വനിതാ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

keralanews a woman police officer found dead

കോഴിക്കോട്:അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സിവിൽ പോലീസ് ഓഫീസറായ ബിജുല((43) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.

നാളെ ദേശീയ ബാങ്ക് പണിമുടക്ക്

keralanews bank strike tomorrow

ന്യൂഡൽഹി:രാജ്യത്തെ ബാങ്കുകൾ ഓഗസ്റ്റ് 22 ന് ദേശവ്യാപകമായി പണിമുടക്കും.ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.ഭാരവാഹികൾ വാർത്ത സമ്മേളനത്തിലാണ് പണിമുടക്ക് വിവരം അറിയിച്ചത്.യു.എഫ്.ബിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് ഒരുലക്ഷം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.എന്നാൽ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്,എച്.ഡി.എഫ്.സി ബാങ്ക്,ആക്സിസ് ബാങ്ക്,കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവ നാളെ പ്രവർത്തിക്കുമെന്നാണ്‌ റിപ്പോർട്ട്.എങ്കിലും ചെക്ക് ക്‌ളിയറൻസിൽ കാലതാമസമുണ്ടാകും.ബാങ്ക് സ്വകാര്യവൽക്കരണം, ലയനം എന്നീ നീക്കങ്ങൾ പിൻവലിക്കുക,കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളാതിരിക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌ക്കാരങ്ങൾ ഉപേക്ഷിക്കുക,ബോധപൂർവം വായ്‌പ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക,വർധിപ്പിച്ച ബാങ്കിങ് സേവന നിരക്കുകൾ കുറയ്ക്കുക, ബാങ്ക്സ് ബോർഡ് ബ്യുറോ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം.

കൊച്ചിയിൽ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്

keralanews woman brutally attacked in kochi police not registered case

കൊച്ചി∙ നഗരത്തിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി. മൂന്നാഴ്ച മുൻപുണ്ടായ സംഭവത്തിൽ യുവതിക്കു പരാതിയില്ല എന്നാണു പൊലീസ് ഭാഷ്യം. അക്രമികളുമായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു യുവതിയുടെ ഭർത്താവ് ഐജിക്കു പരാതി നൽകി. യുവതി ഇപ്പോഴും അക്രമികളുടെ തടങ്കലിലാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ഭർത്താവ് പറയുന്നു.ഭർത്താവുമായി അകന്നുകഴിയുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ ഇക്കഴിഞ്ഞ മാസം 28ന് അർധരാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരുക്കുകളുണ്ടായിരുന്നു. കയ്യിൽ മൂർച്ചയുളള ആയുധം കൊണ്ടുണ്ടായ മുറിവും. അമിതമായി മദ്യം ഉള്ളിൽ ചെന്നിരുന്നു. ഇതു കുടിപ്പിച്ചതാണെന്നു സംശയിക്കാൻ പാകത്തിൽ കവിളിന് ഇരുവശവും ബലപ്രയോഗത്തിന്റെ അടയാളവും. ഇത്രയും കണ്ടെത്തിയതോടെ ആശുപത്രിയിൽനിന്നു വിവരമറിയിച്ചു മരട് പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ചയായിട്ടും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. വിവരമറിഞ്ഞെത്തിയ ഭർത്താവിനോടു തനിക്കു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞുവെന്നാണു പൊലീസിന്റെ വിശദീകരണം.താനുമായി അകന്നശേഷം ഒപ്പം താമസിക്കുന്നയാളാണു യുവതിയെ ക്രൂരമായി ആക്രമിച്ചതെന്ന് ഭർത്താവ് പറയുന്നു. യുവതിയുമായി മുൻപേ അടുപ്പമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് ഇല്ലാതാക്കാൻ ഇടപെടുന്നുണ്ട്. ഇവരുടെ ഭീഷണിയിലാകാം പരാതിയില്ല എന്നു പറയുന്നത്.ആശുപത്രി രേഖയിൽനിന്നു തന്നെ ഗൗരവസ്വഭാവം വ്യക്തമാണ്. എന്നിട്ടും കേസെടുക്കാത്ത പൊലീസിന്റെ നടപടി സ്ത്രീ സുരക്ഷയ്ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് അഭിഭാഷകൻ കൂടിയായ ഭർത്താവ് പ്രശാന്ത് വി. കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. ആക്രമിച്ചവരുടെ കസ്റ്റഡിയിലാണ് അവർ ഇപ്പോഴുമുള്ളത്. യുവതി ഫോണിൽ വിളിച്ചത് അനുസരിച്ചാണു താൻ കൊച്ചിയിൽ എത്തിയതെന്നും എന്നാൽ നേരിൽ കാണാനായിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും ഭർത്താവ് പറയുന്നു. ഇതിനായി രണ്ട് ദിവസമായി കൊച്ചിയിൽ തങ്ങുകയാണ് പ്രശാന്ത്.

കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് ജയിൽ മോചിതനാകുന്നു.

keralanews the malayalee nurse is released from jail

കുവൈറ്റ്:രക്തസാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് എബിൻ തോമസ് ജയിൽ മോചിതനാകുന്നു.എബിൻ തോമസ് നിരപരാധിയാണെന്ന് കുവൈറ്റ് കോടതി വിധിച്ചു.മൂന്നു തവണ വിധി പറയാൻ മാറ്റിവച്ചതോടെ കേസിന്റെ കാര്യത്തിൽ മലയാളി സമൂഹം ഏറെ ആശങ്കയിലായിരുന്നു.2015 മാർച്ച് മുതൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഫഹാഹീൽ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരിക്കെ രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് 2017 ഫെബ്രുവരി 22 നാണ് എബിനെ പോലീസ് അറസ്റ്റ് ചെയ്തത്.തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുത്തോലി പുത്തൻപുരയിൽ കുടുംബാംഗമാണ് എബിൻ.

എറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ

keralanews 18persons is in custody for distributing leaflets in ernakulam

ആലുവ:എറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പറവൂർ വടക്കേക്കരയിൽ നിന്നും പതിനെട്ടുപേരെ കസ്റ്റഡിയിലെടുത്തത്.ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്ന സംഘടനയുടെ പേരിലാണ് ഇവർ ലഖുലേഖകൾ വിതരണം ചെയ്തത്.കസ്റ്റഡിയിലുള്ളവരെ ആലുവ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.ലഖുലേഖകൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.മതവിദ്വെഷം വളർത്തുന്നതാണ് ലഖുലേഖയിലെ ഉള്ളടക്കമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

തലശ്ശരിയിൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി

keralanews lorry hits the divider in thalassery

തലശേരി: നഗരമധ്യത്തിലെ ഡിവൈഡറില്‍ കയറിയ ചരക്ക്‌ ലോറി നിശ്ചലമായി. ഒടുവില്‍ യന്ത്രസഹായത്തോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന കഠിന പ്രയത്‌നത്തില്‍ ഡിവൈഡര്‍ പൊളിച്ചു നീക്കി ലോറി മോചിപ്പിച്ചു.ഇന്നലെ പുലർച്ചെയാണ് മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള ചരക്കു ലോറി പഴയ ബസ് സ്റ്റാൻഡിൽ സൗന്ദര്യ ഫാന്‍സിക്കു മുന്‍വശമായി ഡിവൈഡറിനു മുകളില്‍ കയറി നിശ്ചലമായത്‌. ഡ്രൈവര്‍ ഏറെ ശ്രമിച്ചിട്ടും ലോറി ഡിവൈഡറില്‍ നിന്നും ഇറങ്ങിയില്ല.ഒടുവില്‍ പുലര്‍ച്ചെയോടെ കോണ്‍ക്രീറ്റ്‌ പൊളിക്കുന്ന യന്ത്രം ഘടിപ്പിച്ച വാഹനമെത്തുകയും ലോറിക്കടിയിലൂടെ അതിസാഹസികമായി കോണ്‍ക്രീറ്റ്‌ പൊളിച്ച ശേഷം രാവിലെ പത്തരയോടെ ലോറി നീക്കം ചെയ്യുകയും ചെയ്‌തു. ലോറി ഇപ്പോള്‍ ടൗണ്‍ പോലീസ്‌ സ്‌റ്റേഷനിലാണുള്ളത്‌.പൊളിച്ചു നീക്കിയ കോണ്‍ക്രീറ്റ്‌ ഡിവൈഡര്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള തുക ബന്ധപ്പെട്ട വകുപ്പില്‍ കെട്ടി വയ്ക്കുകയും നിയമലംഘനത്തിന് പിഴയടക്കുകയും ചെയ്‌താലേ ലോറിക്ക്‌ മോചനം നല്‍കൂവെന്ന്‌ പോലീസ്‌ അറിയിച്ചു.

കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

keralanews private bus accident in kozhikode

കോഴിക്കോട്:കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു.കോഴിക്കോട്-ഓമശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് വടകര മല്ലപ്പള്ളിക്കടുത്ത് അപകടത്തിപ്പെട്ടത്. കാറിലിടിച്ചശേഷം നിയന്ത്രണം വിട്ട ബസ്സ് മറിയുകയായിരുന്നു.അപകടത്തിപെട്ട നാലുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി നീ​ട്ടി

keralanews extended the last date for filing gst return
ന്യൂഡൽഹി: ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തിയതി സർക്കാർ നീട്ടി. ഈ മാസം 25 വരെയാണ് തിയതി നീട്ടിനൽകിയിരിക്കുന്നത്. റിട്ടേണുകൾ ഫയൽ ചെയ്യാനായി ആളുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് ജിഎസ്ടിഎൻ പോർട്ടൽ തകരാറിലായതിനെ തുടർന്നാണ് തിയതി നീട്ടുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.നേരത്തെ, ജൂലൈ മാസത്തിലെ ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യേണ്ട അവസാന തിയതി ഞായറാഴ്ച(ഓഗസ്റ്റ് 20)യായിരുന്നു. എന്നാൽ വെബ്സൈറ്റ് തകർന്നതായി വിവിധ ഇടങ്ങളിൽനിന്നു പരാതി ഉയർന്നു. ഇതേതുടർന്നാണ് റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസരം അഞ്ചുദിവസംകൂടി നീട്ടിനൽകാൻ കേന്ദ്രം തീരുമാനിച്ചത്.കൂടാതെ, പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളും ജമ്മു കാഷ്മീരും തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

യു.പി യിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി

keralanews 23died in train accident in up

ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി.10 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.ഒഡിഷയിലെ പുരിയില്‍ നിന്ന് പുറപ്പെട്ട കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് മുസഫര്‍നഗറിന് 25 കിലോമീറ്റര്‍ അകലെ ഖട്ടവ്‌ലിയില്‍ പാളം തെറ്റിയത്. വൈകിട്ട് 5.50 നായിരുന്നു അപകടം. 10 ബോഗികളാണ് പാളം തെറ്റിയത്. 6 ബോഗികള്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് തെന്നിമാറി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.അപകടകാരണം വ്യക്തമായിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തീപിടുത്തം

keralanews fire broke out in nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം തീപിടുത്തം.പഴയ ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഫയർ ഫോഴ്സ് ഉടൻ എത്തി തീയണച്ചു.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.