേരെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടുപേരെ ഇരിങ്ങാലക്കുട ചാലക്കുടി ബസ്സ്റ്റാൻഡിൽ നിന്നുമാണ് കണ്ടെത്തിയത്.ബാലാശ്രമത്തിൽ താമസിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് വീട്ടിലേക്കു പോവുകയായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.ഇവർ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.
കേരളത്തിൽ പ്രാദേശിക ഹർത്താലുകൾ വേണ്ടെന്നു യു.ഡി.എഫ്
തിരുവനന്തപുരം:കേരളത്തിൽ പ്രാദേശിക ഹർത്താലുകൾ വേണ്ടെന്നു യു.ഡി.എഫ് യോഗത്തിൽ തീരുമാനം.ജനകീയ വിഷയങ്ങളിൽ സംസ്ഥാന തലത്തിൽ മാത്രമേ ഹർത്താൽ നടത്താവൂ എന്നും യോഗത്തിൽ തീരുമാനമായി.കോവളം എം.എൽ.എ രാജിവെക്കണമെന്ന മഹിളാ കോൺഗ്രസ്സിന്റെ തീരുമാനം വ്യക്തിപരമാണെന്നും യു.ഡി.എഫ് യോഗം വ്യക്തമാക്കി.
ലോക അത്ലറ്റിക് മീറ്റിൽ നിന്നും പുറത്താക്കി,പി.യു ചിത്ര നിയമനടപടിക്ക്
ന്യൂഡൽഹി:ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.യു ചിത്ര.ഏഷ്യൻ അത്ലറ്റിക്സ് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാക്കളെല്ലാം ലോക ചാമ്പ്യൻഷിപ്പിന് അർഹതയുള്ളവരാണ്.എന്നാൽ 24 അംഗ ടീമിൽ നിന്നും പി.യു ചിത്രയെ ഒഴിവാക്കുകയായിരുന്നു.മെഡൽ സാധ്യത കുറവാണു എന്ന കാരണമാണ് അധികൃതർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.പി.യു ചിത്രയെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഒഫീഷ്യലുകൾക്ക് പോകാൻ വേണ്ടിയാണു ചിത്രയെ ഒഴിവാക്കിയതെങ്കിൽ അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോൾ ഡൽഹിയിലുള്ള എം.ബി രാജേഷ് എംപി കേന്ദ്ര കായിക മന്ത്രിയെ കണ്ട് വിഷയം ചർച്ച ചെയ്യുമെന്നാണു സൂചന.
നടിയെ ആക്രമിച്ച കേസ്; കോടതി നടപടികള്‍ രഹസ്യമായി നടത്തണമെന്ന് പ്രൊസിക്യൂഷന്‍
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഇനിമുതലുളള കോടതി നടപടികള്‍ രഹസ്യമായി നടത്തണമെന്ന് പ്രോസിക്യൂഷന്‍. പല കാര്യങ്ങളും പരസ്യമായി പറയാനാവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്ന വിവരങ്ങള്‍ വലിയ പ്രഹരശേഷിയുള്ള ബോംബാണ്. ദൈവത്തിന്‍റെ കൈയുള്ളത് കൊണ്ടു മാത്രമാണ് നിര്‍ഭയ കേസില്‍ സംഭവിച്ചത് പോലെ അനിഷ്ടങ്ങള്‍ ഉണ്ടാകാതിരുനന്തെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രൊസിക്യൂഷന്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്.ആക്രമത്തിന് ഇരയായ നടി കോടതിക്ക് മുമ്പാകെ നല്‍കിയ മൊഴി പങ്കുവയ്ക്കണമെന്ന് സുനിയുടെ അഭിഭാഷകനായ ആളൂര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രൊസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. സത്രീയുടെ അഭിമാനവും സുരക്ഷയും കാത്ത് രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിന്‍റേതാണെന്നും അതിനാല്‍ തന്നെ ഇത്തരമൊരു ആവശ്യം അംഗീകരിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കോടതിയുടെ അനുമതിയോടെ പരിശോധിക്കാന്‍ അനുവദിക്കാവുന്നതാണെന്നും പ്രൊസിക്ക്യൂഷന്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയെ ചോദ്യം ചെയ്‌തേക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ ചോദ്യം ചെയ്‌തേക്കും.ദിലീപുമായി റിമിക്ക് റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനാണ് പോലീസിന്റെ ശ്രമം.ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ റിമിയോട് വിദേശത്തേക്ക് പോകരുതെന്ന് പോലീസ് നിർദേശിച്ചതായാണ് വിവരം.ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. നേരത്തെ ദിലീപിന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയ സമയത്ത് റിമിയുടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടത്തിയിരുന്നു.കണക്കിൽപ്പെടാത്ത പണം വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.