കൊല്ലത്ത് യുവമോർച്ച-ഡിവൈഎഫ്ഐ സംഘർഷം

keralanews yuvamorcha dyfi conflict in kollam

ശാസ്താംകോട്ട:കൊല്ലം ശാസ്താംകോട്ടയിൽ  യുവമോർച്ച-ഡിവൈഎഫ്ഐ സംഘർഷം.സംഘർഷത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു.മിഥുനാണ് വെട്ടേറ്റത്.പരിക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇരു പാർട്ടി ഓഫീസുകൾക്കും പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഡിവൈഎഫ്ഐ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ യുവജന പ്രതിരോധം പരിപാടിക്ക് ശേഷം പ്രവർത്തകർ മടങ്ങവെയാണ് ശാസ്താംകോട്ടയിലും പറവൂരിലും സംഘഷമുണ്ടായത്.

ബ്രെണ്ണൻ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

keralanews brennen college professor died in accident

കണ്ണൂർ:ബ്രെണ്ണൻ കോളേജ് അദ്ധ്യാപകൻ കെ.വി സുധാകരൻ(38) വാഹനാപകടത്തിൽ മരിച്ചു.മാതൃഭൂമി കാസർഗോഡ് ബ്യുറോയിൽ ആറ് വർഷത്തോളം ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.തലശ്ശേരി ബ്രെണ്ണൻ കോളേജിൽ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.നിലമ്പൂരിൽ കോളേജ് അധ്യാപകരുടെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം റോഡ് മുറിച്ചു കടക്കുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.എഴുത്തുകാരൻ,പ്രാസംഗികൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്.  എഡോസൾഫാൻ വിരുദ്ധ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.തിമിരി എളയാട് കാനവീട്ടിൽ കുഞ്ഞിരാമന്റെ മകനാണ്.

ഉഴവൂർ വിജയന്‍റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു

keralanews police recorded the statement of uzhavoor vijayans wife and daughter

കോട്ടയം: എൻസിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂർ വിജയന്‍റെ മരണത്തിനു പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു. ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോട്ടയത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പാർട്ടി നേതാക്കളുടെ മാനസികപീഡനം മൂലമാണ് വിജയൻ മരിച്ചതെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്.

മകൻ നിരപരാധി;കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ദിലീപിന്റെ അമ്മ

keralanews mother said that dileep is innocent in the case of actress attacked

കൊച്ചി:ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി ദിലീപിന്റെ അമ്മ.നടി ആക്രമിക്കപ്പെട്ട  കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.ചൊവ്വാഴ്ച ആണ് സരോജം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടിയാണു കേസ് അന്വേഷിക്കുന്നത്.കേസിൽ ഇരയാണ് ദിലീപ്.സത്യസന്ധമായ അന്വേഷണം നടത്തിയാൽ ദിലീപിനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും സരോജം നൽകിയ കത്തിൽ പറയുന്നു.ആദ്യത്തെ അന്വേഷണത്തിലോ തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്.നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി ക്രൈം ബ്രാഞ്ച് പോലുള്ള ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

keralanews letter to cm demanding action against pc george

കൊച്ചി:പിസി ജോര്‍ജ് എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്. പിസി ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ കേസിന്‍റെ വിധിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായും നടി കത്തില്‍ പറയുന്നു. ജോര്‍ജിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. വുമന്‍ ഇന്‍ സിനിമ കളക്ടീവാണ് നടി മുഖ്യമന്ത്രിക്കയച്ച കത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആക്രമിക്കപ്പെട്ടെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം ഷൂട്ടിങിന് പോയി എന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം.പത്ത് ദിവസം കഴിഞ്ഞാണ് താന്‍ ഷൂട്ടിങിന് പോയതെന്ന് നടി വിശദീകരിക്കുന്നു. അതും സഹ പ്രവര്‍ത്തകരുടെ വീട്ടിലെത്തിയുള്ള നിര്‍ബന്ധത്തിന് ശേഷമായിരുന്നു. പിസി ജോര്‍ജിനെ പോലുളളവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതുബോധം നാടിന് അപകടമാണ്.നീതി നല്‍കേണ്ട ഒരു സ്ഥാപനത്തിനെതിരെ സംസാരിച്ച പി,സി ജോര്‍ജിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.

പോലീസ് മെഡൽദാന ചടങ്ങിൽ നിന്നും ജേക്കബ് തോമസ് വിട്ടു നിന്നു

keralanews jacob thomas did not attend in the police medal distribution ceremony

തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പോലീസ് മെഡൽ ദാന ചടങ്ങിൽ നിന്നും ഡിജിപി ജേക്കബ് തോമസ് വിട്ടു നിന്നു.മികച്ച സേവനത്തിനും ആത്മാർത്ഥതയ്ക്കും നേതൃപാടവത്തിനും കർമധീരതയ്ക്കുമുള്ള അംഗീകാരമായാണ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിക്കുന്നത്.എന്നാൽ ഇതിനര്ഹനായ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും മെഡൽ വാങ്ങാൻ എത്തിയില്ല.കേരളത്തിൽ നിന്നും മെഡലിന് അർഹരായവരിൽ ആദ്യത്തെ പേര് ജേക്കബ് തോമസിന്റേതായിരുന്നു.എന്നാൽ പോലീസ് മെഡലിന് അർഹരായവരുടെ പേരും വിവരങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി ഇറക്കിയ ബുക്‌ലെറ്റിൽ ജേക്കബ് തോമസിന്റെ ഫോട്ടോ ഉണ്ടായിരുന്നില്ല.അകെ ഉണ്ടായിരുന്നത് പേരും സ്ഥാനപ്പേരും മാത്രമാണ്.മുംബൈയിലായതിനാലാണ് എത്താതിരുന്നതെന്നു ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

ദേശീയപതാകയ്ക്കു മുകളിൽ താമരപ്പൂ;സ്വാതന്ത്ര്യ ദിനാഘോഷം വിവാദമാകുന്നു

keralanews lotus flower is mounted on the top of the flag

ആലപ്പുഴ:താമരപ്പൂ കെട്ടി ദേശീയ പതാക ഉയർത്തിയ സ്വാതന്ത്ര്യ ദിനാഘോഷം വിവാദമാകുന്നു.ചേർത്തല റെയിൽവേ സ്റ്റേഷനിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനാണ് ദേശീയപതാകയ്ക്കു  മുകളിലായി താമരപ്പൂ കെട്ടി പതാക ഉയർത്തിയത്.ഭംഗിക്കുവേണ്ടി ചെയ്തതാണെന്നാണ് റെയിൽവേ സ്റ്റേഷൻ അധികൃതരുടെ വിശദീകരണം.പ്ലാസ്റ്റിക് താമരപ്പൂവാണ് പതാകയ്ക്ക് മുകളിൽ കെട്ടിയത്.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ ഫോൺ നശിപ്പിച്ചിട്ടില്ലെന്നു പോലീസ്

keralanews police said that the phone has not been destroyed

തിരുവനന്തപുരം:കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോൺ നശിപ്പിച്ചിട്ടില്ലെന്നു പോലീസ്.ഫോൺ നശിപ്പിച്ചതായി അഭിഭാഷകർ നൽകിയ മൊഴി വിശ്വസിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു.ഫോൺ കണ്ടെത്താൻ ശ്രമം തുടരുകയാണ്.കേസിൽ ദിലീപിന്റെ മാനേജരായ അപ്പുണ്ണി പറഞ്ഞ കാര്യങ്ങളും പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അപ്പുണ്ണിക്കെതിരെയും അന്വേഷണം നടക്കുകയാണ്.ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് സത്യവാങ്മൂലം സമർപ്പിക്കും.ഹൈക്കോടതിയിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്.ഇതിനെ ശക്തമായി എതിർക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.