തിരുവനന്തപുരം:തലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്.പ്രദേശത്തു കുറച്ചു കാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമാണ് കൊലപാതകമെന്ന് എഫ്.ഐ ആറിൽ പറയുന്നു.11 പേർ കൊലപാതകത്തിൽ പങ്കാളികളാണ്.കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എഫ്.ഐ ആറിൽ പറയുന്നു.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാലുപേർ ഒളിവിലാണ്.ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് രാജേഷിനെ അക്രമി സംഘം വെട്ടി കൊലപ്പെടുത്തിയത്.89 വെട്ടുകളാണ് രാജേഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
കൊച്ചി:നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അപ്പുണ്ണിക്ക് കോടതി നോട്ടീസ് നൽകിയിരുന്നു.അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് തെളിയിക്കുന്നതിന് അപ്പുണ്ണിയെ ഇന്ന് ചോദ്യം ചെയ്യും.ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ മുതൽ അപ്പുണ്ണിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.എന്നാൽ ഒളിവിൽ പോയ അപ്പുണ്ണിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.പൾസർ സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചതായുള്ള രേഖകൾ പൊലീസിന് ലഭിച്ചിരുന്നു.
മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ ആക്രോശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ച റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ചു പുറത്താക്കി.മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ച റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് ‘കടക്കൂ പുറത്ത്’ എന്നാക്രോശിച്ചു കൊണ്ട് മുഖ്യമന്ത്രി ഇറക്കി വിട്ടത്.സമാധാന യോഗം റിപ്പോർട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നില്ല.ഇവരെയെല്ലാം ആരാണ് ഇങ്ങോട്ടു കടത്തി വിട്ടതെന്ന് മുഖ്യമന്ത്രി അധികൃതരോട് തിരക്കുന്നുണ്ടായിരുന്നു.പുറത്തു പോകണമെന്നാവശ്യപ്പെട്ടപ്പോൾ മാധ്യമ പ്രവർത്തകർ ഓരോരുത്തരായി പുറത്തേക്കു പോകുമ്പോഴായിരുന്നു കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി വീണ്ടും കയർത്ത്.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഇവരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ,ഓ.രാജഗോപാൽ,ആർ.എസ്.എസ് നേതാവ് പി.ഗോപാലൻകുട്ടി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.ജസ്റ്റിസ് പി.സദാശിവന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ചർച്ച.ചർച്ചയ്ക്കു ശേഷം സമാധാനത്തിനു പൊതു അഭ്യർത്ഥന നടത്തുമെന്ന് മുഖ്യമന്ത്രി ഗവർണ്ണർക്ക് ഉറപ്പു നൽകി.
കോട്ടയത്ത് സി.ഐ.ടി.യു.ഡി.വൈ.എഫ്.ഐ ഓഫീസുകൾക്കു നേരെ ആക്രമണം
കോട്ടയം:സംസ്ഥാനത്തു ആക്രമണം തുടരുന്നു.കോട്ടയത്ത് സി.ഐ.ടി.യു.ഡി.വൈ.എഫ്.ഐ ഓഫീസുകൾക്കു നേരെ ആക്രമണം.സംഘമായി എത്തിയ അക്രമികൾ ഓഫീസുകൾ അടിച്ചു തകർത്തു.രാത്രിയോടെ കോട്ടയത്തെ ആർ.എസ്.എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലെറിഞ്ഞിരുന്നു.ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുള്ളവരുടെ മൊഴി.ഇതിനു പിന്നാലെയാണ് സി.ഐ.ടി.യു ഓഫീസ് അടക്കമുള്ളവയ്ക്കു നേരെ കല്ലേറുണ്ടായത്.തിരുവനന്തപുരത്തു ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി ആഹ്വാനം നൽകിയ ഹർത്താലിനിടെ ആയിരുന്നു കോട്ടയത്തും സംഘർഷം.
വിലാപ യാത്രയ്ക്കിടെ തിരുവനന്തപുരത്ത് വീണ്ടും സംഘർഷം
തിരുവനന്തപുരം:ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്തു വീണ്ടും സംഘർഷം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുൻപിൽ കല്ലേറുണ്ടായി.വിലാപയാത്രയുമായി വന്ന സംഘത്തിൽ പെട്ടവർ സിപിഎമ്മിന്റെ കൊടിതോരണങ്ങൾ വ്യാപകമായി നശിപ്പിച്ചു.എൻ.ജി.ഒ യൂണിയൻ ഓഫീസിനു നേരെയും സ്ടുടെന്റ്റ് സെന്ററിന് നേരെയും കല്ലേറുണ്ടായി. യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് എസ്.എഫ്.ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.ബിജെപി പ്രവർത്തകർ നടത്തിയ കല്ലേറിൽ ഒരു പോലീസുകാരന് പരിക്കേറ്റു.
ഗുജറാത്ത് തീരത്തു നിന്നും 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
അഹമ്മദാബാദ്:ഗുജറാത്ത് തീരത്തു നിന്നും പനാമ രെജിസ്ട്രേഷനുള്ള കപ്പലിൽ നിന്നും 3500 കോടി രൂപ വിലമതിക്കുന്ന 1500 കിലോഗ്രാം മയക്കുമരുന്ന് തീര സംരക്ഷണ സേന പിടികൂടി.കപ്പലിലെ എട്ടു ജീവനക്കാരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എം.വി ഹെന്റി എന്ന് പേരുള്ള കപ്പലാണ് മൂന്നു ദിവസം നീണ്ടുനിന്ന നീക്കത്തിനൊടുവിൽ പിടിച്ചെടുത്തത്.ഇത് ഇറാനിൽ നിന്നും എത്തിയതാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഗുജറാത്തിലെ അലാങ് വഴി മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് രഹസ്യ വിവരത്തെ തുടർന്ന് തീര സംരക്ഷണ സേന പരാജയപ്പെടുത്തിയത്.
നടി താരാ കല്യാണിന്റെ ഭർത്താവ് രാജാറാം ഡെങ്കി പനി ബാധിച്ചു മരിച്ചു
കൊച്ചി:പ്രമുഖ നടിയും നർത്തകിയുമായ താരാ കല്യാണിന്റെ ഭർത്താവ് രാജാറാം ഡെങ്കി പനി ബാധിച്ചു മരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അണുബാധ ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ഈ മാസം 22നു തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.നർത്തകൻ,നൃത്ത സംവിധായകൻ,ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായ രാജാറാം സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താരാ കല്യാണിനൊപ്പം നൃത്ത വേദികളിലും സജീവമായിരുന്ന ഇദ്ദേഹം നൃത്താദ്ധ്യാപകൻ എന്ന നിലയിലാണ് കൂടുതലായും അറിയപ്പെട്ടിരുന്നത്.
ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം
കോട്ടയം:ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം. കോട്ടയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. എസിവി കാമറാമാന്‍ അനില്‍ ആലുവ, ന്യൂസ് 18 കാമറാമാന്‍ ലിബിന്‍ എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്.
സ്കൂളുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍
തിരുവനന്തപുരത്ത് നിരോധനാജ്ഞ മൂന്നു ദിവസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം:രാഷ്ട്രീയ അക്രമങ്ങളെ തുടർന്ന് തിരുവനന്തപുരത്തു നിരോധനാജ്ഞ മൂന്നു ദിവസം കൂടി നീട്ടി.പോലീസ് ആക്ട് പ്രകാരം പ്രകടങ്ങളും പൊതുയോഗങ്ങളും നടത്താൻ പാടില്ല.തിരുവനന്തപുരം സിറ്റി പോലീസിന്റേതാണ് ഉത്തരവ്.ഓഗസ്റ്റ് രണ്ടു വരെ ഉത്തരവ് നിലനിൽക്കും.അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.പ്രകോപനം ഉണ്ടാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോകൾ,വീഡിയോകൾ,പ്രസ്താവനകൾ എന്നിവ ഷെയർ ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ,ഫേസ്ബുക് പോസ്റ്റുകൾ എന്നിവ പോലീസിന്റെ നിരീക്ഷണത്തിലാണ്.