മെഡിക്കൽ പ്രവേശനം: അഞ്ചു ലക്ഷം ഫീസ്, ആറു ലക്ഷം ബോണ്ട്

keralanews medical admission five lakh fees and six lakh bond

കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഫീസ് അഞ്ച് ലക്ഷമായി തുടരും. ബാക്കി ആറ് ലക്ഷം ബോണ്ടായി നൽകണമെന്നും കോടതി നിർദേശിച്ചു.പ്രവേശന പട്ടിക ഓഗസ്റ്റ് 29നകം പുറപ്പെടുവിക്കണം. ഓഗസ്റ്റ് 31 നകം പ്രവേശനം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. വ്യാഴം, ശനി ദിവസങ്ങളിൽ കൗണ്‍സിലിംഗ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.നേരത്തെ എൻട്രൻസ് കമ്മീഷണറേയും സർക്കാരിനേയും ഹൈക്കോടതി വിമർശിച്ചിരുന്നു. സർക്കാർ മാനേജുമെന്‍റുകളുടെ കളിപ്പാവയായി മാറുന്നുവെന്നും കോടതി വിമർശിച്ചു.

പെൻഷൻ വിതരണം ഓണത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

keralanews the pension distribution would be completed before onam

തിരുവനന്തപുരം:ഓണം-ബക്രീദ് ആഘോഷങ്ങൾക്ക് മുൻപ് എല്ലാവിധ പെൻഷനും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇത്തവണത്തെ പെൻഷൻ ഇനത്തിൽ 3100 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.നിലവിൽ വിതരണം ചെയ്യേണ്ട സാമൂഹിക ക്ഷേമ പെൻഷനുകളുടെ 63 ശതമാനം വിതരണം ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത,ബോണസ്,മുൻ‌കൂർ ശമ്പളം,എന്നിവ തടസം കൂടാതെ വിതരണം ചെയ്യുവാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാനുള്ള സമയപരിധി നീട്ടി

keralanews the time limit for surrendering ration cards has been extended

തിരുവനന്തപുരം:മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡുകൾ സറണ്ടർ ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടിയതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു.ഇതുവരെ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമടക്കം 75,482 പേർ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു.മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് 6.12 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.റേഷൻ കടകളിൽ ബയോമെട്രിക് സംവിധാനം അടുത്ത മാർച്ചോടെ നടപ്പാക്കും.മാവേലി സ്റ്റോറില്ലാത്ത മുപ്പതു പഞ്ചായത്തുകളിൽ ഇക്കൊല്ലം ഔട്‍ലെറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്ധ്രായിൽ നിന്നും ആവശ്യത്തിന് അറിയെത്തിക്കുന്നതിനാൽ ഓണക്കാലത്ത് അരിക്ഷാമമോ വിലക്കയറ്റമോ ഉണ്ടാകില്ല. സപ്ലൈക്കോയിൽ ഓൺലൈൻ വില്പന നടപ്പാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

keralanews nurses started an indefinite strike in a private hospital in cherthala

ആലപ്പുഴ:ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.സ്വകാര്യ ആശുപത്രിയായ കെ.വി.എമ്മിലാണു സമരം നടക്കുന്നത്.ആശുപത്രി മാനേജ്മെന്റ് നടപടിക്ക് എതിരെയാണ് സമരം.നൂറോളം നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ആശുപത്രിയിൽ നഴ്‌സുമാരുടെ സംഘടനാ രൂപീകരിച്ചതോടെയാണ് മാനേജ്‌മന്റ്  പ്രതികാര നടപടിയുമായി രംഗത്തു വന്നത്.മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ജീവനക്കാർ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിരുന്നു.പക്ഷെ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മാത്രമേ ചർച്ചയ്‌ക്കെത്തിയുള്ളൂ.ഇതേ തുടർന്ന് ചർച്ച അലസിപ്പോയി.ഈ വിഷയത്തിൽ പ്രതിഷേധം ഉണ്ടായതോടെ മാനേജ്‌മന്റ് രണ്ടു ജീവനക്കാരെ പുറത്താക്കി.നിയമാനുസൃതമായ ആനുകൂല്യങ്ങൾ നല്കാൻ മാനേജ്‌മന്റ് തയ്യാറായില്ല.ഇതാണ് നഴ്സുമാരെ അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചത്.

ഷാർജയിൽ പെട്രോളിയം ഫാക്റ്ററിയിൽ വൻ തീപിടുത്തം

keralanews fire broke out in a petroleum factory at sharjah

ഷാർജ:ഷാർജയിൽ പെട്രോളിയം ഫാക്റ്ററിയിൽ വൻ തീപിടുത്തം.ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു.ഇന്ന് ഉച്ചയോടെയാണ് സംഭവം.ഷാർജ വ്യവസായ മേഖല പത്തിലാണ് തീപിടിത്തമുണ്ടായത്.പരിക്കേറ്റയാളെ ഷാർജ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി.സിവിൽ ഡിഫെൻസ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും

keralanews the arguments will continue tomorrow in dileeps bail plea
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും.ഇന്ന് ഇരു വിഭാഗവും കോടതിക്ക് മുന്നിൽ വാദങ്ങൾ നിരത്തി. ദിലീപിനെതിരേ സിനിമയ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ലിബർട്ടി ബഷീറും ഒരു പരസ്യ കമ്പനിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ. ഒരു തെളിവുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ജാമ്യഹർജിയെ എതിർക്കാൻ പോലീസ് നിരത്തിയ വാദങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.എന്നാൽ ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വ്യക്തമായ തെളിവ് ദിലീപിനെതിരേ ലഭിച്ചിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. കേസിലെ പ്രധാന തെളിവുകൾ മുദ്രവച്ച കവറിൽ പോലീസ് കോടതിക്ക് കൈമാറി.അതിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് വാദത്തിനിടെ പറഞ്ഞ പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു. പേര് പറയുന്നത് ആവർത്തിക്കരുതെന്ന മുന്നറിയിപ്പാണ് കോടതി നൽകിയത്.

വരാപ്പുഴ പീഡനക്കേസിൽ ശോഭാജോണിന്‌ 18 വർഷം തടവ്

keralanews sobha john is sentenced to jail for 18years

കൊച്ചി:വരാപ്പുഴ പീഡനക്കേസിൽ ശോഭാജോണിന്‌ 18 വർഷം തടവ്.ജയരാജൻ നായർക്ക് 11 വർഷവും തടവ് ലഭിച്ചു.എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്‍ക്കുകയും ചെയ്തെന്ന കുറ്റമാണ് ഒന്നാം പ്രതി ശോഭാ ജോണിനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചു എന്നാണ് ജയരാജന്‍ നായര്‍ക്ക് എതിരായ കേസ്.കേസിലെ മറ്റ് പ്രതികളായ ശോഭാജോണിന്റെ ഡ്രൈവര്‍ കേപ്പന്‍ അനി പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് വിനോദ് കുമാര്‍, സഹോദരി പുഷ്പവതി, ഇടനിലക്കാരായ ജൈസന്‍, അജി എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.2011 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്. സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

keralanews supreme court says muthalaq is anti constitutional

ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിധിച്ചു. ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖിനെതിരേ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ, ജസ്റ്റീസ് എസ്.അബ്ദുൾ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.മുസ്‌ലിം വിവാഹമോചനത്തിന് ആറ് മാസത്തിനകം നിയമം കൊണ്ടുവരണമെന്ന് ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഈ ആറ് മാസക്കാലയളവിൽ മുത്തലാഖ് പ്രകാരം മുസ്‌ലിം വിവാഹമോചനങ്ങൾ കോടതി നിരോധിച്ചു. ആറ് മാസത്തിനകം നിയമം കൊണ്ടുവരുന്നില്ലെങ്കിൽ മുത്തലാഖ് നിരോധനം തുടരുമെന്നും കോടതി നിരീക്ഷിച്ചു.

ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി

keralanews dileeps remand extented till september2

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി കോടതി സെപ്റ്റംബർ രണ്ടു വരെ നീട്ടി.റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരുന്നു കോടതി നടപടികൾ പൂർത്തിയാക്കിയത്.അതെ സമയം റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മുതിർന്ന അഭിഭാഷകനായ ബി.രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്.

കാവ്യാ മാധവന് തന്നെ അറിയാമെന്ന് പൾസർ സുനി ​

keralanews pulsar suni says kavya madhavan knows him

തൃശൂർ:തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പൊലീസിന് മൊഴി നൽകിയത് കളവാണെന്ന് പൾസർ സുനി.കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.തന്നെ അറിയില്ലെന്ന് കാവ്യ മാധവൻ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.