ആലപ്പുഴ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്ന് പി.സി. ജോര്‍ജ് ചോദിച്ചു. ആലപ്പുഴയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.നിര്‍ഭയയെക്കാള്‍ ക്രൂരമായ പീഡനമാണു നടിക്കുനേരെ നടന്നതെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എങ്കില്‍ പിറ്റേന്നുതന്നെ സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ പോയത് എങ്ങനെയാണ്. അവര്‍ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പി.സി. ജോര്‍ജ് ചോദിച്ചു.വിവാഹശേഷം മാധ്യമപ്രവർത്തകനൊപ്പം കിടക്ക പങ്കിട്ട യുവതി എങ്ങിനെ ഇരയാവും. പുരുഷ സംരക്ഷണത്തിനു നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു
മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ
മലപ്പുറം:മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ.കൊല്ലം അഞ്ചൽ സ്വദേശിനി താളിക്കല്ലിൽ ജുബൈരിയയെയാണ്(50) 1.7 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നിന്നും പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.തേനിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.ജുബൈരിയയെയും മകൻ സുല്ഫിക്കറിനെയും 2012 ലും കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരുടെ ഭർത്താവു റാഫിയും കഞ്ചാവ് കേസിലെ പ്രതിയാണ്.നിലവിൽ ഇയാൾ ജയിലിൽ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.
അതുല്‍ ശ്രീവക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് സഹപാഠികള്‍
കോഴിക്കോട്:ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ സീരിയൽ നടൻ അതുൽ ശ്രീവയ്‌ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് സഹപാഠികൾ.അതുൽ പഠിക്കുന്ന കോഴിക്കോട് ശ്രീ ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥികളാണ് പിന്തുണയുമായി പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചത്.രാഷ്ട്രീയ ഭേതമന്യേ നിരവതി വിദ്യാർത്ഥികളാണ് പ്രതിഷേധ കൂട്ടായ്മ്മയുമായി രംഗത്തു വന്നിരിക്കുന്നത്.ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതുല്‍ ശ്രീവ അംഗമായ കോളജിലെ ബാന്‍ഡ് സംഘത്തിന്റെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.ഗുരുവായൂരപ്പന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അതുല്‍.വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുവെന്നും പണം തട്ടിയെന്നും ആരോപിച്ച് ഒരാഴ്ച മുമ്പാണ് കോഴിക്കോട് കസബ പൊലീസ് അതുലിനെ അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
നടി ആക്രമിക്കപ്പെട്ട സംഭവം;സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നു
ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നു.ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നതു.ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ശ്രീകുമാർ മേനോനെയും വിളിച്ചു വരുത്തിയത്.തന്നെ സിനിമയിൽ നിന്നും പുറത്താക്കാൻ ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തിയിരുന്നതായി ദിലീപ് പൊലീസിന് മൊഴി നൽകിയിരുന്നു.
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി
ന്യൂഡൽഹി:മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പി.ഡി.പി നേതാവ് മദനിക്ക് സുപ്രീം കോടതിയുടെ അനുമതി .മദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.മദനിക്ക് വിവാഹത്തിൽ പങ്കുടുക്കാൻ അനുമതി നൽകാനാവില്ലെന്ന് കർണാടക സർക്കാർ ശക്തമായി വാദിച്ചിരുന്നു.വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നതിന്റെ ചിലവ് വഹിക്കാൻ കഴിയില്ലെന്നും സർക്കാർ നിലപാടെടുത്തു.സുരക്ഷയ്ക്ക് വേണ്ടി വരുന്ന ചെലവ് വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് മദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ തീരുമാനമായത്.സുരക്ഷാ ചെലവ് വഹിക്കാൻ തയ്യാറാണെന്ന മദനിയുടെ വാദം അംഗീകരിച്ചാണ് കോടതി വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് ഏഴു മുതൽ പതിനാലു വരെ കേരളത്തിൽ താമസിക്കാനാണ് മദനിക്ക് സുപ്രീം കോടതി അനുവാദം നൽകിയിരിക്കുന്നത്.ഓഗസ്റ്റ് ഒൻപതിന് തലശ്ശേരിയിൽ വെച്ചാണ് വിവാഹം.
ഡൽഹിയിൽ പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിഞ്ഞാൽ ആറ് മാസം തടവുശിക്ഷ
ന്യൂഡൽഹി:ഡൽഹിയിൽ പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതും കൊതുകു പെരുകാൻ കാരണമാകുന്ന വിധം മാലിന്യം നിക്ഷേപിക്കുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റം.ഇന്ത്യൻ ശിക്ഷ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള തടവ് ശിക്ഷയാകും ഇനി ലഭിക്കുക.ഡൽഹി ഹൈകോടതി നിർദേശപ്രകാരമാണ് കോർപ്പറേഷൻ ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്.നിയമ ലംഘനം നടത്തുന്നവരെ മുനിസിപ്പൽ കോടതി വിചാരണ ചെയ്തു ശിക്ഷ വിധിക്കും.ക്രിമിനൽ കുറ്റമായതോടെ ആറ് മാസം വരെയുള്ള തടവ് ശിക്ഷയാണ് നിയമലംഘകർക്ക് ലഭിക്കുക.പുതിയ നിയമം നടപ്പിലാക്കുന്നതിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിലും യാതൊരു വിധത്തിലുമുള്ള വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.തടവ് ശിക്ഷയോടൊപ്പം കനത്ത പിഴയും ഈ കുറ്റത്തിന് ഈടാക്കും.
ഹർത്താലിൽ ജില്ലയിൽ അക്രമസംഭവങ്ങൾ ;ചൊക്ലിയിൽ കാറുകൾ അടിച്ചുതകർത്തു
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും
തിരുവനന്തപുരം:സംസ്ഥാനത്തു ഒന്നര മാസമായി നീണ്ടു നിന്നിരുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും.ട്രോളിങ് നിരോധന കാലയളവിൽ നല്ല മഴ ലഭിച്ചതിനാൽ ചാകരക്കോളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൽസ്യ തൊഴിലാളികൾ.4500 രജിസ്റ്റർ ചെയ്ത ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്.സുരക്ഷയുടെ ഭാഗമായി കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഏകീകൃത നിറം സർക്കാർ നിശ്ചയിച്ചെങ്കിലും പൂർണ്ണമായും നടപ്പാക്കിയിട്ടില്ല.കണവ,ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് നിരോധനം കഴിഞ്ഞാൽ ആദ്യം ലഭിക്കുക.ഇവയ്‌ക്കായി പ്രത്യേക വലകളാണ് ഉണ്ടാക്കിയിരിക്കുന്നത്.ഡിസംബർ-ജനുവരി മാസങ്ങളിൽ മൽസ്യങ്ങളുടെ പ്രജനനം നടക്കുന്നതിനാൽ ആ സമയത്ത് നിരോധനം ഏർപ്പെടുത്തണമെന്നാണ് മൽസ്യ തൊഴിലാളികളുടെ ആവശ്യം.
അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അണികളെ ബോധവൽക്കരിക്കും
തിരുവനന്തപുരം:തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി – ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ ധാരണയായി. രണ്ട് പാര്‍ട്ടികളുടെയും അണികള്‍ക്ക് നിര്‍ദേശം നല്‍കും. തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൌര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്ത് ആറിന് സര്‍വകക്ഷിയോഗം ചേരാനും യോഗത്തില്‍ ധാരണയായി.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാനശ്രമങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു.