ന്യൂഡൽഹി:രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചു.200 രൂപ അടക്കമുള്ള ചെറിയ രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നതിനു വേണ്ടി അഞ്ചു മാസം മുൻപ് തന്നെ റിസേർവ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവെച്ചിരുന്നതായി ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.500,1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ അച്ചടിച്ചത്.പക്ഷെ ആവശ്യത്തിന് ചില്ലറയില്ലാത്തതു മൂലം ജനം വലയുന്നതിനാലാണ് ചെറിയ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കാൻ റിസേർവ് ബാങ്ക് തീരുമാനിച്ചത്.റിസർവ് ബാങ്കിന്റെ മൈസൂർ കേന്ദ്രത്തിൽ അച്ചടിക്കുന്ന 200 രൂപ നോട്ടുകൾ അടുത്ത മാസത്തോടെ ക്രയവിക്രയത്തിനു ലഭിക്കുമെന്നാണ് സൂചന.എന്നാൽ ഇക്കാര്യം റിസർവ് ബാങ്ക് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
മലപ്പുറത്ത് മൂന്നു പഞ്ചായത്തുകളിൽ നാളെ ഹർത്താൽ
മലപ്പുറം:മലപ്പുറത്ത് മൂന്നു പഞ്ചായത്തുകളിൽ നാളെ സിപിഎം ഹർത്താൽ.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.താനൂർ,ഒഴൂർ,നിറമരുതൂർ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
എം.വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എംഎൽഎ എം.വിൻസെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി.വിന്സന്റിനു ജാമ്യം നൽകിയാൽ സമാധാന പ്രശ്നമുണ്ടാകുമെന്നു കോടതി വിലയിരുത്തി.വിൻസെന്റ് ഇപ്പോൾ പുറത്തിറങ്ങിയാൽ പരാതിക്കാരിയായ വീട്ടമ്മയുടെ ജീവന് ഭീഷണിയാകുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.അതേസമയം എംഎൽഎ ഹോസ്റ്റലിൽ നിന്നും കണ്ടെടുത്ത വിൻസെന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും.എംഎൽഎയുടെ ശബ്ദപരിശോധനയും നടത്തും.പരാതിക്കാരിയുടെ സഹോദരനെ വിളിച്ചു എംഎൽഎ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
ദിലീപ് ഉടൻ സുപ്രീം കോടതിയെ സമീപിക്കില്ല
കൊച്ചി:ദിലീപുമായി അഭിഭാഷകര്‍ കൂടിക്കാഴ്ച നടത്തി. ആലുവ ജയിലിലെത്തിയാണ് ദിലീപിനെ കണ്ടത്. ജാമ്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ഉടന്‍ സമീപിക്കില്ല. കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജാമ്യം തള്ളിയ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ ദിലീപുമായി ചര്‍ച്ച ചെയ്തു.മുതിർന്ന അഭിഭാഷകൻ റാം കുമാറിന്റെ മകൻ അഡ്വ.രാംദാസ്,മറ്റൊരു ജൂനിയർ അഭിഭാഷകൻ എന്നിവരാണ് ദിലീപിനെ ജയിലിൽ സന്ദർശിച്ചത്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സന്ദർശനം.
തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം
തിരുവനന്തപുരം:പൂവച്ചൽ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം.ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പാർട്ടി ഓഫീസുകളും മൂന്നു വീടുകളും ഹോട്ടലുകളും തകർന്നു.സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്.ഓഗസ്റ്റ് 15 ന് സിപിഎം നടത്തുന്ന യുവജന മാർച്ചിന്റെ ചുമരെഴുത്തിനെ കുറിച്ചും പോസ്റ്ററിനെ കുറിച്ചുമുള്ള തർക്കമാണ് ആക്രമണത്തിൽ അവസാനിച്ചത്.അക്രമവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിൽപെട്ടവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കാല്‍ടെക്സ് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിലെ അശാസ്ത്രീയത പരിഹരിക്കൽ: പണി തുടങ്ങി
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്: ക്രമക്കേട് കണ്ടാൽ കർശന നടപടിയെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ
പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
തിരുവനന്തപുരം:പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാതൃഭൂമി ന്യൂസിലെ സീനിയർ ന്യൂസ് എഡിറ്റർ അമല്‍ വിഷ്ണുദാസ് ആണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടപടി. ബലാത്സംഗ കുറ്റമാണ് അമലിനെതിരെ ചുമത്തിയിട്ടുള്ളത്. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.മാധ്യമപ്രവർത്തകനെ അന്വേഷണ വിധേയമായി മാതൃഭൂമി ന്യൂസ് സസ്‌പെൻഡ് ചെയ്തു.പരാതിക്കാരിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റ് പറഞ്ഞു.2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ആശുപത്രിയിൽ അമൽ രോഗബാധിതനായി കിടക്കുമ്പോൾ കീഴുദ്യോഗസ്ഥയെന്ന നിലയിൽ ആശുപത്രിയിൽ പോകാറുണ്ടായിരുന്നെന്നും തുടർന്നാണ് പ്രേമാഭ്യർത്ഥനയും വിവാഹാഭ്യർത്ഥനയും അമൽ നടത്തിയതെന്ന് പരാതിയിൽ പറയുന്നു.പിതാവിന്റെ ചികിത്സക്കെന്ന് പറഞ്ഞു തന്റെ കയ്യിൽ നിന്നും പണം കൈപ്പറ്റിയെന്നും പീഡന വിവരം പുറത്തു പറഞ്ഞാൽ ജോലികളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഇത്തവണത്തെ ഓണം ബമ്പർ
തിരുവനന്തപുരം:ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഇത്തവണത്തെ ഓണം ബമ്പർ.10 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം.സുവർണ്ണ ജൂബിലി തിരുവോണം ബമ്പർ എന്ന പേര് നൽകിയാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലോട്ടറി പുറത്തിറക്കുന്നത്.250 രൂപയാണ് ബമ്പർ ലോട്ടറിയുടെ വില.223 രൂപ മുഖവിലയും 12 ശതമാനം ജി.എസ്.ടി യും ഉൾപ്പെടെയാണിത്.സെപ്റ്റംബർ 20 നാണു നറുക്കെടുപ്പ്.രണ്ടാം സമ്മാനം അഞ്ചു കോടിരൂപയാണ്.പത്തുപേർക്ക് 50 ലക്ഷം രൂപ വീതം എന്ന നിലയിലാണ് ഇത് കിട്ടുക.മൂന്നാം സമ്മാനം പത്തു ലക്ഷം വീതം 20 പേർക്ക്.നാലാം സമ്മാനമായി ഒരുകോടി രൂപ അഞ്ചു ലക്ഷം വീതം 20 പേർക്ക് വിതരണം ചെയ്യും.പ്രതിദിന ലോട്ടറിയിൽ നിന്നും വ്യത്യസ്തമായി നാലക്കം ഒത്തു വരുമ്പോൾ 3000 രൂപയുടെ സമ്മാനവും കൂടി ബമ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഏറ്റവും ചെറിയ സമ്മാനം 500 രൂപയാണ്.പുകയില വിരുദ്ധ സന്ദേശമാണ് ബമ്പർ ലോട്ടറിയുടെ മറ്റൊരു പ്രത്യേകത.’വൈകിയിട്ടില്ല,ജീവിതം പുകച്ചു കളയരുത്.ആരോഗ്യജീവിതത്തിനായി പുകയില ഉപേക്ഷിക്കൂ’ എന്നാണ് സന്ദേശ വാചകം.
വിൻസെന്റ് എംഎൽഎയുടെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസെന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കാൻ തീരുമാനം.എംഎൽഎ ഹോസ്റ്റലിൽ നിന്നും കണ്ടെത്തിയ ഫോണാണ് പരിശോധനക്കയക്കുക.എംഎൽഎ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനാണ് പരിശോധന.എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് എംഎൽഎയുമായി തെളിവെടുപ്പ് നടത്തില്ലെന്ന് പോലീസ് അറിയിച്ചു.വിൻസെന്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.അഞ്ചു ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്.