രക്ഷാബന്ധൻ ഉത്സവത്തെ അപമാനിച്ച് സിപിഎം

keralanews cpm insulted rakshabandhan festival

പാനൂർ:രക്ഷാബന്ധൻ ഉത്സവത്തെ സിപിഎം അപമാനിച്ചതായി പരാതി.തെരുവ്നായ്ക്കളുടെ കാലിൽ രാഖി ബന്ധിച്ചാണ് സിപിഎം ദേശീയോത്സവത്തെ അപമാനിച്ചത്.മേലെ കുന്നോത്ത് പറമ്പിലെ കമ്മ്യൂണിറ്റി ഹാളിന്റെ അടുത്തുള്ള സിപിഎം ഓഫീസിലെ പ്രവർത്തകരാണ് തെരുവ് നായയെ ബലമായി പിടിച്ചു കഴുത്തിലും കാലിലും രാഖി ബന്ധിച്ചത്‌.രക്ഷാബന്ധൻ പരിപാടിയെ പരസ്യമായി അപമാനിച്ച സിപിഎം സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

ഗായികയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ

keralanews man who tried to kidnap the singer was arrested

കൊല്ലം:പ്രശസ്ത ഗായികയെ ഗാനമേള കഴിഞ്ഞു വരുന്ന വഴിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം.ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ഗാനമേള കഴിഞ്ഞു പിന്നണിക്കാരോടൊപ്പം കാറിൽ വരുമ്പോൾ ഉമയനെല്ലൂർ ജംഗ്ഷനിൽ ചായകുടിക്കാൻ കാർ നിർത്തിയതോടെയായിരുന്നു സംഭവം.എല്ലാവരും ചായ കുടിക്കുന്നതിനിടെ കാറിനടുത്തെത്തിയ യുവാവ് ഷാഡോ പോലീസാണെന്നു സ്വയം പരിചയപ്പെടുത്തി.എന്നിട്ട് കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നു പറഞ്ഞു കാറിന്റെ താക്കോൽ ബലമായി ഊരിയെടുത്തു.തുടർന്ന് ഗായികയുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കാൻ ശ്രമിച്ചു.ഇവരുടെ നിലവിളിയും ഒപ്പമുണ്ടായിരുന്നവരുടെ ബഹളവും കേട്ട് നാട്ടുകാർ ഓടിക്കൂടി യുവാവിനെ പിടികൂടി പൊലീസിന് കൈമാറി.നെടുമ്പന പഞ്ചായത്തു ഓഫീസിനു സമീപം തെക്കേ ചരുവിള വീട്ടിൽ മനാഫുദ്ധീൻ ആണ് പിടിയിലായത്.

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരിൽ

keralanews bjp state committee meeting today in thrissur

തൃശൂർ:ബിജെപിയുടെ നിർണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരിൽ നടക്കും.മെഡിക്കൽ കോഴ വിവാദത്തിൽ അച്ചടക്ക നടപടി എടുത്തതിനു ശേഷമുള്ള നിർണായക യോഗമാണ് ഇന്ന് നടക്കുന്നത്.കോഴ വിവാദത്തെ തുടർന്ന് ഗ്രൂപ്പ്  പോരും ശക്തമായിരിക്കുകയാണ്. നേതൃത്വം ഏകപക്ഷീയമായി നടപടിയെടുത്തു എന്നതാണ് മുരളീധര  പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോഴ റിപ്പോർട് ചോർച്ചയിൽ പ്രതിക്കൂട്ടിലായ മുരളീധര വിഭാഗത്തിന് എതിരെയുള്ള മറ്റൊരു കടുത്ത നടപടിയായിരുന്നു റിപ്പോർട് ചോർന്നതിന്റെ പേരിൽ വി.വി രാജേഷിനെ സംഘടനാ പദവികളിൽ നിന്നും മാറ്റിയത്.അതിനു  പകരം ചോദിക്കുകയാണ് മുരളീധര പക്ഷത്തിന്റെ ലക്ഷ്യം.റിപ്പോർട് ചോർച്ചയുമായി ബന്ധപ്പെട്ട് വി.വി.രാജേഷിനെതിരെയും യുവമോർച്ച ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്‌ണയ്‌ക്കെതിരെയുമുള്ള  നടപടികൾക്ക് അംഗീകാരം  നൽകേണ്ടത് ഈ യോഗമാണ്.കെ.പി ശ്രീശനും എ.കെ നസീറും സമർപ്പിച്ച അന്വേഷണ റിപ്പോർട് ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് നൽകിയത് തിരുത്തൽ വരുത്തിയാണെന്ന പുതിയ കണ്ടെത്തലാണ് കുമ്മനത്തിനെതിരെ വി.മീരളീധര വിഭാഗം പ്രയോഗിക്കാനിരിക്കുന്ന വജ്രായുധം.ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ കുമ്മനത്തിന്റെ സഹായിയുടെ പേര് ഒഴിവാക്കുകയും കോഴ എന്നതിന് പകരം കൺസൾട്ടൻസി ഫീസ് എന്നാക്കുകയും ചെയ്തു എന്നാണ് മുരളീധര പക്ഷത്തിന്റെ ആരോപണം. ഇതോടെ തിങ്കളാഴ്ച്ച തൃശൂരിൽ നടക്കുന്ന യോഗത്തിൽ ഇരു വിഭാഗവും കരുതി തന്നെയാകും എത്തുക.ഞായറാഴ്ച തൃശൂരിലെത്തിയ കുമ്മനം യോഗത്തിൽ കുഴപ്പമുണ്ടാകാനുള്ള സാധ്യത ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച ചെയ്തു.മണ്ഡലം കമ്മിറ്റികളിൽ ദീനദയാൽ ജന്മശതാബ്ദി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും.

സ്വാതന്ത്ര്യ ദിനാഘോഷം;സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം

keralanews tight security in the state for independence day celebration

തിരുവനന്തപുരം:സ്വാതന്ത്ര്യ  ദിനാഘോഷത്തിന്റെ ഭാഗമായി  സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം.തലസ്ഥാനത്തെ വിവിധ  കേന്ദ്രങ്ങളിൽ പോലീസ് പരിശോധനകൾ തുടങ്ങി.നാളെ 8.30 നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. സ്റ്റേഡിയത്തിന്റെ പരിസരത്ത് ഇന്ന് മുതൽ പാർക്കിങ്  നിരോധിച്ചിട്ടുണ്ട്.24 പ്ലാറ്റൂണുകൾ പങ്കെടുക്കുന്ന പരേഡിൽ കർണാടക പോലീസും പങ്കെടുക്കും.രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവരുടെ മെഡൽ വിതരണം മുഖ്യമന്ത്രി നടത്തും.

ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്

keralanews gabriel chundan won nehru trophy boat race

ആലപ്പുഴ:65–മത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവായി. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍തെക്കേതിലിനെ ഫോട്ടോ ഫിനിഷില്‍ രണ്ടാമതാക്കിയായിരുന്നു ഗബ്രിയേല്‍ ചുണ്ടന്‍ ജേതാക്കളായത്.കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തി. അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മല്‍സരം നാലു തവണ മുടങ്ങിയത് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് ആംരഭിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.

സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

keralanews first flight with haj pilgrims depated

കൊച്ചി:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. നെടുമ്പാശേരി അന്താരാഷട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 7.45 നാണ് വിമാനം പുറപ്പെട്ടത്. മന്ത്രി കെ ടി ജലീൽ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.900 പേരാണ് മൂന്ന് വിമാനങ്ങളിലായി ആദ്യ ദിനം കൊച്ചിയിൽ നിന്ന് യാത്രയാകുന്നത്. രാവിലെ 6.30ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ജിദ്ദയിൽ നിന്നുള്ള റൂട്ട് മാറിയതിനാൽ വൈകിയാണെത്തിയത്. 7.30ന് മന്ത്രി കെടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. 7.45നാണ് പുറപ്പെടാനായത്.11,828 പേരാണ് നെടുമ്പാശേരി വിമാനത്താവളo വഴി യാത്രയാവുക. അതിൽ 11,425പേര്‍ കേരളത്തിൽ നിന്നുള്ളവരാണ്. 32 പേർ മാഹിയിൽ നിന്നും 35 പേർ ലക്ഷദ്വീപിൽ നിന്നും. ഇതര സംസ്ഥാനങ്ങളിൽ ഒഴിവ് വന്നാൽ കേരളത്തിൽ നിന്നുള്ള തീർഥാടകർക്ക് അവസരം വിനിയോഗിക്കാൻ കഴിയും. ഈ മാസം 26 വരെയാണ് കൊച്ചിയിൽ നിന്നു സൗദിയിലേക്കുള്ള സർവീസ്.

ജിഷ്ണുവിന്റെ ആത്മഹത്യ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കത്തയക്കും

keralanews jishnu's mother will wrote to cbi

കോഴിക്കോട്:പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സിബിഐക്ക് കത്തയക്കും.കേസ് ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ കേരളാ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടും.ജിഷ്ണുവിന്റെ പിതാവ് നൽകിയ നിവേദനത്തെ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഗോരഖ്പൂർ ദുരന്തം;മൂന്നു കുട്ടികൾ കൂടി മരിച്ചു

keralanews three children died in gorakpoor hospital tragedy

ഗോരഖ്പൂർ:ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സർക്കാർ ആശുപത്രിയിൽ മൂന്നു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.ഇന്ന് പുലർച്ചെയാണ് മൂന്നു കുട്ടികൾ കൂടി ശ്വാസം മുട്ടി മരിച്ചത്.സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.കുട്ടികൾ മരിച്ചത് ഓക്സിജന്റെ അഭാവം മൂലമല്ല എന്നും ചില ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നും ഉത്തർപ്രദേശ് ആരോഗ്യമന്ത്രി അശുതോഷ് താണ്ടൽ പറഞ്ഞിരുന്നു. എന്നാൽ ഓക്സിജൻ എത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സർക്കാരിന് അയച്ച കത്ത് പുറത്തായി.ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.ഓക്സിജൻ വിതരണ കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

keralanews chief minister wrote to prime minister to ban blue whale mobile game
തിരുവനന്തപുരം: ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കേരളത്തിലെ സൈബര്‍ പോലീസ് ബ്ലൂവെയിലിനെതിരായ ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നു.

എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ സഹകരണ സംഘത്തിന്റെ സീൽ പതിപ്പിച്ചു

keralanews seal of co operative society in the sslc book

മലപ്പുറം:എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ സഹകരണ സംഘത്തിന്റെ സീൽ പതിപ്പിച്ചു. എടവണ്ണപ്പാറ ചാലിയപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെ അൻപതോളം എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളിലാണ് സീൽ മാറി പതിപ്പിച്ചത്.അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നാണ്  അധികൃതർ നൽകുന്ന വിശദീകരണം.ചാലിയപ്പുറം ജി യു പി സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന മുദ്രയാണ് സർട്ടിഫിക്കറ്റുകളിലുള്ളത്.ഇതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.