ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം

keralanews twenty five lakh rupees to uzhavoor vijayans family

തിരുവനന്തപുരം:അന്തരിച്ച എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം.ഉഴവൂർ വിജയൻറെ ചികിത്സയ്ക്ക് ചിലവായ തുകയിലേക്കു അഞ്ചു ലക്ഷം രൂപയും രണ്ടു പെണ്മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവിലേക്കായി പത്തു ലക്ഷം രൂപ വീതവും ധനസഹായം അനുവദിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം

keralanews power regulation in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം.വൈകുന്നേരം 6.45 മുതൽ രാത്രി 10.45 വരെയാണ് നിയന്ത്രണം.15 മിനിറ്റ് വീതമാണ് ലോഡ് ഷെഡിങ്.കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് നിയന്ത്രണം.

2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ചുപേർ പിടിയിൽ

keralanews five persons arrested with 2.71 crores of banned notes

കൊച്ചി:2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ചുപേർ പിടിയിൽ.നാല് ബാഗുകളിലായാണ് പണം കണ്ടെടുത്തത്.മലപ്പുറത്ത് നിന്നും പെരുമ്പാവൂരിലേക്കു ആഡംബരകാരിൽ സഞ്ചരിക്കവെയാണ് ഇവരെ പോലീസ് പിടികൂടിയത്.ആയിരത്തിന്റെ 122 കെട്ട് നോട്ടും അഞ്ഞൂറിന്റെ 299 കെട്ട് നോട്ടുമാണ് കണ്ടെടുത്തത്.കടമറ്റം സ്വദേശി അനൂപ്,കുറുപ്പുംപടി സ്വദേശി നിതിൻ,ആലുവ ചുണങ്ങംവേലി സ്വദേശി ജിജു,മലപ്പുറം രണ്ടത്താണി സ്വദേശികളായ അലി,അമീർ,ആലുവ തോട്ടമുഖത്ത് തയ്യൽ യൂണിറ്റ് നടത്തുന്ന മലപ്പുറം സ്വദേശിനി ലൈല പരീത് എന്നിവരാണ് അറസ്റ്റിലായത്..

നടിക്കെതിരായ മോശം പരാമർശം;സെന്കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു

keralanews investigation started againstsenkumar

തിരുവനന്തപുരം:ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സെന്കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു.എ.ഡി.ജി.പി ബി.സന്ധ്യക്കാണ്‌ അന്വേഷണ ചുമതല.ഓൺലൈൻ വാരികയ്ക്ക് നൽകിയ അഭിമുഖത്തിനിടെ മൊബൈൽ ഫോണിൽ വിളിച്ചയാളോടാണ് നടിയെ കുറിച്ച് സെൻകുമാർ മോശം പരാമർശം നടത്തിയത്.സെൻകുമാറിനെ കുറിച്ച്  ഗുരുതര പരാമർശങ്ങൾ അടങ്ങുന്ന റിപ്പോർട് സന്ധ്യ നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നു.സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഡിജിപിയുടേതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവൻ ഡയറക്ടർ അറസ്റ്റില്‍

keralanews aswas bhavan director arrested for raping 12 year old girl

കോട്ടയം:കോട്ടയം പാമ്പാടിയിൽ 12 വയസുകാരിയായ അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ആശ്വാസ് ഭവൻ ഡയറക്ടർ ജോസഫ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ചുമത്തി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴി എടുത്തു. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കുട്ടിക്കാനത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് ഉണ്ണി എന്നൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഡബ്ല്യുസി റിപ്പോർട്ടിനെ തുടർന്ന് ആശ്വാസ് ഭവന്റെ പ്രവർത്തനം മരവിപ്പിച്ചു.ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.സംഭവത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്ന പന്ത്രണ്ടു കുട്ടികളെയും മറ്റൊരിടത്തേക്ക് മാറ്റി.

നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ

keralanews photographer arrested for sexual harassment

കൊച്ചി:നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ച സംഭവത്തില്‍ ഫോട്ടോ ഗ്രാഫര്‍ അറസ്റ്റില്‍.യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്.എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദന്ത ഡോക്ടറായ പുതുമുഖ താരത്തെ പീഡിപ്പിക്കുകയും നായികാ വേഷം വാഗ്ദാനം ചെയ്ത് 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു ഇയാള്‍ യുവതിയില്‍നിന്നും പണം വാങ്ങിയതെന്നു പോലീസ് പറഞ്ഞു.

ജാമ്യ വ്യവസ്ഥയിൽ ഇളവുതേടി മദനി സുപ്രീം കോടതിയെ സമീപിച്ചു

keralanews madani approached the supreme court

ബെംഗളൂരു:മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചു.ഇക്കാര്യം ആവശ്യപ്പെട്ട് മദനി നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.നേരത്തെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതി അനുവാദം കൊടുത്ത കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.ബാംഗ്ലൂർ സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്നാരോപിച്ചു 2011 ഫെബ്രുവരിയിലാണ് മദനി അറസ്റ്റിലാകുന്നത്.

നടൻ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ലെന്ന് ഡിജിപി ശ്രീലേഖ

keralanews no special treatment for dileep in jail

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണന ഇല്ലെന്നു ഡിജിപി ആർ.ശ്രീലേഖ.ഇത് സംബന്ധിച്ച് ജയിൽ അധികൃതരുമായി സംസാരിച്ചതായും ഡിജിപി അറിയിച്ചു.ജയിലിൽ ദിലീപിന് വി.ഐ.പി പരിഗണനയാണെന്നും ദിലീപിന്റെ സഹായി തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണെന്നും ജയിൽ ജീവനക്കാർക്ക് കഴിക്കാനായി തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാൻ ദിലീപിന് അനുവാദമുണ്ടെന്നുമായിരുന്നു വാർത്തകൾ.

റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ ശയനപ്രദക്ഷിണം നടത്തി

keralanews auto workers demanding repair work of broken road
പയ്യന്നൂർ:ടൗണിലെ തകർന്നുകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷധിച്ചു ഐഎൻടിയുസി നേതൃത്വത്തിലുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ റോഡിൽ വാഴ നട്ടും ശയന പ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചു.സെൻട്രൽ ബസാർ മുതൽ മേൽപാലം വരെ ടൗണിലെ പ്രധാന റോഡ് കുണ്ടും കുഴിയും നിറഞ്ഞു തകർന്നു കിടക്കുകയാണ്.നഗരസഭാ റോഡുകളും ഗതാഗത യോഗ്യമല്ലെന്നാണ് തൊഴിലാളികളുടെ പരാതി. മരാമത്ത് വകുപ്പ് എൻജിനീയർക്കു മുന്നിൽ നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും കുഴിയടയ്ക്കാൻ പോലും തയാറാകാത്തതിനാലാണ് ഇത്തരമൊരു പ്രതിഷേധ സമരവുമായി ഇറങ്ങിയതെന്നു നേതാക്കൾ വ്യക്തമാക്കി. സെൻട്രൽ ബസാറിൽ നിന്നു വാഴകളുമായി ടൗണിൽ പ്രകടനം നടത്തിയ ശേഷം ട്രാഫിക് ജംക്‌ഷനു പുറത്ത് റോ‍ഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ച തൊഴിലാളികൾ സെൻട്രൽ ബസാറിലെ ട്രാഫിക് ജംക്‌ഷനിൽ ശയനപ്രദക്ഷിണം നടത്തി.തുടർന്നു ഗാന്ധിപാർക്ക് ജംക്‌ഷനിലും വാഴനട്ട് പ്രതിഷേധിച്ച ശേഷമാണ് പിരിഞ്ഞുപോയത്.

കണ്ണൂർ വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു

keralanews iata code for kannur airport
കണ്ണൂർ: വിമാനസർവീസ് കമ്പനികളുടെ സംഘടനയായ ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) കണ്ണൂർ വിമാനത്താവളത്തിനു CNN എന്ന കോഡ് അനുവദിച്ചു. യാത്ര, ചരക്കു വിമാനക്കമ്പനികളുടെ റിസർവേഷൻ സംവിധാനങ്ങളിലും ടിക്കറ്റിലും വിമാനത്താവളങ്ങളെ തിരിച്ചറിയാനുള്ള കോഡ് ആണിത്.ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ, ലോകത്തെ വിമാനത്താവളങ്ങളുടെ ഏകോപനം നിർവഹിക്കുന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കണ്ണൂർ വിമാനത്താവളത്തിനു വിഒകെഎൻ എന്ന കോഡ് ഇതിനകം അനുവദിച്ചിട്ടുണ്ട്.ഇതു പ്രധാനമായും പൈലറ്റുമാർക്കു വേണ്ടിയുള്ളതാണ്. വിമാനത്താവളം 2018 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്നാണു പ്രതീക്ഷ.