ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

keralanews dileep submitted bail plea in high court

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്.എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.അപ്പുണ്ണിയടക്കം ദിലീപിന് അടുപ്പമുള്ള ചിലരെക്കൂടി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്.കഴിഞ്ഞ ഒരുമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിലീപ്.

തുടർച്ചയായ അഞ്ചാം തവണയും മട്ടന്നൂരിൽ ഇടതുമുന്നണി ഭരണം നിലനിർത്തി

keralanews ldf retained control in mattannur

മട്ടന്നൂർ:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത് മുന്നേറ്റം. 35 വാര്‍ഡുകളിലെയും ഫലപ്രഖ്യാപനം വന്നപ്പോള്‍ 28 എണ്ണത്തില്‍ ഇടത് സ്ഥാനാര്‍ഥികള്‍ വിജയികളായി. ഏഴ് വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. ബിജെപിക്ക് സീറ്റ് ലഭിച്ചില്ല.എന്നാൽ മൂന്നു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്ഷം എൽഡിഎഫിന് 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുമാണ് ലഭിച്ചിരുന്നത്.

ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ ആക്രമണം

keralanews attack against chintha jeromes vehicle

തിരുവനന്തപുരം:സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ ആക്രമണം.ആറ്റിങ്ങൽ കല്ലമ്പലത്തു വെച്ചാണ് ആക്രമണം.ട്രാഫിക് ബ്ലോക്കിൽ പെട്ട വാഹനത്തെ ഇയാൾ കത്തി ഉപയോഗിച്ച് കേടു വരുത്തുകയായിരുന്നു. ഔദ്യോഗിക വാഹനമായിരുന്നില്ല ചിന്ത ഉപയോഗിച്ചിരുന്നത്.അക്രമം നടത്തിയ വിശാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.മുൻപും ഇയാൾ സമാനമായ രീതിയിൽ ആക്രമണങ്ങൾ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ ഷോക്കേറ്റ് മരിച്ചു

keralanews national wrestler vishal kumar varma dies

റാഞ്ചി:ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) ഷോക്കേറ്റ് മരിച്ചു. റാഞ്ചിയിലെ ജയ്പാല്‍ സിങ് സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് വിശാലിനെ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഴയ സ്റ്റേഡിയം കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുത പ്രവാഹമുണ്ടായതിനെ തുടര്‍ന്നാണ് വിശാല്‍ കുമാറിന് ഷോക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്ലിങ് അസോസിയേഷന്‍ ഓഫീസ് കെട്ടിടത്തില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.2005 മുതല്‍ ഗുസ്തിയില്‍ സജീവ സാന്നിധ്യമാണ് വിശാല്‍. നിരവധി ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ നാഷണല്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയിരുന്നു.വിശാലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് ഝാര്‍ഖണ്ഡ് റെസ്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭോല സിങ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു

keralanews police questioning director vaishak

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു.ദിലീപ് അഭിനയിച്ച സൗണ്ട് തോമ എന്ന സിനിമയുടെ സംവിധായകനാണ് വൈശാഖ്.ജയിലിൽ നിന്നും പൾസർ സുനി ദിലീപിന് എഴുതിയ കത്തിൽ ഈ സിനിമയെ കുറിച്ചും പരാമർശിച്ചിരുന്നു.സിനിമയുടെ ചിത്രീകരണ സമയത്തെ കാര്യങ്ങളെ കുറിച്ച് അറിയാനാണ് വൈശാഖിനെ പോലീസ് വിളിച്ചു വരുത്തിയത്.ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

സംവിധായകൻ ജീൻ പോൾ ലാലിനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കി

keralanews case against jean paul lal and sreenath bhasi is settled

കൊച്ചി:സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവർക്കെതിരായ കേസ് ഒത്തുതീർപ്പാക്കി.ഹണിബീ ടു എന്ന ചിത്രത്തിൽ തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി എന്ന് ആരോപിച്ചാണ് നടി പരാതി നൽകിയത്.എന്നാൽ പരാതി പിൻവലിക്കുകയാണ് എന്നാണ് നടി ഇന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.സന്ധി സംഭാഷങ്ങളിലൂടെ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്നും കേസുമായി മുൻപോട്ടു പോകാൻ  താല്പര്യമില്ലെന്നും രണ്ടു പേജ് വരുന്ന സത്യവാങ്മൂലത്തിൽ നടി വ്യക്തമാക്കിയിട്ടുണ്ട്.

അതിരപ്പിള്ളി പദ്ധതി നിർമാണം ആരംഭിച്ചു

keralanews athirapilli project work started

തൃശൂർ:അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈൻ വലിക്കുകയും ട്രാൻസ്‌ഫോർമർ സ്ഥാപിക്കുകയും ചെയ്തതായി കെ.എസ്.ഇ.ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ പതിനെട്ടിന് മുൻപാണ് അഞ്ചുകോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്.വനം വകുപ്പിന് നൽകാനുള്ള നഷ്ടപരിഹാരം നൽകിയതായും കെ.എസ്.ഇ.ബി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.അഞ്ചുകോടി രൂപയാണ് നഷ്ടപരിഹാരം നൽകിയതെന്നാണ് സൂചന.അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചതായി വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.

മട്ടന്നൂർ നഗരസഭാ എൽ.ഡി.എഫ് നിലനിർത്തി

keralanews ldf retained seat in mattannur municipality

മട്ടന്നൂർ:മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഇത്തവണയും എൽ.ഡി.എഫ് നു അനുകൂലം.അഞ്ചാം തവണയാണ് എൽഡിഎഫ് ഭരണത്തിലെത്തുന്നത്.ഫലം അറിവായ വാർഡുകളിൽ 25 എണ്ണവും നേടി എൽഡിഎഫ് ഭരണം ഉറപ്പിച്ചു.ഏഴു വാർഡുകൾ മാത്രമാണ് യുഡിഎഫിന് നേടാനായത്.മൂന്നു വാർഡുകൾ യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.ബിജെപി രണ്ടു വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി.നിലവിലെ സഭയിൽ എൽഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.

തളിപ്പറമ്പിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

keralanews man arrested with ganja in thalipparamba

തളിപ്പറമ്പ:തളിപ്പറമ്പ് ടൗണിൽ ടൌൺ സ്ക്വയറിനു സമീപം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.ചിറക്കൽ കീരിയാട്ടെ പി.കെ.എൻ സാദിക്കാണ് അറസ്റ്റിലായത്.കഞ്ചാവ് വിൽപ്പന നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്. പ്രതി കഞ്ചാവുമായി ടൗണിലെത്തിയപ്പോഴേക്കും മഫ്ടിയിലും മറ്റുമായി നിലയുറപ്പിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.അറസ്റ്റിലായ സാദിക്ക് ഇതിനു മുൻപും കഞ്ചാവ്,ബ്രൗൺ ഷുഗർ കേസുകളിൽ പിടിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കണ്ണൂരിൽ നിന്നുമാണ് പ്രതി കഞ്ചാവുമായെത്തിയത്.

മുരുകന്റെ കുടുംബത്തിനോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

keralanews chief minister apologizes to murukans family

തിരുവനന്തപുരം:ബൈക്കപകടത്തിൽപെട്ട് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണമടഞ്ഞ തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു.സംസ്ഥാനത്തിന് വേണ്ടി കുടുംബത്തിനോട് മാപ്പു ചോദിക്കുന്നു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.ചികിത്സയ്ക്ക് വേണ്ടി ആശുപത്രി വാതിൽക്കൽ കാത്തു  നിൽക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്.നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്.ഇങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.ഇതിനുപുറമെ ആരോഗ്യവകുപ്പും ഇതേകുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു.